തൊഴിൽദാതാക്കൾക്ക് അപേക്ഷിക്കാം
താനാളൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി താനൂർ ദേവധാർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ ജനുവരി 21ന് സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള തൊഴിൽ ദാതാക്കളിൽ നിന്നും (കമ്പനികൾ) അപേക്ഷ ക്ഷണിക്കുന്നു. പത്താം ക്ലാസ് യോഗ്യത മുതലുള്ള മലപ്പുറം ജില്ലയിലെ തൊഴിലന്വേഷകരായിരിക്കും മേളയിൽ പങ്കെടുക്കുക. പങ്കെടുക്കാൻ താത്പര്യമുള്ള കമ്പനികൾ 7594880872, 7994015141, 9526678310, 9072625741, 9567505052 എന്നീ നമ്പറുകളിൽ ജനുവരി 12ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെടണം. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
———————-
കർഷക തൊഴിലാളി ക്ഷേമനിധി: പ്രത്യേക ക്യാമ്പ് ഫെബ്രുവരിയിൽ
നിലവിലുള്ള കർഷക തൊഴിലാളികളിൽ നിന്നും അംശദായം സ്വീകരിക്കുന്നതിനും അംഗങ്ങളല്ലാത്ത കർഷക തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നതിനുമായി കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ഫെബ്രുവരി 12, 15, 19, 22 തീയതികളിൽ വിവിധ വില്ലേജ് പരിധിയിലുള്ളവർക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. തവനൂർ, കാലടി വില്ലേജ് പരിധിയിൽ വരുന്നവർക്ക് ഫെബ്രുവരി 12ന് തവനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് ക്യാമ്പ് നടക്കുക. മലപ്പുറം, മേൽമുറി, പാണക്കാട് വില്ലേജുകളുടേത് ഫെബ്രുവരി 15നും കോഡൂർ, കൂട്ടിലങ്ങാടി വില്ലേജുകളുടേത് ഫെബ്രുവരി 19നും മലപ്പുറത്തുള്ള കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസിൽ നടക്കും. പൂക്കോട്ടൂർ, മൊറയൂർ വില്ലേജുകളുടേത് ഫെബ്രുവരി 22ന് പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും നടക്കും.
——————
ലേലം ചെയ്യും
വെട്ടത്തൂർ വില്ലേജിൽ സർവെ നമ്പർ 53/38 ൽ ഉള്ള 04.04 ആർസ് ഭൂമി ജനുവരി 29ന് രാവിലെ 11ന് അരക്കുപറമ്പ് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും
—————–
അപേക്ഷ ക്ഷണിച്ചു
മങ്കട ബി.ആർ.സി പരിധിയിലുള്ള കേരള സ്‌കൂൾ ഫോർ ദ ബ്ലൈന്റ് വള്ളിക്കാപ്പറ്റയിൽ ആരംഭിക്കുന്ന തൊഴിലധിഷ്ടിത പുനരധിവാസ കേന്ദ്രത്തിൽ സി.ഡബ്ലു.എസ്.എൻ ഔട്ട് ഓഫ് സ്‌കൂൾ വിദ്യാഥികൾക്ക് മൂന്നു മാസം ദൈർഘ്യമുള്ള റെസിഡൻഷ്യൽ പരിശീലനം നൽകുന്നതിന് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സിനുള്ള പരിശീലകർക്ക് പ്ലസ് ടു, പി.ജി.ഡി.സി.എ എന്നിവയാണ് യോഗ്യത. സൈൻ ലാംഗ്വേജ് അറിയുന്നവർക്ക് മുൻഗണന ലഭിക്കും. ഫുഡ് ആൻഡ് ബീവറേജ് സെർവീസ് അസോസിയേറ്റ് കോഴ്സിനുള്ള പരിശീലകർക്ക് ഫുഡ് സയൻസ് അല്ലെങ്കിൽ ഫുഡ് ടെക്നോളജിയിൽ ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ ജനുവരി ഒന്നിന് രാവിലെ 11ന് മലപ്പുറം കോട്ടപ്പടിയിലുള്ള സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസിൽ അസൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ 9946729718.