കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
യുനസ്‌കൊ ചെയര്‍ഏകദിന ഗവേഷണ ശില്‍പശാല
കാലിക്കറ്റ് സര്‍വകലാശാല യുനെസ്‌കോ ചെയര്‍ ഓണ്‍ ഇന്‍ഡിജിനസ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് കോഴിക്കോട് കേന്ദ്രമായുള്ള സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസുമായി ചേര്‍ന്ന് ഏകദിന ഗവേഷണ ശില്‍പശാല സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു. മത്‌സ്യബന്ധന സമൂഹങ്ങളുടെ തദ്ദേശീയ അറിവുകളും സുസ്ഥിര വികസനവും അതിനെ കുറിച്ചുള്ള ഗവേഷണ രീതികളൂം എന്ന വിഷയത്തിലാണ് ശില്പശാല നടന്നത്. ശാസ്ത്ര സമീപനവും ശാസ്ത്ര ചിന്തയും ഗവേഷണവും സമൂഹ പുരോഗതിയുടെ ഗതി നിര്‍ണയിക്കുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്രീയതയും ശാസ്ത്ര ഗവേഷണങ്ങളും നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനമായാണ് പരിഗണിക്കപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. മത്‌സ്യബന്ധന സമൂഹങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും സന്നദ്ധ പ്രവര്‍ത്...