Thursday, January 1

Other

ജില്ലയില്‍ 663 ആദിവാസികള്‍ക്ക് പട്ടയം നല്‍കും : കലക്ടർ വി.ആർ വിനോദ്
Malappuram, Other

ജില്ലയില്‍ 663 ആദിവാസികള്‍ക്ക് പട്ടയം നല്‍കും : കലക്ടർ വി.ആർ വിനോദ്

ഭൂരഹിത ആദിവാസികള്‍ക്കുള്ള പട്ടയ വിതരണം ഈ മാസം നടത്തുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്. പോത്തുകല്ല് പഞ്ചായത്തിലെ ഉൾവനത്തിലുള്ള ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ തുടങ്ങിയ ആദിവാസി കോളനികൾ സന്ദര്‍ശിച്ച ശേഷം നിലമ്പൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചേർന്ന് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 663 ആദിവാസികള്‍ക്ക് പട്ടയം നല്‍കും. 150 പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ തയ്യാറായിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. കോളനി നിവാസികളുടെ അടിയന്തര വിഷയങ്ങളിൽ ഉടൻ പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിന് മുന്നില്‍ ഭൂ സമരം നടത്തുന്ന ആദിവാസികളുടെ പ്രശ്‌നം പരമാവധി പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി . പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ആദിവാസികളുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വനത്തിലെ താമസ സ്ഥലത്തു നിന്ന...
Other

ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അപേക്ഷ ക്ഷണിച്ചു മലപ്പുറം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലുള്ളവർക്കായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഫിഷിങ് ബോട്ട് മെക്കാനിക്ക് പരിശീലന കോഴ്‌സിന് എട്ടാംതരം പാസായവരിൽ നിന്നും കടൽവിഭവ സംസ്‌കരണ കോഴ്‌സിലേക്ക് അഞ്ചാതരം പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 28ന് മുമ്പായി അടുത്തുളള മത്സ്യഭവനിൽ അപേക്ഷ സമർപ്പിക്കണം.. പ്രായപരിധി 18നും 35നും ഇടയിൽ. ഫോൺ: 0494 2666428. ----------- സീറ്റ് ഒഴിവ് വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക ട്രെയിനിങ് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് നവംബർ 25നുള്ളിൽ അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ബി.എ ഹിന്ദി വിജയിച്ചിരിക്കണം. പ്രായപരിധി 17നും 35 ഇടക്ക്. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണം ലഭിക്കും. വിലാസം: പ്രിൻസിപ്പൽ, ഭ...
Local news, Other

വള്ളിക്കുന്നില്‍ വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

വള്ളിക്കുന്ന് കുന്നപ്പള്ളി ഓവുപാലത്തിനു സമീപം വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് കിഴക്കു വശം താമസിക്കുന്ന വലിയ പറമ്പില്‍ കമ്മുക്കുട്ടി (67)യെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രിയില്‍
Local news, Other

സ്വകാര്യ വാഹനങ്ങളിൽ സിസിടിവി ക്യാമറ : ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് മാപ്സ്

തിരൂരങ്ങാടി : സ്വകാര്യ വാഹനങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് സർക്കാർ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്ത വിധി നിരാശാജനകമാണെന്ന് മലപ്പുറം ജില്ല വാഹന അപകടനിവാരണ സമിതി മാപ്സ് ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു വാഹനാപകടങ്ങൾ കുറക്കുന്നതിനായി വലിയ വാഹനങ്ങളിൽ ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ വാഹന അപകടനിവാരണ സമിതി 2021 ൽ ട്രാൻസ്പോർട്ട് മിനിസ്റ്റർ , ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർക്ക് നിവേദനവും സമർപ്പിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ കേരള റോഡ് സേഫ്റ്റി അതോറിറ്റി (കെ ആർ സി എ ) കേരള സർക്കാറിന് വലിയ വാഹനങ്ങളിൽ-ക്യാമറ വെക്കുന്നതിനു വേണ്ടിയുള്ള പ്രൊപ്പോസലും നൽകിയിരുന്നു തുടർ നടപടി എന്നോണം വന്ന ക്യാമറ സ്ഥാപിക്കൽ റോഡിലെ വാഹനാപകടങ്ങൾക്ക് അറുതി വരുത്താൻ പരിധി വരെയെങ്കിലും സഹായകമാവും എന്ന് വിവിധ ഏജൻസികളുടെ പടന സഹായത്തോടെ തയ്യാറാക്കി നിർദേശിച്ച വിധി താൽക്കാലികമായി ...
Malappuram, Other

പെട്രോള്‍ വാങ്ങാന്‍ കുപ്പി ചോദിച്ചു വീട്ടിലെത്തി, വീട്ടമ്മയുടെ 5 പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് യുവാവ് കടന്നതായി പരാതി

മഞ്ചേരി: പെട്രോള്‍ വാങ്ങാന്‍ കുപ്പി ചോദിച്ചു വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ 5 പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നതായി പരാതി. കരുവമ്പ്രം ജിസ്മയില്‍ പ്രഭാകരന്റെ ഭാര്യ നിര്‍മല കുമാരിയുടെ (63) മാലയാണ് നഷ്ടമായത്. ഇന്നലെ 12.30ന് ആണ് സംഭവം. സ്‌കൂട്ടറില്‍ പെട്രോള്‍ തീര്‍ന്നെന്നും പെട്രോള്‍ പമ്പില്‍ പോയി പെട്രോള്‍ വാങ്ങി വരാന്‍ കൂപ്പി ആവശ്യപ്പെട്ടുമാണ് യുവാവ് വീട്ടിലെത്തിയത്. അകത്തു പോയി കുപ്പിയുമായി തിരികെയെത്തിയപ്പോഴാണ് മാല പൊട്ടിച്ചത്. സ്‌കൂട്ടറില്‍ പുല്‍പറ്റ ഭാഗത്തേക്ക് പോകുന്നതിനിടെ ചാടിക്കല്ല് വച്ച് സ്‌കൂട്ടര്‍ മറിഞ്ഞു. അതോടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. മഞ്ചേരി പൊലീസ് കേസെടുത്തു....
Kerala, Malappuram, Other

നവകേരള സദസ്സിന് കൊണ്ടോട്ടി ഒരുങ്ങുന്നു: ജില്ലാ കളക്ടർ വി.ആർ വിനോദ് പന്തലിന് കാൽനാട്ടി

മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജനങ്ങൾക്കിടയിലേക്ക് എത്തുന്ന നവകേരള സദസ്സിന് കൊണ്ടോട്ടി മണ്ഡലത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംസ്ഥാന ചരിത്രത്തിലെ നാഴികക്കല്ലാവുന്ന പരിപാടിയുടെ പന്തലിന് കാൽനാട്ട് കർമം ജില്ലാ കളക്ടർ വി.ആർ വിനോദ് നിർവഹിച്ചു. മേലങ്ങാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നവംബർ 29നാണ് കെണ്ടോട്ടി മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുക. 5000ത്തിലധികം ആളുകളെ ഉൾകൊള്ളാൻ കഴിയുന്ന രീതിയിലുള്ള പന്തലാണ് ഒരുക്കുന്നത്. പതിനായിരത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ പരാതികൾക്കും ഇടവരുത്താതെയുള്ള ക്രമീകരണങ്ങളാണ് ഒരുക്കുക. പരാതി പരിഹാര കൗണ്ടറുകളിലേക്കെത്തുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനും സഹായത്തിനും വാളണ്ടിയർമാർ, ആവശ്യത്തിനുള്ള കുടിവെള്ളം, അടിയന്തിര മെഡിക്കൽ സഹായം, സുഗമമായ യാത്രക്ക് ഗതാഗത നിയന്ത്രണം, വിവിധ സേനകളുടെ സുരക്ഷാ ക്രമീകരണങ്ങൾ തുട...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

നാലുവര്‍ഷ ബിരുദ പാഠ്യപദ്ധതികാലിക്കറ്റില്‍ പഠനബോര്‍ഡംഗങ്ങള്‍ക്ക് പരിശീലനം നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായുള്ള പാഠ്യപദ്ധതി രൂപവത്കരണത്തിനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിശീലനം തുടങ്ങി. പഠനബോര്‍ഡ് അധ്യക്ഷന്മാര്‍ക്കും അംഗങ്ങള്‍ക്കുമുള്ള പരിശീലന പരിപാടി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഫിലിയേറ്റഡ് കോളേജുകളും വിദ്യാര്‍ഥികളുമുള്ള കാലിക്കറ്റ് സര്‍വകലാശാല ആഗോള നിലവാരമുള്ള പാഠ്യപദ്ധതി തയ്യാറാക്കാന്‍ ശ്രമിക്കണണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച സയന്‍സ് ഇതര വിഷയങ്ങളിലാണ് പരിശീലനം. ശനിയാഴ്ച സയന്‍സ് വിഷയങ്ങളുടേത് നടക്കും. തുടര്‍ന്ന് കോളേജുകളില്‍ ശില്പശാലകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 15-നകം തന്നെ പാഠ്യപദ്ധതി തയ്യാറാക്കാനാണ് ശ്രമം. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. കെ.പി. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു....
Kerala, Other, university

കാമ്പസില്‍ മാലിന്യം തള്ളല്‍ ; സര്‍വകലാശാലാ നിയമനടപടിയിലേക്ക്

ഗ്രീന്‍ ആന്റ് ക്ലീന്‍ കാമ്പസ് പദ്ധതി പ്രകാരം കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് മാലിന്യമുക്തവും പ്രകൃതി സൗഹൃദവുമാക്കാന്‍ പരിശ്രമം നടക്കുന്നതിനിടെ കാമ്പസിനകത്ത് വീണ്ടും സമൂഹവിരുദ്ധര്‍ മാലിന്യം തള്ളുന്നു. കാമ്പസിലെ റോഡരികില്‍ തള്ളിയ മാലിന്യം എഞ്ചിനീയറിംഗ് വിഭാഗത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൗസ്‌കീപ്പിംഗ് യൂണിറ്റാണ് കണ്ടെത്തിയത്. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ഹരിതകര്‍മസേനക്ക് കൈമാറുന്നതിനായി ഇവരുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. ഇതുവരെ കാമ്പസിനകത്ത് തള്ളിയ മാലിന്യമെല്ലാം ഇവര്‍ വേര്‍തിരിച്ച് സംസ്‌കരണത്തിനായി സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി - കടക്കാട്ടുപാറ റോഡരികിലായി കാമ്പസ് ഭൂമിയിലാണ് വീണ്ടും മാലിന്യം കണ്ടത്. മാലിന്യം തള്ളിയവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് വിവരം കൈമാറിയിട്ടുണ്ടെന്ന് സര്‍വകലാശാലാ എഞ്ചിന...
Other

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം; ജില്ലയില്‍ പ്രാദേശിക നിരീക്ഷണ സമിതികള്‍ നിലവില്‍ വന്നു

മലപ്പുറം: കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള അപേക്ഷകള്‍ പരിശോധിക്കുന്നതിനും മറ്റ് നടപടികള്‍ക്കുമായി മലപ്പുറം ജില്ലയില്‍ പുതിയ ജില്ലാതല അധികൃത സമിതിയും തദ്ദേശസ്ഥാപന തലങ്ങളില്‍ പ്രാദേശിക നിരീക്ഷണ സമിതികളും നിലവില്‍ വന്നു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ചെയര്‍പെഴ്‌സണും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്ന് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെട്ടതാണ് ജില്ലാതല അധികൃത സമിതി. ഇതോടൊപ്പം ജില്ലയിലെ 12 നഗരസഭകളിലും 95 ഗ്രാമപഞ്ചായത്തുകളിലും പ്രാദേശിക നിരീക്ഷണ സമിതികളും നിലവില്‍ വന്നു. നഗരസഭാ തലത്തില്‍ നഗരസഭാ അധ്യക്ഷരും ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രസിഡന്റുമാരുമാണ് പ്രാദേശിക നിരീക്ഷണ സമിതിയുടെ ചെയര്‍പെഴ്‌സണ്‍മാര്‍. എല്ലായിടങ്ങളിലും ബന്ധപ്പെട്ട കൃഷി ഓഫീസര്‍മാര്‍ കണ്‍വീനര്‍മാരു...
Local news, Other

നവകേരള സദസ്സിനു ഫണ്ട് അനുവദിക്കില്ല ; തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍

തിരൂരങ്ങാടി: നവകേരള സദസ്സിനു ഫണ്ട് അനുവദിക്കില്ലെന്ന് തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി. ക്ഷേമ പെന്‍ഷന്‍, ലൈഫ് ഉള്‍പ്പെടെ പാവപ്പെട്ടവരുടെ വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പണം അനുവദിക്കാതിരിക്കെ ധൂര്‍ത്തിന്റെ മേളയായി നടത്തുന്ന സര്‍ക്കാറിന്റെ നവകേരള സദസ്സിനു ഫണ്ട് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം അറിയിച്ചു. സര്‍ക്കാറിന്റെ മുന്നില്‍ ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കെ അതിനൊന്നും പരിഹാരം കാണാതെയാണ് നവകേരള സദസ്സ് ഫണ്ട് മേളയായി നടത്തുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു....
Kerala, Other

നമ്പര്‍ കണ്ടാല്‍ കസ്റ്റമര്‍ കെയറെന്ന് തോന്നും; പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് രീതി, മുന്നറിയിപ്പുമായി പോലീസ്

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പണം തട്ടാന്‍ പുതിയ രീതിയില്‍ എത്തുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞ് വരുന്ന കോളുകളെ അവഗണിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടാറില്ലെന്നും ഇത്തരം കോളുകളിലും തട്ടിപ്പിലും വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ; നിങ്ങളുടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദിനംപ്രതി പരീക്ഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്...
Kerala, Other

4 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

തൃശൂര്‍ : 4 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ മരത്താക്കരയില്‍ നിന്നും ബൈക്കില്‍ കടത്തുകയായിരുന്ന 1.25 കിലോഗ്രാം കഞ്ചാവുമായി തൃശൂര്‍ സ്വദേശികളായ ആഷിഷ്, വൈശാഖ് എന്നിവരെയാണ് അദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തൂര്‍ കുറുപ്പുംപടി സ്വദേശിയായ വിനുവിനെ 2.75 കിലോഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു. എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗമായ ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഹരീഷ് സി.യു, തൃശൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷറഫ് എന്നിവരും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കിഷോര്‍, പ്രിവന്റീവ് ഓഫീസര്‍ ടി.ജി മോഹനന്‍, കൃഷ്ണപ്രസാദ് എം.കെ, ശിവന്‍ എന്‍.യു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാല്‍ പി.വി, സനീഷ് കുമാര്‍ ടി.എസ്, സിജൊമോന്‍, ഡ്രൈ...
Local news, Malappuram, Other

മലപ്പുറത്ത് നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു

മലപ്പുറം : നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്‍പ്പറ്റ സ്വദേശി ഒറ്റക്കണ്ടത്തില്‍ പീടിയേക്കല്‍ വീട്ടില്‍ ഷംസുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ്. സുജിത്ത് ദാസ്. ഐപിഎസിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഐപിഎസ് ആണ് ഉത്തരവിറക്കിയത്. വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് കഞ്ചാവുമായി പോലീസിന്റെ പിടിയിലായ ഇയാള്‍ മൂന്ന് മാസം മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. മഞ്ചേരി, എടവണ്ണ, കരുവാരകുണ്ട്, വണ്ടൂര്‍, കാളികാവ്, നിലമ്പൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസ്സുകളില്‍ പ്രതിയായ ഷംസുദ്ദീന്‍ ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരില്‍ പ്രധാനിയാണ്. സ്‌കൂള്‍ കുട്ടികള്‍ക്കടക്കം മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് ഇയാളുടെ പേരില്‍ കേസുകള്‍...
Local news, Malappuram, Other

പാര്‍ട്ടിയെ വഞ്ചിച്ച യൂദാസ് ; പി അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ പോസ്റ്റര്‍

മലപ്പുറം: കേരള ബാങ്ക് ഭരണസമിതിയില്‍ അംഗമായ മുസ്ലിം ലീഗ് എംഎല്‍എ പി.അബ്ദുല്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍. പാര്‍ട്ടിയെയും പാര്‍ട്ടി അണികളെയും വഞ്ചിച്ച യൂദാസ് എന്ന് ആക്ഷേപിച്ചാണ് പോസ്റ്റര്‍. എംഎല്‍എ പാര്‍ട്ടിയെ വഞ്ചിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. അബ്ദുല്‍ ഹമീദിനെ കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിര്‍ദേശം ചെയ്തതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലടക്കമാണ് പേര് വയ്ക്കാത്ത പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, ലീഗ് ഓഫീസിന് മുന്നില്‍ പതിപ്പിച്ച പോസ്റ്റര്‍ ഓഫീസ് സ്റ്റാഫ് കീറിമാറ്റുകയായിരുന്നു. വള്ളിക്കുന്ന് എംഎല്‍എയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി.അബ്ദുല്‍ ഹമീദിനു ഭരണസമിതിയില്‍ ചേരാന്‍ ലീഗ് സംസ്ഥാന നേതൃത്വം അനുമതി നല്‍കിയിരുന്നു. ലീഗുമായുള്ള ബന്ധം മെച്ചപ്പെടുത്ത...
Malappuram, Other

ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അപേക്ഷ ക്ഷണിച്ചു ചെറിയമുണ്ടം ഗവ. ഐ.ടി.ഐയിലെ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) ട്രേഡിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ജനറൽ വിഭാഗത്തിൽനിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം നവംബർ 21ന്് രാവിലെ പത്തിന് നടക്കും. ഫോൺ: 0494 2967887. ------------------------ വൈദ്യുതി മുടക്കം എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 17) രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ എടരിക്കോട് സബ്‌സ്റ്റേഷനിൽ നിന്നുള്ള 33 കെ.വി കൂരിയാട് ഫീഡറിലും ഒമ്പത് മുതൽ പത്ത് വരെ 33 കെ.വി ഒതുക്കുങ്ങൽ ഫീഡറിലും വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. --------------- ...
Kerala, Other

കാലിന് പരിക്കേറ്റ് ചികിത്സക്കെത്തിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് വ്യാജ ചികിത്സ നല്‍കി കാലിന്റെ സ്വാധീനമില്ലാതാക്കി ; വ്യാജ ആയുര്‍വേദ ചികിത്സകനെതിരെ പോലീസ് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം : കാലിന് പരിക്കേറ്റ് ആയുര്‍വേദ ചികിത്സ തേടിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് വ്യാജ ചികിത്സ നല്‍കി വലതുകാലിന്റെ സ്വാധീനമില്ലാതാക്കിയെന്ന പരാതിയില്‍ ആയുര്‍വേദ സ്ഥാപനത്തിനും ചികിത്സകനുമെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്. പേരൂര്‍ കണ്ണമത്ത് വീട്ടില്‍ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടികൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതിക്കാരന്‍ കരിക്കോട് ജീവരാഗം (വൈദ്യരത്‌നം ഏജന്‍സി) എന്ന സ്ഥാപനത്തെയാണ് ചികിത്സയ്ക്ക് സമീപിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുര്‍വേദ ക്ലിനിക്ക് നടത്താന്‍മാത്രം ലൈസന്‍സ് എടുത്ത സ്ഥാപനമാണ് ഇത്. പരാതിക്കാരന്‍ പ്രമേഹരോഗിയും അലോപ്പതി ചികിത്സ പിന്തുടരുന്നയാളുമാണ്. 2020 ഫെബ്രൂവരി 13 നാണ് പരാതിക്കാരന്‍ ആയുര്‍വേദ ക്...
Local news, Other

മഅദ്നിയുടെ മുദ്രവാഖ്യം പുലരണം : പിഡിപി

തിരുരങ്ങാടി : ഇന്ത്യൻ ജനതക്കിടയിൽ ജാതീയ വേർതിരിവുകൾ രൂപപ്പെടുത്തി ഒരുമനസ്സായി നിലകൊണ്ടവർക്കിടയിൽ കരിനിഴൽ വീഴ്ത്തിയ ഭരണകൂടമാണ് മോദി സർക്കാർ എന്ന് പിഡിപി സീനിയർ വൈസ് ചെയർമാൻ സ്വാമി വർക്കല രാജ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വേട്ടയാടലുകൾക്ക് വിരാമം കുറിക്കണമെങ്കിൽ അബ്ദുൽ നാസർ മഅദ്നീ മുപ്പത് വർഷം മുൻപ് കേരളത്തോട് പറഞ്ഞ ദളിത്‌ പിന്നോക്ക ന്യൂനപക്ഷ ഐക്യം പുലരണമെന്നും അദ്ദേഹം കുട്ടിചേർത്തു. കോട്ടക്കലിൽ ഡിസംബർ 9 10 11 തീയതികളിൽ നടക്കുന്ന പിഡിപി 10 ആം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പിഡിപി തിരുരങ്ങാടി മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച ജനറൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരുരങ്ങാടിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറി കമ് ഇബ്രാഹിം തിരുരങ്ങാടി സംസ്ഥാന കമ്മറ്റി അംഗം സകീർ പരപ്പനങ്ങാടി ജില്ല പ്രസിഡന്റ് സലാം മുന്നിയൂർ ജില്ലാ കൗൺസിൽ അംഗം ജ...
Calicut, Kerala, Other

കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം ; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് : കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കിനാലൂര്‍ കുറുമ്പൊയില്‍ പറയരുകണ്ടി ഷാനവാസിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പൂവമ്പായി എ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ് ഷാനവാസ്. ഇന്നലെ വൈകിട്ടോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു സംഭവം. ഒരേ സീറ്റില്‍ ഇരുന്ന യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിക്കുനേരെയാണ് ഷാനവാസ് നഗ്‌നത പ്രദര്‍ശനം നടത്തിയത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹജ്ജ് ട്രെയിനര്‍, സമസ്ത മഹല്ല് ഫെഡറേഷന് ട്രെയിനര...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പി.എച്ച്.ഡി. പ്രവേശന പരീക്ഷ കാലിക്കറ്റ് സര്‍വകലാശാലാ 2023 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശന പരീക്ഷ ഡിസംബര്‍ 2-ന് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. വിശദമായ ടൈംടേബിളും ഹാള്‍ടിക്കറ്റും പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0494 2407016, 2407017.      പി.ആര്‍. 1488/2023 പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2024 ജനുവരി 29-ന് തുടങ്ങും.     പി.ആര്‍. 1489/2023 പരീക്ഷാ ഫലം രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എ. അപ്ലൈഡ് എക്കണോമിക്‌സ് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി...
Other, university

ശാസ്ത്രയാനില്‍ പാമ്പും മീനും കിളികളുമുണ്ട് പോലീസിലെ ശ്വാനഭടന്മാരും എത്തും

പാമ്പിനങ്ങളെ പരിചയപ്പെടുത്തി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സമുദ്രജീവികളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട അപൂര്‍വ ഫോട്ടോ പ്രദര്‍ശനവുമായി ആരണക്യം നേച്ചര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവ സര്‍വകലാശാലാ ജന്തുശാസ്ത്ര വകുപ്പുമായി സഹകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ ശാസ്ത്രയാനില്‍ പങ്കെടുക്കുന്നു. ഇതോടൊപ്പം അലങ്കാര പക്ഷികളുടെ പ്രദര്‍ശനവുമുണ്ട്. സി.ഡബ്ല്യു.ആര്‍.ഡി.എം., കോഴിക്കോട് മെഡിക്കല്‍ കോളേജ് തുടങ്ങിയവയുടെ സ്റ്റാളുകളുണ്ട്. സര്‍വകലാശാലാ പഠനവകുപ്പുകളുടേതിന് പുറമെയാണിത്. കോണ്‍ഗ്രീറ്റ് പൊടിച്ച് കമ്പിയും കല്ലും വേറെയാക്കുന്ന യന്ത്രം, ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി അടിയന്തര ഘട്ടങ്ങളില്‍ പെട്രോള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന സംവിധാനം തുടങ്ങിയ കണ്ടുപിടിത്തങ്ങളുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ...
Kerala, Other

ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണു, ബസ് നിര്‍ത്താതെ പോയി

പാലക്കാട്: മണ്ണാര്‍ക്കാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. തെങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മര്‍ജാനക്കാണ് പരിക്കേറ്റത്. ബസില്‍ നിന്നും കുട്ടി വീഴുന്നത് കണ്ടിട്ടും ബസ് ജീവനക്കാര്‍ നിര്‍ത്താതെ പോയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മര്‍ജാന ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. പതിവ് പോലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസില്‍ കയറി സ്‌കൂളിന് മുന്നില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുന്നിലുള്ള കുട്ടികള്‍ ഇറങ്ങി അടുത്തതായി മര്‍ജാന ഇറങ്ങാന്‍ പോകുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഈ സമയത്താണ് വിദ്യാര്‍ത്ഥി ബസില്‍ നിന്നും പുറത്തേക്ക് വീണത്. കുട്ടി വീണത് കണ്ടിട്ടും ബസ് മുന്നോട്ട് പോയി. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്. ഓട...
Local news, Other

കുന്നുംപുറം ടൗൺ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് വി എസ് ജോയ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : കുന്നുംപുറം ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കുന്നുംപുറം ടൗണിൽ ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കരീക്കൻ സൈതു ഹാജി അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, കെ.സി അബ്ദുറഹിമാൻ, കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി,കരീം കാബ്രൻ,പി കെ സിദ്ധീഖ്, അരീക്കാട്ട് കുഞ്ഞിപ്പ,പി പി ആലിപ്പു,പി കെ മൂസ ഹാജി, കെ.പി മൊയ്ദീൻ കുട്ടി, പി സി ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, സക്കീർ അലിക്കണ്ണേത്ത്, അസീസ് കാബ്രൻ, സുലൈഖ മജീദ്,പി കെ ബാവ,തങ്ങൾ ബാവ,എന്നിവർ സംസാരിച്ചു. നിയുകത യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിയാസ് പിസി എന്നിവരെയും ,മുതിർന്ന കോൺഗ്രസ് കാരണവൻമാരെ ചടങ്ങിൽ ആദരിച്ചു. മണ്ഡലം ഭാരവാഹികൾ വാർഡ് മെമ്പർമാർ പോഷക സംഘടനാ നേതാക...
Local news, Other

മഹിളാ കോൺഗ്രസ്സ് വേങ്ങര ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

വേങ്ങര : മഹിളാ കോൺഗ്രസ് വേങ്ങര ബ്ലോക്ക് തല കൺവെൻഷൻ കുന്നുംപുറം ടൗൺ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുബൈദ കൂരിയാട് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മാരായ ഹംസ തെങ്ങിലാൻ.പി കെ സിദ്ധീഖ്. മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ ജ സുനിൽ. ഭാരവാഹികളായിട്ടുള്ള റാബിയ സജ്ന അൻവർ. കനകലത, മിസ്രിയ്യ വെട്ടം,വിബിന അഖിലേഷ്. ബേബി, എന്നിവർ സംസാരിച്ചു. മറ്റു ബ്ലോക്ക് ഭാരവാഹികളും സംബന്ധിച്ചു. നവമ്പർ 29 ന് എറണാകുളത്ത് രാഹുൽ ഗാന്ധി സംബന്ധിക്കുന്ന മഹിളാ കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ വൻ വിജയമാക്കാനും കൺവെൻഷൻ തീരു മാനിച്ചു. പരിപാടിയിൽ ഉദ്ത്സാഹ് കൂപ്പൺ വിതരണോൽഘാടനവും നടത്തി.ഹസീന തെയ്യിൽ സ്വാഗതവും മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈലജ പുനത്തിൽ നന്ദിയും പറഞ്ഞു....
Malappuram, Other

തിരൂർ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി

തിരൂർ റെയിൽവെ പാലത്തിന് സമീപം തിരൂർ പുഴയിൽ നിന്നും 16.11.23 തിയ്യതി 9.30 മണിയോടെ കണ്ട തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം തിരൂർ ഗവ: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവരുന്നു…. മൃതദേഹം തിരിച്ചറിയുന്നവർ തിരൂർ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
Malappuram, Other

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചിടും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിലമ്പൂർ - ഷൊർണ്ണൂർ റെയിൽ പാതയിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് നവംബര്‍ 18 (ശനി) രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് ആറു മണി വരെ അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വാഹനങ്ങൾ പട്ടിക്കാട്- വലമ്പൂര്‍- ഓരാടംപാലം റോഡ് വഴിയും പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴിയും കടന്നു പോകണം. ------- പട്ടികജാതി വിദ്യാർഥികൾക്ക് അയ്യങ്കാളി സ്‌കോളർഷിപ്പ് പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീമിലേക്ക് സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഈ വർഷം അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്നവർക്ക് പത്താം ക്ലാസുവരെ പ്രതിവർഷം 4500 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. അപേക്ഷകർ 2022-23 അധ്യയന വർഷം നാല്, ഏഴ് ക്ലാസുക...
Kerala, Other

പരാതിയുമായി വരുന്നവരോട് പോലീസുദ്യോഗസ്ഥർ മാന്യമായി പെരുമാറണം : സർക്കുലർ ഇറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: : പരാതിയുമായി വരുന്ന കക്ഷികളോട് മാന്യമായി പെരുമാറണമെന്നും പരാതി സ്വീകരിച്ച് രസീത് നൽകണമെന്നും ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥർക്കും തൃശൂർ ജില്ലാ പോലീസ് മേധാവിമാർ (സിറ്റി / റൂറൽ) നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ പോലീസ് മേധാവിമാർ അറിയിക്കണമെന്നും കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. സ്റ്റേഷനിൽ പരാതിയുമായി വരുന്നവരോട് പോലീസുദ്യോഗസ്ഥർ മാന്യമായി മാത്രം പെരുമാറണമെന്ന് കമ്മീഷൻ പറഞ്ഞു. ചില പോലീസുദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റം വരേണ്ടതാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രാകൃതമായ നടപടികൾ ഉടൻ അവസാനിപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. വിയ്യൂർ പോലീസ് സ്റ്റേഷനിൽ 2022 ഒക്ടോബർ 21 ന് പരാതി നൽകാനെത്തിയ തന്നോട് അനിൽകുമാർ എന്ന പോലീസുദ്യോഗസ്ഥൻ അപമര്യാദയായി സംസാരിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപി...
Other, university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കമ്മ്യൂണികേഷന്‍ ഫാക്കല്‍റ്റി കോണ്‍ക്ലേവ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിക്കേഷന്‍ ഫാക്കല്‍റ്റി കോണ്‍ക്ലേവ് 21 ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടക്കും. 20, 21 തിയതികളില്‍ ജേര്‍ണലിസം പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗവേഷണ സമ്മേളനത്തിന്റെ ഭാഗമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാല, കോളജ്, ഹയര്‍ സെക്കന്ററി തലത്തിലെ ജേര്‍ണലിസം അധ്യാപകര്‍ പങ്കെടുക്കും. മാധ്യമ പഠന രംഗത്തെ നൂതന പ്രവണതകള്‍, മലയാള മാധ്യമ രംഗം കേന്ദ്രീകരിച്ചുള്ള ഗവേഷണത്തിന്റെ സാധ്യതകള്‍, കമ്മ്യൂണിക്കേഷന്‍ രംഗത്തെ തൊഴില്‍ നൈപുണി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. രജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കും journalism.uoc.ac.in പി.ആര്‍. 1482/2023 പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷ ഡിസംബര്‍ 11-ന് തുടങ്ങും. സര്‍വക...
Other, university

വായനശാലകള്‍ ജനാധിപത്യത്തിന് ഏറ്റവും നല്ല വേദി-യു.കെ. കുമാരന്‍

ജനാധിപത്യം പ്രാവര്‍ത്തികമാക്കാനുള്ള ഏറ്റവും നല്ല വേദി വായനശാലകളാണെന്ന് എഴുത്തുകാരന്‍ യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു. ദേശീയ ലൈബ്രറി വാരാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം പ്രബുദ്ധ സമൂഹമായി തീരാനുള്ള കാരണങ്ങളില്‍ പ്രധാനം വായനശാലകളാണ്. എന്നാല്‍ ഇന്ന് കൂടുതല്‍ പുസ്തകങ്ങളും വായനാ സൗകര്യങ്ങളുമെല്ലാം ഉണ്ടായിട്ടും വേണ്ടത്ര വായനക്കാര്‍ വായനശാലകളിലേക്ക് വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ് അധ്യക്ഷനായി. ലൈബ്രറി സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. ടി.എം. വാസുദേവന്‍, ഡോ. പി.കെ. ശശി, ഡോ. നസ്റുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു....
Kerala, Other

14 കാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

കോഴിക്കോട്: പതിനാല് കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കോഴിക്കോട് കക്കോടി സ്വദേശി ഷാജി മുനീറിനാണ് 33 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോഴിക്കോട് അതിവേഗ പോക്‌സോ കോടതി വിധിച്ചത്. രണ്ടാം പ്രതി കക്കോടി സ്വദേശി അല്‍ ഇര്‍ഷാദിന് 4 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. 2017 സെപ്റ്റംബര്‍ 9നും ഒക്ടോബറിലുമാണ് കേസിനാസ്പദമായ സംഭവം. പതിനാലുകാരിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 2018ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നീണ്ട വിചാരണക്കിടയിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്....
Kerala, Malappuram, Other

നവകേരള സദസ്സ്: മലപ്പുറം മണ്ഡലംതല സ്വാഗതസംഘം ഓഫീസ് തുറന്നു

മലപ്പുറം : നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളിൽ നിന്നും ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളാനും അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും അടുത്തറിയാനുമുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറം മണ്ഡലത്തിൽ സ്വഗതസംഘം ഓഫീസ് തുറന്നു. മലപ്പുറം പ്രസ് ക്ലബ് കെട്ടിടത്തിൽ ആരംഭിച്ച ഓഫീസ് ഡെപ്യൂട്ടി കളക്ടർ എസ്.എസ് സരിൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.പി അനിൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഹാരിസ് കപൂർ, ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസർ കെ.എം സുജാത, മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ സുരേഷ് മാസ്റ്റർ, പി.എസ്.എ സബീർ എന്നിവർ സംബന്ധിച്ചു. ജില്ലാ ലേബർ ഓഫീസർ ജയപ്രകാശ് നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മലപ്പുറം നഗരസഭാ സെക്രട്ടറി ഹസീന നന്ദിയും പറഞ്ഞു. നവംബർ 29ന് വൈകുന്നേരം ആറിന് എം.എസ്.പി എൽ.പി സ്‌കൂൾ ഗ്രൗണ്ടിലാണ് മലപ്പുറം മണ്ഡലം നവകേരള സദസ്സ് നടക...
error: Content is protected !!