കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം
“കോവിഡ് 19 കാലത്തെ ആദിവാസി വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിലെ അസമത്വങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം” എന്ന വിഷയത്തിൽ ഗവേഷണത്തിന് വേണ്ടി മൂന്നര മാസത്തേക്ക് ഒരു ഫീൽഡ് ഇൻവെസ്റ്റിഗേറ്ററെ ആവശ്യമുണ്ട്. യോഗ്യത:- സാമൂഹിക ശാസ്ത്രത്തിൽ 55% മാർക്കോടെ ബിരുദാന്തര ബിരുദം. കൂടുതൽ വിവരങ്ങൾക്ക് ഡോ. സി. ശ്യാമിലി, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഐ.സി.എസ്.എസ്.ആർ. പ്രൊജക്റ്റ്, ലൈബ്രറി സയൻസ് പഠന വിഭാഗം കാലിക്കറ്റ് സർവകലാശാല, മെയിൽ ഐഡി:- [email protected]. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.
പി.ആര്‍ 144/2024
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ എം.ബി.എ. ജനുവരി 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആര്‍ 145/2024
പരീക്ഷാ അപേക്ഷ
വയനാട് ലക്കിടി ഓറിയന്‍റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റിലെ രണ്ടാ...















