Tuesday, July 8

Other

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ മരിച്ച നിലയില്‍
Kerala, Obituary, Other

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ മരിച്ച നിലയില്‍

കൊല്ലം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകന്‍ യദു പരമേശ്വരനെ ( അച്ചു 19) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്‍ കെ. പരമേശ്വരന്‍പിള്ളയുടെ വീട്ടിലാണ് ഇന്നലെ മൃതദേഹം കണ്ടത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യദു പരമേശ്വരന്‍. യദുവിന്റെ മരണത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യയും യദുവിന്റെ അമ്മയുമായ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ഹരി പരമേശ്വരന്‍ ആണ് സഹോദരന്‍....
Local news, Other

ലഹരിക്കെതിരെ പാട്ടുപാടി എക്സൈസ് ഉദ്യോഗസ്ഥർ

വേങ്ങര : വിമുക്തി മിഷന് വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്ന എക്‌സൈസ് വകുപ്പ് സ്‌കൂളുകളിലും കോളേജുകളിലും മറ്റും യുവതലമുറയിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി ഓർക്കസ്ട്ര ടീമിന് രൂപം കൊടുത്തു. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ലഹരി വിരുദ്ധ ക്ലബ്ബും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി 'ലഹരിക്കെതിരെ സംഗീത ലഹരി' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മലപ്പുറം അസിസ്റ്റൻറ് എക്‌സൈസ് കമ്മീഷണർ സി.കെ. അനിൽകുമാർ ട്രൂപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. കോളജ് ലഹരി വിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ ധന്യ ടീച്ചർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പരപ്പനങ്ങാടി റേഞ്ച് വിമുക്തി കോർഡിനേറ്റർ സില്ല, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഫൈസൽ മാസ്റ്റർ, ഷഫീഖ് മാസ്റ്റർ, എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി ഫാത്തിമ ഷെറിൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്...
Malappuram, Other

പുതുപൊന്നാനി ഹൈഡ്രോഗ്രാഫിക് സർവേ: എം.എൽ.എ സ്ഥലം സന്ദർശിച്ചു

പൊന്നാനി : പുതുപൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന മണൽതിട്ട നീക്കംചെയ്യുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട ഹൈഡ്രോഗ്രാഫിക് സർവേ പുരോഗമിക്കുന്നു. കടലിലുണ്ടായ മാറ്റങ്ങൾ പഠിക്കുന്നതിനായി എറണാകുളം മറൈൻ സർവേയറുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. കഴിഞ്ഞ വർഷവും പഠനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് രണ്ടാംഘട്ട സർവേ. ജി.പി.എസ്, ഇക്കോ സൗണ്ടർ എന്നിവയുടെ സഹായത്തോടെ അഴിമുഖത്തിന്റെ ആഴവും അടിഞ്ഞുകൂടിയ മണലിന്റെ തോതും തിട്ടപ്പെടുത്തും. തുടർന്ന് റിപ്പോർട്ട് ബേപ്പൂർ മറൈൻ സർവേയർക്ക് കൈമാറും. സർവേ സ്ഥലം പി. നന്ദകുമാർ എം.എൽ.എ സന്ദർശിച്ചു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, മുൻ നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, അസിസ്റ്റന്റ് മറൈൻ സർവേയർ ഷാബി ജോസഫ്, ഫീൽഡ് അസിസ്റ്റന്റ് കെ.എച്ച് ഹണി, ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എ.ഇ മാരായ അബ്ദുൾ സലിം, ജോസഫ് ജോൺ, ഓവർസിയർ അബ്ദുൾ നസീർ, ദേവൻ തുടങ്...
Malappuram, Other

അപേക്ഷ ക്ഷണിച്ചു

മോഡേണൈസേഷൻ ഓഫ് ഫിഷിംഗ് ഫ്‌ളീറ്റ് പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്ന കടൽ മത്സ്യത്തൊഴിലാളികളിൽ നിന്നും യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ തടികൊണ്ടുള്ള ഹൾ സ്റ്റീൽ ഹൾ ആക്കി മാറ്റുന്ന പദ്ധതിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളളവർക്ക് മുൻഗണനയുണ്ട്. 40 അടിവരെ നീളവും 200 എച്ച്.പിയ്ക്ക് താഴെ എൻജിൻ കപ്പാസിറ്റിയുള്ളതും 12 വർഷത്തിലധികം പഴക്കമുള്ളതും എം.എസ് ആക്ട് 1958/ കെ.എം.എഫ്.ആർ ആക്ട് 1980 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ തടി നിർമ്മിത യന്ത്രവത്കൃതയാനം സ്വന്തമായുള്ള കടൽ മത്സ്യത്തൊഴിലാളികളായിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി ജില്ലയിലെ മത്സ്യഭവനുകളിലും പൊന്നാനി ഫിഷറീസ് സ്റ്റേഷനിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും ബന്ധപ്പെടാം. ഫോൺ: 0494 2667428, 2666428...
Other

ശിവകാശിയില്‍ പടക്ക നിര്‍മാണശാലകളില്‍ വൻ സ്ഫോടനം; പത്തുപേര്‍ മരിച്ചു

തമിഴ്‍നാട് ശിവകാശിയിലെ രണ്ട് പടക്ക നിര്‍മാണശാലകളില്‍ വൻ സ്ഫോടനം. അപകടത്തില്‍ പത്തുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. അപകടം നടന്നയുടനെ അപകടത്തില്‍ ആറു പേര്‍ മരിച്ചുവെന്നാണ് ആദ്യം അധികൃതര്‍ അറിയിച്ചിരുന്നത്. പിന്നീടാണ് മരണ സംഖ്യ പത്തായി ഉയര്‍ന്നത്. അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചുകമ്മാപട്ടി ഗ്രാമത്തിലെ പടക്ക നിര്‍മാണ ശാലയിലും മറ്റൊരിടത്തുമാണ് ഇന്ന് വൈകിട്ടോടെ സ്ഫോടനമുണ്ടായത്. ശിവകാശിക്ക് സമീപമാണ് രണ്ടു പടക്ക നിര്‍മാണ ശാലകളും സ്ഥിതി ചെയ്യുന്നത്. രണ്ട് അപകടങ്ങളിലായി ഒമ്ബതുപേര്‍ മരിച്ചതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.തീ നിയന്ത്രണ വിധേയമാക്കി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളും തുടരുകയാണ്....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിലെ നൂതന സംരഭ പ്രോത്സാഹന കേന്ദ്രത്തിന്രണ്ടരക്കോടി രൂപയുടെ കേന്ദ്ര സഹായം കാലിക്കറ്റ് സര്‍വകലാശാലയുടെ നൂതന സംരഭ പ്രോത്സാഹന കേന്ദ്രത്തിന് (സി.ഐ.ഇ.) രണ്ടരക്കോടി രൂപയുടെ കേന്ദ്ര ധനസഹായം. അടല്‍ ഇന്നൊവേഷന്‍ മിഷന്റെ ഭാഗമായാണ് അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്ക് തുക അനുവദിച്ചിരിക്കുന്നത്. നൂതനാശയങ്ങളെ സ്റ്റാര്‍ട്ടപ്പുകളാക്കുന്നതിനുള്ള ഇന്‍കുബേഷന്‍, സംരഭങ്ങള്‍ക്കാവശ്യമായ സാങ്കേതിക സഹായം, അടിസ്ഥാന സൗകര്യങ്ങളും ധനസഹായവും ലഭ്യമാക്കല്‍ എന്നിവയെല്ലാം ലക്ഷ്യമിടുന്നതാണ് സി.ഐ.ഇ. നവംബറില്‍ കേന്ദ്രം തുറക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അറിയിച്ചു. വ്യവസായങ്ങളും അക്കാദമിക് കാര്യങ്ങളും തമ്മിലുള്ള ബന്ധം, തൊഴില്‍ പരിശീലനങ്ങള്‍, സംരഭക വികസന പരിപാടികള്‍ എന്നിവയുടെ പ്രോത്സാഹനത്തിനാണ് കേന്ദ്രസഹായം. സര്‍വകലാശാലാ ഓഡിറ്റോറിയത്തിന് സമീപം 7500 സ്‌ക്വയര്‍ ഫീറ്റുള്ള ...
Local news, Other

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഒക്ടോബർ 21 ന് കൊടിയേറും

തിരൂരങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഒക്ടോബർ 21 ന് കൊടിയേറും. വടംവലി മത്സരത്തോടെയാണ് പരിപാടിക്ക് തുടക്കമാക്കുക. ഒക്ടോബർ 21 മുതൽ 29 വരെയാണ് മത്സരങ്ങൾ നടക്കുക. ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലെ വിവിധ സ്ഥലങ്ങളിലും സ്റ്റേഡിയങ്ങളിലുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ എം എൽ എ മാരായ കെ പി എ മജീദ് അബ്ദുൾ ഹമീദ് മാസ്റ്റർ എന്നിവരും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി സാജിദ, വൈസ് പ്രസിഡന്റ്‌ ഒടിയിൽ പീച്ചു എന്നിവർ സംബന്ധിക്കും. 21ന് ജി യുപിഎസ് കൊടിഞ്ഞിയിൽ വടംവലി മത്സരത്തോടെ കേരളോത്സവത്തിന് തുടക്കമാകും. ഇരുപത്തിരണ്ടിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് മത്സരങ്ങളും ഫുട്ബോൾ മത്സരവും നടക്കും 23ന് ബിഎംഎച്ച്എസ്എസ് പരപ്പനങ്ങാടിയിൽ ക്രിക്കറ്റ് മത്സരവും പെരുവള്ളൂർ ടെറസിൽ വച്ച് കബഡി മത്സരവും നടക്കും. 24ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്വാട്ടിക് സിമ്മിംഗ് പൂളിൽ നീന്...
Calicut, Crime, Kerala, Other

സ്‌കൂട്ടര്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സ്‌കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെയും ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറും ബസ് ഉടമ അരുണുമാണ് അറസ്റ്റിലായത്. ചേവായൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വേങ്ങേരി ജംങ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങേരി ജങ്ഷനില്‍ ഗതാഗത നിയന്ത്രണമുണ്ട്. ബാലുശ്ശേരി ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു ദമ്പതിമാര്‍. മുന്നില്‍ സഞ്ചരിച്ചിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിറകിലുണ്ടായിരുന്ന പയിമ്പ്ര- കോഴിക്കോട് റൂട്ടിലോടുന്ന തിരുവോണം ബസ് ഒരു ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന് പിറകില്‍ ഇടിച്ചു. ഇതോടെ ദമ്പതിമാര...
Malappuram, Other

അറിവിന്റെ ആഗോളമലയാളി സംഗമവുമായി കേരളീയം മെഗാ ഓൺലൈൻ ക്വിസ്

അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ്. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ് പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കേരളീയം ഓൺലൈൻ ക്വിസ് മത്സരം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ക്വിസ് മത്സരമായി കേരളീയം ക്വിസിനെ മാറ്റുകയാണു സംഘാടകരുടെ ലക്ഷ്യം. മെഗാ ക്വിസിലൂടെ നാടിന്റെ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും മത്സരം ലക്ഷ്യമിടുന്നു. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഒക്ടോബർ 19ന് ഇന്ത്യൻ സമയം വൈകിട്ട് 7.30ന് നടക്കും. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർ...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിലെ പരീക്ഷാ സംവിധാനത്തെതകിടം മറിക്കാനുള്ള നീക്കം തിരിച്ചറിയണം- പരീക്ഷാ കണ്‍ട്രോളര്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം, പുനര്‍മൂല്യനിര്‍ണയം മുതലായവ പുത്തന്‍ സങ്കേതിക വിദ്യ ഉപയോഗിച്ചു മാറ്റത്തിന് വിധേയമാക്കി സമയ ബന്ധിതമായി ഫലം നല്‍കാനുള്ള പ്രവര്‍ത്തനം തുടങ്ങിയത് എല്ലാവര്‍ക്കും അറിയാമല്ലോ. ഇതിനു വേണ്ട എല്ലാ സഹകരണവും നല്‍കിയ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍, ജീവനക്കാര്‍, സര്‍വകലാശാലാ അധികാരികള്‍, പൊതു സമൂഹം തുടങ്ങിയ മുഴുവന്‍ പേരെയും ഈ സമയത്തു നന്ദിയോടെ സ്മരിക്കുന്നു. എന്നാല്‍ ഈ സംവിധാനം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ സര്‍വകലാശാല കൈകൊള്ളുന്ന തീരുമാനങ്ങളെ തകിടം മറിക്കാനുള്ള നീക്കം പൊതു സമൂഹം തിരിച്ചറിയണം. ഒറ്റപ്പെട്ട ചില തിരുത്തല്‍ നയങ്ങളെ പൊതുവത്കരിച്ചു കാണിക്കാനുള്ള ശ്രമം നാം ഒരുമിച്ചു ചെറുത്തു തോല്‍പ്പിക്കണം. ഈയടുത്ത കാലത്തായി മാര്‍ക്ക...
Kerala, Other

കരിപ്പൂരിൽ 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി യുവാവ് പിടിയിൽ

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി പാലക്കാട് സ്വദേശി കസ്റ്റംസിൻ്റെ പിടിയിൽ. ജിദ്ദയിൽ നിന്ന് ഇൻഡിഗോ ഫ്‌ളൈറ്റ് വഴി വന്ന പാലക്കാട് വടക്കുമുറി സ്വദേശി അഷ്‌റഫലി മഞ്ചേരികുന്നത്ത് (40) നിന്ന് സ്വർണം പിടികൂടിയത് . ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് അഷ്റഫ് പിടിയിലായത്. 801 ഗ്രാം ഭാരമുള്ള 3 ക്യാപ്സുളുകളാണ് ഇയാളിൽനിന്നു പിടികൂടിയത് . വേർതിരിച്ചെടുക്കലും തുടർ അന്വേഷണവും നടക്കുകയാണ് ....
Local news, Malappuram, Other

ഭൂവുടമാ സാക്ഷ്യപത്ര നിബന്ധന പിൻവലിക്കണം ; കെ എസ് കെ ടി യു

വേങ്ങര : കർഷക തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് വിരമിച്ചവർക്ക് പെൻഷന് അപേക്ഷ നൽകാൻ ഭൂവുടമാ സാക്ഷ്യപത്രം വേണമെന്ന നിബന്ധ ഒഴിവാക്കണമെന്ന് . കെ എസ് കെ ടി യു വേങ്ങര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പറപ്പൂർ പാലാണി സി മൊയതീൻ കുട്ടി നഗറിൽ ജില്ലാ പ്രസിഡണ്ട് എം പി അലവി ഉദ്ഘാടനം ചെയ്തു. എൻ കെ പോക്കർ അദ്ധ്യക്ഷത വഹിച്ചു. ഇ പി നാരായണൻ രക്ത സാക്ഷി പ്രമേയവും ഇ വാസു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി വിശ്വനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ എം വേങ്ങര ഏരിയ സെക്രട്ടറി കെ ടി അലവി കുട്ടി .ഇ പി മനോജ് എന്നിവർ സംസാരിച്ചു. ക്ഷേമനിധി അംശാദായ വർദ്ധനക്ക് ആനുപാതികമായി ആനുകൂല്ല്യം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഭാരവാഹികൾ ഇ വാസു(പ്രസിഡണ്ട്)ടി ജാനകി . ടി കെ മുഹമ്മദ്, സി സൈതലവി .(വൈസ് പ്രസിഡണ്ടുമാർ)എൻ കെ പോക്കർ (സെക്രട്ടറി)ഇ പി നാരായണൻ. പി കെ പ്രഭാകരൻ . ടി വി രാജൻ (ജോ: സെക്രട്ടറിമാർ )ട്രഷറർ .എൻ പി ചന്ദ്...
Kerala, Other

പൂട്ടി കിടന്ന വീട് കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്നു, 40 പവനും പണവും കവര്‍ന്നു

തൃശൂര്‍: പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ച് മോഷണം. 40 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടാക്കള്‍ കവര്‍ന്നു. വടക്കാഞ്ചേരി ചെറുതുരുത്തിയില്‍ ആണ് സംഭവം. വട്ടപറമ്പില്‍ കുമ്പിടി വീട്ടില്‍ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. മുസ്തഫയും കുടുംബവും ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോയപ്പോഴാണ് കവര്‍ച്ച നടന്നത്....
Other

വൈദ്യർ അക്കാദമി ദശ വാർഷികാഘോഷം : ‘മഅ’ബർ- മലബാർ കലൈ ഒൺരു ‘ പരിപാടി സംഘടിപ്പിച്ചു

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ഒരു വർഷം നീണ്ടു നിന്ന ദശ വാർഷികാഘോഷങ്ങളുടെ ഭാഗമായി അക്കാദമി ഹാളിൽ സംഘടിപ്പിച്ച 'മഅ'ബർ- മലബാർ കലൈ ഒൺരു' പരിപാടി തമിഴ്‌നാട് മുന്‍ എം.എല്‍.എ കെ.എ.എം. മുഹമ്മദ് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ടി.വി ഇബ്രാഹിം എം.എൽ.എ അധ്യക്ഷനായി. തമിഴ്നാട്ടിലെ കായൽ പട്ടണത്തിൽ വൈദ്യർ അക്കാദമിയുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ചരിത്ര ഗവേഷണകേന്ദ്രത്തിലെ ഇരുപതോളം കലാപ്രവർത്തകർ അവരുടെ അറബി തമിഴ് പാട്ടുകൾ, കോൽക്കളി, ദഫ് തുടങ്ങിയ കലകൾ കോർത്തിണക്കിയ 'മഅ'ബർ' പരിപാടി അവതരണം കൊണ്ട് ഹൃദ്യമായി. സെഡ്.എ. ഷെയ്ഖ് അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലാണ് പരിപാടികൾ അരങ്ങേറിയത് തമിഴ്നാട്ടിലെ കായൽപ്പട്ടണം ഉൾപ്പെടെയുള്ള പ്രദേശങ്ങളെ അറബികൾ വിളിച്ചിരുന്ന പേരാണ് മഅ'ബർ. കേരളത്തിലെ മാപ്പിള കലകളോട് സമാനമായ അറബ് ബന്ധമുള്ള കുറച്ച് കലകൾ അവിടെയുമുണ്ട്. മലബാറിലെ അറബി മലയാളം പോലെ അറബി തമിഴാണ് അവിടെയുള്ള...
Other

നന്നമ്പ്ര സുബൈറിന്റെ മക്കളുടെ പഠനം മർക്കസ് ഏറ്റെടുത്തു

നന്നമ്പ്ര : കഴിഞ്ഞ ആഴ്ച മരണപ്പെട്ട സജീവ സുന്നി പ്രവർത്തകനായിരുന്ന വാഴങ്ങാട്ടിൽ സുബൈറിന്റെ മക്കളുടെ പഠനം കാരന്തൂർ മർക്കസ് ഏറ്റെടുത്തു.മർക്കസ്  വൈസ് പ്രസിഡന്റും  എസ് വൈ  എസ് സംസ്ഥാന ഉപാധ്യക്ഷനും കൂടിയായ സയ്യിദ് തുറാബ് സഖാഫി,ഹമ്മാദ്‌ സഖാഫി,എസ് വൈ എസ് തിരൂരങ്ങാടി സോണൽ  പ്രസിഡന്റ് പനയത്തിൽ സുലൈമാൻ മുസ്ലിയാർ,മുഹമ്മദ് കുട്ടിഹാജി നന്നമ്പ്ര,ഹനീഫ അഹ്സനി എന്നിവരോടൊപ്പം   സുബൈറിന്റെ വീട്ടില്‍ എത്തി. കുടുംബവുമായി സംസാരിക്കുകയും  സുബൈറിന്റെ മക്കളുടെ പഠനം മർക്കസ്  ഏറ്റെടുത്ത കാര്യം അറിയിക്കുകയായിരുന്നു...
Local news, Other

വലിയപറമ്പ് പുകയൂര്‍ റോഡില്‍ ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എ ആര്‍ നഗര്‍ : തലപ്പാറ വലിയപറമ്പ് പുകയൂര്‍ റോഡില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വലിയപറമ്പ് തലവെട്ടിയില്‍ താമസിക്കുന്ന ചെറ്റാലി മുഹമ്മദ് എന്നവരുടെ മകന്‍ ശിഹാബുദ്ധീന്‍ (23) ആണ് മരണപ്പെട്ടത്. കഴിഞ്ഞ 3 -ാം തിയതി ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് ഉച്ചയോടെ ആണ് മരിച്ചത്....
Other

പാക്കിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ ; വിജയലക്ഷ്യം 192

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ അടിപതറി പാകിസ്ഥാനെ. 42.5 ഓവറില്‍ 191 റണ്‍സിന് പാക്കിസ്ഥാന്‍ കൂടാരം കയറി. 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹുമ്മദ് റിസ്വാന്‍ 49 റണ്‍സ് നേടി. മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് നിരക്ക് സാധിച്ചില്ല. ഏഴ് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയാണ് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയത്. മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരും രണ്ട് വിക്കറ്റ് വീതം നേടി. ഒന്നാം വിക്കറ്റില്‍ അബ്ദുള്ള ഷെഫീഖ് (20) ഇമാം ഉള്‍ ഹഖ് സഖ്യം 41 റണ്‍സ് ചേര്‍ത്തു. ഷെഫീഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. മൂന്നാം വിക്കറ്റില്‍ 32 റണ്‍സ് കൂട്ടിചേര്‍ത്ത് ഹാര്‍ദിക്കിന...
Kerala, Malappuram, Other

എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിലേക്ക് ; പാചകവാതക വിതരണം മുടങ്ങാന്‍ സാധ്യത

തിരുവനന്തപുരം: സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ച് പുതുക്കണമെന്നാവശ്യപെട്ട് എല്‍പിജി ട്രക്ക് തൊഴിലാളികളുടെ സൂചന പണിമുടക്ക് കാരണം സംസ്ഥാനത്ത് ഇന്ന് രാവിലെ പാചക വാതക വിതരണം തടസപെട്ടു. രാവിലെ ആറ് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് സൂചന സമരം നടത്തിയത്. സൂചന സമരത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത മാസം അഞ്ചുമുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാന വ്യാപകമായി പാചകവാതക വിതരണം നിലയ്ക്കും. ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട് സിലിണ്ടര്‍ ട്രക്ക് ഉടമകളും ഡ്രൈവര്‍മാരും തമ്മിലെ തര്‍ക്കമാണ് പണിമുടക്കിലേക്ക് വഴിവെച്ചത്. കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച കരാര്‍ വര്‍ദ്ധനവോടെ പുതുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത് സംബന്ധിച്ച് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല....
Other

മഞ്ചേരിയില്‍ മിന്നല്‍ മുരളിയിറങ്ങി ; ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി

മലപ്പുറം: മഞ്ചേരി കോണിക്കല്ലില്‍ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. മൂടേപ്പുറം മുത്തന്‍ ക്ഷേത്രത്തില്‍ വിഗ്രഹം വച്ചിരുന്ന മുറിയിലെ ചുമരില്‍ മിന്നല്‍ മുരളി എന്ന് എഴുതിയാണ് ഒരു ലക്ഷം രൂപയോളം വിലവരുന്ന പഞ്ചലോഹ വിഗ്രഹവുമായി മോഷ്ടാക്കള്‍ കടന്നു കളഞ്ഞത്. ക്ഷേത്രം തുറക്കാനായി എത്തിയ പരികര്‍മിയാണ് ക്ഷേത്ര വാതിലുകള്‍ തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ വിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ മാത്രമല്ല ചുറ്റമ്പലത്തിലും മോഷ്ടാവ് കേറിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ചുറ്റമ്പലത്തില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. ശ്രീ കോവിലിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല മോഷണം പോയിട്ടില്ല. സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. മഞ്ചേരി ഇന്‍സ്‌പെക്ടറുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്....
Kerala, Local news, Malappuram, Other

വിദ്യാർഥികൾക്കായി ശുചിത്വ മിഷൻ വിവിധ മത്സരങ്ങൾ നടത്തുന്നു

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വ മിഷൻ നടത്തുന്ന മത്സരങ്ങളുടെ എൻട്രികൾ സ്വീകരിക്കുന്ന തീയതി ഒക്ടോബർ 30 വരെ നീട്ടി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മുദ്രാ വാക്യരചന, പോസ്റ്റർ രചന, ഉപന്യാസം, ചിത്രരചന, ലഘുലേഖ തയ്യാറാക്കൽ, രണ്ട് മിനിട്ട് വീഡിയോ തയ്യാറാക്കൽ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. എൻട്രികൾ ഒക്ടോബർ 30നകം അപ്‌ലോഡ് ചെയ്യണം. പോർട്ടൽ ലിങ്ക് : https://contest.suchitwamission.org/. വിവരങ്ങൾക്ക് ഫോൺ: 0483 2738001....
Local news, Other

ഗുരുശ്രേഷ്ഠ പുരസ്‌കാരം കെ.പി. ബിന്ദുവിന്

തിരൂരങ്ങാടി : മുന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനും ജെ.ആര്‍.സി കൗണ്‍സിലറുമായ കെ. അനില്‍ കുമാറിന്റെ സ്മരണയ്ക്കായി ജെ ആര്‍ സി. പരപ്പനങ്ങാടി സബ് ജില്ല ഏര്‍പ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് കെ.പി. ബിന്ദു അര്‍ഹത നേടി. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ടീച്ചറും ആ മേഖലയില്‍ അവര്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പുരസ്‌കാരം ലഭിച്ചത്.ഒക്ടോബര്‍ 14 ന് സിബി.എച്ച്.എസില്‍ വെച്ച് ഉപഹാരം സമര്‍പ്പിക്കുമെന്ന് ജെ.ആര്‍.സി. പരപ്പനങ്ങാടി സബ് ജില്ലാ ഭാരവാഹികളായ പി.വിനോദ്, ജിനി.എ, ആശിഷ് തുടങ്ങിയവര്‍ അറിയിച്ചു....
Local news, Other

ചെമ്മാട് ടൗണില്‍ ഓട്ടോറിക്ഷകള്‍ വ്യാജ പെര്‍മിറ്റ് നമ്പര്‍ വച്ച് ഓടുന്നതായി പരാതി

തിരൂരങ്ങാടി : ചെമ്മാട് ടൗണില്‍ ഓട്ടോറിക്ഷകള്‍ വ്യാജ പെര്‍മിറ്റ് നമ്പര്‍ വച്ച് ഓടുന്നതായി പരാതി. സംഭവത്തില്‍ സിഐടിയു ചെമ്മാട് യൂണിറ്റ് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി. തിരൂരങ്ങാടി നഗരസഭയും പോലീസും ചേര്‍ന്ന് നടപ്പാക്കിയ ഹാള്‍ടിംഗ് നമ്പര്‍ ഓണ്‍ലൈന്‍ സംവിധാനം ചെമ്മാട് ടൗണില്‍ ഓടുന്ന ചില ഓട്ടോറിക്ഷകള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതിയില്‍ പറയുന്നു. സംഭവം പലതവണ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നാളിതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല ഒരു വണ്ടിയുടെ നമ്പര്‍ മറ്റൊരു വണ്ടിയില്‍ പതിച്ച് റോഡില്‍ കള്ള പെര്‍മിറ്റില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിഐടിയു ചെമ്മാട് യൂണിറ്റ് സെക്രട്ടറി കൊളത്തായി മുഹമ്മദ് ഫാസില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സിഐടിയു ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ നിര്‍ബന്ധിതരാകും എന്നും അദ്ദേഹം പറഞ്ഞു....
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ്കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പഠനവകുപ്പ് നടത്തുന്ന ആറാമത് മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് നവംബര്‍ 20, 21 തീയതികളില്‍ നടക്കും.  ' മാധ്യമങ്ങളും ജനകീയസംസ്‌കാരവും ദക്ഷിണേഷ്യയില്‍ ' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി പ്രബന്ധം അവതരിപ്പിക്കാം. പ്രബന്ധത്തിന്റെ പൂര്‍ണരൂപം 31 വരെ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ journalism.uoc.ac.in എന്ന വെബ്‌സൈറ്റില്‍. കാലിക്കറ്റില്‍ പി.എച്ച്.ഡി. പ്രവേശനം:ഓണ്‍ലൈനായി അപേക്ഷിക്കാം 26 വരെകാലിക്കറ്റ് സര്‍വകലാശാല 2023 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 26. വെബ് സൈറ്റ് admission.uoc.ac.in.  ഫീസ് - ജനറല്‍ 790/ രൂപ, എസ്.സി./എസ്.ടി.- 295/ രൂപ.   ...
Local news, Other

ഫലസ്തീന്‍ ജനതയുടെ സ്വാഭാവിക പ്രതിരോധം ഭീകര പ്രവർത്തനമായി ചിത്രീകരിക്കുന്നത് അപലപനീയം ; തിരൂരങ്ങാടി മണ്ഡലം വിസ്ഡം സമ്മേളനം

തിരൂരങ്ങാടി : ഭൂമി, സ്വയംഭരണം തുടങ്ങി അന്തസ്സോടെയും ബഹുമാനത്തോടെയും ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ഇസ്രാഈല്‍ വകവെച്ചു കൊടുക്കണമെന്നും നീതി നിഷേധത്തിനെതിരെയുള്ള ഫലസ്തീന്‍ ജനതയുടെ സ്വാഭാവിക പ്രതിരോധത്തെ ഭീകരാക്രമണമായി ചിത്രീകരിക്കുന്നത് അപലപനീയമെന്നും മമ്പുറത്ത് ചേര്‍ന്ന തിരൂരങ്ങാടി മണ്ഡലം വിസ്ഡം സമ്മേളനം അഭിപ്രായപ്പെടുന്നു. ഫലസ്തീന്‍ വിഷയത്തില്‍ രാഷ്ട്രപിതാവ് ഗാന്ധിജിയും ജവഹര്‍ലാല്‍ നെഹ്റു മുതല്‍ അടല്‍ബിഹാരി വാജ്പേയി വരെയുള്ള പ്രധാനമന്ത്രിമാരും സ്വീകരിച്ച ഇന്ത്യയുടെ പരമ്പരാഗത നയം ഉയര്‍ത്തിപ്പിടിക്കണമെന്നും ഇസ്റാഈലിന്റെ അധിനിവേശ താല്പര്യങ്ങളെ വെള്ള പൂശുന്നതില്‍ നിന്നും ഇന്ത്യന്‍ ഭരണകൂടം വിട്ടുനില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെടുന്നു. ഫലസ്തീന്‍ പ്രശ്നം നീതിപൂര്‍വ്വം പരിഹരിക്കുന്നതില്‍ അന്താരാഷ്ട്രസമൂഹം അടിയന്തിരമായി ഇടപെടണം. യുദ്ധ നടപടികളില്‍ നിന്ന് ഇസ്രായേല്‍ ഉള്‍പ്പെടെയുള...
Local news, Other

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവം കബഡി മത്സരത്തില്‍ സൗഹൃദ കുണ്ടൂര്‍ ജേതാക്കള്‍

തിരൂരങ്ങാടി : നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവം കബഡി മത്സരത്തില്‍ സൗഹൃദ കുണ്ടൂര്‍ ജേതാക്കളായി. ഒമ്പത് ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ ശില്പ പയ്യോളിയെ പരാജയപ്പെടുത്തിയാണ് സൗഹൃദ കുണ്ടൂര്‍ ജേതാക്കളായത്. പഞ്ചായത്ത് സെക്രട്ടറി വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. ഫിറ്റ്വല്‍കല്ലത്താണി, ഹീറോസ് പാലാപാര്‍ക്ക്, ശില്പ പയ്യോളി, നൂ ബ്രറ്റ് കൊടിഞ്ഞി, ട്രാക് ഫോഴ്സ് കൊടിഞ്ഞി, നൂ സിറ്റി പാണ്ടിമുറ്റം, ടൌണ്‍ ടീം തെയ്യാല, ടൗണ്‍ ടീം കൊടിഞ്ഞി, സൗഹൃദ മൂലക്കല്‍ കുണ്ടൂര്‍ എന്നീ ഒമ്പത് ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ച്. ആവേശ്വജ്ജലമായ ഫൈനലില്‍ ശില്പ പയ്യോളിയെ പരാജയപ്പെടുത്തിയാണ് സൗഹൃദ കുണ്ടൂര്‍ ജേതാക്കളായത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പികെ റൈഹാനത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വികെ ശമീന തുടങ്ങി പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു....
Malappuram, Other

സംരഭകത്വ അവാർഡിന്റെ തിളക്കത്തിൽ മലപ്പുറം സ്വദേശി

കേന്ദ്ര നൈപുണ്യ സംരംഭക വികസന മന്ത്രാലയത്തിന്റെ ആദരം ഏറ്റുവാങ്ങി മലപ്പുറം സ്വദേശി മുജീബ് റഹ്‌മാൻ. കേന്ദ്ര സർക്കാരിന് കീഴിലുള്ള ജൻ ശിക്ഷൺ സൻസ്ഥാന്റെ പഠിതാക്കളിൽ നിന്നുള്ള 10 പേരെ രാജ്യവ്യാപകമായി ആദരിച്ചതിൽ ഒരാളാണ് എളങ്കൂർ സ്വദേശി മുജീബ് റഹ്‌മാൻ. ദക്ഷിണേന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും മുജീബ് റഹ്‌മാനാണ്. ജെ.എസ്.എസിന്റെ വണ്ടൂർ പഠനകേന്ദ്രത്തിൽ പ്ലബിങ് പഠിതാവായ മുജീബ് റഹ്‌മാന് ദൽഹിയിൽ നടന്ന പരിപാടിയിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ ഉപഹാരം നൽകി. ജൻ ശിക്ഷൺ സൻസ്ഥാന്റെ പ്രവർത്തനങ്ങൾ 15 കൊല്ലം പൂർത്തീകരിച്ച സമയത്ത് പുരസ്‌കാര നേട്ടം അഭിമാനകരമാണെന്ന് ജെ.എസ്.എസ് ചെയർമാൻ പി.വി.അബ്ദുൾ വഹാബ് എം.പി പറഞ്ഞു. കൂടുതൽ സംരംഭകരെ വാർത്തെടുക്കാനുള്ള സംവിധാനം ജെ.എസ്.എസ് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു...
Malappuram, Other

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ; മലപ്പുറം ജില്ലാ കലക്ടറെ മാറ്റി, ഇനി പുതിയ കലക്ടര്‍

മലപ്പുറം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. മലപ്പുറമടക്കം ആറു ജില്ലാ കലക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് മാറ്റം. മലപ്പുറം ജില്ലാ കലക്ടറായ വി ആര്‍ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. വി ആര്‍ വിനോദ് ആണ് മലപ്പുറത്തിന്റെ പുതിയ കലക്ടര്‍. പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു. എ ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടര്‍. ആലപ്പുഴ കലക്ടര്‍ ഹരിത വി കുമാറെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു. ജോണ്‍ വി സാമുവല്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍. കൊല്ലം കലക്ടര്‍ അഫ്സാന പര്‍വീണിനെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയി നിയമിച്ചു. എല്‍ ദേവിദാസ് ആണ് കൊല്ലത്തിന്റെ പുതിയ കലക്ടര്‍. സ്നേഹജ് കുമാറിനെ കോഴിക്കോട് കലക്ടറായും, അരുണ്‍ കെ വിജയനെ കണ്ണൂര്‍ കലക്ടറായും നിയമിച്ചു....
Kerala, Malappuram, Other

കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ക്ക് പ്രായോഗിക മാനദണ്ഡങ്ങള്‍ അനിവാര്യം : പി അബ്ദുല്‍ ഹമീദ് എംഎല്‍എ

മലപ്പുറം : കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ രാജ്യത്ത് ഒന്നടങ്കം നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമാണമാണെന്ന് പി അബ്ദുല്‍ ഹമീദ് എംഎല്‍എ. മലപ്പുറത്ത് കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുടെ കൂട്ടായ്മയായ ചെയര്‍മാന്‍സ് ലീഗ് സ്‌പെഷ്യല്‍ മീറ്റിംഗ് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ ശുചിത്വ പാര്‍പ്പിട മേഖലകളില്‍ രാജ്യത്ത് ഒന്നടങ്കം ഒരേ മാനദണ്ഡ അടിസ്ഥാനത്തില്‍ പദ്ധതികള്‍ വരുന്നത് പലപ്പോഴും കേരളത്തിന് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. ശുചിത്വ കാര്യങ്ങളിലും അടിസ്ഥാനവികസന കാര്യത്തിലും ഏറെ പിന്നോക്കം നില്‍ക്കുന്ന ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന അതേ മാതൃകയില്‍ കേരളം പോലുള്ള ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പിലാക്കു...
Other

ലോകത്തെ സ്വാധീനിച്ച 500 മുസ്ലിം വ്യക്തിത്വങ്ങള്‍: പണ്ഡിതരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഡോ.ബഹാഉദ്ദീന്‍ നദ് വി

തിരൂരങ്ങാടി: ലോകത്തെ സ്വധീനിച്ച അഞ്ഞൂറ് മുസ്ലിം വ്യക്തിത്വങ്ങളില്‍ മതപണ്ഡിതരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നു സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഇത്തവണയും ഇടം നേടി. പണ്ഡിത വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക വ്യക്തിയാണ് അദ്ദേഹം. ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍, അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പ്രതി വര്‍ഷം പട്ടിക പുറത്തിറക്കുന്നത്. 2024 ലെ മാന്‍ ഓഫ് ദി ഇയര്‍ ആയി മലേഷ്യന്‍ തത്ത്വചിന്തകന്‍  പ്രൊഫ. സയ്യിദ് മുഹമ്മദ് നഖീബ് അല്‍ അത്താസിനെയും വുമണ്‍ ഓഫ് ദി ഇയര്‍ ആയി സോമാലിയയിലെ ഡോ. എദ്ന അദ്നാന്‍ ഇസ്മാഈലിനെയുമാണ് തെരഞ്ഞെടുത്തത്. യെമനിലെ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, സഊദി രാജാവ് സല്‍മാന്‍ ബില്‍ അബ്ദുല്‍ അസീസ്,...
Kerala, Other

സർക്കാർ നോട്ടീസിൽ ഭീഷണി കലർന്ന ഭാഷ വേണ്ട : മനുഷ്യാവകാശ കമ്മീഷൻ

പാലക്കാട് : നികുതി കുടിശിക അടയ്ക്കാൻ ആവശ്യപ്പെട്ട് നഗരസഭകളും പഞ്ചായത്തും പൊതുജനങ്ങൾക്ക് നൽകുന്ന നോട്ടീസുകളിൽ ഉപയോഗിക്കുന്ന ഭീഷണിയുടെ സ്വരം കലർന്ന ഭാഷയിൽ കാലികമായ മാറ്റങ്ങൾ വരുത്തി കാര്യ മാത്ര പ്രസക്തമായി തയ്യാറാക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഇത്തരം നോട്ടീസുകൾ പൊതുജനങ്ങളെ പ്രകോപിപ്പിക്കുമെന്നും നോട്ടീസിലെ പ്രയോഗങ്ങൾ വളരെ വർഷങ്ങൾക്കു മുമ്പ് തയ്യാറാക്കിയതാണെന്നും കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. മാപ്പപേക്ഷയുടെ പ്രയോഗത്തിലും മറ്റും സർക്കാർ കാലോചിതമായ പരിഷ്ക്കാരങ്ങൾ വരുത്തിയ സാഹചര്യത്തിൽ ഇത്തരം നോട്ടീസുകളിലും മാറ്റം വരുത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കുഴൽമന്ദം ഗ്രാമപഞ്ചായത്ത് വീട്ടു നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് തന്നെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണെന്ന് പരാതിപ...
error: Content is protected !!