സര്‍വകലാശാലയില്‍ ‘നാക്’ വരും മുമ്പേ മോക്ക് സന്ദര്‍ശനം

തേഞ്ഞിപ്പലം: യു.ജി.സിയുടെ നാഷ്ണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ ഗ്രേഡിങ് പരിശോധനയുടെ മുന്നോടിയായി കാലിക്കറ്റ് സര്‍വകലാശാലയില്‍ മോക്ക് സന്ദര്‍ശനം തുടങ്ങി. സര്‍വകലാശാലയുടെ ഐ.ക്യു.എ.സി. ആണ് അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്താനും നിര്‍ദേശങ്ങള്‍ക്കുമായി പുറത്തു നിന്നുള്ള സംഘത്തെ എത്തിച്ചത്. കേരള സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി.പി. അജയകുമാര്‍, ജാമിയ മില്ലിയ സര്‍വകലാശാലാ പ്രൊഫസര്‍ ഡോ. സുബൈദ അന്‍സാരി, കേരള ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍, അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് മേധാവി ഡോ. എ. ബിജുകുമാര്‍ എന്നിവരടങ്ങുന്നതാണ് സംഘം. ഭരണകാര്യാലയവും കാമ്പസ് പഠനവകുപ്പുകളും ഇവര്‍ സന്ദര്‍ശിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രധാന ഓഫീസുകള്‍, കാമ്പസ് ഹോസ്റ്റലുകള്‍, ഗവേഷണ ഡയറക്ടറേറ്റ് തുടങ്ങിയിടങ്ങളില്‍ ശനിയാഴ്ച വൈകുന്നേരം വരെ സന്ദര്‍ശനം തുടരും. സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, നാക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോസ് ടി. പുത്തൂര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.

ഗവേഷണ പ്രബന്ധ പുരസ്‌കാരത്തിന്
അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവിഭാഗവും ഡോ. കെ.പി. ഹരിദാസന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന ഡോ. കെ.പി. ഹരിദാസന്‍ പുരസ്‌കാര ഗവേഷണ പ്രബന്ധമത്സരത്തിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ‘ആദിവാസി ജനതയും ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയവും’ എന്നതാണ് വിഷയം. പി.ജി., എം.ഫില്‍., പി.എച്ച്.ഡി. വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രബന്ധങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കാം. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ 14-ന് സമ്മാനിക്കും. വിശദവിവരങ്ങള്‍ക്ക് 8547018074, 9846252449, 9446581450. ഇമെയില്‍ : വമൃശറമമെിളീൗിറമശേീി@ഴാമശഹ.രീാ.     പി.ആര്‍. 1236/2022

എം.എ. ഇംഗ്ലീഷ് വൈവ

എസ്.ഡി.ഇ., എം.എ. ഇംഗ്ലീഷ് നാലാം സെമസ്റ്റര്‍, അവസാന വര്‍ഷ ഏപ്രില്‍ 2021 പരീക്ഷകളുടെ വൈവ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 13 മുതല്‍ 22 വരെ കോഴിക്കോട് ദേവഗിരി സെന്റ്‌ജോസഫ്‌സ് കോളേജിലും തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 13 മുതല്‍ 19 വരെ തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജിലും നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍      പി.ആര്‍. 1237/2022

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ്, ഫിസിക്‌സ് ഡബിള്‍ മെയിന്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 13-ന് തുടങ്ങും.     പി.ആര്‍. 1238/2022

error: Content is protected !!