Monday, May 25

പഴയകാല ആധാരമെഴുത്തുകാരൻ കുന്നുംപുറത്തെ മൊയ്തീൻ കുട്ടി ഹാജി അന്തരിച്ചു

തിരൂരങ്ങാടി: എ ആർ നഗർ കുന്നുംപുറം  ഊക്കത് പള്ളിക്ക് സമീപം താമസിക്കുന്ന പാലമഠത്തിൽ കണ്ണാട്ടിൽ മൊയ്‌തീൻ കുട്ടി ഹാജി (84) നിര്യതനായി.
പരപ്പനങ്ങാടി, ചെമ്മാട്, വേങ്ങര സ്ഥലങ്ങളിൽ ആധാരമെഴുത്ത് കാരനായിരുന്നു.
 ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന ഭാരവാഹി, കക്കാടംപുറം മള്ഹറുൽ ഉലൂം മദ്രസ ആദ്യകാല കമ്മിറ്റി ജനറൽ സെക്രട്ടറി,
കേരള മുസ്‌ലിം ജമാഅത് കൊടക്കല്ല് യൂണിറ്റ് അംഗം,   കോണ്ഗ്രസ് വാർഡ്‌ പ്രസിഡന്റ്  എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ :റുഖിയ ഹജ്ജുമ്മ.
മക്കൾ :ഹനീഫ ( ആധാരം എഴുത്ത് വേങ്ങര ) ഫൈസൽ ( ജനത സ്റ്റീൽ എടരിക്കോട് ), മുജീബ് ( പി കെ ജ്വല്ലറി കുന്നുംപുറം ) ശുഹൈബ് (ആധാരം എഴുത്ത് )ഉബൈദ് ( ആധാരം എഴുത്ത് ചെമ്മാട്.)
ആരിഫ, അസ്മാബി.
മരുമക്കൾ : അബ്ദുസ്‌ലാം പുള്ളാട്ട് ( അച്ഛനമ്പലം ) പരേതനായ പുളിക്കൽ അബ്ദുൽ ഹമീദ് ( തോട്ടശ്ശേരിയറ )
സഹോദരങ്ങൾ: പരേതരായ മാനു ഹാജി കോഴിച്ചെന, അബ്ദു മുസ്‌ലിയാർ, ഫാത്തിമ, കുഞ്ഞാമി,ആഇശ, പരേതരായ പി കെ അബ്ദു മുസ് ലിയാർ, മാനുഹാജി കോഴിച്ചെന, സൈനബ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ഊക്കത് ജുമുഅ മസ്ജിദിൽ

error: Content is protected !!