Tag: Changaramkulam

കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് ചങ്ങരംകുളം സ്വദേശികളായ സ്ത്രീയും മരുമകളും മരിച്ചു
Accident

കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് ചങ്ങരംകുളം സ്വദേശികളായ സ്ത്രീയും മരുമകളും മരിച്ചു

പെരിന്തൽമണ്ണ : നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് ഒരു കുടുംബത്തിലെ 2 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ചങ്ങരംകുളം കോക്കൂര്‍ സ്വദേശികളായ മാളിയേക്കല്‍ ആയിഷ(76), മരുമകൾ സജ്ന(43) എന്നിവരാണ്‌ മരിച്ചത്‌. സജ്നയുടെ ഭര്‍ത്താവ്‌ അഷറഫിനെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്ന് ഉച്ചയ്ക്കാണ് അപകടം. പട്ടാമ്പി പെരിന്തൽമണ്ണ റോഡില്‍ കൊപ്പത്ത് വെച്ചാണ് ആകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മറിയുകയായിരുന്നു ഒരു കുടുംത്തിലെ 2 പേർ മരിച്ചു.മരണപ്പെട്ടത് ഉമ്മയും മരുമകളുമാണ്.ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ആണ്‌ അപകടം. ഇവര്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്‌ മരത്തിലിടിച്ച ശേഷം താഴ്ചയിലേക്ക്‌ മറിഞ്ഞാണ്‌ അപകടം. മൃതദ്ദേഹം പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിൽ മോർച്ചറിയിൽ. ...
Malappuram

രണ്ടരവയസ്സുകാരി കിണറ്റില്‍ മരിച്ചനിലയില്‍, അമ്മ ഗുരുതരാവസ്ഥയില്‍

മലപ്പുറം : ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടപ്പ് പട്ടേരിയില്‍ ആണ് സംഭവം. ചങ്ങരംകുളം പേരോത്തയില്‍ റഫീഖിന്റെ മകള്‍ ഇശ മെഹ്റിന്‍ ആണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റില്‍ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഹസീനയെ രക്ഷിച്ച് പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണ്. കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ഇവരെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കിണറ്റില്‍ കണ്ടത്. കുട്ടി മരിച്ചനിലയിലായിരുന്നു. പൊന്നാനിയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം, സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്ത് വരികയാണ്. ...
Accident, Malappuram, Other

ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.കല്ലുര്‍മ്മ സ്വദേശി തലേക്കര രാജന്‍(38) ആണ് മരിച്ചത്. ചങ്ങരംകുളം ചിറവല്ലൂല്‍ റോഡില്‍ ഐനിച്ചോട് സ്കൂളിനടുത്ത് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ഗുഡ്സ് ഓട്ടോ എതിരെ വന്ന രാജന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രാജനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും ...
Breaking news

ചങ്ങരംകുളത്ത് സഹോരങ്ങളായ കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

ചങ്ങരംകുളം : സഹോദരങ്ങളായ രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു. ചങ്ങരംകുളം ചിറവല്ലൂരിൽ സഹോദരങ്ങളായ രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു. ചിറവല്ലൂർ തെക്കുമുറി കൂരിക്കാട് പുല്ലൂണിയൽ ജാസിമിൻ്റെയും റംഷിയുടെയും മക്കളായ ജിഹാദ് ( 9 )മുഹമ്മദ് ( 7 ) എന്നീ കുട്ടികളാണ് മരണപ്പെട്ടത്.ഇന്ന് വൈകുന്നേരം വല്യുപ്പയുമായി പാടത്തേക്ക് പോയതായിരുന്നു കുട്ടികൾ. ഇതിനിടയിൽ കാൽ വഴുതി കുട്ടികൾ കുളത്തിൽ വീഴുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി കുട്ടികളെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ...
Obituary, Other

മസ്ജിദില്‍ നമസ്‌കാരത്തിന് എത്തിയ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം : കാളാച്ചാലില്‍ മസ്ജിദില്‍ നമസ്‌കാരത്തിന് എത്തിയ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് ബ്രഹ്‌മകുളം സ്വദേശി സിദ്ധീക്ക്(60)ആണ് മരിച്ചതെന്നാണ് വിവരം. ബന്ധുക്കള്‍ എത്തിയതിന് ശേഷമെ വ്യക്തത വരുത്താനാവൂ എന്ന് പോലീസ് അറിയിച്ചു. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് കാളാച്ചാല്‍ സെന്ററില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദിലാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് നിഗമനം. ചങ്ങരംകുളം പോലീസ് സംഭവ സ്ഥലത്ത് എത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും ...
Accident

ട്രാവലറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി നേതാവ് മരിച്ചു

തിരൂർ - തിരുനാവായ റോഡിൽ കൊടകല്ലിങ്ങൽ ട്രാവല്ലറും സ്കൂട്ടറും കൂട്ടി ഇടിച്ച് വിദ്യാർത്ഥി നേതാവ് മരിച്ചു. വളയംകുളം അസ്സബഹ് കോളേജ് എം എസ് എഫ് യൂണിറ്റ് ജനറൽ സെക്രട്ടറിയും യൂണിയൻ ജനറൽ ക്യാപ്റ്റനുമായ മറവഞ്ചേരി സ്വദേശി നാസറിന്റെ മകൻ ഷമീം ആണ് മരിച്ചത്. ഇന്ന് രാവിലെ കൊടക്കല്ല് പെട്രോൾ പമ്പിനു സമീപം ആണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ ...
Crime

സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു

ച​ങ്ങ​രം​കു​ളം: പെരുമ്പടപ്പിൽ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേൽ ഹൈ​ദ്രോ​സ് കു​ട്ടി​യു​ടെ മ​ക​ൻ ഷാഫി (41) ആണ് മരിച്ചത്. . ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​ക്ക് പെ​രു​മ്പ​ട​പ്പ് ചെ​റു​വ​ല്ലൂ​ർ ക​ട​വി​ൽ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. സംഭവത്തിൽ സുഹൃത്തായ പെരുമ്പടപ്പ് പട്ടേരി സ്വദേശി സജീവ് പോലീസിന്റെ പിടിയിലായി അ​ടു​ത്ത വീ​ട്ടി​ലെ വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ് ഷാഫിക്ക് വെടിയേറ്റത്. ഷാഫിയും കൂട്ടുകാരും സുഹൃത്തായ സജീവിന്റെ വീട്ടിലിരിക്കുമ്പോൾ സജീവിന്റെ ഉടമസ്ഥതയിലുള്ള എയർഗൺ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റുവെന്നാണ് പോലിസ് നിഗമനം. വെടിയേറ്റ ഉടനെ പെരുമ്പടപ്പ് സ്വകാര്യ ആ...
Kerala, Malappuram, Other

മലപ്പുറത്ത് വിവാഹ തലേന്ന് വരനെ വീട്ടില്‍ കയറി മുന്‍കാമുകിയും സംഘവും അക്രമിച്ചു ; വിവാഹം മുടങ്ങി

ചങ്ങരംകുളം: ചങ്ങരംകുളത്ത് വിവാഹ തലേന്ന് വീട്ടില്‍ കയറി വരനെ മുന്‍കാമുകിയും ബന്ധുക്കളും അക്രമിച്ചു. വരനും മാതാപിതാക്കളുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയടക്കം കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്നാണ് മുന്‍ കാമുകിയും ബന്ധുക്കളും അടക്കം 20ഓളം വരുന്ന സംഘം വീട്ടിലെത്തിയത്. രാത്രി 12ഓടെയായിരുന്നു അക്രമം. വരന്‍ തട്ടാന്‍പടി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും വര്‍ഷങ്ങളായുള്ള പ്രണയം മറച്ചു വച്ചാണ് യുവാവ് മറ്റൊരു വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും സംഘം ആരോപിച്ചു. സംഭവം വിവാദമായതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ...
Accident, Kerala, Malappuram, Other

ചങ്ങരംകുളത്ത് ബൈക്കും കെ എസ് ആര്‍ ടി സിയും ഇടിച്ച് അപകടം ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

മലപ്പുറം : ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കെ എസ് ആര്‍ ടി സി ബസ്സും ബൈക്കും ഇടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്ക് ഓടിച്ച മൂക്കുതല ചേലക്കടവ് സ്വദേശിയായ നാണാണ് (69) പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ആയിരുന്നു അപകടം. പറവൂരില്‍ നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ മുന്‍ വശത്താണ് ബൈക്ക് ഇടിച്ചത്. പരിക്കേറ്റയാളെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി. നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ബസ്സ് വരുന്നത് നോക്കാതെ പെട്ടന്ന് തിരിക്കുകയായിരുന്നുവെന്ന് ബസ്സ് ഡ്രൈവര്‍ പറഞ്ഞു. ബസ്സ് ഡ്രൈവര്‍ ബൈക്ക് തിരിക്കുന്നത് കണ്ട് വലിയ ദൂരത്ത് നിന്നും തന്നെ ബ്രൈക്ക് ചവിട്ടികൊണ്ടാണ് വന്നത്. ...
Obituary

യുവാവിനെയും യുവതിയെയും ഒരു കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: തരിയത്ത് വാടക ക്വാർ ട്ടേഴ്‌സിൽ തമിഴ് യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവണ്ണാമലൈ കലൈനാർ നഗർ പവൻകുമാർ രാജി (30), കൂടെ താമസിച്ചിരുന്ന ഏകദേശം 30 വയസ്സു തോന്നിക്കുന്ന യുവതി എന്നിവരെയാണ് ഒരേകയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദ്ദേഹങ്ങൾക്ക് 4 ദിവസം പഴക്കം ഉണ്ട്‌. യുവതി ഇദ്ദേഹത്തിന്റെ ഭാര്യയാണെന്നാണ് അറിയുന്നത്. ...
Other

മലപ്പുറം സ്വദേശിയായ യുവാവിനെ അബുദാബിയിൽ ബന്ധു കുത്തിക്കൊന്നു

മലപ്പുറം സ്വദേശിയായ യുവാവ് അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുസഫ വ്യവസായ മേഖലയിലെ യാസിറിന്റെ ബിസിനസ് സ്ഥാപനത്തില്‍വച്ചാണ് കുത്തേറ്റത്. പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. രണ്ടു മാസം മുന്‍പാണ് യാസിര്‍ ബന്ധുവായ മുഹമ്മദ് ഗസാനിയെ ജോലിക്കായി കൊണ്ടുവന്നത്. മുഹമ്മദ് ഗസാനി കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായതെന്നും ഇയാള്‍ യാസിറിനെ കുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. അബ്ദുല്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് കൊല്ലപ്പെട്ട യാസിര്‍. ഭാര്യ റംല ഗര്‍ഭിണിയാണ്. രണ്ടു മക്കളുണ്ട്. ...
Opinion

വളർത്തുമീൻ ചത്തു; 13 കാരൻ ആത്മഹത്യ ചെയ്തു

ചങ്ങരംകുളം: വളർത്ത് മീൻ ചത്ത മനോവിഷമത്തിൽ 13 കാരൻ ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോൻ (13)ആണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം. ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻ വാർപ്പിന് മുകളിൽ പോയ വിദ്യാർത്ഥിയെ എട്ടര ആയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയി നോക്കിയപ്പോഴാണ് ഇരുമ്പ് പൈപ്പിൽ പ്ളാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ബന്ധുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു. റോഷന്റെ അക്വോറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു. മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ്. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദ...
Accident

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അപകടം; പരിക്കേറ്റ ഭർത്താവും മരിച്ചു

ചങ്ങരംകുളം : ചിറ്റപ്പുറം പാചകവാതക സിലിണ്ടർ അപകടത്തിൽ മരണം രണ്ടായി. പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗ്യാസ് ഏജൻസി ഡ്രൈവർ അമയിൽ അബ്ദുൾ സമദ് (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു മരണം. അബ്ദുൾ സമദിന്‍റെ ഭാര്യ ഷെറീന (38) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചിരുന്നു. ഇവരുടെ മകൻ സെബിൻ (18) ഗുരുതര പരിക്കുകളോടെ എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഉഗ്ര ശബ്ദത്തോടെയുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഉഗ്ര ശബ്ദത്തോടെയുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ വീട്ടുടമ അബ്ദുറസാക്ക്, ഭാര്യ സെറീന, മകൻ സെബിൻ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന അബ്ദുസമദിന്റെ ഉമ്മയും മകളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പൊട്ടിത്തെറി...
Accident

അമ്മയും മകളും വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ചങ്ങരംകുളം: ഒതളൂരിൽ അമ്മയും മകളും വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. കുന്നംകുളം അമ്പലത്തിങ്കൽ ബാബുരാജിൻ്റെ ഭാര്യ ഷൈനി (40), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. പാടശേഖരത്തിൽ കുളിക്കാനായി പോയതായിരുന്നു. ഇവിടുത്തെ ബന്ധു വീട്ടിൽ വിരുന്നു വന്നതാണ് ഇവർ.
Accident

കെ എസ് ആർ ടി സി ബസിൽ ബൈക്കിടിച്ചു അപകടം; പരിക്കേറ്റയാളും മരിച്ചു

എടപ്പാൾ: ചങ്ങരംകുളത്ത് ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലിടിചുണ്ടായ അപകടത്തിൽ പരിക്കേറ്റയാളും മരിച്ചു. ഇതോടെ മരണം രണ്ടായി. ഒതളൂര്‍ തെക്കത്ത് വളപ്പില്‍ സുനിയുടെ മകന്‍ അശ്വിന്‍(18), സഹയാത്രികനായ സുഹൃത്ത് ഒതളൂര്‍ സ്വദേശി പടിഞ്ഞാറ്റുമുറിയില്‍ സുനിലിന്റെ മകന്‍ അഭിരാം (20) എന്നിവരാണ് മരിച്ചത്. അശ്വിൻ അപകടം ഉണ്ടായ ഉടനെയും അഭിരാം ഇന്ന് വൈകീട്ടുമാണ് മരിച്ചത്.സംസ്ഥാന പാതയില്‍ മാന്തടത്ത് ഇന്നലെ രാത്രിയാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെഎസ്‌ആര്‍ടിസി ബസ്സിന്റെ സൈഡില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്‍ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന അഭിരാം ഇന്ന് വൈകീട്ടോടെയാണ് മരിച്ചത്. ...
Accident

കെ എസ് ആർ ടി ബസിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു

എടപ്പാൾ: ചങ്ങരംകുളത്ത് ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ രണ്ട് പേർ മരിച്ചു. ഒതളൂര്‍ തെക്കത്ത് വളപ്പില്‍ സുനിയുടെ മകന്‍ അശ്വിന്‍(18), സഹയാത്രികനായ സുഹൃത്ത് ഒതളൂര്‍ സ്വദേശി പടിഞ്ഞാറ്റുമുറിയില്‍ സുനിലിന്റെ മകന്‍ അഭിരാം എന്നിവരാണ് മരിച്ചത്. അശ്വിൻ അപകടം ഉണ്ടായ ഉടനെയും അഭിരാം ഇന്ന് വൈകീട്ടുമാണ് മരിച്ചത്.സംസ്ഥാന പാതയില്‍ മാന്തടത്ത് ഇന്നലെ രാത്രിയാണ് അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെഎസ്‌ആര്‍ടിസി ബസ്സിന്റെ സൈഡില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്‍ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന അഭിരാം ഇന്ന് വൈകീട്ടോടെയാണ് മരിച്ചത്. ...
Accident

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം കാളാച്ചാലിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് യുവാവ് മരിച്ചു. ചങ്ങരംകുളം ആലംകോട് സ്വദേശി ചെറുളശ്ശേരി വീട്ടിൽ സുനിൽ (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറി സുനിൽ ഓടിച്ച ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ സുനിലിനെ പ്രദേശവാസികൾ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ചെർള്ളശ്ശേരിയുടെ സഹോദരനാണ് മരിച്ച സുനിൽ. ...
Accident

മലപ്പുറത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച കാർ മറിഞ്ഞു ഒരാൾ മരിച്ചു

ചങ്ങരംകുളം. വാൽപ്പാറയിൽ വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു. ചങ്ങരംകുളം നെല്ലിക്കല്‍ വീട്ടില്‍ പത്മനാഭന്‍്റെ മകന്‍ അനില്‍ കുമാര്‍ (44) ആണ് മരിച്ചത്. കോക്കൂര്‍ മനക്കടവ് സമര്‍ അബ്ദുള്‍ സലാം (28) പരിക്കേറ്റ് ചാലക്കുടി സെന്‍്റ് ജെയിംസ് ചികിത്സയിലാണ്. അതിരപ്പിള്ളി അരൂര്‍മുഴിയില്‍ വെച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ മറിയുകയായിരുന്നു. നാട്ടുകാരുടെയും അതിരപ്പിള്ളി പൊലീസിന്‍്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...
Crime

സോഷ്യൽ മീഡിയയിൽ ചാറ്റിങ് വിലക്കിയതിന് സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന കേസ്

പോലീസിന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ സഹോദരിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസിൽ ജയിലിൽ കഴിയേണ്ടി വന്നേനെ എടപ്പാൾ: സമൂഹ മാധ്യമങ്ങൾ വഴി സുഹൃത്തുക്കളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് വിലക്കിയതിന് സഹോദരനെതിരെ സഹോദരിയുടെ വ്യാജ പീഡന പരാതി. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് സഹോദരനെ കുടുക്കാൻ തന്ത്രം മെനഞ്ഞത്. സഹോദരൻ പലവട്ടം ശാരീരി കമായും മാനസികമായും പീഡിപ്പിക്കുന്നതായി ചൈൽഡ് ലൈൻ മുഖേന പരാതി നൽകുകയായിരുന്നു. ഇവർ കേസ് പൊലീസിന് കൈമാറി. ജില്ലാ പൊലീസ് മേധാവിയുടെയും തിരൂർ ഡിവൈഎ സ്പിയുടെയും നിർദേശ പ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചി റക്കൽ അന്വേഷണം ആരംഭിച്ചു. യുവാവിനെ കസ്റ്റഡിയിൽ എടുത്ത് കേസ് എടുക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യം കണ്ടത്തിയ സിഐ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടി. വൈദ്യ പരിശോധനയും നട...
Accident

കാറിടിച്ചു ബൈക്ക് യാത്രക്കാരനായ ഫുട്‌ബോൾ താരം മരിച്ചു

ചങ്ങരംകുളം: തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ഫുട്‌ബോൾ താരം മരിച്ചു. ചങ്ങരംകുളം, കോലിക്കര പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ തെക്കേക്കര ഹൈദ്രു എന്നവരുടെ മകനും, പ്രദേശത്തെ പ്രൊഫഷനല്‍ ക്ലബുകളിലെ മികച്ച ഗോള്‍കീപ്പറുമായ ഹാരിസ്(34) ആണ് മരിച്ചത്.തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ മലപ്പുറം ജില്ലാതിര്‍ത്തിയായ കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ച് ഹാരിസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു. വിദേശത്തായിരുന്ന ഹാരിസ് ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ദുബൈയിലും, നാട്ടിലുമായി നിരവധി ക്ലബുകള്‍ക്കായി ഹാരിസ് ബൂട്ടണിഞ്ഞിട്ടുണ്ട്. ...
Crime, Malappuram

‘സുഖമില്ലാതെ കിടപ്പിലാണ്, എടുത്ത പണം ഉടൻ തിരിച്ചു തരും. എനിക്ക് നിന്നെയും നിനക്ക് എന്നെയും അറിയും.’…

മോഷണം നടന്ന വീട്ടിൽ 2 പേജുള്ള കത്തിൽ മോഷ്ടാവിന്റെ ക്ഷമാപണം. ചങ്ങരംകുളം- മോഷണം നടന്ന വീട്ടിൽ രണ്ട് പേജില്‍ ക്ഷമാപണ കുറിപ്പ് എഴുതി വെച്ച്‌ അലമാരയില്‍ നിന്നും പണം കവര്‍ന്നു. കാളാച്ചാല്‍ കാട്ടിപ്പാടം കൊട്ടിലിങ്ങല്‍ ഷംസീറിന്‍റെ വീട്ടില്‍ നിന്നാണ് 67,000 രൂപ മോഷണം പോയത്. മോഷ്ടാവ് എഴുതിയ ക്ഷമാപണ കത്ത് വീടിന് മുന്നില്‍നിന്നാണ് കിട്ടിയത് കത്തിൽ കുറിച്ചിതിങ്ങനെ… “ഷംസീർ.. എന്നെ രക്ഷിക്കണം. ഞാൻ നിന്റെ വീട്ടിൽ നിന്ന് കുറച്ച് പൈസ എടുത്തിട്ടുണ്ട്. ഞാൻ ആരാണെന്ന് പറയുന്നില്ല.. നിനക്ക് എന്നെ അറിയാം. നിനക്ക് എന്നെ മനസിലാവരുത്. ഞാൻ നിന്റെ വീടിന് അടുത്തുള്ള ആളാണ്. പേര് പറയുന്നില്ല. ഞാന്‍ അലമാരയില്‍ നിന്നും എടുത്ത 67000 രൂപ ഉടന്‍ തിരിച്ചു തരും. കുറച്ചു സമയം തരണം. മറ്റാരേയും അറിയിക്കരുത്. താല്‍കാലിക ബുദ്ധിമുട്ടു കാരണമാണ്. സുഖമില്ലാത്ത കാരണം ആശുപത്രിയിൽ പോവാൻ ആണ് പൈസ എടുത്തത്..” ടിപ്പര്‍ ലോറി തൊഴിലാളിയായ ഷംസീ...
error: Content is protected !!