കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠന വകുപ്പ് അസി. പ്രൊഫ. ഡോ. വി. കെ. ജിബിന്റെ കീഴിൽ ഐ.സി.എസ്.എസ്.ആർ. ഗവേഷണ പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തിലുള്ള ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. രണ്ടു മാസത്തേക്കാണ് നിയമനം. യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എം.എഡ്.. താത്പര്യമുള്ളവർ [email protected] എന്ന മെയിൽ ഐ.ഡി.യിലേക് ബയോഡാറ്റ ജനുവരി 20-നകം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - ഡോ. വി. കെ. ജിബിൻ, പ്രോജക്ട് ഡയറക്ടർ, ഐ.സി.എസ്.എസ്.ആർ. പ്രോജക്ട്, എജ്യുക്കേഷൻ പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാലാ. ഇ - മെയിൽ : [email protected] . വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.
പി.ആർ. 60/2025
വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിലെ (CUIET) ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ള ഒരൊഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്ത...