
തിരൂരങ്ങാടി: ചെമ്മാട് ഹജൂര്‍ കച്ചേരിയില്‍ ആരംഭിക്കുന്ന മലപ്പുറം ജില്ലാ പൈതൃക മ്യൂസിയം നാളെ ( വ്യാഴം) നാടിന് സമര്‍പ്പിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി .അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. പൈതൃക മ്യുസിയത്തിലേക്ക് സംസ്ഥാന പൊതുമരാത്ത് വകുപ്പ് ഇന്റര്‍ ലോക്ക് ചെയ്ത് പുനര്‍നിര്‍മ്മാണം ചെയ്ത പോലീസ് സ്റ്റേഷന്‍ റോഡിന്റെ ഉദ്ഘാടനം മുഖ്യാത്ഥിതിയായി ചടങ്ങില്‍ പങ്കെടുക്കുന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ഇടി മുഹമ്മദ് ബഷീര്‍ എം പി, കെപി എ മജീദ് എം.എ.ല്‍എ . എന്നിവര്‍ വിശിഷ്ടാഥിതികളായി പങ്കെടുക്കും.
ചെമ്മാട് വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് വൈകുന്നേരം മൂന്നര മണിക്ക് മന്ത്രിമാരടക്കമുള വിശിഷ്ടാഥിതികളെ ഘോഷ യാത്രയായി ഉല്‍ഘാടന വേദിയിലേക് ആനയിക്കും. തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടിയുടെ നേത്രത്വത്തില്‍ അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പട നയിച്ച മലബാര്‍ സമര പോരാളികളുടെ ദീപ്ത സ്മരണകള്‍ നില നില്‍ക്കുന്ന ഹജൂര്‍ കച്ചേരിയാണ് ഇനി മുതല്‍ പൈതൃക മ്യൂസിയമായി മാറുന്നത്. തിരൂരങ്ങാടി എം. എല്‍. എ.യായിരുന്ന പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന അവസരത്തിലാണ് പഴയ താലൂക്ക് ഓഫീസ് ആയി പ്രവര്‍ത്തിച്ചിരുന്ന ഹജൂര്‍ കച്ചേരി ചരിത്ര മ്യൂസിയമാക്കാന്‍ ഗവ: തലത്തില്‍ തീരുമാനിച്ചത്.