കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
പുസ്തക പ്രകാശനം
കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയും മരക്കൂട്ടം സൗഹൃദ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനം 20-ന് വൈകീട്ട് 3.30-ന് സി.എച്ച്.എം.കെ. ലൈബ്രറി ഹാളിൽ നടക്കും. റഷ്യൻ സാഹിത്യകാരനായ ആന്റൺ ചെക്കോവിന്റെ ചെറുകഥകൾ ‘മൂന്നു സ്ത്രീകഥകൾ’ എന്ന പേരിൽ ഡോ. ശരത് മണ്ണൂർ പരിഭാഷപ്പെടുത്തിയതാണ് പുസ്തകം. പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ പ്രകാശനം ചെയ്യും. സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ആർ. സേതുനാഥ് പുസ്തകം ഏറ്റുവാങ്ങും.
പി.ആര്‍ 402/2024
പുനഃപ്രവേശന അപേക്ഷ
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഓൺലൈൻ ആൻ്റ് ഡിസ്റ്റൻസ് എഡ്യൂക്കേഷനു (മുൻ വിദൂര വിദ്യാഭ്യാസ വിഭാഗം) കീഴിൽ ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം. & ബി.ബി.എ. (CBCSS) പ്രോഗ്രാമുകൾക്ക് 2019, 2021 & 2022 എന്നീ വർഷങ്ങളിൽ പ്രവേശനം നേടി ഒന്നാം സെമസ്റ്റർ...

