ബീവറേജിൽ നിന്നും മദ്യം വാങ്ങി വരുന്നവരെ എക്സ്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ഭീഷണിപ്പെടുത്തി മദ്യവും പണവും വാങ്ങി തട്ടിപ്പ് ; രണ്ടുപേർ എക്സ്സൈസിന്റെ പിടിയിൽ

പരപ്പനങ്ങാടി : ബീവറേജ് ഷോപ്പിൽ നിന്നും മദ്യം വാങ്ങി വരുന്നവരെ എക്സൈസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഭീഷണിപ്പെടുത്തി മദ്യവും പണവും വാങ്ങി മദ്യം മറിച്ച് വില്പന നടത്തുന്ന രണ്ടുപേരെ തട്ടിയെടുത്ത മദ്യം വിൽക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മഖ്ബൂൽ, ലജീദ് എന്നിവരാണ് പിടിയിലായത്. അരിയല്ലൂരിൽ കൊടക്കാട് മണ്ണട്ടാമ്പാറ ഭാഗത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്ന് 9 ലിറ്റർ മദ്യവും ഇവർ ഉപയോഗിച്ച ബജാജ് പൾസർ ബൈക്കും പിടിച്ചെടുത്തു. 

കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രതികൾ രാമനാട്ടുകര, കൂട്ടു മൂച്ചി, കോട്ടക്കടവ് എന്നീ ബീവറേജ് ഔട്ട്ലെറ്റുകൾ കേന്ദ്രീകരിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പലരിൽ നിന്നും മദ്യവും പണവും തട്ടിയെടുക്കുന്നതായി പരാതി ഉയർന്നിരുന്നു. അതേ തുടർന്ന് പരപ്പനങ്ങാടി റെയ്ഞ്ച് ടീം ഒരു മാസത്തോളമായി പ്രതികളെ പറ്റി രഹസ്യാന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.

error: Content is protected !!