Saturday, September 26

Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം വ്യാഴാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ ഡിസംബര്‍ 20 വരെയുള്ള എല്ലാ ബിരുദങ്ങള്‍ക്കും അംഗീകാരം നല്‍കി. 15186 ഡിഗ്രി, 8808 പി.ജി., 36 എം.ഫില്‍., 76 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പൈടയാണിത്. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.  പി.ആര്‍ 1622/2023  എന്‍.എസ്.എസ് അവാര്‍ഡിന് അപേക്ഷിക്കാം  കാലിക്കറ്റ് സര്‍വകലാശാലയുടെ 2022 - 23 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ് യൂണിറ്റുകള്‍ / കോളേജുകള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വൊളന്‍റിയര്‍മാര്‍ എന്നിവര്‍ക്കുള്ള സര്‍വകലാശാലാതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. നാമനിര്‍ദേശങ്ങള്‍ പ്രസ്തുത ഫോറത്തില്‍ ചെക്ക് ലിസ്റ്റുകള്‍കൊപ്പം പൂരിപ്പിച്ചു നല്‍കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 27. ഫോമുകള്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ക്ക് ഇ. മെയില്‍ നല്‍കിയിട്ടുണ്ടെന്ന് പ്രോഗ്രാം കോ-ഓര്‍...
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, ഇനി കേന്ദ്രമന്ത്രി തീരുമാനിക്കു ; ബില്‍ ലോക്സഭ പാസാക്കി, ഇനി ശേഷിക്കുന്നത് രാഷ്ട്രപതിയുടെ ഒപ്പ് മാത്രം
Other

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, ഇനി കേന്ദ്രമന്ത്രി തീരുമാനിക്കു ; ബില്‍ ലോക്സഭ പാസാക്കി, ഇനി ശേഷിക്കുന്നത് രാഷ്ട്രപതിയുടെ ഒപ്പ് മാത്രം

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോക്സഭ പാസാക്കി. ശബ്ദവോട്ടോടെ പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും. ഈ ബില്‍ രാജ്യസഭ ഡിസംബര്‍ 12ന് പാസ്സാക്കിയതാണ്. തെരഞ്ഞെടുപ്പ് കമീഷണര്‍ നിയമന ബില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് അവതരിപ്പിച്ചത്. പുതിയ ബില്‍ നിയമമാകുന്നതോടെ പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന കാബിനറ്റ് മന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷനേതാവുമടങ്ങുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുക. തെരഞ്ഞെടുപ്പ് കമീഷന്റെ നിയമനം, കാലാവധി, വേതനം, പുറത്താക്കാനുള്ള മാനദണ്ഡങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് പുതിയ ബില്‍. സെര്‍ച്ച് കമ്മിറ്റി നിര്‍ദേശിക്...
സഹോദരന് വൃക്ക ദാനം ചെയ്തതറിഞ്ഞ് യുവതിയെ വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്
Other

സഹോദരന് വൃക്ക ദാനം ചെയ്തതറിഞ്ഞ് യുവതിയെ വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

രോഗിയായ സഹോദരന് വൃക്ക ദാനം ചെയ്തതറിഞ്ഞ് യുവതിയെ ഭര്‍ത്താവ് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി. വൃക്ക ദാനം ചെയ്ത വിവരം അറിയിച്ചതിന് പിന്നാലെയാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയത്. ഉത്തര്‍പ്രദേശിലെ ബൈരിയാഹിയിലാണ് സംഭവം. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് വൃക്ക ദാനം ചെയ്തുകൊണ്ട് സ്വന്തം സഹോദരനെ രക്ഷിക്കാനുള്ള തീരുമാനം ഭര്‍ത്താവിനെ അറിയിച്ചത്. മെസേജ് ലഭിച്ച ഉടന്‍ തന്നെ ഭര്‍ത്താവ് ഭാര്യക്ക് മുത്തലാഖ് ചൊല്ലികൊടുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു....
തെന്നല സര്‍വീസ് സഹകരണ ബാങ്കിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു ; പരാതി നല്‍കിയത് 5 പേര്‍
Local news, Other

തെന്നല സര്‍വീസ് സഹകരണ ബാങ്കിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു ; പരാതി നല്‍കിയത് 5 പേര്‍

തിരൂരങ്ങാടി : യുഡിഎഫ് ഭരണ സമിതി കൈയ്യാളുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്കിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. നിക്ഷേപകരുടെ പണം തിരിച്ച് നല്‍കാതെ കബളിപ്പിച്ച സംഭവത്തില്‍ 5 പേരാണ് പരാതി നല്‍കിയിരിക്കുന്നത്. കോട്ടക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഞ്ചേരി, എടരിക്കോട്, കോട്ടക്കല്‍, വെന്നിയൂര്‍, കോഴിചെന സ്വദേശികളാണ് പരാതി നല്‍കിയത്. തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപകരില്‍ നിന്ന് പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം നിക്ഷേപിച്ച് കബളിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ലക്ഷങ്ങള്‍ നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ടവരാണ് പരാതിയുമായി രംഗത്തെത്തിയത്. നിരവധി തവണ കളക്ടര്‍ക്കും അധികാരികള്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇരകള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മഞ്ചേരി വായപ്പാറപടി സ്വദേശി എന്‍പൂര്‍മന വാമനന്‍ നമ്പൂതിരി, ഭാര്...
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കി എസ്പി
Kerala, Other

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കി എസ്പി

പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയ പത്തനംതിട്ട കൊടുമണ്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കി ജില്ലാ പൊലീസ് മേധാവി. സിഐയും റൈറ്ററും മാനസികമായി പീഡിപ്പിക്കുന്നു എന്ന സിപിഒയുടെ പരാതിയുടെ പിന്നാലെയാണ് അടൂര്‍ ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം നല്‍കിയത്. പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള തര്‍ക്കമാണ് ഈ നിലയിലേക്ക് എത്തിയതെന്നാണ് വിവരം. പ്രശ്‌നപരിഹാരത്തിന് ഉദ്യോഗസ്ഥനെ ജില്ലാ പൊലീസ് മേധാവി നേരിട്ട് വിളിച്ചു വരുത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സിഐയും റൈറ്ററും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് പത്തനംതിട്ട കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. തനിക്ക് പുറത്തുളള ഡ്യൂട്ടിയാണ് തരുന്നതെന്നും കഴിഞ്ഞ ദിവസം ഇങ്ങനെ പോയ സമയത്ത് ആരോഗ്യപ്രശ്‌ന...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ  അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലിഷ് (2020 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം  2024 ജനുവരി 3-ന് തുടങ്ങും. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലിഷ് (2019 & 2020 പ്രവേശനം) നവംബര്‍ 2022 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം  2024 ജനുവരി 3-ന് തുടങ്ങും. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി (2021 പ്രവേശനം) നവംബര്‍ 2023 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ 2024 ജനുവരി 3-ന് തുടങ്ങും. പി.ആര്‍ 1619/2023  പരീക്ഷാ ഫലം രണ്ടാം സെമസ്റ്റര്‍ ബി.ടെക് (2019 പ്രവേശനം മുതല്‍) ഏപ്രില്‍ 2023 (സി.യു.ഐ.ഇ.ടി.) റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു പുനര്‍മൂല്യനിര്‍ണയത്തിന് 2024 ജനുവരി 10 വരെ അ...
മുഖ്യമന്ത്രി ശ്രമിക്കുന്നത് ഗവര്‍ണ്ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് ഫെഡറല്‍ സമ്പ്രദായത്തെ തകര്‍ക്കാന്‍ ; ജോര്‍ജ് കുര്യന്‍
Malappuram, Other

മുഖ്യമന്ത്രി ശ്രമിക്കുന്നത് ഗവര്‍ണ്ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് ഫെഡറല്‍ സമ്പ്രദായത്തെ തകര്‍ക്കാന്‍ ; ജോര്‍ജ് കുര്യന്‍

മലപ്പുറം : ഗവര്‍ണ്ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് ഫെഡറല്‍ സമ്പ്രദായത്തെ തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ആരോപിച്ചു.ഗവര്‍ണ്ണറെ ആക്ഷേപിച്ച് പ്രകോപിപ്പിക്കാനാണ് എസ്.എഫ്.ഐ. ശ്രമിക്കുന്നത്.എസ് എഫ്.ഐ യെ ഇറക്കി ഗവര്‍ണ്ണറെ വിരട്ടാമെന്നത് സി.പിഎമ്മിന്റെ വ്യാമോഹമാണെന്നും, വിരട്ടിയാല്‍ വിരളുന്ന ആളല്ല ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി ജെ പി ജില്ലാ നേതൃയോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് രവിതേലത്ത് അധ്യക്ഷത വഹിച്ചു.ബി ജെ പി സംസ്ഥാന സെക്രട്ടറി എ, നാഗേഷ്, മേഖലാ ജന, സെക്രട്ടറി എം പ്രേമന്‍, വൈസ് പ്രസിഡന്റ് ടി.കെ.അശോക് കുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.. കെ.സുരേന്ദ്രന്‍, എന്‍.ശ്രീ പ്രകാശ്, ഗീതാ മാധവന്‍, ജില്ലാ ജന.സെക്രട്ടറിമാരായ പി, ആര്‍.രശ്മില്‍ നാഥ്, ...
തപാല്‍ മാര്‍ഗം എംഡിഎംഎ കടത്ത് ; യുവാവ് പിടിയില്‍
Kerala, Other

തപാല്‍ മാര്‍ഗം എംഡിഎംഎ കടത്ത് ; യുവാവ് പിടിയില്‍

മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ നിന്നും തപാല്‍ മാര്‍ഗം എംഡിഎംഎ കൊണ്ടുവന്ന യുവാവ് പിടിയില്‍. തൃശൂര്‍ കഴിമ്പ്രം സ്വദേശി അഖില്‍ രാജിനെയാണ് വാടാനപ്പിള്ളി എക്സൈസ് പിടികൂടിയത്. കഴിഞ്ഞദിവസം അഖില്‍ രാജിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 3.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. ഇത്തരത്തില്‍ അഖില്‍ രാജിന് പാഴ്‌സലില്‍ വന്ന 10.44 ഗ്രാം എംഡിഎംഎ കൂടി പിന്നീടെ കണ്ടെടുത്തുവെന്ന് എക്സൈസ് അറിയിച്ചു. അന്വേഷണത്തില്‍ അഖില്‍ രാജ് സുഹൃത്തായ ബാലുവുമായി ചേര്‍ന്നാണ് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതെന്ന് മനസിലായി. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു. ബാലുവിനെ രണ്ടാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിശോധനയില്‍ വാടാനപ്പിള്ളി റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്എസ് സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍ കെആര്‍ ഹരിദാസ്, സുധീരന്‍, വിജയന്‍, അനീഷ്, അബ്ദുള്‍ നിയാസ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ പ്രിയ രാജേഷ്...
തിരൂരങ്ങാടി നഗരസഭയില്‍ ചട്ടിയും നടീല്‍ വസ്തുക്കളുടെയും വിതരണം തുടങ്ങി
Local news, Other

തിരൂരങ്ങാടി നഗരസഭയില്‍ ചട്ടിയും നടീല്‍ വസ്തുക്കളുടെയും വിതരണം തുടങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക കാര്‍ഷിക പദ്ധതിയില്‍ ചട്ടിയും നടീല്‍ വസ്തുക്കളുടെയും വിതരണം തുടങ്ങി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലൊടി പരിപാടി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സി.പി ഇസ്മായില്‍, ഇ.പി ബാവ. സിപി സുഹ്റാബി. സിഎച്ച് അജാസ്. അരിമ്പ്ര മുഹമ്മദലി. കെ.ടി ബാബുരാജന്‍, മുസ്ഥഫ പാലാത്ത്, വഹീദ ചെമ്പ. എം. സുജിനി. ആരിഫ വലിയാട്ട്. കൃഷി ഓഫീസര്‍ പിഎസ് ആറുണി. അസിസ്റ്റുമാരായ ജാഫര്‍, സലീംഷാ, സനൂപ് സംസാരിച്ചു...
മധുര ബാല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നാലു പതിറ്റാണ്ടിന് ശേഷം അവര്‍ ഒത്തുചേര്‍ന്നു.
Local news, Other

മധുര ബാല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നാലു പതിറ്റാണ്ടിന് ശേഷം അവര്‍ ഒത്തുചേര്‍ന്നു.

തിരൂരങ്ങാടി: ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും സെല്‍ഫോണും ഭാവനയില്‍ പോലും ഇല്ലാതിരുന്ന കാലത്ത് പിരിഞ്ഞ കൂട്ടുകാര്‍ ഇവയുടെയൊക്കെ സഹായത്തോടെ നാലു പതിറ്റാണ്ടിന് ശേഷം ഒത്തു ചേര്‍ന്നു. പരസ്പരം കൈ വീശി യാത്ര പറഞ്ഞ് പിരിഞ്ഞവര്‍ നീണ്ട ഇടവേളക്ക് ശേഷം ഒത്തൊരുമിച്ചപ്പോള്‍ സന്തോഷവും കൗതുകവും സംഗമിച്ച അപൂര്‍വ്വ നിമിഷമായി. കക്കാട് ജി.എം.യു.പി സ്‌കൂളിലെ 1980-81 ഏഴാം ക്ലാസ് ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് ജീവിത ഭാരങ്ങളിറക്കിവെച്ച് മധുര ബാല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഒത്തുചേര്‍ന്നത്. 1980-81 ഏഴാം ക്ലാസിലെ ബാച്ചിലെ 25 വിദ്യാര്‍ത്ഥികളാണ് തൂവല്‍ തീരത്ത് ഒത്തുചേര്‍ന്നത്. കെ എം മുഹമ്മദ്, എ സുജാത ബാബുരാജ്, ടി കെ റംല, സലീന തറേങ്ങന്‍, ഒറ്റത്തിങ്ങല്‍ ആമീന, അജയന്‍ കൂരിയാട്, സുരേഷ് കരുബില്‍ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. 2024 ഫെബ്രുവരിയില്‍ നടക്കുന്ന മെഗാ അലൂമിനിയത്തിന് മുമ്പായി കൂടെ പഠിച്ച മറ്റു...
പുതിയ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ചുമതലയേറ്റു
Local news, Other

പുതിയ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ചുമതലയേറ്റു

തിരൂരങ്ങാടി: തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ആയി കോഴിക്കോട് പന്നിയങ്കര സ്വദേശി സി പി സക്കരിയ ചുമതലയേറ്റു. കോഴിക്കോട് നിന്ന് പ്രമോഷനായാണ് സി പി സക്കരിയ എത്തുന്നത്. ഇദ്ദേഹം പാലക്കാട്, തിരൂര്‍, തിരൂരങ്ങാടി, വടകര, കണ്ണൂര്‍, മലപ്പുറം ഓഫീസുകളില്‍ വിവിധ തസ്തികയില്‍ ദീര്‍ഘകാലം ജോലി ചെയ്തിട്ടുണ്ട്. 2013 മുതല്‍ 2018 വരെ തിരൂരങ്ങാടിയിലും ജോലി ചെയ്തു. അപകടരഹിതമായ തിരൂരങ്ങാടി ലക്ഷ്യം വെച്ച് കൂടുതല്‍ മേഖലയിലേക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണം എത്തിക്കുമെന്നും, നിരത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ചുമതലയേറ്റ ശേഷം സി പി സക്കരിയ പറഞ്ഞു. മലപ്പുറം ജില്ലയില്‍ ഏറ്റവും തിരക്കുള്ള ഓഫീസായ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ദീര്‍ഘകാലമായി ജോയിന്റ് ആര്‍ടി ഒ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇത് കാരണം പൊതുജനങ്ങളും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ പ്രയാസമനുഭവിച്ചിരുന്നു. പൊതുജനങ്ങളുട...
തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
Local news, Other

തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരൂരങ്ങാടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി താഴെചിന സ്വദേശി തടത്തില്‍ അബ്ദുല്‍ കരീമി നെ (52) യാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാപ്പ-3 നിയമപ്രകാരം അറസ്റ്റുചെയ്ത കരീമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കി. ആറുമാസത്തേക്കാണു തടവ്. ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മയക്കുമരുന്നുകളുമായും തോക്കിന്‍ തിരകളുമായും പോലീസ് പിടിയിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജയിലില്‍നിന്നു പുറത്തിറങ്ങിയത്. താനൂര്‍, തിരൂരങ്ങാടി, വേങ്ങര എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലായി ലഹരിക്കടത്ത്, നരഹത്യാശ്രമം, മാരകായുധങ്ങളായ വടിവാളും തോക്കിന്‍തിരകളും അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി കൈവശംവെക്കുക,...
കോവിഡ് വ്യാപനം ; ആശുപത്രികളില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണം, മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു
Kerala, Other

കോവിഡ് വ്യാപനം ; ആശുപത്രികളില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണം, മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്‌ക് ഉപയോഗിക്കണമെന്ന് വീണാ ജോര്‍ജ് വിളിച്ചു ചേര്‍ത്ത ഉന്നതല യോഗത്തില്‍ നിര്‍ദേശം. മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് യോഗം വിലയിരുത്തി. നിലവിലെ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ല. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ആവശ്യത്തിന് ഐസൊലേഷന്‍,ഐസിയു ബെഡുകള്‍ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. മരണകണക്കില്‍ ആശങ്ക വേണ്ടെന്നും യോഗം വ്യക്തമാക്കി. റാന്‍ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്ത...
എആര്‍ നഗര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുകയില മുക്തമാക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു
Local news, Other

എആര്‍ നഗര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുകയില മുക്തമാക്കാന്‍ സംഘാടക സമിതി രൂപീകരിച്ചു

തിരൂരങ്ങാടി : എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ വച്ച് എആര്‍ നഗര്‍ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില വിമുക്തമാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി, കണ്‍വീനറായി എആര്‍ നഗര്‍ മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി, എന്നിവരടങ്ങുന്ന സമിതിക്കാണ് രൂപം നല്‍കിയത്. യോഗം എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് കുമാര്‍ ടെക്‌നിക്കല്‍ അസിന്റന്റ് ജില്ലാ മെഡിക്കല്‍ ഓഫീസ് വിഷയാവതരണം നടത്തി. മാസ് മീഡിയ ഓഫീസര്‍ രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് അഷറഫ്, വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, വികസന കാര്യ സ്ഥിരം സമതി ചെയര്‍മാന്‍ റഷീദ് കൊണ്ടാണത്ത്, എക്‌സൈസ് ഓഫീസര്‍ പ്രജോഷ് കുമാര്‍, മെഡിക്കല്‍ ഓഫീ...
കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച് ഒന്നരവയസുകാരി മരിച്ചു
Obituary, Other

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച് ഒന്നരവയസുകാരി മരിച്ചു

കാസര്‍കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ - റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് കുട്ടി അബദ്ധത്തില്‍ കൊതുക് നാശിനി കുടിച്ചത്. തുടര്‍ന്നു മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം....
കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 3 കിലോയിലധികം സ്വര്‍ണവുമായി 3 പേര്‍ പിടിയില്‍
Malappuram, Other

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 3 കിലോയിലധികം സ്വര്‍ണവുമായി 3 പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ മൂന്നു പേര്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മൂന്നു കിലോയിലധികം വരുന്ന സ്വര്‍ണവുമായാണ് മലപ്പുറം സ്വദേശിയടക്കം കസ്റ്റംസിന്റെ പിടിയിലായത്. ഞായറാഴ്ച അബുദാബിയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ എത്തിയ മലപ്പുറം മീനടത്തൂര്‍ സ്വദേശി ഷിഹാബുദ്ധീന്‍ മൂത്തേടത്ത് (44), തളിപ്പറമ്പ് സ്വദേശിനി ആശാ തോമസ് (33) എന്നിവരെയാണ് കസ്റ്റംസും ഡിആര്‍ഐയും പിടികൂടിയത്. ചോദ്യം ചെയ്യലില്‍ 04 ക്യാപ്‌സൂളുകള്‍ വീതം ശരീരത്തില്‍ ഒളിപ്പിച്ച 2304 ഗ്രാം ഭാരമുള്ള സ്വര്‍ണ മിശ്രിതം കണ്ടെത്തി. ഇതില്‍ നിന്നും 1.33 കോടി രൂപ വിലമതിക്കുന്ന 2142 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇന്ന് അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ഉള്ളിയുരേമ്മല്‍ ഹാരിസിനെ (42) കസ്റ്റംസ് പിടികൂടി ചോദ്യം ചെയ്തതില്‍ ഇയാളുടെ ശ...
താനൂരില്‍ മുന്‍ ഭാര്യയേയും മാതാപിതാക്കളേയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
Local news, Other

താനൂരില്‍ മുന്‍ ഭാര്യയേയും മാതാപിതാക്കളേയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

താനൂര്‍: താനൂരില്‍ മുന്‍ഭാര്യയേയും മാതാപിതാക്കളേയും രാത്രി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ രാത്രി ഏഴരയോടെ താനാളൂര്‍ കെപുരം പൊന്നാട്ടില്‍ പ്രദീപ് (38) താനൂര്‍ സ്റ്റേഷനിലെത്തി സംഭവം അറിയിക്കുകയായിരുന്നു. മുന്‍ ഭാര്യ മൂലക്കല്‍ സ്വദേശിനി രേഷ്മ (30), പിതാവ് വേണു (55), അമ്മ ജയ (50) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. മൂന്നു പേരേയും കമ്പിവടി കൊണ്ട് തലയിലും ശരിരത്തും അടിച്ചാണ് പ്രദീപ് പരിക്കേല്‍പ്പിച്ചിട്ടുള്ളത്. മൂലക്കല്‍ ചേന്ദന്‍കുളങ്ങര റോഡില്‍ വെച്ചാണ് രേഷ്മക്കും വേണുവിനും നേരെ ആക്രമണമുണ്ടായത്. പൊലീസെത്തുമ്പോഴേക്ക് ഇവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് നാട്ടുകാരോടൊപ്പം പൊലീസ് രേഷ്മയുടെ വീട്ടിലെത്തിയപ്പോളാണ് ജയയെ ചോരയൊലിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ഇവരെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ...
മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ക്വട്ടേഷൻ ക്ഷണിച്ചു സംസ്ഥാന പട്ടികജാതി, പട്ടിക വർഗ വികസന കോർപറേഷന്റെ ജില്ലാ ഓഫീസിലേക്ക് ആറുമാസ കാലയളവിലേക്ക് ഡ്രൈവറോട് കൂടി പെർമിറ്റുള്ള സെഡാൻ കാർ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്നും അംഗീകൃത സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കായി കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ഡിസംബർ 22നുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0483 2731496, 9400068510. ---------------- സംരംഭകര്‍ക്കായി ലോൺ/ലൈസൻസ്/സബ്സിഡി മേള പെരിന്തൽമണ്ണ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കായി താലൂക്കിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വെച്ച് ലോൺ/ലൈസൻസ്/സബ്സിഡി മേള നടത്തുന്നു. പരിപാടിയിൽ വിവിധ വകുപ്പ് പ്രതിനിധികളും പ്രതിനിധികളും ബാങ്ക് പ്രതിനിധികളും പങ്കെടുക്കും. സംരംഭകർക്ക് വായ്പ/സബ്സിഡി അപേക്ഷകൾ പ്രോസസ് ചെയ്യാനും വിവിധ എം.എസ്.എം.ഇ ലൈസൻസുകൾ എടുക്കാനും അവസരം ലഭിക്...
ആദ്യം ഒരു മെസേജ്, ആരെന്ന് അന്വേഷിച്ചപ്പോള്‍ ; 26കാരിയുടെ വാട്‌സ്ആപ്പിലേക്ക് അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല വീഡിയോയുടെയും സന്ദേശങ്ങളുടെയും വീഡിയോ കോളുകളുടേയും പ്രവാഹം ; പരാതി നല്‍കി
Other

ആദ്യം ഒരു മെസേജ്, ആരെന്ന് അന്വേഷിച്ചപ്പോള്‍ ; 26കാരിയുടെ വാട്‌സ്ആപ്പിലേക്ക് അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല വീഡിയോയുടെയും സന്ദേശങ്ങളുടെയും വീഡിയോ കോളുകളുടേയും പ്രവാഹം ; പരാതി നല്‍കി

ആദ്യം 26കാരിയായ യുവതിയുടെ ഫോണിലേക്ക് വാട്‌സ് ആപ്പ് വഴി മെസേജ് വന്നു. അയച്ചയാളുടെ നമ്പര്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തതിനാല്‍ ആരാണെന്ന് അന്വേഷിച്ച് യുവതി മറുപടി അയച്ചു. ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം, യുവതിയുടെ വാട്‌സ് ആപ്പിലേക്ക് അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല വീഡിയോയുടെയും സന്ദേശങ്ങളുടെയും വീഡിയോ കോളുകളുടേയും പ്രവാഹം. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. ബെംഗളൂരുവില്‍ ഡിസംബര്‍ 14നാണ് സംഭവം. സംഭവത്തിന് പിന്നാലെ യുവതി മാനസികമായി തകര്‍ന്നെന്നും പ്രതിക്കായി തിരച്ചില്‍ ഊര്‍ജിമാക്കിയെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ ഫോണിലേക്ക് സന്ദേശങ്ങള്‍ നിറഞ്ഞതോടെ, നമ്പറിന്റെ ഉടമയാരാണെന്നറിയാന്‍ യുവതി പലതവണ ശ്രമിച്ചിട്ടും വ്യക്തിത്വം വെളിപ്പെടുത്തിയില്ല. പിന്നാലെ വീഡിയോ കോളും വരാന്‍ തുടങ്ങി. വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയും ച...
ഗവര്‍ണര്‍ക്കെതിരെ യൂണിവേഴ്‌സിറ്റിയിലേക്ക് എ ഐ എസ് എഫ് മാര്‍ച്ച് ; സംഘര്‍ഷം, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
Breaking news, Other

ഗവര്‍ണര്‍ക്കെതിരെ യൂണിവേഴ്‌സിറ്റിയിലേക്ക് എ ഐ എസ് എഫ് മാര്‍ച്ച് ; സംഘര്‍ഷം, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

തേഞ്ഞിപ്പാലം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് എ ഐ എസ് എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. 'ഇത് സര്‍വകലാശാലയാണ് സംഘപരിവാര്‍ ശാലയല്ല ' എന്ന ബാനര്‍ ഉയര്‍ത്തി എത്തിയ എ ഐ എസ് എഫ് പ്രവര്‍ത്തകരെ പോലീസ് സംഘം തടയുകയായിരുന്നു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു തിരൂരങ്ങാടി സ്റ്റേഷനിലേക്ക് മാറ്റി. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംസ്ഥാന ജോ: സെക്രട്ടറി ഷിനാഫ്, വൈസ്: പ്രസിഡന്റ് ദര്‍ശിത്ത്, മീനുട്ടി ടി ടി,കെ അഖിലേഷ്, അതുല്‍ നന്ദന്‍, വാസില്‍, അര്‍ഷാദ്, മിഥുന്‍ പോട്ടോക്കാരന്‍ , കെ എസ് അഭിരാം,അനന്ത ജിത്ത്, എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി....
മാതാവിന്റെ കണ്‍മുന്നില്‍ വെച്ച് ടിപ്പര്‍ ലോറിയിടിച്ച് യുകെജി വിദ്യാര്‍ത്ഥി മരിച്ചു
Kerala, Other

മാതാവിന്റെ കണ്‍മുന്നില്‍ വെച്ച് ടിപ്പര്‍ ലോറിയിടിച്ച് യുകെജി വിദ്യാര്‍ത്ഥി മരിച്ചു

സ്‌കൂളില്‍ നിന്ന് മടങ്ങി വരുമ്പോള്‍ മാതാവിന്റെ കണ്‍മുന്നില്‍ വെച്ച് ടിപ്പര്‍ ലോറിയിടിച്ച് യുകെജി വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ മലപ്പട്ടത്ത് ആണ് ദാരുണമായ സംഭവം നടന്നത്. ചൂളിയാട് കടവിലെ ഷംസുദ്ദീന്റെ മകന്‍ മുഹമ്മദ് ത്വാഹയാണ് മരിച്ചത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗസ്റ്റ്  അദ്ധ്യാപക നിയമനം  കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരിയിലുള്ള സെന്‍റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി സെന്‍ററില്‍ ഇംഗ്ലിഷ്, ഫിനാന്‍ഷ്യല്‍ ആന്‍റ് മാനേജ്മെന്‍റ് അക്കൗണ്ടിംഗ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകളുണ്ട്. യോഗ്യരായവര്‍ക്ക്  23-ന് മുന്‍പയി രേഖകള്‍ സഹിതം [email protected] എന്ന ഇ-മെയിലില്‍ അപേക്ഷിക്കാവുന്നതാണ്. പി.ആര്‍ 1606/2023 സിണ്ടിക്കേറ്റ് യോഗം  കാലികറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 23-ന് രാവിലെ 10.00 മണിക്ക്  സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ ചേരും.  പി.ആര്‍ 1607/2023 സി.എച്ച്. ചെയറില്‍ പ്രദര്‍ശനം  കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. ചെയറില്‍ കെ.പി. കുഞ്ഞിമ്മൂസ രചിച്ച പുസ്തകങ്ങള്‍, ലേഖനങ്ങള്‍, കത്തുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം തുടങ്ങി. എ.ആര്‍.മങ്ങാട്...
മണലിപ്പുഴ തംരീനുസ്വിബിയാൻ സുന്നി മദ്രസയിൽ അറബി ഭാഷാ ദിനാചരണവും പ്രാർത്ഥനാ സദസ്സും നടത്തി
Local news, Other

മണലിപ്പുഴ തംരീനുസ്വിബിയാൻ സുന്നി മദ്രസയിൽ അറബി ഭാഷാ ദിനാചരണവും പ്രാർത്ഥനാ സദസ്സും നടത്തി

തിരൂരങ്ങാടി : ലോക അറബി ഭാഷാ ദിനമായ ഡിസംബർ 18 നോടനുബന്ധിച്ച് മണലിപ്പുഴ തംരീനുസ്വിബിയാൻ സുന്നി മദ്രസയിൽ അറബി ഭാഷാ ദിനാചരണവും സുന്നി വിദ്യാഭ്യാസ ബോർഡ് നേതാക്കളായ വിട പറഞ്ഞ ക്ലാരി ബാവ മുസ്ലിയാരുടെയും വി എം കോയ മാസ്റ്ററുടെയും പേരിലുള്ള പ്രാർത്ഥനാ സദസ്സും നടത്തി. അറബി ഭാഷയുടെ പ്രാധാന്യവും സന്ദേശവും ബോധ്യപ്പെടുത്തി അബ്ദുറഹൂഫ് സഖാഫി വെള്ളിയാമ്പുറം സംസാരിച്ചു. നിരവധി വിദ്യാർഥികൾ അറബി കാലിഗ്രഫിയും പോസ്റ്ററുകളും നിർമിച്ചു. സദർ മുഅല്ലിം മുസ്തഫ സുഹ്‌രി മൂന്നിയൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുനീർ സഖാഫി പനങ്ങാട്ടൂർ, മുനീർ സഖാഫി നന്നമ്പ്ര, അബ്ദുസ്സലീം സഅദി നന്നമ്പ്ര തുടങ്ങിയവർ പങ്കെടുത്തു....
എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷികം : ജില്ലാ വിഖായ വോളന്റ് ആക്ടീവ് സംഗമം നടത്തി
Local news, Other

എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷികം : ജില്ലാ വിഖായ വോളന്റ് ആക്ടീവ് സംഗമം നടത്തി

പരപ്പനങ്ങാടി:'സത്യം, സ്വത്വം, സമർപ്പണം' എന്ന പ്രമേയത്തിൽ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് 35-ാം വാർഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിജിലന്റ് വിഖായ റാലിക്ക് ഒരുങ്ങുന്നതിനായി ജില്ലാ തലങ്ങളിൽ നടക്കുന്ന ആക്ടീവ് സംഗമങ്ങളുടെ ഭാഗമായി വെസ്റ്റ് ജില്ലാ വിഖായ വോളന്റ് ആക്ടീവ് സംഗമം പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച് കടലോരത്ത് നടന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അനീസ് ഫൈസി മാവണ്ടിയൂർ, വിഖായ സംസ്ഥാ സമിതി അംഗം ഫൈസൽ നിലഗിരി എന്നിവർ വിഷയാവതരണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി മാസ്റ്റർ പുളിക്കൽ, ട്രഷറർ നൗഷാദ് ചെട്ടിപ്പടി, വർ.സെക്രട്ടറി റഊഫ് മാസ്റ്റർ കാച്ചടിപ്പാറ, എസ്.എം തങ്ങൾ ചേളാരി, ശംസുദ്ദീൻ ഫൈസി കുണ്ടൂർ, വിഖ...
പത്ത് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ നരഭോജി കടുവയെ പിടികൂടി, വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍
Kerala, Other

പത്ത് ദിവസത്തെ പരിശ്രമത്തിനൊടുവില്‍ നരഭോജി കടുവയെ പിടികൂടി, വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍

വയനാട് : വയനാട്ടിലെ നരഭോജി കടുവ ഒടുവില്‍ കൂട്ടിലായി. പത്ത് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കെണിയിലകപ്പെട്ട കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടിയിലാണ് അധികൃതര്‍. കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധം തുടരുകയാണ്. കടുവ കുടുങ്ങിയ കൂട് ഉള്‍പ്പൈടെ വനംവകുപ്പിന്റെ വാഹനത്തിലേക്ക് മാറ്റിയെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറത്തേക്ക് കൊണ്ടുവരാനായിട്ടില്ല. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ്സ് പ്രായമുള്ള ആണ്‍ കടുവയാണ് പ്രജീഷ് എന്ന കര്‍ഷകനെ ആക്രമിച്ചു കൊന്നത്. പ്രജീഷിനെ കൊന്ന സ്ഥലത്തിനു സമീപത്തെ കാപ്പി തോട്ട...
ജില്ലയില്‍ മുങ്ങി മരണങ്ങള്‍ വര്‍ധിക്കുന്നു ; ഈ വര്‍ഷം ഇതുവരെ ഉണ്ടായത് 127 മുങ്ങി മരണങ്ങള്‍, ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച പട്ടികയില്‍ തിരൂരങ്ങാടിയും, കൂടുതലും കുട്ടികള്‍
Local news, Malappuram, Other

ജില്ലയില്‍ മുങ്ങി മരണങ്ങള്‍ വര്‍ധിക്കുന്നു ; ഈ വര്‍ഷം ഇതുവരെ ഉണ്ടായത് 127 മുങ്ങി മരണങ്ങള്‍, ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച പട്ടികയില്‍ തിരൂരങ്ങാടിയും, കൂടുതലും കുട്ടികള്‍

മലപ്പുറം : ജില്ലയില്‍ മുങ്ങി മരണങ്ങള്‍ വര്‍ധിച്ചു വരുന്നു. ജില്ലയില്‍ 2021 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയായി 375 മുങ്ങി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021 ല്‍ 108 ഉം 2022 ല്‍ 140 ഉം 2023 ല്‍ ഇതുവരെയായി 127 ഉം മുങ്ങി മരണങ്ങളുണ്ടായി. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്കിരയാകുന്നത് കുട്ടികളാണ്. 56 കുട്ടികളുടെ മുങ്ങി മരണങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്. വര്‍ധിച്ചു വരുന്ന മുങ്ങി മരണങ്ങള്‍ ഇല്ലാതാക്കുന്നതിനായി എട്ടാം ക്ലാസ് മുതലുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു. ക്രിസ്മസ് അവധി അടുത്തുവരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങി അപകടങ്ങളുണ്...
2024 മുതല്‍ ഗൂഗിളിന്റെ ഈ സേവനം അവസാനിക്കും ; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്
Other, Tech

2024 മുതല്‍ ഗൂഗിളിന്റെ ഈ സേവനം അവസാനിക്കും ; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്

2024 ജനുവരി നാല് മുതല്‍ ക്രോമില്‍ ഇന്റര്‍നെറ്റ് തേഡ് പാര്‍ട്ടി കുക്കീസിന് വിലക്കേര്‍പ്പെടുത്തി ഗൂഗിള്‍. ഉപഭോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍, ഉപകരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്താവാനും ബ്രൗസറിന്റെ പ്രവര്‍ത്തന വേഗം കുറയാനും കുക്കീസ് കാരണമാകാറുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്കും കുക്കീസ് സഹായിക്കപ്പെടാറുണ്ട്. ഇത്തരം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 2024 ഓടെ തേഡ് പാര്‍ട്ടി കുക്കീസ് ഒഴിവാക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നത്. 2019 ല്‍ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചിരുന്നുവെന്നാണ് സൂചന. ബ്രൗസറുകള്‍ വഴി ഓരോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോഴും ആ വെബ്സൈറ്റുകള്‍ ബ്രൗസറില്‍ ശേഖരിക്കുന്ന ഡാറ്റയാണ് കുക്കീസ്. ഇത് ഉപയോഗിച്ചാണ് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഒരു പരിധി വരെ സൈറ്റുകള്‍ തിരിച്ചറിയുന്നത്. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന...
സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു ; ഇന്നലെ മാത്രം 111 പേര്‍ക്ക് രോഗബാധ, ഒരു മരണവും
Kerala, Other

സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു ; ഇന്നലെ മാത്രം 111 പേര്‍ക്ക് രോഗബാധ, ഒരു മരണവും

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ എക്‌സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാള്‍ ജെഎന്‍ 1 വകഭേദം വളരെ വേഗത്തില്‍ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും, വാക്‌സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎന്‍ 1ന്റെ രോഗ ലക്ഷണങ്ങള്‍ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങള്‍ കാണുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാവുക. സെപ്റ്റംബറില്‍ അമേരിക്കയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉ...
81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ മൂന്ന് പേര്‍ പിടിയില്‍ ; ചോര്‍ത്തിയത് ഐസിഎംആര്‍ വിവരങ്ങള്‍
Other, Tech

81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ മൂന്ന് പേര്‍ പിടിയില്‍ ; ചോര്‍ത്തിയത് ഐസിഎംആര്‍ വിവരങ്ങള്‍

ദില്ലി : 81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് ദില്ലി പൊലീസിനോട് പ്രതികള്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയായി 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്തുവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കിയിരുന്നത്. റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ സിബിഐ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതേസമയം അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) വിവരങ്ങളും ചോര്‍ത്തിയെന്ന് പ്രതികള്‍ പറഞ്ഞു. രാജ്യത്തെ കൊവിഡ് പരിശോധനാ വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, ഐസിഎംആര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പക്കലാണ് ഉള്ളത്. ആധാര്‍, പാസ്‌പോര...
മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്സ് പ്രോഗ്രാം മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്സ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2024 ജനുവരി ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. 12ാം ക്ലാസാണ് യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. സ്‌കൂൾ അധ്യാപകർ, സ്പെഷ്യൽ എജ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എജ്യൂക്കേഷനൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രങ്ങൾ: ക്യാമ്പ് ഗൈഡൻസ് ആൻഡ് കൗൺസലിങ് സെന്റർ, മഹിളാ സമാജം ബിൽഡിംഗ്, നിയർ പെട്രോൾ പമ്പ്, അപ്ഹിൽ മലപ്പുറം-676505. ഫോൺ: 9447808822...