Sunday, March 1

Tag: Bus accident

സ്കൂട്ടറിൽ നിന്ന് വീണ യുവതി ബസ് കയറി മരിച്ചു
Accident

സ്കൂട്ടറിൽ നിന്ന് വീണ യുവതി ബസ് കയറി മരിച്ചു

തൃശ്ശൂർ: ബസിനടിയിലേക്ക് മറിഞ്ഞുവീണ് ഇരിങ്ങാലക്കുട സ്വദേശിയായ സ്കൂട്ടർ യാത്രിക മരിച്ചു.സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിനടിയിലേക്കു വീണ് യുവതി മരിച്ചു. ഇരിങ്ങാലക്കുട കൊട്ടിലിങ്ങപ്പാടം ആസാദ് റോഡിൽ കരിപ്പുര വീട്ടിൽ അഷറഫിൻ്റെ മകൾ ആഫിദ(28)യാണ് മരിച്ചത്. കൊടകര വെള്ളിക്കുളങ്ങര റോഡിൽ നെല്ലിപ്പറമ്പിൽ തിങ്കളാഴ്ച വൈകീട്ട് എട്ടുമണിയോടെയായിരുന്നു അപകടം. സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികൾ പറയുന്നതിങ്ങനെയാണ്. ആഫിദയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. വാഹനത്തിൽ ഒരു കുട്ടിയും ബന്ധുവായ സ്ത്രീയുമുണ്ടായിരുന്നു. പത്തു കുളങ്ങരയിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ. നെല്ലിപ്പറമ്പിൽവെച്ച് ആഫിദ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിച്ചു. എതിരേ നിന്നു വന്ന ബൈക്കിൽ സ്കൂട്ടർ തട്ടി. ഈ സമയം പിറകിൽ നിന്നു വന്ന ബൈക്കും ആഫിദയുടെ സ്കൂട്ടറിൽ ത്തട്ടി. മറിഞ്ഞുവീണ ആഫിദയുടെ ശരീരത്തിൽ ബസ...
Accident

ലോറിയും ബസും കൂട്ടിയിടിച്ച് ബസ് വീട്ടു മുറ്റത്തേക്ക് പാഞ്ഞുകയറി

എടരിക്കോട്: പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി അപകടം. തിരൂർ - മഞ്ചേരി റൂട്ടിൽ ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം. ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ വൻ അപകടം ഒഴിവായി. വീടിന്റെ മതിൽ തകർന്നു. അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു. തിരൂർ മഞ്ചേരി റൂട്ടിൽ ബസ്സ് കാരുടെ മരണ പാച്ചിൽ നിത്യ കാഴ്ചയാണ്....
Accident

പുറ്റേക്കരയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിൽ ഇടിച്ചു മറിഞ്ഞു;18 പേർക്ക് പരുക്ക്

തൃശൂര്‍ : തൃശ്ശൂർ കുന്നംകുളം സംസ്ഥാന പാതയിൽ ഏഴാംകല്ല് സെൻ്ററിനു സമീപം പുറ്റേക്കരയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ടു മരത്തിലും കാറിലും ഇടിച്ചു മറിഞ്ഞ് 18 യാത്രക്കാര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് അപകടം. തൃശൂര്‍–കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീസസ് എന്ന ബസാണ് മറിഞ്ഞത്. രണ്ടുപേര്‍ക്ക് തലയ്ക്കാണ് പരുക്കേറ്റത്. തൊട്ടുമുന്നില്‍ പോയ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെ ബസ് നിയന്ത്രണം നഷ്ടമാകുകയായിരുന്നു എന്നാണ് വിവരം. ഇതോടെ ബസ് മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡില്‍ കുറുകെ മറിഞ്ഞു. തൃശൂര്‍–കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. പ്രദേശത്ത് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്. പരിക്ക് പറ്റിയ ബസ്സ് ഡ്രൈവർ ഹസ്സൻ(51), ബസ്സ് കണ്ടക്ടർ ഷാഹുൽ(46), മറ്റം സ്വദേശികളായ രാജേഷ് കുമാർ(51), രാമകൃഷ്ണൻ(62) മകൻ ദീപു(22) മഴ...
Accident

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച ബസ് കാഞ്ഞങ്ങാട് അപകടത്തിൽ പെട്ട് നിരവധിപേർക്ക് പരിക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. തിരൂരങ്ങാടി കെ.സി.റോഡിലെ ഷൈജലിന്റെ ഐഡിഷ് കാറ്ററിംഗ് സർവീസിലെ ജീവനക്കാർ സഞ്ചരിച്ച ബസാണ് കാഞ്ഞങ്ങാട് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിക്കുകയായിരുന്നു. കർണാടകയിലെ ഷിമോഗ റിപ്പൻ പേട്ട യിലേക്ക് കാറ്ററിങ് സർവീസിന് പോകുകയായിരുന്നു ബസിൽ ഉണ്ടായിരുന്നവർ. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റു. ബാക്കിയുള്ളവർക്കും പരിക്കുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവശിപ്പിച്ചു. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി, തിരൂർ, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവരാണ് ബസിലു ണ്ടായിരുന്നത്. ഉടമ ഷൈജൽ ഉൾപ്പെടെ 18 പേർ ബസിൽ ഉണ്ടായിരുന്നു....
Accident, Breaking news

തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞു 80 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാതയിൽ തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് വയലിലേക്ക് മറിഞ്ഞു അപകടം. 80 പേർക്ക് പരിക്ക്. 47 പുരുഷന്മാർ, 12 സ്ത്രീകൾ, 21 കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 11 ന് ആണ് അപകടം. കോഴിക്കോട്‌ നിന്ന് എറണാകുളം പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ നിർമാണം നടക്കുന്ന റോഡിൽ ലെക്സോറ ബാറിന് സമീപം, തലപ്പാറ പാലം കഴിഞ്ഞുള്ള വളവിൽ ഇരു ഭാഗത്തേക്കും ഉള്ള സർവീസ് റോഡിനോട് ചേർന്നുള്ള വളവിലാണ് അപകടം. ബസിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 ലേറെ യാത്രക്കാർ ഉണ്ടായിരുന്നു. ബസിനുള്ളിലും അടിയിലും പെട്ടവരെ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും രക്ഷാ പ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും 2 പേരെ കോട്ടക്കൽ ആശുപത്രിയിലും മറ്റുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ...
Accident, Breaking news

കക്കാട് നിന്നും ഊട്ടിയിലേക്ക് ടൂർ പോയ ബസ് മറിഞ്ഞു നിരവധിപേർക്ക് പരിക്ക്

തിരൂരങ്ങാടി : കക്കാട് നിന്ന് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് ഗൂഡല്ലൂരിന് അടുത്ത് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച  രാത്രി ഒരു മണിക്കാണ് കക്കാട് നിന്ന്  ഊട്ടിയിലേക്ക് വിനോദയാത്ര പോയത്. ഇന്ന്  നാട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് അപകടം ഉണ്ടായത്. രാത്രി 9.30 മണിയോടെയാണ് ഗൂഡല്ലൂർ കഴിഞ്ഞ് മൂന്ന് കിലോമീറ്റർ അകലെ വെച്ച് വളവിൽ  ബസ് റോഡിൽ മറിയുകയായിരുന്നു. ബസ്സിൽ 22 പേരാണ് ഉണ്ടായിരുന്നത് എന്നാണ് അറിയുന്നത്.  പരിക്കേറ്റവരെ ഗൂഡല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഡല്ലൂരിൽ ചികിത്സയിൽ കഴിയുന്നവരുടെ പരിക്ക് ഗുരുതരമല്ല. കക്കാട് സ്വദേശി കാരാടൻ അസീസിൻ്റെ മകൻ ജംഷീറലി 21, കക്കാട് സ്വദേശി വിളമ്പത്ത് ഇസ്മായിൽ 25, എന്നിവരെയും മറ്റു രണ്ട് പേരെയും  ഗൂഡല്ലൂരിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കക്കാട് സ്വദേശി അബ്ബാസിന്റെ മകൻ ജെഫിൻ ഷാൻ 18, കൂ...
Accident

വട്ടപ്പാറയിൽ ശബരിമല തീർത്ഥാടകരുടെ ബസ് മരത്തിൽ ഇടിച്ചു അപകടം

വളാഞ്ചേരി : ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. വട്ടപ്പാറ സർക്കിൾ ഓഫീസിന് സമീപത്ത് വെച്ച് ഇന്ന് രാവിലെ 6.30 നാണ് അപകടം. ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന താമരശ്ശേരി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ പ്രദീപ് 42, അഖിൽ 27, അരുൺ 28, രാമചന്ദ്രൻ 58, അശ്വിൻ 12 എന്നിവരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്....
Kerala, Malappuram, Other

മഞ്ചേരിയില്‍ ബസുകള്‍ കുട്ടിയിടിച്ച്‌ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മഞ്ചേരി:പുല്ലാര മൂച്ചിക്കലില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 8.45ന് മൂച്ചിക്കല്‍ പള്ളിക്ക് സമീപമാണ് അപകടം.മഞ്ചേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകളാണ് അപകടത്തില്‍പെട്ടത്. ഒരു ബസിന്റെ പിന്നില്‍ മറ്റൊന്ന് ഇടിക്കുകയായിരുന്നു. രാവിലെ ആയതിനാല്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരാണ് രണ്ട് ബസുകളിലും ഉണ്ടായിരുന്നത്. ബസുകള്‍ക്കകത്ത് വീണും കമ്ബിയില്‍ തലയിടിച്ചുമാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. വിവിധ സ്കൂളുകളിലേക്ക് പോകുകയായിരുന്ന 20 വിദ്യാര്‍കളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂച്ചിക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവനിങ് കഫേയും ബസുകള്‍ ഇടിച്ച്‌ തകര്‍ന്നു....
Accident

പാലക്കാട് ബസ് മറിഞ്ഞ് അപകടം; രണ്ടു പേര്‍ മരിച്ചു

പാലക്കാട് തിരുവാഴിയോട് സ്വകാര്യ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ചത് പൊന്നാനി പരിയാനത്തൊടി സൈനബയാണെന്ന് തിരിച്ചറിഞ്ഞു. സഹോദരനുമൊന്നിച്ച് പുതുച്ചേരിയിൽ നിന്ന് മടങ്ങവെയാണ് അപകടം. ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിേക്കറ്റിട്ടുണ്ട്. 20 മനിറ്റോളം മരിച്ച രണ്ടു പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ബസ് ഉയര്‍ത്തിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരാളുടെ മ...
Accident

മുന്നിയൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി: ചെമ്മാട് - തലപ്പാറ റൂട്ടിൽ മുട്ടിച്ചിറയിൽ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം . ബസ്സിന് പിറകിൽ മറ്റൊരു ബസ്സ് ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായാണ് അറിയുന്നത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു....
Accident

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്

തിരൂരങ്ങാടി : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു കോളേജ് വിദ്യാർത്ഥിനിക്ക് പരിക്ക്. പി എസ് എം ഒ കോളേജിലെ ബി എസ് സി ബോട്ടണി ഒന്നാം വർഷ വിദ്യാർഥിനിയും കോട്ടക്കൽ ആട്ടീരി സ്വദേശി യുമായ ഫിൽസീന (18) ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4 നാണ് സംഭവം. കോളേജ് വിട്ടു വീട്ടിലേക്ക് പോകാൻ ബസിൽ കയറിയതായിരുന്നു. കോളേജിന് സമീപത്തെ തൂക്കുമരം ഇറക്കവും വളവുമുള്ള സ്ഥലത്ത് വെച്ചാണ് സംഭവം. വളവിൽ മുൻപിലെ വാതിലിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

ദേശീയപാതയിൽ കക്കാട് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ദേശീയ പാതയിൽ കക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. തൃശ്ശൂരിൽ നിന്ന് കോഴിക്കോട് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസും മഞ്ചേരിയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന പി ടി എ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 9 മണിക്ക് കക്കാട് ജംക്ഷനിൽ വെച്ചാണ് അപകടം. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി എം കെ എച്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്....
Accident

കൂരിയാട് സ്വകാര്യ ബസ് ഇടിച്ച് കക്കാട് സ്വദേശിയായ കാല്‍ നടയാത്രക്കാരന് പരിക്ക്

തിരൂരങ്ങാടി : ദേശീയ പാത 66 കൂരിയാട് സ്വകാര്യ ബസ് ഇടിച്ച് ഒരാള്‍ക്ക് പരിക്ക്. കാല്‍ നടയാത്രക്കാരനായ കക്കാട് സ്വദേശി കോടിയാട്ട് അബ്ദുള്‍ റഹിമിനാണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് - ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസായ പറങ്ങോടത്ത് ആണ് തട്ടിയത്....
Accident

മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും പോയ കൊട്ടിയൂര്‍ തീര്‍ഥാടന സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു ; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : കൊട്ടിയൂര്‍ ക്ഷേത്ര തീര്‍ഥാടന സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് നിരവധി പേര്‍ക്ക് പരുക്ക്. 15 പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ 9:45നാണ് അപകടം. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് കൊട്ടിയൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് പെരളശ്ശേരിയിലേക്ക് പോയതാണ് ബസ്സ്. കൂത്തുപറമ്പിനടുത്ത് മാനന്തേരി പാക്കിസ്ഥാന്‍ പീടികയില്‍ വച്ച് എതിരെ വന്ന കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇടിക്കുകയായിരുന്നു. ബസ് യാത്രക്കാര്‍ക്കും കാത്തിരിപ്പുകേന്ദ്രത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. രണ്ട് ഇരുചക്ര വാഹനങ്ങളിലും ബസ് ഇടിച്ചു.ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ കണ്ണൂര്‍ തലശ്ശേരി ആശ...
Accident, Information

എടരിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം ; നിരവധി പേര്‍ക്ക് പരിക്ക്

കോട്ടക്കല്‍: എടരിക്കോട് തിരൂര്‍ റൂട്ടില്‍ ക്ലാരി മൂച്ചിക്കല്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും തിരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്...
Accident, Information

സ്വകാര്യ ബസിന്റെ അശ്രദ്ധ; വഴിയാത്രക്കാരന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ; ഡ്രൈവര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: സ്വകാര്യ ബസിന്റെ അശ്രദ്ധയെ തുടര്‍ന്ന് തലശ്ശേരിയില്‍ വഴിയാത്രക്കാരന് ദാരുണ മരണം. തിരുവാങ്ങാട് സ്വദേശി ജയരാജ് എം ജി ആണ് മരിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അപകടം. വഴിയാത്രക്കാരന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
Accident, Information

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു ; ബസില്‍ 7 കുട്ടികളടക്കം 61 പേര്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചാരിച്ച ബസ് മറിഞ്ഞു. നിലക്കലിന് അടുത്ത് ഇലവുങ്കല്‍ എരുമേലി റോഡില്‍ മൂന്നാമത്തെ വളവില്‍ വെച്ചാണ് അപകടം നടന്നത്. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് മറിഞ്ഞതെന്നാണ് വിവരം. തമിഴ്‌നാട് നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 7 കുട്ടികളടക്കം 61 പേരാണ് ബസിലുണ്ടായിരുന്നു. ബസിന് പിന്നിലുണ്ടായിരുന്ന ശബരിമല തീര്‍ത്ഥാടകരുടെ തന്നെ മറ്റ് വാഹനങ്ങളാണ് അപകട വിവരം പുറത്തേക്ക് അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റ 20ഓളം പേരെ പുറത്തെടുത്തുവെന്നാണ് സ്ഥലത്ത് നിന്ന് കിട്ടുന്ന ഏറ്റവും പുതിയ വിവരം. ബസ് വെട്ടിപൊളിച്ചാണ് അപകടത്തിലപെട്ടവരെ പുറത്തെടുത്തത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. പല ഭാഗങ്ങളില്‍ നിന്നായി ആംബുലന്‍സുകളും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും പൊലീസു...
Accident

പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോ ഡ്രൈവറായ ചെട്ടിപ്പടി സ്വദേശി മരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി താനൂര്‍ റൂട്ടില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി എന്ന ചെറിയ ബാവ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് അടുത്ത് ഫെഡറല്‍ ബേങ്കിന് മുന്നില്‍ വെച്ചാണ് അപകടം നടന്നത്. അപകടം നടന്ന ഉടനെ വസൈതലവിയെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രി 9:30ഓടെ മരണപ്പെട്ടു....
Accident

മാവൂരിൽ ബസ് വയലിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: മാവൂർ കൽപള്ളിയിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം.കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ ബസ് ഉയർത്താനുള്ള ശ്രമം നടക്കുകയാണ്. അപകടത്തിൽപെട്ട ഇലക്ട്രിക് സ്കൂട്ടർ പൂർണമായും തകർന്നു....
Accident

ബസ്സിന്റെ ഡോർ അടച്ചില്ല; തെറിച്ചു വീണ യാത്രക്കാരി അതേ ബസ് കയറി മരിച്ചു

കോഴിക്കോട് : നരിക്കുനിയിൽ ബസ്സിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസ്സിന് അടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി – എളേറ്റിൽ വട്ടോളി റോഡിൽ നെല്ലിയേരി താഴെത്തായിരുന്നു അപകടം.താമരശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ നിന്നാണ് ഉഷ റോഡിലേക്ക് തെറിച്ചു വീണത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ്സിന്റെ വാതിൽ അടക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു....
Accident

മുന്നിയൂർ പാറക്കടവിൽ ബസ്സുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്കേറ്റു

തിരൂരങ്ങാടി : മുന്നിയൂർ പാറക്കടവ് പാലത്തിന് സമീപം ബസ്സുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്കേറ്റു. 7 പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. വേങ്ങര യിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബർസ ബസും, രാമ നാട്ടുകരയിൽ നിന്ന് ചെമ്മട്ടേക്ക് വരികയായിരുന്ന കെ പി എം ബസ്സുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് 1.30 നാണ് അപകടം. അപകടത്തിൽ ഇരു ബസ്സിലെയും 34 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. 7 പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. വെളിമുക്ക് സ്വദേശി പൂവാട്ടിൽ ആദില 20, തെയ്യാല ആട്ടീരി ആരിഫ 40, കോഴിക്കോട് പന്തീരാങ്കാവ് ഫാസീല (44), കൊടുവള്ളി സൗദ 44, പറമ്പിൽ പീടിക സ്വദേശി റിസന 20, ബീഹാർ സ്വദേശി സൻഫാർ എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്....
Accident

ബസ് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു 6 പേർക്ക് പരിക്ക്

തിരൂരങ്ങാടി പി എസ് എം ഒ കോളേജിന് സമീപം ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ആറു പേർക്ക് പരിക്ക്. ഇന്ന് രാത്രി 7.45 ന് കോളേജ് വളവിൽ തൂക്കുമരം ഇറക്കത്തിലാണ് അപകടം. അൻവർ സാദത്ത് 30, ഉഷ 50, സവാബ് 20, റൈഹാനത്ത് 35, റംല 42, യദുകൃഷ്ണ (7) എന്നിവർക്ക് പരിക്കേറ്റു. വേങ്ങര യിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.
Accident

കയറും മുമ്പേ മുന്നോട്ടെടുത്തു, വിദ്യാർത്ഥിനി ബസ്സിൽ നിന്ന് തെറിച്ചു വീണു

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി ബസ്സിൽ നിന്നും തെറിച്ചുവീണു.വിദ്യാർഥി ബസിൽ കയറി കഴിയുന്നതിനു മുമ്പ് തന്നെ ബസ്സ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണം. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തിരൂരങ്ങാടിയിൽ വിദ്യാർഥികളെ കയറ്റാതെ ബസ്സ് മുന്നോട്ട് എടുക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നിട്ടും ബസ് ജീവനക്കാർക്കെതിരെ കാര്യമായി നടപടിയെടുക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. മുൻപ് തൃക്കുളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ചെമ്മാട് നിന്ന് ബസിൽ കയറുമ്പോൾ ഇത്തരത്തിൽ മുമ്പോട്ട് എടുത്തത് കാരണം ബസിൻ്റ പിൻചക്രം കയറി ഒരു വിദ്യാർഥിനി മരിച്ചിരുന്നു. തിരൂരങ്ങാടി മേഖലയിൽ ഇത്തരത്തിൽ ചില ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് കാണിക്കുന്ന തുടരെയുള്ള അവഗണനയ്ക്കെതിരെ മോട്ടോർ വാഹന ഉദ്യോഗസ്ഥർ കാര്യമായി നടപടിയെടുക്കാത്തതിനെതിരെ വ്യാപകമായ ...
error: Content is protected !!