Thursday, August 20

​ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ച് പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർക്ക് ആദരവും വീൽചെയർ വിതരണവും നടത്തി

​തിരൂരങ്ങാടി: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് സ്തുത്യർഹ സേവനം കാഴ്ചവെച്ച തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർക്ക് ആദരവും എൻ.എസ്.എസ്. യൂണിറ്റിന്റെ പാലിയേറ്റീവ് ഹോം കെയറിന് നൽകുന്ന വീൽചെയറിന്റെയും വാക്കറിന്റെയും വിതരണവും സംഘടിപ്പിച്ചു. “സേവനമാണ് മഹത്തായ കരുണ, കരുണയുടെ കൈകളിൽ ജീവന്റെ പ്രകാശം” എന്ന സന്ദേശമുയർത്തി സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വിവിധ ഘട്ടങ്ങളിലായി ഭിന്നശേഷി വിഭാഗത്തെ ചേർത്ത് പിടിച്ച് അവരുടെ ഉന്നമനത്തിനായി സേവനം അനുഷ്ഠിച്ച എൻ.എസ്.എസ്. വളണ്ടിയർമാർക്ക് പ്രശസ്തി പത്രം നൽകി ചടങ്ങിൽ ആദരിച്ചു.
​കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് തിരൂർ ഡി.വൈ.എസ്.പി. സുനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി രക്ഷാധികാരി ഡോ: എം.എ. കബീർ അദ്ധ്യക്ഷം വഹിച്ചു.പി.എസ്.എം.ഒ. കോളേജ് മാനേജർ എം.കെ. ബാവ ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിച്ചു.
കോളേജ് മുൻ പ്രിൻസിപ്പൽ നിസാമുദ്ധീൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ:നൗഫൽ, ഡോ: റഊഫ്,ഡോ: വി.പി. ശബീർ, അലി അക്ഷദ് എം, സലാം ഹാജി മച്ചിങ്ങൽ, പ്രൊഫ: സലീന, സമീറ കൊളപ്പുറം, ജംഷി കൂട്ടായി , എൻ.എസ്.എസ് ലീഡർ അഫ്‌ലഹ് എന്നിവർ പ്രസംഗിച്ചു. സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ സ്വാഗതവും ജനറൽ സെക്രട്ടറി അക്ഷയ് . നന്ദിയും പറഞ്ഞു.
എൻ.എസ്.എസ്. യൂണിറ്റിന് വീൽ ചെയർ നൽകിയ മൂന്നിയൂർ അരീപറ പൂളക്കൽ ഭഗവതി ക്ഷേത്ര ട്രസ്റ്റികളായ പുന്നശ്ശേരി അയ്യപ്പൻ, പുന്നശ്ശേരി മനീഷ് , സിഗ്നേച്ചർ ഭിന്നശേഷി സംഗമത്തിന് ഗാനവിരുന്നൊരുക്കിയ ബി. മ്യൂസിക് പരപ്പനങ്ങാടി , ഭിന്നശേഷി സംഗമത്തിൽ പങ്കെടുത്തവർക്ക് ഗിഫ്റ്റുകൾ നൽകിയ ‘കിടിലൻ ഡോട്ട് കോം’ എന്നിവർക്കുള്ള ഉപഹാരങ്ങളും ഡി.വൈ.എസ്.പി.സുനിൽ പുളിക്കൽ നൽകി.

ഫോട്ടോ:
സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർ മാർക്ക് നൽകുന്ന ആദരിക്കലും വീൽ ചെയർ വിതരണവും താനൂർ ഡി.വൈ.എസ്.പി.സുനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!