
‘
തിരൂരങ്ങാടി : പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ‘ശുഊര്‍’ ദേശീയ മീലാദ് ക്യാമ്പയിനിന്റെ സമാപനം ഇന്ന് രാത്രി ഏഴിന് ദാറുല്‍ഹുദായില്‍ വെച്ച് നടക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി ഇശ്ഖ് മജ്‌ലിസും നടക്കും. ഏപ്രില്‍ 5 ന് തുടക്കം കുറിച്ച ക്യാമ്പയിനിന്റെ ഭാഗമായി വിവിധ യു.ജി കോളേജുകളിലും ഓഫ് കാമ്പസുകളിലും മറ്റും വ്യത്യസ്ത പരിപാടികള്‍ നടന്നു.
സമാപന സമ്മേളനം വാഴ്‌സിറ്റി ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഇശ്ഖ് മജ്‌ലിസിന് സൈനുല്‍ ആബിദീന്‍ ഹുദവി ചേകന്നൂര്‍ നേതൃത്വം നല്‍കും.