‘നിങ്ങള്‍ നിരീക്ഷണത്തിലാണ്’ മാഗസീന്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി: കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-23 വര്‍ഷത്തെ കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു. ബുധനാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരനും മലയാള മനോരമ സീനിയര്‍ സബ് എഡിറ്ററുമായ ഷംസുദ്ധീന്‍ മുബാറക്ക്, മര്‍ക്കസ് അറബി കോളേജ് പ്രിന്‍സിപ്പല്‍ പി.കെ അബ്ദുള്‍ ഗഫൂര്‍ അല്‍ ഖാസിമിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ‘നിങ്ങള്‍ നിരീക്ഷണത്തിലാണ് ‘ എന്ന പേരില്‍ പുറത്തിറങ്ങിയ മാഗസീന്‍ പുതിയ കാലത്തിനു വെളിച്ചം വീശട്ടെയെന്ന് ഷംസുദ്ധീന്‍ മുബാറക്ക് പറഞ്ഞു.

കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുണ്ടൂര്‍ മര്‍ക്കസ് ജന.സെക്രട്ടറി എന്‍.പി ആലിഹാജി, മര്‍ക്കസ് ഗവേര്‍ണിംഗ് ബോഡി അംഗങ്ങളായ കെ.കുഞ്ഞിമരക്കാര്‍, എം.സി കുഞ്ഞുട്ടിഹാജി, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് വിഭാഗം മേധാവിയും സ്റ്റാഫ് അഡൈ്വസറുമായ ആര്‍.കെ മുരളീധരന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഷുഹൈബ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സ്റ്റാഫ് എഡിറ്റര്‍ കെ.സരിത സ്വാഗതവും സുഡന്റ് എഡിറ്റര്‍ ഇ.മുഹമ്മദ് അന്‍ഷിദ് നന്ദിയും പറഞ്ഞു.

മാഗസീന്‍ പ്രകാശനത്തോടൊപ്പം ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കായി ഷംസുദ്ധീന്‍ മുബാറക്കുമായി മുഖാമുഖപരിപാടിയും സംഘടിപ്പിച്ചു

error: Content is protected !!