കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആറിയിപ്പുകള്‍
ഇ.എം.എം.ആര്‍.സി ദേശീയ സെമിനാര്‍ 6-ന് തുടങ്ങും
കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി.യും ന്യൂഡല്‍ഹിയിലെ സി.ഇ.സി.യും ചേര്‍ന്ന് വിദ്യാഭ്യാസ പഠനവിഭാഗത്തിന്റെയും ഐ.ക്യു.എ.സി.യുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ 6-ന് തുടങ്ങും. 'ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍' എന്ന വിഷയത്തില്‍ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന സെമിനാര്‍ സി.ഇ.സി. ഡയറക്ടര്‍ പ്രൊഫ. ജഗത് ഭൂഷണ്‍ നദ്ദ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷനാകും. കാലടി സംസ്‌കൃതസര്‍വകലാശാലാ വൈസ്ചാന്‍സിലര്‍ ഡോ. എം.വി. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. എം. ഹമീദ്, സിണ്ടിക്കേറ്റ് അംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ഡോ. ദാമോദര്‍ പ്രസാദ്, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ഇ.എം.എം.ആര്‍.സി. ജൂനിയര്‍ റിസര്‍ച്ച് ഓഫ...













