ഓവർസിയറുട നിയമനം: നന്നമ്പ്രയിൽ ലീഗും കോണ്ഗ്രെസും ഇടയുന്നു
നന്നംബ്ര: തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലിക ഓവർസീയരെ നിയമിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയിൽ ഭിന്നത. എം എസ് എഫ് മണ്ഡലം നേതാവിന് നിയമനം നൽകുന്നതിനെതിരെ കോൺഗ്രസ് അംഗങ്ങൾ യോഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. സി പി എമ്മും ബി ജെ പി യും കോണ്ഗ്രെസിനൊപ്പം വിയോജിപ്പ് പ്രകടിപ്പിച്ചു. അതേ സമയം മുസ്ലിം ലീഗ് തീരുമാനത്തെ വെൽഫെയർ പാർട്ടി അംഗവും സ്വതന്ത്ര അംഗവും പിന്തുണച്ചു. തീരുമാനത്തിൽ
പ്രതി ഷേധിച്ച് സി പി എം അംഗം പി പി ശാഹുൽ ഹമീദ് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.
അക്രെഡിറ്റ് ഓവർസീയരെ നിയമിക്കാൻ ഏതാനും ദിവസം മുമ്പ് ഇന്റർവ്യൂ കഴിഞ്ഞിരുന്നു. അതിൽ നിയമനം അംഗീകരിക്കാൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് തർക്കം ഉണ്ടായത്. ഇന്റർവ്യൂ വില എം എസ് എഫ് നേതാവായ കൊടിഞ്ഞി സ്വദേശിക്ക് 106 മാർക്ക് ലഭിച്ചു. വെള്ളിയാമ്പുറം സ്വദേശിനിയായ യുവതിക്ക് 105 മാർക്കും മറ്റൊരു യുവതി...