കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
സ്കൂൾ ഓഫ് ഡ്രാമ: ഡയറക്ടർ നിയമനം
കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഡ്രാമാ ആന്റ് ഫൈൻ ആർട്സിലെ ഡയറക്ടർ ( പെർമനെന്റ് ) തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. ഹാർഡ് കോപ്പികൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.
പി.ആർ. 1150/2024
സി.ഡി.ഒ.ഇ.: ഡയറക്ടർ നിയമനം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യുക്കേഷൻ ( മുൻ എസ്.ഡി.ഇ. ) ഡയറക്ടർ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. ഹാർഡ് കോപ്പികൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.
പി.ആർ. 1151/2024
ഡോ. ജോൺ മത്തായി സെന്ററിൽ: മേട്രൺ നിയമനം
തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്ററിലെ ( ജെ.എം.സി. ) വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ മേട്രൺ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള പാനൽ...

