പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
കാളിദാസോത്സവം സംഘടിപ്പിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം ഏകദിന കാളിദാസോത്സവം സംഘടിപ്പിച്ചു. സംസ്‌കൃതപഠനവിഭാഗം മുന്‍മേധാവി പ്രൊഫ. സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ പ്രൊഫ. പി.വി. നാരായണന്‍, പ്രൊഫ. വി.ആര്‍. മുരളീധരന്‍, പ്രൊഫ. ടി. മിനി എന്നിവര്‍ വിഷയാവതരണം നടത്തി. കാളിദാസന്റെ കാവ്യത്തെ ആസ്പദമാക്കി സന്തോഷ്മിത്ര വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. പഠനവിഭാഗം മേധാവി ഡോ. കെ.കെ. അബ്ദുള്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ്, ഡോ. ഗായത്രി ഒ.കെ., ഡോ. രഞ്ജിത്ത് രാജന്‍, സന്തോഷ് മിത്ര എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ - കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗ സംഘടിപ്പിച്ച ഏകദിന കാളിദാസോത്സവം മുന്‍ വകുപ്പദ്ധ്യക്ഷന്‍ പ്രൊഫ. സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. പി.ആര്‍. 1435/2023
പുസ്തക പ്രകാശനം
കാലിക്കറ്റ് സര്‍വകലാശാ...



























