Tag: Chemmad

കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ ആദരിച്ചു.
Local news

കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ ആദരിച്ചു.

തിരൂരങ്ങാടി- കഥാപ്രസംഗത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ തൃക്കുള൦ കൃഷ്ണൻകുട്ടിയെ ചെമ്മാട് പ്രതിഭ ലൈബ്രറി വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. സോമനാഥൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത് തൃക്കുള൦ കൃഷ്ണൻകുട്ടിയെ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു. പ്രതിഭയുടെ സ്നേഹസമ്മാനമായ കാഷ് അവാർഡ് യോഗാധ്യക്ഷൻ വയോജന വേദിയുടെ വൈസ് പ്രസിഡന്റ് ചെമ്മല മോഹൻ ദാസ് നൽകി. പട്ടാളത്തിൽ നാരായണൻ, നിഷ പന്താവൂർ, സോന രതീഷ്, ഡോ. കെ ശിവാനന്ദൻ, വി പ്രസീത ടീച്ചർ, കൈപ്പുറ൦ മുസ്തഫ എന്നിവർ പ്രസംഗിച്ചു. വയോജന വേദി കൺവീനർ കെ രാമദാസ് സ്വാഗതവും ലൈബ്രറി പ്രസിഡന്റ് ബാലകൃഷ്ണൻ പന്താരങ്ങാടി നന്ദിയു൦ പറഞ്ഞു ...
Local news

ചെമ്മാട് ഗുഡ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ലോഗോ പ്രകാശനം ചെയ്തു.

തിരൂരങ്ങാടി- ചെമ്മാട് ആസ്ഥാനമായിപുതിയതായി രൂപീകരിച്ച ഗുഡ് ഹോപ്പ് ട്രസ്റ്റ്‌ ലോഗോയുടെ ഔപചാരികമായ പ്രകാശനം പ്രമുഖ ആക്ടിവിസ്റ്റ് റഈസ് ഹിദായ നിർവഹിച്ചു.നിരാലംബരും നിരാശ്രയരും ആയ വ്യക്തികൾക്ക്, ആരോഗ്യം - വിദ്യാഭ്യാസം - അതിജീവനം എന്നീ തെരഞ്ഞെടുത്ത മേഖലകളിൽ, താങ്ങും തണലുമായി നില കൊള്ളുക എന്ന ഉദ്ദേശത്തോടെ , ഏതാനും പ്രവാസി സുഹൃത്തുക്കളുടെ ശ്രമഫലമായി രൂപീകൃതമായതാണ് ഗുഡ് ഹോപ് ട്രസ്റ്റ്‌ . ചെമ്മാടും പരിസര പ്രദേശങ്ങളും ആണ് ട്രസ്റ്റിന്റെ പ്രവർത്തന പരിധി. 8 മാസങ്ങൾ കൊണ്ട്‌ 22 ലധികം വിഷയങ്ങൾ നിലവിൽ ട്രസ്റ്റ്‌ കൈകാര്യം ചെയ്യുന്നുണ്ട്.വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിച്ചു കൊണ്ട്‌ എല്ലാ മാസവും കുടുംബങ്ങളിൽ സഹായം എത്തിക്കുന്ന രീതിയാണ് ട്രസ്റ്റ് അവലംബിക്കുന്നത്. മെഡിക്കൽ കേസുകളിൽ വിദഗ്ധ ഡോക്ടർമാരുടെ പാനലുമായി ചർച്ച ചെയ്ത് ബോധ്യപ്പെട്ട ശേഷം ആണ് ആരോഗ്യ കാര്യങ്ങളിൽ ട്രസ്റ്റ് തീരുമാനമെടുക്കുന്നത്.ലോഗോ പ...
Local news

കോഴിക്കോട്ട് സെക്രട്ടറിയേറ്റ് അനക്സ് വേണം: എംഡി.എഫ് മനുഷ്യ ചങ്ങല വിളംബര ജാഥ നടത്തി

തിരൂരങ്ങാടി: സെക്രട്ടറിയേറ്റിന്റെ അനക്സ് മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലബാർ ഡവലപ്മെൻറ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് കോഴിക്കോട് മാനാഞ്ചിറയിൽ നടക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം എം.ഡി.എഫ് തിരൂരങ്ങാടി ചാപ്റ്റർ ചെമ്മാട്ട് വിളംബര ജാഥ സംഘടിപ്പിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. ചടങ്ങിൽ ചാപ്റ്റർ പ്രസിഡണ്ട് പനക്കൽ സിദ്ധീഖ് അദ്ധ്യക്ഷ്യം വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, പി.എം.എ.ജലീൽ, സമദ് കാരാടൻ, അബ്ദുൽ കരീം മുഴിക്കൽ, സി.ടി.നാസർ,അഷ്റഫ് മനരിക്കൽ,സൈതലവി കടവത്ത് ,സുജിനി .എം, വഹീദ ചെമ്പ, ഷാഹിന, എം ,അഷ്റഫ് തച്ചറപടിക്കൽ പ്രസംഗിച്ചു. സലാം മച്ചിങ്ങൽ,മുഹമ്മദലി ചുള്ളിപ്പാറ,ഇബ്രാഹിം കുട്ടി എം.കെ,നൗഷാദ് ചെമ്മാട്,വി.പി.മുസ്ഥഫ,ഗഫൂർ മുട്ടിച്ചിറ,നസ്റുള്ള,സിദ്ധീഖ് കെ.എം,പ്രസാദ് മുളമുക്കിൽ,,ശബാ...
Malappuram

ദാറുൽഹുദ; സമന്വയ വിദ്യാഭ്യാസത്തിൻ്റെ മഹനീയ മാതൃക: മന്ത്രി അഹമ്മദ് ദേവർകോവിൽ

മത-ഭൗതിക സമന്വയവിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മാതൃകസ്ഥാപനമാണ്ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയെന്ന് സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.കേരളിയ മുസ്ലിം മുന്നേറ്റത്തിന് നേതൃത്വം നൽകിയ സമസ്തയുടെ കിരീടത്തിലെ പൊൻതൂവലാണ് ദാറുൽ ഹുദ.ഉന്നതമായ മതപഠനം തേടി ഒരുകാലത്ത് കേരളീയ പണ്ഡിതർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന കാലത്തിന് പകരം ദാറുൽഹുദ പോലുള്ള സ്ഥാപനങ്ങളെ തേടി കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന നിലയിൽനമ്മുടെ സമന്വയ വിദ്യാഭ്യാസ മേഖല വളർന്നിട്ടുണ്ടെന്നും മന്ത്രി ദേവർ കോവിൽ പറഞ്ഞു. ദാറുൽഹുദ ക്യാംപസിലെത്തിയ മന്ത്രിയെ ദാറുൽഹുദ സിക്രട്ടറി യു.ശാഫി ഹാജി, റെജിസ്ട്രർ ജാബിറലി ഹുദവി, സമസ്ത വിദ്യാഭ്യാസ ബോർഡ് സിക്രട്ടറി എം.അബൂബക്കർ മുസല്യാർ ചേളാരി ഡോ: അബ്ദുറഹിമാൻ വെളിമുക്ക്,ഹംസഹാജി മൂന്നിയൂർ, കെ.പി ശംസുഹാജി, കെ.സി മുഹമ...
Malappuram, Obituary

തിരൂരങ്ങാടി റബീഹാ ഹുസ്ന (15) അന്തരിച്ചു.

തിരൂരങ്ങാടി താഴെ ചിന യിൽ താമസിക്കുന്ന ചെമ്മാട് ഇല്ലിക്കൽ താജുദ്ദീന്റെ മകൾ റബീഹ ഹുസ്ന(15) നിര്യാതയായി.തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: അസ്മാബി (അൽ ഫിത്വ് റ പ്രീ സ്കൂൾ , തിരൂരങ്ങാടി) സഹോദരങ്ങൾ: ഷമീല ഹുസ്ന , ഷബീബ ഹുസ്ന , നബീല ഹുസ്ന , ലബീബ ഹുസ്ന
error: Content is protected !!