എസ്.കെ.എസ്.എസ്.എഫ് 35-ാം വാര്‍ഷികം : ജില്ലാ വിഖായ വോളന്റ് ആക്ടീവ് സംഗമം നടത്തി

Copy LinkWhatsAppFacebookTelegramMessengerShare

പരപ്പനങ്ങാടി:’സത്യം, സ്വത്വം, സമർപ്പണം’ എന്ന പ്രമേയത്തിൽ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് 35-ാം വാർഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിജിലന്റ് വിഖായ റാലിക്ക് ഒരുങ്ങുന്നതിനായി ജില്ലാ തലങ്ങളിൽ നടക്കുന്ന ആക്ടീവ് സംഗമങ്ങളുടെ ഭാഗമായി വെസ്റ്റ് ജില്ലാ വിഖായ വോളന്റ് ആക്ടീവ് സംഗമം പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ച് കടലോരത്ത് നടന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്തു.

എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അനീസ് ഫൈസി മാവണ്ടിയൂർ, വിഖായ സംസ്ഥാ സമിതി അംഗം ഫൈസൽ നിലഗിരി എന്നിവർ വിഷയാവതരണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി മാസ്റ്റർ പുളിക്കൽ, ട്രഷറർ നൗഷാദ് ചെട്ടിപ്പടി, വർ.സെക്രട്ടറി റഊഫ് മാസ്റ്റർ കാച്ചടിപ്പാറ, എസ്.എം തങ്ങൾ ചേളാരി, ശംസുദ്ദീൻ ഫൈസി കുണ്ടൂർ, വിഖായ സെക്രട്ടേറിയേറ്റ് ഇൻചാർജ് ബഷീർ മുത്തൂർ, വിഖായ കോഡിനേറ്റർ ശാഹുൽ ഹമീദ് കാഥാനഗാടി, വിഖായ ജില്ലാ സമിതി ചെയർമാൻ മുനീർ പറവണ്ണ, കൺവീനർ ശിഹാബ് ചേലാമ്പ്ര, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സയ്യിദ് ശിയാസ് തങ്ങൾ ജിഫ്‌രി, താജുദ്ധീൻ പുല്ലിപ്പറമ്പ്, ഹസീബ് ഓടക്കൽ, എസ്.വൈ.എസ് മുനിസിപ്പൽ സെക്രട്ടറി, സി ഇസ്മായിൽ അട്ടക്കുഴിങ്ങര പ്രസംഗിച്ചു.

പരപ്പനങ്ങാടി മേഖല ഭാരവാഹികളായ റാജിബ് ഫൈസി, ബദറുദ്ധീൻ ചുഴലി, അബ്ദുൽബാരി ഫൈസി, ശുഹൈബ് ആവിയിൽബീച്ച്, കെ.പി അഷ്‌റഫ് ബാബു, ഇസ്മായിൽ പുത്തരിക്കൽ, സമീർ ലോഗോസ്, റഫീഖ് അത്താണിക്കൽ, പി.എൻ ഫൈസൽ, സി.പി സുബൈർ മാസ്റ്റർ, പി.പി നൗഷാദ് നേതൃത്വം നൽകി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!