തിരൂരങ്ങാടി: വ്യവസായ വകുപ്പും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും സംയുക്തമായി എൻ്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. വ്യവസായ വകുപ്പിൻ്റെ സേവനങ്ങളും പദ്ധതികളും സംരഭകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടത്തിയത്. പരിപാടി തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ കെ. പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോനാ രതീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ സി പി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി എസ് ബാവ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിപി സുഹറാബി എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ചു. തുടർന്ന് വ്യവസായ വകുപ്പ് ഇ. ഡി. ഇ കുമാരി. ദൃശ്യ.കെ.ടി വ്യവസായ വകുപ്പ് സേവനങ്ങളും പദ്ധതികളും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
പരിപാടിയില്‍ വ്യവസായ വകുപ്പ് ഇ. ഡി. ഇ സഫ്വാന്‍ പി.വി സ്വാഗതവും വ്യവസായ വകുപ്പ് ഇ ഡി ഇ അര്‍ജുന്‍.പി.വി നന്ദിയും പറഞ്ഞു.