സർവ്വരുടെയും സമദാനി ; ഡോ. സമദാനിയുടെ വികസന രേഖ പ്രകാശനം ചെയ്തു
പൊന്നാനി : യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹത്തിൻ്റെ പാർലമെൻ്റിലെ ഇടപെടലുകളും മറ്റു പ്രവർത്തനങ്ങളും വിശദീകരിച്ച് ബഹുവർണ്ണ ചിത്ര ആളുമായുള്ള ബ്രോഷർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പി.കെ കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു.
ഗ്ലോസി ടൈപ്പിലുള്ള 36 പേജുകളുള്ള ബ്രോഷറിൽ സമദാനി രാജ്യസഭയിലും ലോക്സഭയിലും എം.പിയായി പ്രവർത്തിക്കുമ്പോൾ ചെയ്ത പ്രധാന കാര്യങ്ങൾക്ക് പുറമെ പാർലമൻ്റിൽ നടത്തിയ സുപ്രധാന പ്രഭാഷണങ്ങൾ ക്വു ആർ കോഡ് സ്കാൻ ചെയ്ത് കേൾക്കാനുള്ള സംവിധാനവുമുണ്ട്. ബ്രോഷർ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് online ൽ വഴി വായിക്കാനുമാവും.
മലപ്പുറം: കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്ഗനൈസേഷന് (സി.ഇ.ഒ) ജില്ലയിലെ സഹകരണ ജിവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന കലാമത്സരങ്ങളുടെ ലോഗോ പ്രകാശനം മുസ്…