മഅദ്നിയുടെ മുദ്രവാഖ്യം പുലരണം : പിഡിപി

തിരുരങ്ങാടി : ഇന്ത്യൻ ജനതക്കിടയിൽ ജാതീയ വേർതിരിവുകൾ രൂപപ്പെടുത്തി ഒരുമനസ്സായി നിലകൊണ്ടവർക്കിടയിൽ കരിനിഴൽ വീഴ്ത്തിയ ഭരണകൂടമാണ് മോദി സർക്കാർ എന്ന് പിഡിപി സീനിയർ വൈസ് ചെയർമാൻ സ്വാമി വർക്കല രാജ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വേട്ടയാടലുകൾക്ക് വിരാമം കുറിക്കണമെങ്കിൽ അബ്ദുൽ നാസർ മഅദ്നീ മുപ്പത് വർഷം മുൻപ് കേരളത്തോട് പറഞ്ഞ ദളിത്‌ പിന്നോക്ക ന്യൂനപക്ഷ ഐക്യം പുലരണമെന്നും അദ്ദേഹം കുട്ടിചേർത്തു. കോട്ടക്കലിൽ ഡിസംബർ 9 10 11 തീയതികളിൽ നടക്കുന്ന പിഡിപി 10 ആം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പിഡിപി തിരുരങ്ങാടി മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച ജനറൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരുരങ്ങാടിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറി കമ് ഇബ്രാഹിം തിരുരങ്ങാടി സംസ്ഥാന കമ്മറ്റി അംഗം സകീർ പരപ്പനങ്ങാടി ജില്ല പ്രസിഡന്റ് സലാം മുന്നിയൂർ ജില്ലാ കൗൺസിൽ അംഗം ജലീൽ ആങ്ങടൻ മണ്ഡലം സെക്ട്രി ഷെഫീഖ് പരപ്പനങ്ങാടി എന്നിവർ പ്രസംഗിച്ചു നാസർ തയ്യിൽ സ്വാഗതവും നജീബ് വി വി നന്ദിയും പറഞ്ഞു.

error: Content is protected !!