Tag: caa

രാജ്യത്ത് പൗരത്വഭേദഗതി നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍ ; 14 പേര്‍ക്ക് പൗരത്വം നല്‍കി
National

രാജ്യത്ത് പൗരത്വഭേദഗതി നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍ ; 14 പേര്‍ക്ക് പൗരത്വം നല്‍കി

ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വം നല്‍കിയത്. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം. പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷിക്കുക വഴി സിഎഎ പ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഭിനന്ദിച്ചു. 2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. എന്നിരിക്കിലും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മ...
Kerala, Other

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഞ്ചിടത്ത് ബഹുജനറാലി, മലപ്പുറത്ത് 27 ന് ; മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും

തിരുവനന്തപുരം: മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തി പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് അഞ്ചിടത്ത് സംഘടിപ്പിക്കുന്ന ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. ഇടതുമുന്നണിയില്‍ സിപിഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികള്‍ നിശ്ചയിച്ചിരിക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന് കൊല്ലം മണ്ഡലത്തില്‍ സമാപിക്കും. നാളെ കോഴിക്കോട്ടെ റാലിക്ക് ശേഷം 23 ന് കാസര്‍കോടും 24 ന് കണ്ണൂരിലും 25 ന് മലപ്പുറത്തും 27 ന് കൊല്ലത്തും റാലികള്‍ നടക്കും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സിഎഎ വിരുദ്ധ റാലി അവസാനിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങുന്നത്. ആദ്യ പരിപാടി മാര്‍ച്ച് 30ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഏപ്രില്‍ 22ന് കണ്ണ...
National

പൗരത്വ ദേദഗതി നിയമത്തിന് സ്റ്റേ ഇല്ല, കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം

ദില്ലി: പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നല്‍കി. ഹര്‍ജികള്‍ ഏപ്രില്‍ 9ന് വീണ്ടും വാദം കേള്‍ക്കും. പൗരത്വനിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും മുന്‍ വിധിയോടുള്ള ഹര്‍ജികളാണ് കോടതിക്കു മുന്നിലുള്ളതെന്നും കേന്ദ്രം വാദിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്നും ആര്‍ക്കെങ്കിലും പൗരത്വം കിട്ടിയാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും അതിനാല്‍ സറ്റേ വേണമെന്നും സ്റ്റേ നല്‍കിയ ശേഷം വിശദമായ വാദം ഏപ്രിലില്‍ കേട്ടുകുടെ എന്നും ലീഗിനായി കപില്‍ സിബല്‍ വാദിച്ചു. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന നടപടിയെന്നും, സ്റ്റേ നല്‍കിയാല്‍, ആ സാഹചര്യത്തില്...
Kerala, Other

പൗരത്വ നിയമ ഭേദഗതി; കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

ദില്ലി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി സംസ്ഥാന സര്‍ക്കാര്‍.സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നും നിയമം നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്രത്തെ വിലക്കണമെന്നാവശ്യപ്പെട്ടുമാണ് കേരളം ഹര്‍ജി ഫയല്‍ ചെയ്തത്. കേന്ദ്രത്തിന്റേത് നിയമവിരുദ്ധമായ നടപടിയാണെന്നാണ് ഹര്‍ജിയിലെ വാദം. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പാണ് കേരളത്തിന്റെ നിര്‍ണായക നീക്കം. സിഎഎ സംബന്ധിച്ച് അടിയന്തര നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. നിയമനടപടികള്‍ക്ക് അഡ്വക്കറ്റ് ജനറലിനെ (എജി) ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിന് എതിരെന്നാണെന്നും ഒരു മത വിഭാ...
Malappuram, Other

തിരൂരില്‍ ഒരു വീട്ടില്‍ പാക്കിസ്ഥാന്‍ പൗരത്വമുള്ള അവരുടെ ഒരു ബന്ധു താമസമുണ്ടായിരുന്നു ; സിഎഎ പശ്ചാത്തലത്തില്‍ അനുഭവം പങ്കുവച്ച് മുന്‍ തിരൂര്‍ എസ്‌ഐ

തിരൂര്‍ : പൗരത്വ ഭേദഗതി നിയമം വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തിരൂര്‍ മുന്‍ എസ്‌ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. തിരൂരിലെ മുന്‍ എസ് ഐയും റിട്ടയേര്‍ഡ് എസ് പി യുമായ പി. രാജു തന്റെ അനുഭവത്തില്‍ നിന്നെഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുഞ്ചന്‍ പറമ്പിനടുത്ത് ഉള്ള ഒരു വീട്ടില്‍ പാക്കിസ്ഥാന്‍ പൌരത്വമുള്ള അവരുടെ ഒരു ബന്ധു വന്ന് നിയമാനുസരണം താമസമുണ്ടായിരുന്നുവെന്നും അയാളെ കാണാന്‍ ചെന്നതിന്റെ അനുഭവങ്ങളുമാണ് കുറിപ്പില്‍ പറയുന്നത്. ഇവിടെ ബന്ധുക്കളുള്ള നിരവധി ആളുകള്‍ ഇപ്പോഴും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമായുണ്ട്. അവരില്‍ ചിലരൊക്കെ ഇപ്പോഴും വന്നും പോയ്‌ക്കൊണ്ടിരിക്കുന്നുമുണ്ട്. പൌരത്വത്തിന് അപേക്ഷിച്ചവരുമുണ്ട്. മുസ്ലീംങ്ങള്‍ മാത്രമല്ല, പണ്ടുമുതലേ താമസമുള്ള ഇന്ത്യന്‍ വേരുകളുള്ള ധാരാളം സിഖുകാരുമുണ്ടവിടെ. പൗരത്വ ഭേദഗതിയിലെ വിവേചനം ഇത്തരത്തില്‍...
Local news, Malappuram

സിഎഎ ഭേദഗതി : പരപ്പനങ്ങാടി കോടതി പരിസരത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി അഭിഭാഷകര്‍

പരപ്പനങ്ങാടി : സിഎഎക്കെതിരെ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ (എഐഎല്‍യു) നേതൃത്വത്തില്‍ പരപ്പനങ്ങാടി കോടതി പരിസരത്ത് അഭിഭാഷകര്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. അഭിഭാഷകര്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പ് കത്തിച്ചു പ്രതിഷേധിച്ചു. പരിപാടി എഐഎല്‍യു മലപ്പുറം ജില്ലാ ട്രഷറര്‍ അഡ്വക്കേറ്റ് കെ.സുല്‍ഫിക്കര്‍ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ഒ.കൃപാലിനി അധ്യക്ഷയായി. പരിപാടിയില്‍ അഡ്വക്കേറ്റ് സി പി.മുസ്തഫ, അഡ്വക്കേറ്റ് സി.ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിച്ചു. ...
Kerala

അടിവരയിട്ട് പറയുന്നു പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാവില്ല ; ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തിലായെന്ന് അറിയിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണം. വര്‍ഗീയ വിഭജന നിയമത്തെ കേരളം ഒന്നിച്ച് എതിര്‍ക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി നിയമമെന്നും വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്...
error: Content is protected !!