Sunday, August 17

കിടന്നുറങ്ങുകയായിരുന്ന 13 കാരിക്കു നേരെ ലൈംഗികാതിക്രമം ; പോക്‌സോ കേസില്‍ പാലത്തിങ്ങല്‍ സ്വദേശി പിടിയില്‍, പ്രതി പ്രദേശത്തെ നിരന്തരം ശല്യക്കാരന്‍

പരപ്പനങ്ങാടി കിടന്നുറങ്ങുകയായിരുന്ന പതിമൂന്നുകാരിക്കു നേരെ ജനലിലൂടെ ലൈംഗികാതിക്രമം കാണിച്ച പാലത്തിങ്ങല്‍ സ്വദേശിയെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. പാലത്തിങ്ങല്‍ സ്വദേശി ചക്കിട്ടകണ്ടി മജീദ് (34) ആണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്.

നാലുദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കിടന്നുറങ്ങുകയായിരുന്ന പതിമൂന്നുകാരിക്കു നേരെ പ്രതി ജനലിലൂടെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് മജീദിനെ വ്യാഴാഴ്ച രാവിലെയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

error: Content is protected !!