
കൊണ്ടോട്ടി: നീറാട് കെ.പി.എസ്.എ.എം എല്‍.പി. സ്‌കൂളില്‍ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സംവാദവും, കുട്ടിച്ചങ്ങലയും, വ്യത്യസ്ത മത്സരങ്ങളും, മനുഷ്യാവകാശ ദിനറാലി എന്നിവയും ഒളവട്ടൂര്‍ ഡി.എല്‍.എഡ് അദ്ധ്യാപക വിദ്യാര്‍ഥികളുടെ നേതൃത്യത്തില്‍ സംഘടിപ്പിച്ചു.
മനുഷ്യാവകാശങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍, അവകാശലംഘനങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ പരസ്പരം സംവദിച്ചു. കുട്ടിച്ചങ്ങലയില്‍ വിദ്യാര്‍ഥികളും അധ്യാപകരും കൈകോര്‍ത്തു.മനുഷ്യാവകാശ ദിന സന്ദേശം ഉള്‍ക്കൊള്ളുന്ന വ്യത്യസ്ത മത്സരങ്ങളും സംഘടിപ്പിച്ചു.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ദില്‍ഷാദ് ഉദ്ഘാടനംചെയ്തു. മനുഷ്യാവകാശ ദിന സന്ദേശം ഫസലു റഹ്‌മാന്‍ .പി, സ്‌കൂള്‍ ലീഡര്‍ മന്‍ഹ, അദ്ധ്യാപക വിദ്യാര്‍ത്ഥികളായ സബ്ഹ കെ.പി, നൂര്‍ജഹാന്‍ കെ.പി, മുബശിറ, ദില്‍ഷ, അനീഷ നസ്രിന്‍, ശഫ്‌ലൂ എന്നിവര്‍ സംസാരിച്ചു.