ലേലം ചെയ്യും
കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂർ താലൂക്ക് കോട്ടയ്ക്കൽ വില്ലേജിൽ റി.സർവേ നമ്പർ 482/18ൽപ്പെട്ട 3.11 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളടക്കം ജനുവരി 11ന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്തുവെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു.
———————-
ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വിതരണം; അപേക്ഷ ക്ഷണിച്ചു
ചാലിയാര്‍ പഞ്ചായത്തിലെ കണ്ണന്‍കുണ്ടില്‍ ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ക്ക് വിതരണം ചെയ്തതിന് ശേഷം അവശേഷിക്കുന്ന ഭൂമിയിലേക്ക്് താമസിക്കുന്നതിന് ഭൂരഹിതരായ പട്ടിക വര്‍ഗക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയിലെ സ്ഥിരതാമസക്കാരും സ്വന്തമായി ഭൂമി ഇല്ലാത്തവരും കുടുംബ സ്വത്തായി ഭൂമി ലഭിക്കാന്‍ സാധ്യതയില്ലാത്തവരുമായിരിക്കണം. ഭൂമി ലഭിക്കുന്നപക്ഷം അവിടെ താമസിക്കുന്നതിന് സമ്മതമാണെന്ന സാക്ഷ്യപത്രം, അപേക്ഷകന്റെ ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ നിശ്ചിത അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷകള്‍ ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി നിലമ്പൂര്‍/ എടവണ്ണ/ പെരിന്തല്‍മണ്ണ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് ലഭിക്കണം. അപേക്ഷാ ഫോറം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍നിന്ന് ലഭിക്കും. ഫോണ്‍: 04931 220315
————–
ഇ.സി.ജി ടെക്‌നീഷ്യൻ നിയമനം
അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ ഇ.സി.ജി ഓഡിയോമെട്രിക് ടെകനീഷ്യൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ജനുവരി ഒമ്പതിന് രാവിലെ 10.30ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2851700.
ഗതാഗതം നിരോധിച്ചു
നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ തൊണ്ടി-പാടാളിപ്പാറമ്പ-കോട്ടോല റോഡിൽ വാഹന ഗതാഗതം ജനുവരി 12 മുതൽ ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടും. വാഹനങ്ങൾ ഈ റോഡുമായി ബന്ധിപ്പിക്കുന്ന പടകാളിപ്പറമ്പ-മൂച്ചികച്ചോല വണ്ടൂർ റോഡ്, നടുവത്ത്- നിലമ്പൂർ റോഡ്, തായംകോട് പള്ളി റോഡിലൂടെ തിരിച്ചു പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.