Thursday, June 18

Other

മലേഷ്യന്‍ പരമോന്നത പുരസ്‌കാരം; കാന്തപുരത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം
Other

മലേഷ്യന്‍ പരമോന്നത പുരസ്‌കാരം; കാന്തപുരത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

മലപ്പുറം: മലേഷ്യന്‍ സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരം സ്വീകരിച്ച് തിരിച്ചെത്തിയ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. മലേഷ്യന്‍ സര്‍ക്കാറിന്റെ പ്രത്യേക വിമാനത്തില്‍ രാവിലെ 8.17നാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്്‌ലിയാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സമസ്ത നേതാക്കളായ ഇ. സുലൈമാന്‍ മുസ്്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി തുടങ്ങി പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും കാന്തപുരം ഉസ്താദിനെ സ്വീകരിച്ചു. ശേഷം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കാരന്തൂര്‍ മര്‍കസിലേക്ക് ആനയിച്ചു. സാമൂഹിക വൈജ്ഞാനിക മേഖലകളില്‍ മ...
Other

എ ആർ നഗർ അരീത്തോട് ഹോട്ടലിൽ തീപിടുത്തം

എആർ നഗർ : ദേശീയപാതയിൽ വലിയ പറമ്പ് അരീത്തോട് റോയൽ ഫുഡ് ഹോട്ടലിൽ തീപിടുത്തം. ഇന്ന് പുലർച്ചെ 5.30 നാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലിന്റെ മുൻഭാഗത്ത് ക്യാഷ് കൗണ്ടർ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. സംഭവം കണ്ട തൊട്ടടുത്ത പള്ളി ദർസിലെ വിദ്യാർത്ഥി കളും നാട്ടുകാരും സ്വകാര്യ വാട്ടർ സർവീസ് നടത്തുന്ന ആളും ചേർന്ന് തീയണച്ചു. താനൂരിൽ നിന്നെത്തിയ 2 യൂണിറ്റ് ഫയർ ഫോഴ്സ് ആണ് തീ പൂർണമായും തീ അണച്ചത്. ഷൊർട് സർക്യൂട്ട് ആകുമെന്നാണ് കരുതുന്നത്....
Information, Other

പാക്കേജുകളില്‍ എം ആര്‍ പി സ്റ്റിക്കര്‍ ; നെസ്ലെ കമ്പനിക്ക് പിഴയിട്ട് ലീഗല്‍ മെട്രോളജി വകുപ്പ്

പാക്കേജുകളില്‍ എം ആര്‍ പി സ്റ്റിക്കര്‍ പതിച്ചതിന് നെസ്ലെ കമ്പനിക്ക് ലീഗല്‍ മെട്രോളജി വകുപ്പ് പിഴിയിട്ടു. കമ്പനിയുടെ കോഫീ മേറ്റ് പാക്കേജുകളില്‍ ആണ് എം ആര്‍ പി സ്റ്റിക്കര്‍ പതിച്ചിരുന്നത് എം 50,000 രൂപയാണ് പിഴയടച്ചത്. പാക്കേജുകളില്‍ നിയമ പ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്തി തിരിക്കുന്നതും, എം ആര്‍ പി മായ്ക്കുന്നതും മറയ്ക്കുന്നതും, എം ആര്‍ പി യെക്കാള്‍ അധിക വില ഈടാക്കുക എന്നിവ ലീഗല്‍ മെട്രോളജി നിയമ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ലീഗല്‍ മെട്രോളജി നിയമങ്ങള്‍ പാലിക്കുന്നതിനായി നെസ്ലെ കമ്പനി അതിന്റെ ഒരു ഡയരക്ടറെ ചുമതലപ്പെടുത്തി ലീഗല്‍ മെട്രോളജി ഡയരക്ടറുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങിയിട്ടുള്ളതിനാല്‍ പ്രസ്തുത ഡയരക്ടറും കമ്പനിയും മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഉത്തരവാദികളാക്കുന്നത്. ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുജ എസ് മണി, ഇന്‍സ്പെക്ടറിംഗ് അസിസ്റ്റന്റ് കെ മോഹനന്‍ ബിജോയ് പി...
Kerala, Local news, Malappuram, Other

വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം; വിപണിയില്‍ പരിശോധന ശക്തമാക്കും

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും തടയാന്‍ നീരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാന്‍ ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് വരും ദിവസങ്ങളില്‍ പൊതുവിപണിയില്‍ പരിശോധന ശക്തമാക്കും. സാധാരണക്കാര്‍ക്ക് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇതിനായി വ്യാപാരികള്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അഭ്യര്‍ഥിച്ചു. വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കര്‍മപദ്ധതികള്‍ തയ്യാറാക്കി. താലൂക്ക് തലത്തിൽ രൂപീകരിച്ച പൊതുവിതരണ, റവന്യൂ, ഭക്ഷ്യ സുരക്ഷവകുപ്പ്, പൊലീസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡിന്റെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കും. ...
Kerala, Malappuram, Other

27,000 വനിതകള്‍ക്ക് മെന്‍സ്ട്രല്‍ ഹൈജീനിക് കിറ്റ് : ജില്ലാതല വിതരണോദ്ഘാടനം നടന്നു

മലപ്പുറം : സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്കും മാലിന്യ നിര്‍മാര്‍ജനത്തിനും മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മെന്‍സ്ട്രല്‍ ഹൈജീനിക് കിറ്റ് പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കാലത്തിനൊപ്പം വനിതകളെ നടക്കാന്‍ പ്രാപ്തരാക്കാന്‍ സാധിക്കുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും രണ്ടാംഘട്ട പദ്ധതി നടപ്പാക്കുന്നതിനായി രണ്ട് കോടി മാറ്റിവച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 1.5 കോടി രൂപ ചെലവഴിച്ച് കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് 'സെവന്‍ ഡേയ്‌സ്' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ 44 ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേന അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവ...
Other

പിക്കപ്പ്‌ലോറിയിൽ ഓവർലോഡ് കയറ്റിയതിന് പിഴ ഓട്ടോറിക്ഷക്ക്

തിരൂരങ്ങാടി : പിക്കപ്പ് ലോറിയിൽ ഓവർ ലോഡ് കൊണ്ടുപോയതിന് നോട്ടീസ് ലഭിച്ചത് ഓട്ടോറിക്ഷ ഉടമക്ക്. ചെമ്മാട് സ്വദേശി അരീക്കാട്ട് തൊടി ശ്രീകുമാറിനാണ് നിയമ ലംഘന ത്തിന് നോട്ടീസ് ലഭിച്ചത്. അരി ചാക്ക് ഓവർ ലോഡ് കയറ്റിയതിനാണ് നോട്ടീസ്. എന്നാൽ പോസ്റ്റ് ഓഫിസിൽ കരാർ ജീവനക്കാരനായ ഇതേ ദിവസം ശ്രീകുമാർ ഓട്ടോയുമായി മലപ്പുറത്തേക്ക് പോയിട്ടേ ഇല്ല, ഓഫീസിൽ ആയിരുന്നു. ശ്രീകുമാർ മലപ്പുറം പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ട്രാഫിക് പോലീസ് യൂണിറ്റിൽ ബന്ധപ്പെടാൻ പറഞ്ഞു. അവിടെയെത്തി സംഭവം അന്വേഷിച്ചപ്പോഴാണ് ട്രാഫിഖ് പൊലീസിന് നമ്പർ രേഖപ്പെടുത്തിയപ്പോൾ വന്ന പിഴവാണെന്ന് ബോധ്യപ്പെട്ടത്....
Kerala, Malappuram, Other

മുഖത്ത് കടിച്ചു, കൃഷ്ണമണിക്ക് ക്ഷതം ; കോട്ടക്കലില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരുക്ക്

കോട്ടക്കല്‍: തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് ഗുരുതര പരുക്ക്. നായാടിപ്പാറ കരിങ്കപ്പാറ ഫൈസലിന്റെ മകന്‍ ആത്തിഫിനാണ് മുഖത്ത് കടിയേറ്റത്. ഗുരുതര പരിക്കേറ്റ ആത്തിഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു സമീപത്തുവച്ചാണ് സംഭവം. കൃഷ്ണമണിക്കു കാര്യമായി ക്ഷതമേറ്റിട്ടുള്ളതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചെനക്കല്‍ അല്‍മനാര്‍ സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാര്‍ഥിയാണ്....
National, Other

ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് അഞ്ച് പൊലീസുകാരടക്കം 15 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ദില്ലി: ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വൈദ്യുതാഘാതമേറ്റ് അഞ്ച് പൊലീസുകാരടക്കം പതിനഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കറ്റു. ഉത്തരാഖണ്ഡിലെ ചമോലിയിലെ അളകനന്ദ നദി തീരത്താണ് സംഭവം. നമാമി ഗംഗെ പദ്ധതി പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറാണ് പൊട്ടിത്തെറിച്ചത്. രാവിലെ 11.35 നായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉത്തരവിട്ടു....
Other

തിരൂരിൽ സ്വകാര്യ ബസ് പണിമുടക്ക്

തിരൂർ: സംയുക്ത ബസ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽതിരൂരിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. ബസ്‌സ്റ്റാൻഡിലെ ശൗചാലയം സ്ഥിരമായി തുറന്നുകൊടുക്കാത്തതും നഗരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു കാരണം ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്തതുമാണ് പണിമുടക്കിനു കാരണം. റോഡുകളുടെയും പാലങ്ങളുടെയും പണി മന്ദഗതിയിൽ നടക്കുന്നതും ഗതാഗതക്കുരുക്കിന്‌ ഇടയാക്കുന്നുണ്ടെന്നും സമരക്കാർ പറഞ്ഞു.പണിമുടക്കുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് അധികാരികൾക്ക് നോട്ടീസ് നൽകിയിട്ടും ഒന്നു ചർച്ചയ്ക്കുവിളിച്ച് വിഷയം പരിഹരിക്കാൻപോലും അധികാരികൾ തയ്യാറായില്ലെന്നാണ് പരാതി.അതേസമയം തിരൂരിൽ നിന്നും തിരിച്ചും വിവിധ ഇടങ്ങളിലേക്ക് കെ എസ്‌ ആർ ടി സി സർവീസ് യാത്രക്കാർക്ക് ആശ്വാസമാണ്....
Other

ശ്മശാനത്തെ ചൊല്ലി തർക്കം, എ ആർ നഗറിൽ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു

എ ആർ നഗർ : മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം. ഒടുവിൽ തഹസിൽദാറും ജനപ്രതിനിധികളും ഇടപെട്ട് താൽക്കാലികമായി പരിഹരിച്ചു. യാറത്തും പടിയിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. പുതിയങ്ങാടി തേരി കൊറ്റി ക്കുട്ടി (95) യാണ് മരിച്ചത്. ഇവരുടെ മൃതദേഹം സംസ്കരിക്കാനായി ഞായറാഴ്ച വൈകുന്നേരം കുഴിയെടുക്കാനെത്തിയപ്പോൾ മറു വിഭാഗം തടയുകയായിരുന്നു. ഇവരുടെ കുടുംബ ശ്മശാനം ആണെന്നാണ് ഈ വിഭാഗം പറയുന്നത്. എന്നാൽ ഇപ്പോൾ മരിച്ചവരുടെ ബന്ധുക്കളെ ഉൾപ്പെടെ ഇവിടെ സംസ്കരിച്ചിട്ടുണ്ടെന്നും ഇവർക്കും കൂടി അവകാശപ്പെട്ട താണെന്നും മരിച്ചയാളുടെ ബന്ധുക്കളും പറയുന്നു. വൈകുന്നേരം തർക്കം കയ്യാങ്കളിയോളം എത്തിയപ്പോൾ പോലിസ് ഇടപെട്ടു രണ്ട് കൂട്ടരെയും വിളിപ്പിച്ചു സി ഐ യുടെ നേതൃത്വത്തിൽ രാത്രി ചർച്ച നടത്തിയെങ്കിലും പരിഹാരം ആയില്ല. തുടർന്ന് സംസ്കാരം തടയുമെന്ന് പ്രഖ്യാപിച്ച വിഭാഗം ര...
Other

മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി, 19 ന് തുടക്കം

തിരൂരങ്ങാടി: ജാതി മത ഭേദമന്യെ സമാദരണീയനും മുസ്‌ലിം സമുദായത്തിന്റെ ആത്മീയാചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്‍നിര നേതാവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ ഹുസൈനി തങ്ങളുടെ 185-ാം ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത വിത്യാസമില്ലാതെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് 19 ന് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മമ്പുറം മഖാമിന്റെ പരിപാലന ചുമതല ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 25-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.19 ന് ബുധനാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ വെച്ച് നടക്കുന്ന സിയാറത്തിനും കൂട്ടു പ്രാര്‍ത്ഥനക്കും ശേഷം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടുന...
Crime, Other

അങ്കമാലിയില്‍ ആശുപത്രിക്കുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു ; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വന്ന് കുത്തി വീഴ്ത്തി ; യുവതിയുടെ മുന്‍ സുഹൃത്തായ പ്രതി പിടിയില്‍

എറണാകുളം : ആശുപത്രിക്കുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. അങ്കമാലി മൂക്കന്നുരില്‍ എം.എ ജി.ജെ ആശുപത്രിയില്‍ ലിജി (40) യാണ് മുന്‍ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ പരിചരിക്കുന്നതിനായാണ് ലിജി അങ്കമാലിയിലെ ആശുപത്രിയിലെത്തിയത്. യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ് ആശുപത്രിയുടെ നാലാം നിലയിലെത്തിയത്. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കൈയ്യില്‍ കരുതിയ കത്തിയെടുത്ത് മഹേഷ് ലിജിയെ നിരവധിത്തവണ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ലിജിയെ പ്രതി പിന്തുടര്‍ന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ലിജിയുടെ നിലവിളി കേട്ടാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ വിവരമറിഞ്ഞത്. ഓടിയെത്തിയ ജ...
Other

എ ആർ നഗറിൽ നിന്ന് ഭർതൃമതിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : യുവതിയെ കാണാനില്ലെന്ന് പരാതി. എ ആർ നഗർ വികെ പടി സ്വദേശിനിയായ അമ്പലവൻ ഹസീന (35) യെ യാണ് കാണാതായത്. ഉമ്മയെ ഡോക്ടറെ കാണിക്കാനെന്നു പറഞ്ഞു പോയതായിരുന്നു. പിന്നീട് കാണാതായി. ഭർത്താവ് ഗൾഫിലാണ്. ഇവർക്ക് 3 മക്കളുണ്ട്. സഹോദരൻ പോലീസിൽ പരാതി നൽകി.
Other

4 മക്കളെ ഉപേക്ഷിച്ച് 34 കാരി 18 കാരനോടൊപ്പം പോയി

തിരൂരങ്ങാടി : മൂന്നര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം പോയതായി ഭർത്താവിന്റെ പരാതി. താഴെ ചേളാരി യിൽ താമസിക്കുന്ന ബിഹാർ സ്വദേശി റഹീം ആണ് പോലീസിൽ പരാതി നൽകിയത്. ഭാര്യ നജ്മ (34) യാണ് കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി രാജി (18) നൊപ്പം പോയതായി പരാതി നൽകിയത്. റഹീമും ഭാര്യയും 3 മക്കളും താഴെ ചേളാരി യിലെ ക്വാർട്ടെഴ്സിൽ ആണ് താമസിക്കുന്നത്. റഹീം മാർബിൾ ജോലിക്കാരൻ ആണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണ്....
Job, Kerala, Malappuram, Other

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/ കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ വിജയം, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസം 19950 രൂപ ഹോണറേറിയമായി ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ ശനിയാഴ്ച ഉള്‍പ്പടെ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതാണ്. ജൂലൈ 18 ന് രാവിലെ 10.15ന് സ്കൂളില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496127963, 9947299075....
Other

ആധാർ‍-പാൻ ബന്ധിപ്പിക്കാത്തവർക്ക് ബാങ്കിടപാടിൽ തടസ്സം

കോഴിക്കോട് : ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള അവസാനദിനം ജൂണ് 30 ന് അവസാനിച്ചതോടെ ഇത് നടത്താത്തവർക്ക് ബാങ്കിടപാടിൽ തടസ്സം തുടങ്ങി. പ്രതിദിനം 50,000 രൂപയിൽ കൂടുതലുള്ള ഇടപാട് നടത്താൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. പുതിയ അക്കൗണ്ട് തുറക്കാനും കഴിയുന്നില്ല. പുതിയ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾക്കായുള്ള അപേക്ഷയും നൽകാനാകുന്നില്ല. സഹകരണ ബാങ്കുകളിലുൾപ്പെടെ ഒരു ബാങ്കിങ് സ്ഥാപനത്തിലും പ്രതിദിനം 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കാനുമാകുന്നില്ല. വിദേശങ്ങളിലേക്ക് യാത്ര പോയവരും പോകാനിരിക്കുന്നവരും പ്രതിസന്ധിയിലായി. പാൻ ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് പ്രതിദിനം 50,000 രൂപയിലധികമുള്ള മ്യൂച്വൽ ഫണ്ട് വാങ്ങാൻ സാധിക്കാതായി. പണം നൽകിയുള്ള ബാങ്ക് ഡ്രാഫ്റ്റ്, പേ ഒാർഡർ എന്നിവയും ഒരു ദിവസം 50,000 രൂപയിൽ കൂടുതലുള്ളവ വാങ്ങാനാകില്ല....
Other

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

വേങ്ങര: യുവാവിനെ കുളത്തിൽ മുങ്ങിമരിച്ചു. കൈത വളപ്പിൽ സൈതലവിയുടെ മകൻ സഫീർ (21) ആണ് മരിച്ചത്. കണ്ണമംഗലം മേമാട്ടുപ്പാറ വെരണ്ണ്യേങ്ങര കുളത്തിലാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം. കബറടക്കം ഇന്ന്.മാതാവ് ഉമ്മുകുൽസു. സഹോദരങ്ങൾ : ഷമീം, സബ്രീന, സുഹയ്യ, ഷിദിൻ.
Information, Other

തീരദേശമേഖലയുടെ സാമൂഹിക പുരോഗതി സർക്കാർ ലക്ഷ്യം: മന്ത്രി സജി ചെറിയാൻ

അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക വഴി തീരദേശ മേഖലയുടെ സാമൂഹിക പുരോഗതിയാണ് സർക്കാർ ലക്ഷ്യമെന്നും അതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും സഹകരിക്കണമെന്നും ഫിഷറീസ്, സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ പറഞ്ഞു. തീരദേശ അദാലത്തുകളിൽ ലഭിച്ച പരാതികളും നിർദ്ദേശങ്ങളും ദ്രുതഗതിയിൽ തീർപ്പാക്കുന്നതിന് പ്രത്യേക പോർട്ടൽ ആരംഭിക്കും. ലഭിച്ച പരാതികളിൽ പരിഹാരം കാണുന്നതിന് ഉദ്യോഗസ്ഥർ വിട്ടുവീഴ്ചാ മനോഭാവത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. വള്ളികുന്ന് നിയോജക മണ്ഡലം തീരസദസ്സിന്റെ ഉദ്ഘാടനം ആനങ്ങാടി ഡാസ്സിൽ അവന്യു ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ മേഖലയിലെ അടിസ്ഥാന വികസന പ്രശ്‌നങ്ങൾക്ക് പ്രത്യേകം മുൻഗണനാ ക്രമം നിശ്ചയിച്ച് മൂന്നു വർഷത്തിനകം എല്ലാ പരാതികളിലും പരിഹാരം കാണും. മത്സ്യ ബന്ധന, വിതരണ മേഖലയിലെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാൻ പ്രത്യേക നിയമം നടപ്പാക്കും. അപകട...
Kerala, Local news, Malappuram, Other

കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

വേങ്ങര : കണ്ണമംഗലം പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ് ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് പിടി അലവി അധ്യക്ഷത വഹിച്ചു സിപിഐഎം കോട്ടക്കല്‍ ഏരിയ സെക്രട്ടറി അലവി, ഏരിയ കമ്മിറ്റി മെമ്പര്‍ എന്‍ കെ പോക്കര്‍, സബാഹ് കുണ്ടുപുഴക്കല്‍, കെവി ബാലസുബ്രഹ്‌മണ്യന്‍, കെ ടി സമദ് പഞ്ചായത്ത് മെമ്പര്‍മാരായ ഇസ്മായില്‍, ഹംസ, എല്‍സി സെക്രട്ടറി മണി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു രജീഷ് സ്വാഗതവും അബ്ദുല്ല കുട്ടി നന്ദിയും പറഞ്ഞു...
Other

പശക്കുപ്പികളിൽ എം.ആർ.പി കൂട്ടി സ്റ്റിക്കർ പതിച്ചു: ഒരു ലക്ഷം രൂപ പിഴയിട്ട് ലീഗൽ മെട്രോളജി വകുപ്പ്

മലപ്പുറം : സർക്കാർ ഓഫീസുകളിലേക്ക് വിതരണത്തിനെത്തിച്ച പശക്കുപ്പികളിൽ എം.ആർ.പി വ്യത്യാസപ്പെടുത്തി കൂടിയ വിലയുടെ സ്റ്റിക്കർ പതിച്ച കമ്പനിക്ക് ലീഗൽ മെട്രോളജി വകുപ്പ് ഒരു ലക്ഷം രൂപ പിഴയിട്ടു. സ്റ്റേഷനറി വകുപ്പ് മുഖേന ലീഗൽ മെട്രോളജി ജില്ലാ ഓഫീസിലേക്ക് വിതരണം 35 രൂപ രേഖപ്പെടുത്തിയതുമായ പശക്കുപ്പികളിൽ 40 രൂപയുടെ സ്റ്റിക്കർ പതിക്കുകയായിരുന്നു. നാഗ്പൂരിലെ കമ്പനിക്കാണ് പിഴയിട്ടത്. മലപ്പുറം ഡെപ്യൂട്ടി കൺട്രോൾ സുജ എസ് മണി, ഇൻസ്‌പെക്ടിങ് അസിസ്റ്റൻറ് കെ.മോഹനൻ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ പൂർത്തിയാക്കിയത്. പാക്കേജുകളിൽ രേഖപ്പെടുത്തിയ എം.ആർ.പി മായ്ക്കുക, മറയ്ക്കുക, തിരുത്തുക, കൂടിയ വിലയുടെ സ്റ്റിക്കർ പതിക്കുക, എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു....
Kerala, Local news, Malappuram, Other

താനൂര്‍ ഫിഷറീസ് സ്‌കൂള്‍ കെട്ടിടം മന്ത്രി സജി ചെറിയാന്‍ നാടിനു സമര്‍പ്പിച്ചു

താനൂര്‍ : ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഹൈസ്‌കൂള്‍ കെട്ടിടം ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. 14 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ അഞ്ചു ക്ലാസ് മുറികള്‍, നാല് ലബോറട്ടറികള്‍, ആക്ടിവിറ്റി റൂം, റെക്കോര്‍ഡ് റൂം, ലൈബ്രറി കം റീഡിംഗ് റൂം, സിക്ക് ആന്‍ഡ് കൗണ്‍സിലിംഗ് റൂം, യൂട്ടിലിറ്റി റൂം, ശുചിമുറികള്‍ എന്നിവയും ഒരു കോര്‍ട്ട് യാര്‍ഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റല്‍ കെട്ടിട നവീകരണം, ഹൈസ്‌കൂളിനും ഹയര്‍സെക്കന്‍ഡറിക്കും പുതിയ കെട്ടിട സമുച്ചയങ്ങള്‍, ചുറ്റുമതില്‍, ക്യാമ്പസിലൂടെയുള്ള പൊതുവഴികള്‍ ഒഴിവാക്കി പകരം വഴികള്‍, സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ക്കും അല്ലാത്തപ്പോള്‍ തീരയുവതയ്ക്കും ഉപയാഗിക്കാവുന്ന തരത്തിലുള്ള സ്റ്റേഡിയം തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഫിഷറീസ...
Information, Other

നിങ്ങള്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ലിങ്ക് ചെയ്‌തോ ? ഇല്ലെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്കും ഓണ്‍ലൈനായി ചെയ്യാം

ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാനായി ആദ്യം www.incometax.gov.in എന്ന വെബ്സൈറ്റിൽ കയറുക. ഈ വെബസൈറ്റിൽ ഇടത് ഭാഗത്തായി “ക്വിക്ക് ലിങ്ക്സ്” എന്ന ഓപ്ഷൻ കാണാം. ഇതിന് താഴെയായി “ലിങ്ക് ആധാർ” എന്ന ഓപ്ഷൻ ഉണ്ട്. ഇതിൽ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന ടാബിൽ നിങ്ങളുടെ പാൻ നമ്പരും ആധാർ നമ്പരും നൽകുക. ആധാർ വിവരങ്ങൾ വച്ച് പാനിലെ വിവരങ്ങൾ പരിശോധിച്ച ശേഷം ഇവ തമ്മിൽ പൊരുത്തകേടുകൾ ഇല്ലെങ്കിൽ ‘ലിങ്ക് നൗ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. പോപ്പ്-അപ്പ് മെസേജിൽ ആധാർ പാനുമായി ലിങ്ക് ചെയ്തു എന്ന കാര്യം എഴുതി കാണിക്കുന്നതാണ്. ഫോണിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലെങ്കിലോ ഇന്റർനെറ്റ് കിട്ടാത്ത അവസരത്തിലോ ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യാനായി എസ്എംഎസ് സംവിധാനവും ഉപയോഗിക്കാം. ഫോണിലെ മെസേജ് ഓപ്ഷൻ ഓപ്പൺ ചെയ്ത് പുതിയ മെസേജ് ആയി UIDPAN (സ്പേസ്) 12 അക്ക ആധാർ നമ്പർ (സ്പേസ്) 10 അക്ക പാൻ നമ്പർ എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്യണം....
Other

മഅദനി ഇന്ന് കേരളത്തിലെത്തും

ബെംഗളൂരു : ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. ബെംഗളൂരുവിൽ ൽ നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക. നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ആംബുലൻസിൽ കൊല്ലം അൻവാർശേരിയിലേക്ക് പോകും. സുപ്രിംകോടതി അനുമതിയോടെ മഅദനി ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ കേരത്തിൽ എത്തുന്നത്. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് അറസ്റ്റുചെയ്ത മഅദനി ജാമ്യവ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു. കര്‍ണാടക പോലീസിന്റെ അകമ്പടിയിലാകണം കേരളത്തിലേക്ക് പോകേണ്ടതെന്നും കോടതി നിര്‍ദേശമുണ്ടായിരുന്നു. സുരക്ഷാ ചെലവിലേക്കായി പ്രതിമാസം 20.23 ലക്ഷം രൂപവീതം നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. തുടര്‍ന്ന് കര്‍ണാടക...
Other

വിഷു ബംപർ വിജയി സമ്മാനത്തുക കൈപ്പറ്റി; പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥന

തിരൂരങ്ങാടി :വിഷു ബമ്പര്‍ വിജയിയെ തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശിയാണ് ബമ്പര്‍ നേടിയത്. ഇദ്ദേഹം സമ്മാനത്തുക കൈപ്പറ്റി. പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ലോട്ടറി വകുപ്പിന് കത്തു നല്‍കിയ സാഹചര്യത്തില്‍ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ഇദ്ദേഹം നേടിയത്. ഈ തുകയുടെ 10 ശതമാനം ഏജന്‍സി കമ്മിഷനായും 30 ശതമാനം നികുതി ഇനത്തിലും പോയ ശേഷം ബാക്കിയുള്ള 7.58 കോടി രൂപയാണ് ഇദ്ദേഹം കൈപ്പറ്റിയിരിക്കുന്നത്. VE 475588 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ചെമ്മാട് പുതിയ ബസ്റ്റാന്റിലെ ലോട്ടറി കടയിൽ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ലോട്ടറിയടിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒന്നാം സമ്മാനം നേടിയയാള്‍ സമ്മാനത്തുക വാങ്ങാന്‍ എത്താത്തത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ മാസം 24നായിരുന്നു ലോട്ടറിയുടെ ഫല...
Other

2.34 ലക്ഷം രൂപയുടെ അനധികൃത ബില്ല്: വി.ഐ കമ്പനി 50,000 രൂപ നഷ്ട പരിഹാരം നൽകാൻ ഉപഭോകതൃ കമ്മീഷന്റെ വിധി

മലപ്പുറം : വി.ഐ (വോഡാഫോൺ-ഐഡിയ) കമ്പനി ഈടാക്കിയ 2,34,244 രൂപയുടെ ബില്ല് അനധികൃതമാണെന്ന് കണ്ടെത്തി ഉപഭോക്താവിന് നഷ്ടപരിഹാരമായി 50,000 രൂപ നൽകാൻ ജില്ലാ ഉപഭോകതൃ കമ്മീഷന്റെ വിധി. പെരിന്തൽമണ്ണ സ്വദേശി നാലകത്ത് അബ്ദുൾ റഷീദ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരൻ 19 വർഷമായി സ്വന്തം ആവശ്യത്തിനും സ്ഥാപനത്തിന്റെ ആവശ്യത്തിനുമായി ഉപയോഗിച്ചുവരുന്നതായിരുന്നു കണക്‍ഷന്‍. ഇടക്ക് വിദേശത്ത് പോകേണ്ടി വരുമ്പോഴെല്ലാം ബന്ധപ്പെട്ട രാജ്യത്തേക്കുള്ള റോമിങ് പാക്കേജ് ഉപയോഗപ്പെടുത്തിയാണ് യാത്ര ചെയ്യാറുണ്ടായിരുന്നത്. 2018 നവംബറിൽ മൗറീഷ്യസിലേക്കുള്ള യാത്രയുടെ ഭാഗമായി 2,999 രൂപയുടെ ഏഴ് ദിവസത്തേക്കുള്ള പാക്കേജ് ഉപയോഗപ്പെടുത്തിയിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ് തിരിച്ചുവന്ന യാത്രക്കാരന് 2,34,244 രൂപയുടെ ബില്ലാണ് കമ്പനി നൽകിയത്. പരാതിക്കാരൻ ഉപയോഗിച്ച പാക്കേജിൽ മൗറീഷ്യസ് ഉൾപ്പെടില്ലെന്നും തെറ്റായ പാക്കേജ് ഉപയോഗിച്ചത് പരാതി...
Other

വായനാദിനത്തിൽ മാതൃക സൃഷ്ടിച്ച് പി.എം.എസ്‌.ടി കോളേജ്

തിരൂരങ്ങാടി : വായനാദിനത്തിൽ മാതൃകയായി കുണ്ടൂർ പി.എം.എസ്‌.ടി കോളേജ് വിദ്യാർത്ഥികൾ. വായനാവാരാചരണത്തിന്റെ ഭാഗമായി മലയാളം വിഭാഗവും എൻ.എസ്.എസ് യൂണിറ്റും, ലൈബ്രറി കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിപാടിയിലാണ് കോളേജ് ലൈബ്രറിയിലേയ്ക്ക് പുതിയ പുസ്തകങ്ങൾ വാങ്ങി നൽകി വിദ്യാർത്ഥികൾ മാതൃകയായത്. കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വായനാവാരത്തിന്റെ ഔപചാരിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഇബ്രാഹിം നിർവഹിച്ച് വായനാദിന സന്ദേശം നൽകി. പരന്ന വായന മനുഷ്യനെയും കാലത്തെയും വായിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുണ്ടൂർ മർക്കസ് ജന.സെക്രട്ടറി എൻ.പി ആലിഹാജി മുഖ്യപ്രഭാഷണം നടത്തി. മലയാളം ഡിപ്പാർട്ട്മെന്റ് മേധാവി കെ. സരിത അധ്യക്ഷയായിരുന്നു. കൊമേഴ്സ് വിഭാഗം മേധാവി ആർ.കെ മുരളീധരൻ, ജേർണലിസം വിഭാഗം മേധാവി ലിഖിത, കോളേജ് ലൈബ്രേറിയൻ സി.സാബിക്, ജേർണലിസം വിദ്യാർത്ഥി മുഹമ്മദ് ഫാരിസ് എന്നിവർ സംസാരിച്ചു. എൻ.എസ്‌.എസ്‌ പ്രോഗ...
Information, Other

ആശങ്ക ആശ്വാസത്തിനു വഴിമാറി, വഴിവക്കിൽ മോട്ടോർവാഹന വകുപ്പിന്റെ ഉപഹാരം; കുട്ടികൾക്കും സൗജന്യ ഹെൽമെറ്റ്.

മലപ്പുറം: തലയിൽ ഹെൽമറ്റുണ്ടായിട്ടും റോഡരികിൽ ഉദ്യോഗസ്ഥന്റെ സ്റ്റോപ്പ് സിഗ്നൽ. നിയമങ്ങളൊക്കെ പാലിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിൽ ടൂവീലറിൽ നിരത്തിലിറങ്ങിയവർ, ഇനിയെന്ത് പൊല്ലാപ്പാണെന്ന ആശങ്ക, വാഹനം നിർത്തിയപ്പോഴാണ് ആശ്വാസമായി മാറിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ കണ്ടെത്തിയ സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതും ഐ എസ് ഐ മുദ്ര ഇല്ലാത്തതുമായ ഹെൽമറ്റുകൾക്ക് പകരം യാത്രക്കാർക്ക് പുത്തൻ ഹെൽമെറ്റ് ഉപഹാരമായി നൽകുകയായിരുന്നു. മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും ഹെൽമറ്റുകൾ നൽകി.ഹെൽമറ്റ് ഉപയോഗവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് യാത്രക്കാർക്ക് ഹെൽമെറ്റ് സമ്മാനമായി നൽകിയത്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും, വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഹെൽമറ്റ് വിതരണം ചെയ്തത്.റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നട...
Other

പഞ്ചായത്ത് ഓഫീസിന് തീയിട്ട മുജീബിന്റെ വീടിന്റെ അവസ്‌ഥ അതിദയനീയം

പെരിന്തൽമണ്ണ: കീഴാറ്റൂരില്‍ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിന് തീയിട്ട മുജീബിന്റെ വീടിന്റെ അവസ്ഥ അതിദയനീയം. കീഴാറ്റൂർ എട്ടാം വാർഡിൽ ആനപ്പാംകുഴി എന്ന സ്ഥലത്താണ് മുജീബ് താമസിക്കുന്നത്. ഏത് നിമിഷവും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാൻ പാകത്തിലുള്ള, ചോർന്നൊലിക്കുന്ന ഒരു വീട്ടിലാണ് മുജീബ് വർഷങ്ങളായി താമസിക്കുന്നത്. ഒപ്പം ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഒരു വീടിന് വേണ്ടി, ലൈഫ് പദ്ധതിയിൽ ഉൾപ്പെടാൻ വർഷങ്ങളായി ഇയാൾ ഓഫീസുകൾ കയറി ഇറങ്ങുകയാണ്. രണ്ട് മുറി മാത്രമാണ് ഈ വീട്ടിലുള്ളത്. മഴ പെയ്യുമ്പോൾ ചോരാതിരിക്കാൻ വീടിനുള്ളിൽ വലിയൊരു കുട നിവർത്തി വച്ചിട്ടുണ്ട് മുജീബ്. ഒരു വീട് എന്നുള്ളതാണ് മുജീബിന്റെ ഏറ്റവും വലിയ സ്വപ്നം. അതിന് വേണ്ടിയാണ് ഇയാൾ വർഷങ്ങളായി ഓഫീസ് കയറിയിറങ്ങിയത്. എന്നിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഇയാൾ ഇത്തരമൊരു കടുംകൈക്ക് മുതിർന്നത്. ഇതിലും പരിതാപകരമായ ഒരു വീട് ഈ പ...
Information, Other

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല ; യുവാവ് പഞ്ചായത്ത് ഓഫീസിന് തീയിട്ടു

മലപ്പുറം: ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് യുവാവ് മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. കീഴാറ്റൂര്‍ സ്വദേശി മുജീബ് റഹ്‌മാന്‍ ആണ് തീയിട്ടത്. മുജീബിനെ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊള്ളലേറ്റ മുജീബിനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷമാണ് സ്റ്റേഷനിലേക്ക് എത്തിച്ചത്. ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. എട്ടാം വാര്‍ഡിലെ താമസക്കാരനായ മുജിബ് റഹ്‌മാനന്‍ ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിക്കുന്നതിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. 94-ാമതായാണ് മുജീബ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ ലിസ്റ്റിലെ 50 പേര്‍ക്ക് വീടുകള്‍ അനുവദിക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ വീട് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇയാള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു കുപ്പിയില്‍ പെട്രോളുമായി പഞ്ചായത്ത് ഓഫിസില്‍ എത്തിയ മുജീബ് ഫ...
Other

ഇടിമിന്നലേറ്റ് ഉപകരണങ്ങൾ നശിച്ചു, വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു

തിരൂരങ്ങാടി: ഇടി മിന്നലേറ്റ് വീട്ടിലെ ഉപകരണങ്ങൾ പൂർണമായി നശിച്ചു. വീടിന്റെ ചുമരിന് വിള്ളലുമുണ്ടായി. മുന്നിയൂർ പടിക്കൽ കെ.വി.സാലിമിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. പുറത്ത് എർത്ത് കമ്പിയിൽ ഇടി മിന്നലേറ്റ് വീട്ടിലെ എല്ലാ സ്വിച്ച് ബോർഡുകളും തകരുകയും ഉപകരണങ്ങൾ കേടുവരികയും ചെയ്തു. വാഷിങ് മെഷീൻ തവിടുപൊടിയായി. ഫാനുകൾ പൂർണമായി കേടുവന്നു. അടുക്കളയിലെ പാത്രങ്ങളും താഴെ വീണു.വീട്ടിൽ ഈ സമയം ആളുകളുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു....
error: Content is protected !!