
പ്രവാചകാനുരാഗം എല്ലാവരുടെയും ജീവിതത്തിലുടനീളം പ്രകടമാകണം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
തിരൂരങ്ങാടി: പ്രവാചകൻ തിരുമേനി മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ‘ഫബിദാലിക ഫല്‍ യഫ്‌റഹൂ’ എന്ന പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ‘ശുഊര്‍’ ദേശീയ മീലാദ് ക്യാമ്പയിന് തുടക്കമായി. ചെമ്മാട് താജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നിർവഹിച്ചു. യു.എ.ഇ ഹാദിയ സംഘടിപ്പിക്കുന്ന ഇശ്ഖ് മജ്‌ലിസ് പോസ്റ്റർ പ്രകാശനവും തങ്ങളവർകൾ നിർവഹിച്ചു. യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സി. എച്ച് ത്വയ്യിബ് ഫൈസി, കെ.എം സൈദലവി ഹാജി, ഹംസ ഹാജി മൂന്നിയൂർ, അബ്ദുശ്ശക്കൂർ ഹുദവി ചെമ്മാട്, സി യൂസുഫ് ഫൈസി മേൽമുറി, അബ്ബാസ് ഹുദവി കരുവാരക്കുണ്ട്, ഇസ്ഹാഖ് ബാഖവി ചെമ്മാട് തുടങ്ങിയവർ പങ്കെടുത്തു.
സെപ്തംബര്‍ 24 വരെ രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി പരിപാടികള്‍ നടക്കും.