Tag: A R nagar

സത്യസന്ധതക്ക് മാതൃകയായി കുന്നുംപുറം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നഴ്സ്
Malappuram

സത്യസന്ധതക്ക് മാതൃകയായി കുന്നുംപുറം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നഴ്സ്

എ ആർ നഗർ : പൊതുമേഖലാ ബാങ്കിൽ നിന്നും അധികമായി ലഭിച്ച വലിയൊരു തുക ബാങ്കിനെ തിരിച്ചേൽപ്പിച്ച് മാതൃക തീർത്തിരിക്കുകയാണ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ കുന്നുംപുറം പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ നഴ്സായ വള്ളിക്കുന്ന് സ്വദേശി നാലകത്ത് സാഹിറ. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് ചെക്ക് മാറാനായി സാഹിറ ബാങ്കിലെത്തുന്നത്. ബാങ്കിൻ്റെ പ്രവർത്തന സമയം തീരാറായത് കൊണ്ട് ബാങ്ക് ജീവനക്കാർ ഏറെ തിരക്കിലും ഉപഭോക്താക്കൾ ധൃതിയിലുമായിരുന്നു.ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന ജീവനക്കാരി എണ്ണി തിട്ടപ്പെടുത്തി നൽകിയ നോട്ടുകൾ അതേപടി വാനിറ്റി ബാഗിലിട്ട് സാഹിറ തൻ്റെ ടൂ വീലറിൽ കയറി വീട്ടിലേക്ക് പോയി. വൈകുന്നേരം അഞ്ചര മണിക്ക് ബാങ്കിൽ നിന്നും പണം എണ്ണി നോക്കിയോ എന്നന്വേഷിച്ചു കൊണ്ടുള്ള ഒരു ഫോൺവിളി വന്നു. ബാങ്കിലെ കൗണ്ടിംഗ് മെഷീനിൽ രണ്ട് പ്രാവശ്യം എണ്ണിയതിന് ശേഷം മാത്രമാണ് ഉപഭോക്താക്കൾക്ക് പണം കൈമാറുന്നത് എന്നത് കൊണ്ട് എണ്ണി നോക്ക...
Obituary

എആർ നഗറിൽ കാണാതായ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : എ.ആര്‍.നഗര്‍ കൊടുവായൂരില്‍ കാണാതായ വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തി. പുതിയാട്ട് കൃഷ്ണന്‍ നായരെ(93) യാണ് എ.ആര്‍.നഗര്‍ കൊടുവായൂര്‍ സുബ്രഹ്‌മണ്യക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ശിവക്ഷേത്രത്തിന് പിന്നിലുള്ള പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ മാസം 19 നാണ് ഇദ്ദേഹത്തെ കാണാതായത്. തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍കോളേജില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: പരേതയായ സത്യവതി. മക്കള്‍: പ്രസാദ്, പ്രസന്ന. മരുമക്കള്‍: ഷാജി (കോഴിക്കോട്), അംബിളി (പാറമ്മല്‍, കോഴിക്കോട്). ...
Information, Other

ഏ ആര്‍ നഗര്‍ പഞ്ചായത്തിലെ വ്യാപാരിക്ക് അറിയിപ്പ്

ഏ ആർ നഗർ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനയും മുദ്ര വയ്പ്പും 7, 8 തീയതികളിൽ രാവിലെ 11മണി മുതൽ 2 മണി വരെ കുന്നുംപുറം ടവറിൽ വച്ച് നടക്കും. അളവ് തൂക്കം ഉപകരണങ്ങൾ പുന:പരിശോധന ക്യാമ്പിൽ ഹാജരാക്കി മുദ്ര പതിപ്പിക്കേണ്ടതാണ്ഫോൺ : 04942464445, 8281698098
Accident

പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി : പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുവള്ളൂർ മൂച്ചിക്ക ൽ സ്വദേശി കാരാടൻ മുസ്തഫയുടെ മകൻ സൽമാൻ ഫാരിസ് (18) ആണ് മരിച്ചത്. പുകയൂർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ വെച്ചാണ് സംഭവം. പുകയൂർ അങ്ങാടിയിലെ പി കെ ഫ്രൂട്‌സ്, ചിക്കൻ കടയിലെ ജീവനക്കാരനാണ് സൽമാൻ ഫാരിസ്. ഇതോടൊപ്പം കടയിൽ പ്രവിനെയും വളർത്തുന്നുണ്ട്. കാണാതായ പ്രാവിനെ തൊട്ടടുത്ത കെട്ടിടത്തിൽ കണ്ടപ്പോൾ അതിനെ പിടിക്കാൻ വേണ്ടി കയറിയതായിരുന്നു. ഇതിനിടെ വൈദ്യുതി ലൈൻ കഴുത്തിൽ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. ട്രാൻസ്ഫോമറിൽ നിന്ന് പോകുന്ന ലൈനാണ്. മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങുന്നവരാണ് വീണത് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് മൈമൂന. സഹോദരങ്ങൾ : സഫ്‌വാൻ, സഹീർ, സിനാൻ. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കബറടക്കം നാളെ പാല...
Crime

കോഴിക്കോട് നിർത്തിയിട്ട കാർ മോഷ്ടിച്ച എ ആർ നഗർ സ്വദേശി പിടിയിൽ

കോഴിക്കോട് : നഗരത്തിലെ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍.എ ആർ നഗർ മമ്പുറം വികെ പടി വെള്ളക്കാട്ടില്‍ ഷറഫുദ്ദീനെ (41) ആണ് വി.കെ പടിയിലെ വീടിന്‍റെ പരിസരത്ത് നിന്നും പോലീസ് പിടികൂടിയത്. ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ പി എസ്സിന്‍റെ കീഴിലുള്ള സിറ്റി സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടര്‍ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം നാലാം തീയതിയാണ് ഫോര്‍ഡ് ഫിയസ്റ്റ കാര്‍ മോഷണം പോയത്. നഗരത്തിലുള്ള ഗോകുലം മാളിലേക്ക് ബന്ധുക്കളോടൊപ്പമെത്തിയ യുവാവിന്‍റെ കാറാണ് മോഷണം പോയത്. പാര്‍ക്ക് ചെയ്ത് പോയപ്പോള്‍ ഉടമ കാറിന്‍റെ താക്കോല്‍ എടുക്കാൻ മറന്നിരുന്നു. പെട്ടെന്നു തന്നെ വന്നു നോക്കിയെങ്കിലും കാര്‍ നിര്‍ത്തിയ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സമീപത്ത് ഉള്ളവരോടും മറ്റും അന്വേഷിച്ചെങ്കിലും കാര്...
Health,

എആർ നഗറിൽ ബ്രോസ്റ്റ് കഴിച്ചവർക്ക് അസ്വസ്ഥത, ചികിത്സ തേടി

തിരൂരങ്ങാടി : ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച 25 പേർക്ക് അസ്വസ്ഥത. എ ആർ നഗർ ഇരുമ്പു ചോലയിലെ കടയിൽ നിന്ന് ബ്രോസ്റ്റ് കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. അരീത്തോട് സ്വദേശികളായ 9 പേർ ഇന്നലെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ഞായറാഴ്ച ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. രാത്രി 11.30 നാണ് ഇവർ ഭക്ഷണം കഴിച്ചത്. പിറ്റേ ദിവസം ക്ഷീണവും പിന്നീട് ഛർദിയും വയറിളക്കവും ഉണ്ടായതായി ചികിത്സയിലുള്ളവർ പറഞ്ഞു. ഇതോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എ ആർ നഗർ പുതിയങ്ങാടി സ്വദേശികളായ 3 കുടുംബങ്ങളിൽ പെട്ട 15 പേർക്കും ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടായി ചികിത്സ തേടിയതായി ഇവർ പറഞ്ഞു. അതേസമയം, സംഭവം പഞ്ചായത്ത് ആരോഗ്യവകുപ്പ് ഗൗരവത്തിൽ എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. കടയിൽ പരിശോധന നടത്തിയിരുന്നു. ഒന്നോ രണ്ടോ പേർക്ക് അസ്വസ്ഥത ഉണ്ടായെന്നും എന്നാൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടാണെന്ന് പറയാനാകില്ലെന്നും എന്ന നി...
Information

എആര്‍ നഗര്‍, ഊരകം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; യുഡിഎഫിന് മിന്നുന്ന വിജയം

വേങ്ങര : എആര്‍ നഗര്‍, ഊരകം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. എആര്‍ നഗര്‍ കുന്നുംപുറം ഏഴാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിര്‍ദൗസും ഊരകം അഞ്ചാം വാര്‍ഡായ കൊടലികുണ്ടില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കരിമ്പന്‍ സമീറയും വിജയിച്ചു. എആര്‍ നഗര്‍ കുന്നുംപുറം ഏഴാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ഫിര്‍ദൗസ് വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 670 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് ഫിര്‍ദൗസ് വിജയിച്ചത്. കോണ്‍ഗ്രസ് അംഗമായ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഹനീഫ മരണപ്പെട്ടതിനെ തുടര്‍ന്നാണ് കുന്നുംപുറത്ത് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. 196 വോട്ടിനാണ് ഇദ്ദേഹം കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം വര്‍ധിച്ചു. ഇവിടെ ഇത്തവണ 75 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഊരകം അഞ്ചാം വാര്‍ഡായ കൊടലികുണ്ടില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വിജയം. ...
Accident

കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കോതമംഗലം തച്ചംവള്ളി താഴം അഷ്‌റഫിന്റെ മകൻ ശഹദ് (20) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് കൊളപ്പുറം അത്താണിക്കൽ വെച്ചായിരുന്നു അപകടം. ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ശഹദിനും ബന്ധു ജിഷാനും, ഓട്ടോയിൽ ഉണ്ടായിരുന്ന മുന്നിയൂർ ആലിൻ ചുവട് സ്വദേശികളായ 6 പേർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ശഹദ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി മരിച്ചു. ...
Local news

കൊളപ്പുറം ഗവ.ഹൈസ്ക്കൂൾ കലോത്സവം ആരംഭിച്ചു

കൊളപ്പുറം: ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ രണ്ട് ദിവസമായി നടക്കുന്ന സ്ക്കൂൾ കലോൽസവത്തിന് തുടക്കമായി. കലോൽസവം എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിയാഖത്തലി കവുങ്ങൽ ഉദ്ഘാടനം ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUr മുഖ്യാതിഥികൾ പ്രശസ്ത കലാകാരൻ പ്രശാന്ത് മണിമേളം, ചിന്മയ പ്രശാന്ത് എന്നിവർ പങ്കെടുത്തു.നാല് പ്രധാന വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുന്നത്. പിടിഎ പ്രസിഡണ്ട് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. സഫീർ ബാബു, എ ആർ നഗർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ, ഷൈലജ പുനത്തിൽ, ഹെഡ്മിസ്ട്രസ് സുലൈഖ ടീച്ചർ, അബ്ദുൽ ഗഫൂർ മാസ്റ്റർ, പ്രസന്ന ടീച്ചർ, റിയാസ് കല്ലൻ, നസീർ, മുസ്തഫ പുള്ളിശ്ശേരി എന്നിവർ സംസാരിച്ചു. ...
Local news

മമ്പുറം ഹെൽത്ത് സെന്റർ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

എ ആർ നഗർ: കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ മമ്പുറം സബ് സെന്റർ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ ആയി ഉയർത്തി പൊതുജനങ്ങൾക്കായ് തുറന്നുകൊടുത്തു. ആരോഗ്യം - കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഉൽഘാടനകർമം നിർവഹിച്ചു. പി. കെ. കുഞ്ഞാലികുട്ടി എം. എൽ. എ അധ്യക്ഷനായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JeihglRgD5f83E7MDZIiXY എം പി അബ്ദുസ്സമദ് സമദാനി. എം. പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ റഫീഖ, ജില്ലാ കളക്ടർ പ്രേകുമാർ ഐ എ എസ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. ആർ. രേണുക, ജില്ലാ പ്രോഗ്രാം മാനേജർ (ആരോഗ്യ കേരളം ) ഡോ. ടി എൻ. അനൂപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലിയാഖത്തലി കാവുങ്ങൽ, വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ, സ്ഥിരം സമിതി ചെയർപേഴ്സന്മാരായ പി. കെ ഹനീഫ, അബ്ദുൽ റഷീദ് കൊണ്ടാനത്ത്,ലൈല പുല്ലൂണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ പി കെ അബ്ദുൽ റഷീദ്, എ പി അബ്ദുൽ അ...
Local news

മമ്പുറം കുടുംബശ്രീ പെൺവിരുന്ന് നവ്യാനുഭവമായി

എആർ നഗർ: സ്ത്രീകളെ സ്വയം പര്യാപ്തരാക്കി വാർഡിൽ സ്ത്രീ സംരംഭകരെ വാർത്തെടുക്കുക, പുതിയ തൊഴിൽ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലെ മമ്പുറം പത്തൊമ്പതാം വാർഡ് കുടുംബശ്രീ നടത്തിയ പെൺവിരുന്ന് പുതിയ അനുഭവമായി. പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാവുങ്ങൽ ലിയാകത്തലി ഉദ്ഘാടനം നിർവഹിച്ചു.. വാർഡ് മെമ്പർ ജുസൈറ മൻസൂർ അധ്യക്ഷത വഹിച്ചു. 20 വർഷമായി അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിൽ സേവനമനുഷ്ടിച്ച കുടുംബശ്രീ ചെയർ പേഴ്സണൽ സൈഫുന്നീസ,14 വർഷമായി സാക്ഷരത പ്രേരകായി തുടരുന്ന ദേവി എന്നവരെ ആദരിച്ചു. വാർഡിൽ എന്നും കുടുംബശ്രീയുമായി സഹകരിക്കുന്ന വാർഡ് മെമ്പർ ജൂസൈറ മൻസൂറിനും CDS മെമ്പർ ജിസിലിക്കും കുടുംബശ്രീ പ്രവർത്തകർ സ്നേഹാദരം നൽകി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഷീദ് കൊണ്ടാണത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹനീഫ വാർഡ് മെമ്...
Health,, Local news

എ ആർ നഗറിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

കുന്നുംപുറം, കൊടുവായൂർ, കൊളപ്പുറം ടൗണിലെ ഭക്ഷ്യ വില്പന ശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ എ ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.ഭക്ഷ്യ യോഗ്യമല്ലാത്തവ പിടിച്ചെടുത്ത് നശിപ്പിച്ചു.ഏതാനും സ്ഥാപനങ്ങളിൽ നിയമനടപടികളുടെ ഭാഗമായുള്ള ലീഗൽ നോട്ടീസ് നൽകി.അടുത്ത ദിവസങ്ങളിലും. കർശന പരിശോധന തുടരുമെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറിയിച്ചു.പരിശോധന സംഘത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ്‌ ഫൈസൽ, സി കെ നാസർ അഹമ്മദ്, എം. ജിജിമോൾ, രഞ്ജു. സി എന്നിവരുണ്ടായിരുന്നു. ...
Gulf, Obituary

ജിദ്ധയിൽ നിര്യാതനായി

തിരൂരങ്ങാടി: എ ആർ നഗർ ചെണ്ടപ്പുറായ സയ്യിദാബാദ് പരേതനായ പള്ളിയാളി മുഹമ്മദ് കുട്ടിയുടെ മകൻ സാഹിർ (45) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ഒമ്പത് മാസം മുമ്പ് നാട്ടിൽ വന്ന് തിരിച്ചു പോയതാണ്. ഭാര്യ : കുറ്റിക്കാട്ടിൽ കാരാട്ട് സുൽഫിയമക്കൾ :മുഹമ്മദ് അജ്മൽ, റാശിദ തസ്നി, ശമ്പ്ന ഫർഹാന, ശംന ശെറിൻ.മരുമകൻ: മുഹമ്മദ് റാഫിമാതാവ് : ചോലക്കൻ സഫീസസഹോദരങ്ങൾ : മജീദ് , അബ്ദു സമദ് , ഫൈസൽ, ആസിയ.മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും ...
Obituary

ചരമം: അമ്മാഞ്ചേരി മുഹമ്മദ് ഇഖ്ബാൽ

തിരൂരങ്ങാടി: പുകയൂർ കുന്നത്ത് അമ്മാഞ്ചേരി മുഹമ്മദിൻ്റെ മകൻ മുഹമ്മദ്‌ ഇഖ്ബാൽ (32) നിര്യാതനായി. ഭാര്യ :ജസീലമാതാവ് :ബീക്കുട്ടിമക്കൾ :മുഹമ്മദ്‌ ഹാമിസ്, മുഹമ്മദ്‌ റംസിൻസഹോദരരങ്ങൾ : ജാഫർ, നൗഫൽമുബശ്ശിറ, റാശിദ.
error: Content is protected !!