കാലിക്കറ്റ് അക്കാദമിക് – പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി
എല്ലാ പ്രോഗ്രാമുകളെയും ഉള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് - പരീക്ഷാകലണ്ടര്‍ പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നാലുവര്‍ഷ ബിരുദ കോഴ്സ് നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഏകീകൃത അക്കാദമിക് കലണ്ടറിന്റെ അടിസ്ഥാനത്തിലാണിത്.
കാലിക്കറ്റിലെ മുഴുവന്‍ പ്രോഗ്രാമുകളുടെയും പഠനം ആരംഭിക്കുന്നതും അവസാനിക്കുന്നതും, കോളേജുകള്‍ എന്ന് പരീക്ഷക്ക് രജിസ്ട്രേഷന് നടത്തേണ്ടത്, കോളേജുകള്‍ എ.പി.സി., ഇന്റേണല്‍ മാര്‍ക്ക് എന്നിവ അപ്ലോഡ് ചെയ്യേണ്ടത്, പരീക്ഷ ആരംഭിക്കുന്നതും അവസാനിക്കുന്നതും, പരീക്ഷാ ഫല പ്രഖ്യാപനം തുടങ്ങിയ എല്ലാ വിവരങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അധ്യായന വര്‍ഷം പുതിയ കലണ്ടറനുസരിച്ചാകും സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളിലെ പഠനവും പരീക്ഷയും.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് കലണ്ടര്‍ പ്രകാശനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. ...