മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

പൊലിസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി-കാറ്റഗറി നമ്പർ: 669/2022 671/2022), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി-കാറ്റഗറി നമ്പർ: 672/2022, 673/2022) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ജനുവരി 30, 31, ഫെബ്രുവരി 1, 2 തീയതികളിൽ കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി, സെന്റ് സേവിയേഴ്സ് യു.പി സ്‌കൂൾ പൂവാട്ടുപറമ്പ്, പെരുവയൽ കോഴിക്കോട് എന്നീ രണ്ടു വേദികളിൽവച്ച് രാവിലെ 5.30 മുതൽ നടക്കും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുത്ത് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സലുമായി രാവിലെ അഞ്ചിന് കായിക ക്ഷമതാ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണം. നിശ്ചിത തീയതിയിൽ കായികക്ഷമതാ പരീക്ഷക്ക് ഹാജരാകാത്ത ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകില്ലെന്ന് പി.എസ്.സി മേഖലാ ഓഫീസർ അറിയിച്ചു.

———-

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. https://app.srcccin/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31. ഫോൺ: 9846033001.

———–

ടെൻഡർ ക്ഷണിച്ചു

മലപ്പുറം നഗരസഭയിലെ നമ്പ്രാണി പമ്പ് ഹൗസിന്റെ അപ്പ് സ്ട്രീം സൈഡിൽ കടലുണ്ടിപ്പുഴക്ക് കുറുകെ താൽക്കാലിക ബണ്ട് നിർമിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾ 0483 273 4857 എന്ന നമ്പറിലും www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

————

കോട്ടപ്പടി ഫുട്‌ബോൾ സ്റ്റേഡിയം അടച്ചിടും

മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള മലപ്പുറം കോട്ടപ്പടി ഫുട്‌ബോൾ സ്റ്റേഡിയം ജനുവരി 25 മദ്ധ്യാഹ്നം മുതൽ ഫെബ്രുവരി 15 വരെ മെയിന്റനൻസ് വർക്ക് നടക്കുന്നതുകൊണ്ട് താൽക്കാലികമായി അടച്ചിടുമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.

——————–

തുക അനുവദിച്ചു

കാളികാവ് ബ്ലോക്ക് കാളികാവ് പഞ്ചായത്തിലെ കറുത്തേനി-വെള്ളയൂർ-അസൈനാർ പടി റോഡ് പ്രവൃത്തിക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷം രൂപ വകയിരുത്തിയതായി ജില്ലാ കളക്ടർ വി.ആർ വിനോദ് അറിയിച്ചു.

————

‘സാകല്യം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്വന്തമായി ഉപജീവനമാർഗം ഇല്ലാത്ത 18 വയസ്സ് പൂർത്തിയായ ട്രാൻസ്ജെൻഡർ വ്യക്തികളെ സ്വയം പര്യാപ്തരാക്കുന്നതിനും സഹായിക്കുന്നതിനും താൽപര്യങ്ങൾക്കും അഭിരുചിക്കനുസരിച്ചുമുള്ള തൊഴിൽ നൈപുണ്യപരിശീലനം നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ ‘സാകല്യം’ പദ്ധതിയിലേക്ക് ജില്ലയിലെ ട്രാൻസ്ജെൻഡർ വ്യക്തികളിൽ നിന്നും നിശ്ചിത മാതൃകയിൽ അനുബന്ധരേഖകൾ സഹിതം അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 26ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0483 2735324. www.swd.kerala.gov.in.

————-

കെൽട്രോൺ ജേണലിസം പഠനം; ജനുവരി 25വരെ അപേക്ഷിക്കാം

കെൽട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസം കോഴ്സിലേക്ക് ജനുവരി 25വരെ അപേക്ഷിക്കാം. കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. പത്രം, ടെലിവിഷൻ, സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിങ് തുടങ്ങിവയിൽ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിക്കും. കൂടാതെ വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകും. ഉയർന്ന പ്രായപരിധി 30 വയസ്. വിശദവിവരങ്ങൾക്ക് 954495 8182 എന്ന നമ്പറിൽ ബന്ധപ്പെടുക.

വിലാസം: കെൽട്രോൺ നോളേജ് സെന്റർ, തേഡ് ഫ്ളോർ, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

കെൽട്രോൺ നോളേജ് സെന്റർ, സെക്കന്റ് ഫ്ളോർ, ചെമ്പിക്കളം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം, 695 014.

—————-

വാഹന ലേലം

മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ പ്രകാരം കുടിശ്ശികത്തുക ഈടാക്കുന്നതിന് ജപ്തി ചെയ്ത കെ.എല്‍ 65 ഇ 4602 രജിസ്റ്റര്‍ നമ്പര്‍ യമഹ 2014 മോഡല്‍ എഫ്. സെഡ് 16 മോട്ടോര്‍ ബൈക്ക് ജനുവരി 30ന് രാവിലെ 11 മണിക്ക് തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍വച്ച് ലേലം ചെയ്യുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.

——————–

ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാം; തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഈ മാസം നടത്തുന്ന ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ ദീർഘിപ്പിച്ചു. ഡിപ്ലോമ പ്രോഗ്രാമിന് ഒരുവർഷമാണ് കാലാവധി. https://app.srcccin/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ജില്ലയിലെ പഠനകേന്ദ്രം: നാഷണൽ കോ ഓപറേറ്റീവ് അക്കാദമി, കോ ഓപറേറ്റീവ് കോളേജ്, വളാഞ്ചേരി പി.ഒ, മലപ്പുറം. ഫോൺ: 0494 2971300.

—————–

മരം ലേലം

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാത 39ല്‍ കീഴുപറമ്പ് വില്ലേജിലെ വാലില്ലാപുഴ അങ്ങാടിക്ക് സമീപമുള്ള പ്ലാവ്, രണ്ട് തെങ്ങുകള്‍ എന്നിവ ജനുവരി 29ന് രാവിലെ 11.30ന് മരങ്ങളുടെ പരസരത്തുവച്ച് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9961331329.

———————

ടെൻഡർ ക്ഷണിച്ചു

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ എം.പി ലാഡ്സ്, എം.എൽ.എ എസ്.ഡി.എഫ് എന്നിവയിൽ നടപ്പാക്കുന്ന 17 പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി 25ന് വൈകിട്ട് ആറുമണിക്ക് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍https://etenders.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോൺ: 04832 850047.

———–

പബ്ലിക് ഹിയറിങ്

ഏറനാട് താലൂക്കിലെ പേരകമണ്ണ (റീ സർവേ നമ്പർ: 217/2), എടവണ്ണ (റീ സർവേ നമ്പർ: 111/1/4, 113/1/2) വില്ലേജുകളിലായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഗ്രാനൈറ്റ് ക്വാറിക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിങ് ഫെബ്രുവരി 13ന് രാവിലെ 11.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പത്തപ്പിരിയം-വായനശാല വി.എ മാളിൽ നടക്കും.

——————–

പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023-24 വർഷത്തേക്ക് ഇ ഗ്രാന്റ്സ് പോർട്ടൽ, പി.എഫ്.എം.എസ്, നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ എന്നിവ മുഖേനയാണ് അപേക്ഷ ക്ഷണിച്ചത്. പദ്ധതി പ്രകാരം ഇ ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സർക്കാർ/എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതരായ വിദ്യാർഥികൾക്ക് ഫെബ്രുവരി 29നകം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.

error: Content is protected !!