സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ആർട് സെന്ററിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 21,000 രൂപയാണ് പ്രതിമാസ വേതനം. ബി.എസ്.സി നഴ്സിങ്/ജനറൽ നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും എ.എൻ.എം എന്നിവയും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷ ജനുവരി ആറിന് വൈകീട്ട് അഞ്ചിനകം careergmcm@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. മൊബൈൽ നമ്പർ നിർബന്ധമായും നൽകിയിരിക്കണം. അധികയോഗ്യത, പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0483 2766056.
ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്
മലപ്പുറം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവ്. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിൽ മാസ്റ്റർ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആർ/യു.ജി.സി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. ഉയർന്ന പ്രായപരിധി 31 വയസ്. ജനുവരി 18നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് സൈറ്റ് സന്ദർശിക്കുക. gcmalappuram.ac.in. ഫോൺ: 9496842940.
അപേക്ഷ ക്ഷണിച്ചു
അരീക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക് എന്നിവയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9526415698, 8590539062
താത്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവ് (ശമ്പളം 75,000) നിലവിലുണ്ട്. ബിരുദം, അസ്സോസിയേറ്റ് കമ്പനി സെക്രട്ടറി, രണ്ട് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം എന്നീ യോഗ്യതകളുള്ള (എൽ.എൽ.ബി അഭിലഷണീയം) 18-30 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തത്പരരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി ആറിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.