താനൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് താനാളൂര്‍ ഗ്രാമ പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും എന്റെ താനുരും ചേര്‍ന്ന് താനാളൂര്‍ മര്‍ഹും സി.പി. പോക്കര്‍ സാഹിബിന്റെ കണ പാടത്ത് വെച്ച് നടത്തിയ കാളപ്പുട്ട് ഉത്സവം ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. 6 വര്‍ഷങ്ങള്‍ക്ക് ശേഷം താനാളൂരില്‍ നടന്ന കാളപൂട്ട് കാണാന്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് എത്തിയത്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 72 ജോഡി കന്നുകള്‍ പങ്കെടുത്തു. സമാപന ചടങ്ങ് സംസ്ഥാന കായിക, ന്യുന്ന പക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ കാര്‍ഷിക മേളയായ കാളപ്പൂട്ട് അന്യംനിന്ന് പോവാതിരിക്കാന്‍ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കന്നുടമകളെ ചടങ്ങില്‍ ആദരിച്ചു. മുഴുവന്‍ പൂട്ടുകാര്‍ക്കും മന്ത്രി ഓണപുടവ സമ്മാനിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തെയ്യമ്പാടി സൈതലവി, കൊളക്കാടന്‍ നാസര്‍, മുജീബ് താനാളൂര്‍, കെ.ബഷീര്‍, സി.പി.കുഞ്ഞുട്ടി, കപ്പൂര്‍ ഫൈസല്‍, ചെമ്പന്‍ മാനു എന്നിവര്‍ സംസാരിച്ചു.