Tag: AR nagar

മഴ: എ ആർ നഗറിൽ അൻപതോളം വീടുകളിൽ വെള്ളം കയറി
Local news

മഴ: എ ആർ നഗറിൽ അൻപതോളം വീടുകളിൽ വെള്ളം കയറി

എ ആർ നഗർ: തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ എ. ആർ നഗർ പഞ്ചായത്തിൽ അൻപതോളം വീടുകളിൽ വെള്ളം കയറി. മമ്പുറം മൂഴിക്കൽ, പുൽപറമ്ബ്, എം എൻ കോളനി, കൊളപ്പുറം എരനിപ്പിലാക്കൽ കടവ്, എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. വീട്ടുകാർ സുരക്ഷിത സ്ഥലത്തേകും കുടുംബ വീട്ടിലേകും താമസം മാറുകയും ചെയ്തു. വാർത്തകൾ യഥാസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/J2eGLze0ajJBYFWOGF7DeN എരനിപ്പിലാക്കൽ കടവിൽ ഏഴ് വീട്ടുകാരെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. മൂഴിക്കലിൽ 20 ലേറെ വീടുകളിൽ വെള്ളം കയറി. മൂഴിക്കൽ റോഡും വെള്ളത്തിലായി. പുൽപറമ്ബ്, എം എൻ കോളനി എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴ തുടർന്നാൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറും.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിയാകത്തലി, വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ...
Accident

കൊളപ്പുറം ആസാദ് നഗറിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്

എആർ നഗർ: കൊളപ്പുറം എയർ പോർട്ട് റോഡിൽ ആസാദ് നഗറിൽ മിനി ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പെരുവള്ളൂർ സിദ്ധീകബാദ് സ്വദേശി അബ്ദുറഹ്മാൻ (34) ആണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Accident

സ്കൂൾ ബാത്റൂമിൽ വീണു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

എആർ നഗർ: സ്കൂൾ ബാത്റൂമിൽ നിന്നിറങ്ങുന്നതിനിടെ വീണു പരിക്കേറ്റ വിദ്യാർഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ എൻ സി കെഹുസൈൻ തങ്ങളുടെ മകൻ ഷർശാദ് തങ്ങൾ (6) ആണ് മരിച്ചത്. കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥി ആണ്. കഴിഞ്ഞ 15 ന് ആണ് സംഭവം. സ്കൂൾ ബാത്റൂമിൽ പോയി മടങ്ങുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. തിരൂരങ്ങാടി, കോട്ടക്കൽ ആശുപത്രികളിലെ ചികിത്സക്ക് ശേഷം പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു....
Breaking news, Malappuram

ഗൃഹനാഥനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹതയെന്ന് നാട്ടുകാർ.

എആർ നഗർ. കുന്നുംപുറം വലിയ പീടിക പാലമടത്തിൽ ചെമ്പന്തൊടിക അബ്ദുൽ കലാമിനെ (55) യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. കാസർകോട് വ്യാപാരി ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. കയ്യിൽ മുറിവേറ്റ പാടുണ്ട്. വീട്ടിൽ ഇന്നലെ ആരുമില്ലായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംശയത്തെ തുടർന്ന് ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തുന്നുണ്ട്. ഇന്നലെ രാത്രി സ്കൂട്ടറിൽ ഇദ്ദേഹം വരുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞെന്നു പോലീസ് പറഞ്ഞു. നേരത്തെ പ്രവാസി ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ പുതപ്പും വസ്ത്രങ്ങളും ദൂരെ സ്ഥലത്തു നിന്നാണ് ലഭിച്ചത്. മാത്രമല്ല, ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നും സ്കൂട്ടറിന്റെ ചാവി ലഭിച്ചെങ്കിലും വണ്ടി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
Local news

എ ആർ നഗർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം നടത്തി

കൊളപ്പുറം.അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം നടത്തി, പി.സി ഹുസൈൻ ഹാജി അധ്യക്ഷനായി,മണ്ഡലം പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു, ഹംസ തെങ്ങിലാൻ, മൊയ്ദീൻ കുട്ടി മാട്ടറ, പി.കെ ഹനീഫ,അലി പി പി, ഉബൈദ് വെട്ടിയാടൻ, അബുബക്കർ കെ.കെ,രാജൻ വാക്കയിൽ, എന്നിവർ സംസാരിച്ചു.മുസ്തഫ പുള്ളിശ്ശേരി നന്ദിയും പറഞ്ഞു....
Local news

കൊളപ്പുറത്ത് സാനിറ്ററി കടയിൽ മോഷണം, മോഷ്ടാവിന്റ ദൃശ്യം സി സി ടി വിയിൽ

എ.ആർ നഗർ: കൊളപ്പുറത്ത് കാടേങ്ങൽ സാനിറ്ററി ഹൗസ്സിലാണ് മോഷണം നടന്നത്. പിൻവശത്തെ വാതിലുകൾ കമ്പിപ്പാര ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. വാട്ടർ ടാപ്പ്, കോപ്പർ, ഫാൻ എന്നിവ കവർന്നിട്ടുണ്ട്. മോഷണം നടന്നത് അറിയാതിരിക്കാൻ പെട്ടി അവിടെ തന്നെ വെച്ചിരിക്കുകയാണ്. സി സി ടി വി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കാടേങ്ങൽ അബ്ദുല്ഖാദരിന്റേത് ആണ് കട....
error: Content is protected !!