കാളംതിരുത്തി യൂത്ത് കോൺഗ്രസ് എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു
നന്നമ്പ്ര : കൊടിഞ്ഞി കാളം തിരുത്തിയിൽ നിന്നും ഈ വർഷം എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. കെ.പി ഹൈദ്രോസ്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.കെ ഹമീദ് സ്വാഗതം പറഞ്ഞു. റാഫി പനക്കൽ അധ്യക്ഷത വഹിച്ചു. ലത്തീഫ് കൊടിഞ്ഞി മുഖ്യപ്രഭാഷണം നടത്തി. അലവി മച്ചിഞ്ചേരി, സി.കെ മുസ്തഫ, കെ.ടി അബ്ദുൽ മജീദ്, കെ.കെ മുസ്തഫ എന്നിവർ പ്രസംഗിച്ചു....