ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ദേശീയ ലൈബ്രറി ശിൽപ്പശാല
കാലിക്കറ്റ് സ൪വകലാശാലാ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ദേശീയ ശിൽപ്പശാല സമാപിച്ചു. ലൈബ്രറി സാങ്കേതികത എന്ന വിഷയത്തിൽ നടത്തിയ ശിൽപ്പശാലയിൽ അറുപതോളം പേർ പങ്കെടുത്തു. എ. മോഹനൻ, എൻ.പി. ജംഷീർ, പി. ശ്രീലത, എം. പ്രശാന്ത്, സി. മനു, ഡോ. കെ. മുഹമ്മദ് ഹനീഫ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ലൈബ്രറി സോഫ്റ്റ്‌വെയറുകളായ കോഹ, ഡി സെപെയ്സ്, എ ഐ സാങ്കേതികത, റഫറൻസ് മാനേജ്മെന്റ് തുടങ്ങിയവയിൽ പരിശീലനം നൽകി.
പി.ആര്‍ 228/2024
ഗസ്റ്റ് ലക്ചറര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്കുള്ള നിയമനത്തിന് 23-ന് രാവിലെ 11 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വയസ്, പ്രവൃത്തി പരിചയം എന്നിവ ഉള്‍പ്പെടെ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ സഹിതം പഠനവകുപ്പ് കോ-ഓര്‍ഡിനേറ്ററുടെ ചേംബറില്‍ ഹാ...

