തിരൂരങ്ങാടി : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി പി ഐ എം കളിയാട്ട മുക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തി. ഡി വൈ എഫ് ഐ വള്ളിക്കുന്ന് ബ്ലോക്ക് സെക്രട്ടറി പി വി അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്തു.
പി പി അബ്ദുസമദ് അധ്യക്ഷനായി. ചോയി മഠത്തിൽ ദേവരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നവാസ് കളിയാട്ടമുക്ക്, സലിംവെമ്പാല, നവാസ് എടശ്ശേരി, വിനു മംഗ്ലശ്ശേരി, സി പ്രജീഷ്കുമാർ, കരീം ചെമ്പൻ, വിനോദ് തോട്ടശ്ശേരി എന്നിവർ സംസാരിച്ചു.