Friday, August 28

Tag: Chemmad

ചെമ്മാട്ടെ ലീഗ് നേതാവ് യു.അബ്ദുല്ലക്കോയ ഹാജി അന്തരിച്ചു
Obituary

ചെമ്മാട്ടെ ലീഗ് നേതാവ് യു.അബ്ദുല്ലക്കോയ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: ചെമ്മാട്ടെ മുസ്്ലിംലീഗ് പ്രാദേശിക നേതാവും കോഴിക്കോട് ചെറുവണ്ണൂരിൽ താമസക്കാരനുമായ ഉള്ളാട്ട് അബ്ദുല്ലക്കോയ ഹാജി (69) അന്തരിച്ചു. പരേതനായ ഡോക്‌ടർ ഉള്ളാട്ട് മൊയ്തീന്‍ കുട്ടി ഹാജിയുടെ മകനാണ്. ഇന്ന് വൈകുന്നേരം 5 മണിക്ക് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും റംസാനിൽ ഇഫ്താർ കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടർന്ന് ഡോക്ടറെ കാണാൻ നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തല്ക്കാശുപത്രിയിൽ ഡോക്ടർമാർ ഏറെ നേരം പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 6 മണിയോടെ മരണപ്പെട്ടു. ചെറുവണ്ണൂർ ആയിരുന്നു താമസമെങ്കിലും കർമ്മ മണ്ഡലം ചെമ്മാട് തന്നെയായിരുന്നു. രാവിലെ ചെമ്മാട് എത്തുന്ന ഇദ്ദേഹം രാത്രിയാണ് മടങ്ങിയിരുന്നത്. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. തിരൂരങ്ങാടി സഹ...
Accident

ബസ് ബൈക്കിലിടിച്ചു പരിക്കേറ്റ ചെമ്മാട് സ്വദേശി മരിച്ചു

തിരൂരങ്ങാടി : ബസ് ബൈക്കിലിടിച്ചതിനെ തുടർന്ന് പരിക്കേറ്റ യുവാവ് മരിച്ചു. ചെമ്മാട് സന്മനസ്സ് റോഡിലെ കൊളത്തായി അലിയുടെ മകൻ ഇബ്രാഹിം (27) ആണ് മരിച്ചത്. ഈ മാസം 4 ന് രാവിലെ 10.30 ന് ദേശീയപാതയിൽ വെളിമുക്ക് പാലക്കൽ വെച്ചാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ പാലക്കൽ വെച്ച്‌ ബസ് ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇന്ന് മരണപ്പെട്ടു....
Local news

ആർടിഫിഷ്യൽ ഇൻ്റലിജൻസ് അവബോധ ക്യാമ്പ് നടത്തി

തിരൂരങ്ങാടി : ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കയി ത്രിദിന കൃത്രിമ ബുദ്ധി അവബോധ ക്യാമ്പ് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന ഹലോ എ.ഐ എന്ന സാങ്കേതിക വിദ്യാ കോഴ്സിൻ്റെ ഭാഗമായാണ് ക്യാമ്പ് നടന്നത്. നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അവസരങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാനും, വിവിധ പ്രവർത്തനങ്ങൾ സംയോജിപ്പിക്കാനും ആർട്ടിഫിഷൽ ഇന്റലിജൻസ് പഠന പ്രവർത്തനങ്ങളിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ ആസ്പദമാക്കിയായിരുന്നു ക്ലാസുകൾ. കൂടാതെ വെർച്ചൽ റിയാലിറ്റി സാങ്കല്പിക യാഥാർത്ഥ്യം സൃഷ്ടിക്കുന്ന മായികലോകം അനുഭവിക്കാനും വിദ്യാർഥികൾക്ക് അവസരമൊരുക്കി. എ. ഐ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിപി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം ചുഴലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എ ...
Crime

റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി ചെമ്മാട്ടും തട്ടിപ്പ് നടത്തി

തിരൂരങ്ങാടി : റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ യുവതി ചെമ്മാട്ടും തട്ടിപ്പ് നടത്തി. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്താണ് ചെമ്മാട് സ്വദേശിനിയിൽ നിന്നും 7 ലക്ഷം രൂപ തട്ടിയത്. നിലമ്പുർ അകമ്പാടം ആറങ്കോട് തരിപ്പയിൽ ഷിബില (28) യാണ് തട്ടിപ്പ് നടത്തിയത്. അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ നിലമ്പുർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് റിസർവ് ബാങ്ക് ഓഫീസിൽ ജോലി കിട്ടി എന്ന് ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പിന് കളമൊരുക്കിയത്. ബാങ്ക് വയ്പ് വാഗ്ദാനം ചെയ്ത് വിവിധ ആവശ്യങ്ങൾ പറഞ്ഞാണ് പണം വാങ്ങിയിരുന്നത്. കൂടാതെ വിസ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയിട്ടു ണ്ട്. ചെമ്മാട് സ്വദേശിനി മലയിൽ ഖമറുന്നിസയുടെ മകന് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപയാണ് തട്ടിയത്. കഴിഞ്ഞ 22 ന് ഇവർ പരപ്പനങ്ങാ...
Accident

കരിപറമ്പിൽ ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു 3 പേർക്ക് പരിക്ക്

ചെമ്മാട് : കരിപറമ്പിൽ ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് 3 പേർക്ക് പരിക്കേറ്റു. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഇന്ന് രാവിലെയാണ് അപകടം. വെന്നിയുർ വാളക്കുളം സ്വദേശി പറങ്ങേൽ ഉണ്ണിക്കൃഷ്ണ നെ വിദഗ്ധ ചികിത്സയ്ക്കാ യി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Crime

ഹോണടി ഇഷ്ടപ്പെട്ടില്ല, ബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിൽ ചെമ്മാട്ട് സിനിമ സ്റ്റൈൽ സംഘട്ടനം

തിരൂരങ്ങാടി : നിരന്തരമുള്ള ഹോണടിയിൽ പ്രകോപിതരായി ബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിൽ സംഘട്ടനം. വിലങ്ങനെയിട്ട ബൈക്ക് ബസ് ഇടിച്ചു തെറിപ്പിച്ചു, ബസിന്റെ ചില്ല് ബൈക്ക് യാത്രികൻ അടിച്ചു പൊട്ടിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 ന് ചെമ്മാട് കോഴിക്കോട് റോഡിൽ മാണിപ്പാടത്ത് ദാറുൽ ഹുദക്ക് സമീപത്ത് വെച്ചാണ് സംഭവം. ചെമ്മാട് നിന്ന് കോഴിക്കോട് പോകുന്ന നിനു സ്റ്റാർ ബസും പ്ലംബിങ് ജോലിക്കാരായ കുന്നുംപുറം സ്വദേശികളായ ബൈക്ക് യാത്രികരും തമ്മിലാണ് തർക്കം. ചെമ്മാട് നിന്നു പോകുമ്പോൾ ലൈലാസ് ആശുപത്രിക്ക് സമീപത്ത് വെച്ച് ബൈക്കിന് പിന്നിലുണ്ടായിരുന്ന ബസ് ഹോണടിച്ചു. ഇത് തുടർന്നപ്പോൾ ബൈക്കുകരൻ ദേഷ്യപ്പെട്ടു. വലിയ ബ്ലോക്ക് ഉള്ള സമയം ആയിരുന്നു. വീണ്ടും ഹോനടിച്ചപ്പോൾ പാറക്കടവ് പാലത്തിന് സമീപത്ത് വെച്ച് ബൈക്കുകരൻ ബസിന് മുമ്പിൽ വിലങ്ങിട്ടു. തുടർന്ന് ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ഡ്രൈവറുടെ മാറിന് പിടിക്കുകയും ചെയ്തു. ഇതിൽ ...
Local news, Other

വീണ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

തിരൂരങ്ങാടി : വീണ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി മാതൃകയായി ഓട്ടോ ഡ്രൈവര്‍. ചെമ്മാട് ബസ്റ്റാന്‍ഡില്‍ നിന്നും നേത്ര കാണാശുപത്രിയിലേക്കുള്ളയാത്രക്കിടയില്‍ കുന്നത്ത് പറമ്പ് സ്വദേശിനിയുടെ നഷ്ട്ടപെട്ട സ്വര്‍ണ്ണഭരണമാണ് ചെമ്മാട് ഓട്ടോ ഡ്രൈവറായ കബീര്‍ തിരിച്ചേല്പിച്ചത്. തിരുരങ്ങാടി പോലീസ് മുഖതരമാണ് സ്വര്‍ണ്ണാഭരണ ഉടമയായ കുന്നത്ത് പറമ്പ് സ്വദേശിനിക്ക് തിരിച്ചു ഏല്പിച്ചത്....
Local news, Other

ദാറുൽഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം ; 212 ഹുദവി പണ്ഡിതർ കൂടി കർമവീഥിയിൽ

തിരൂരങ്ങാടി (ഹിദായ നഗർ): രാജ്യത്തിനകത്തും പുറത്തും സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതുമാതൃക സൃഷ്ടിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവ്വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. വാഴ്സിറ്റിയുടെ 26-ാം ബാച്ചിൽ നിന്ന് 12 വർഷത്തെ പഠനവും രണ്ടു വർഷത്തെ നിർബന്ധിത സാമൂഹിക സേവനവും പൂർത്തിയാക്കിയ 212 യുവ പണ്ഡിതരാണ് ഹുദവി ബിരുദം നേടിയത്. ഇതിൽ 15 പേർ വാഴ്സിറ്റിയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷന് കീഴിൽ പഠനം നടത്തിയ കേരളതര വിദ്യാർത്ഥികളാണ്. ഇതോടെ സർവകലാശാലയിൽ നിന്ന് ബിരുദപട്ടം സ്വീകരിച്ചവരുടെ എണ്ണം 3029 ആയി. മൂന്നുദിവസം നീണ്ടുനിന്ന ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന്റെ സമാപനം സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വാഴ്സിറ്റി ചാൻസലർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. യുവ പണ്ഡിതർക്കുള്ള ബിരുദദാനവും അദ്ദേഹം നിർവഹിച്ചു. വൈസ്ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ്...
Local news, Other

മഞ്ഞപ്പിത്തം ; ചെമ്മാട് സ്വകാര്യ ബസ് സ്റ്റാന്റിനെതിരെയും നഗരസഭക്കെതിരെയും നവ കേരള സദസ്സില്‍ പരാതി നല്‍കി എസ്ഡിപിഐ

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയുടെ പരിസര പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ മലിന ജലം ഒഴുക്കി വിടുന്നതായി കണ്ടെത്തിയ ചെമ്മാട് സ്വകാര്യ ബസ്റ്റാന്റിനെതിരെയും നടപടിയെടുക്കാത്ത തിരൂരങ്ങാടി നഗരസഭക്കെതിരെയും മുഖ്യമന്ത്രിയുടെ നവ കേരള സദസ്സില്‍ പരാതി നല്‍കി എസ്ഡിപിഐ. മലിന ജലം ഒഴുക്കി നാടിനെ ദുരിതത്തിലാക്കുന്ന സ്വകാര്യ ബസ് സ്റ്റാന്റിനെതിരെ അതിനു കൂട്ടുനില്‍ക്കുന്ന തിരൂരങ്ങാടി മുനിസിപ്പാലിറ്റിക്കെതിരെയും നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് തിരുരങ്ങാടി ഡിവിഷന്‍ 30 പരിസരവാസികളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ജാഫര്‍ ചെമ്മാട് നവകേരള സദസ്സില്‍ പരാതി നല്‍കിയത്. ചെമ്മാട്ടെ ബസ് സ്റ്റാന്റായി സ്വകാര്യവ്യക്തി നിര്‍മ്മിച്ച തട്ടി കൂട്ട് നാടകത്തിന് കൂട്ട് നിന്ന തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി നടപടി അന്യേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. ബസ് സ്റ്റാന്റ് നിര്‍മ്മിക്കുന്നതിന്...
Politics

നവകേരള സദസ്സിന് ലീഗ് നേതാവിന്റെ സ്കൂൾ ബസ്; സ്കൂൾ ഗേറ്റിന് പൂട്ടിട്ട് എം എസ് എഫ്

തിരൂരങ്ങാടി : ഇന്ന് പരപ്പനങ്ങാടിയിൽ നടക്കുന്ന നവകേരള സദസ്സിന് ആളെ എത്തിക്കാൻ ലീഗ് നേതാവിന്റെ സ്കൂൾ ബസുകൾ വിട്ടു കൊടുക്കുന്നതിനെതിരെ പ്രതിഷേധവുമായി എം എസ് എഫ്. മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പൂഴിക്കൽ ബഷീറിന്റെ മാനേജ്‌മറന്റിൽ ഉള്ള പി കെ എം ഹയർ സെക്കൻഡറി സ്കൂളിലെ ബസുകളാണ് നവകേരള സദസ്സിനായി വിട്ടു കൊടുക്കുന്നത്. സ്കൂൾ ബസുകൾ ഉപയോഗിക്കരുത് എന്ന കോടതി വിധി ഉണ്ടായിരിക്കെയാണ് ബസുകൾ വിട്ടു കൊടുക്കുന്നതെന്ന് എം എസ് എഫ് ഭാരവാഹികൾ ആരോപിച്ചു. സ്കൂൾ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്ന് സ്കൂൾ ഗേറ്റ് പൂട്ടുകയായിരുന്നു. തിരൂരങ്ങാടി മണ്ഡലം എം എസ് എഫിന്റെ നേതൃത്വത്തിൽ ആണ് സമരം. കോട്ടക്കൽ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.ചർച്ച നടക്കുകയാണ്. നേരത്തെ സ്കൂളുകളിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെ എതിക്കണമെന്ന് ഡി ഇ ഒ നിർദേശം നൽകിയത് വിവാദമായിരുന്നു. പ്രതി ഷേധം ഉണ്ടായതിനെ തുടർന്നാണ് ...
Local news, Other

ചെമ്മാട് വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ

തിരൂരങ്ങാടി: ചെമ്മാട് വീട്ടില്‍ നിന്നും മോഷണം നടത്തിയ ആള്‍ പിടിയില്‍. എക്‌സ്ചേഞ്ച് റോഡിലെ അര്‍ച്ചനയില്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് 11 പവനും 10,000 രൂപയും കവര്‍ന്ന മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ കെട്ടുങ്ങല്‍ സ്വദേശിയും ഒഴൂരില്‍ താമസക്കാരനുമായ കുട്ടിയമ്മക്കാനകത്ത് ഷാജഹാനെ (58)യാണ് അറസ്റ്റ് ചെയ്തത്. 13ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. ബാലകൃഷ്ണന്റെ സഹോദരിയുടെ സ്വർണവും ആണ് മോഷ്ടിച്ചത്. ബാഗിൽ സൂക്ഷിച്ചതായിരുന്നു. മേശക് മുകളിൽ സൂക്ഷിച്ചിരുന്ന ബാഗ് ജനലിലൂടെ കൈയിട്ട് കവരുകയായിരുന്നു. ജനലിന്റെ ഒരു പാളി അടക്കാൻ മറന്നതായിരുന്നു. ഇതിലൂടെയാണ് മോഷ്ടിച്ചത്. ബാഗ് മുറ്റത്ത് വെച്ച് തുറന്നു പരിശോധിച്ച ശേഷം സ്വർണവും പണവും എടുത്ത് ബാക്കിയുള്ളവ അവിടെ ഉപേക്ഷിച്ചു പോകുകയായിരുന്നു. കൊളത്തൂരില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി....
Local news, Other

ഹജൂര്‍ കച്ചേരിയില്‍ ആരംഭിക്കുന്ന ജില്ലാ പൈതൃക മ്യുസിയം നാളെ നാടിന് സമര്‍പ്പിക്കും

തിരൂരങ്ങാടി: ചെമ്മാട് ഹജൂര്‍ കച്ചേരിയില്‍ ആരംഭിക്കുന്ന മലപ്പുറം ജില്ലാ പൈതൃക മ്യൂസിയം നാളെ ( വ്യാഴം) നാടിന് സമര്‍പ്പിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടിയില്‍ സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി .അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. പൈതൃക മ്യുസിയത്തിലേക്ക് സംസ്ഥാന പൊതുമരാത്ത് വകുപ്പ് ഇന്റര്‍ ലോക്ക് ചെയ്ത് പുനര്‍നിര്‍മ്മാണം ചെയ്ത പോലീസ് സ്റ്റേഷന്‍ റോഡിന്റെ ഉദ്ഘാടനം മുഖ്യാത്ഥിതിയായി ചടങ്ങില്‍ പങ്കെടുക്കുന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ഇടി മുഹമ്മദ് ബഷീര്‍ എം പി, കെപി എ മജീദ് എം.എ.ല്‍എ . എന്നിവര്‍ വിശിഷ്ടാഥിതികളായി പങ്കെടുക്കും. ചെമ്മാട് വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് വൈകുന്നേരം മൂന്നര മണിക്ക് മന്ത്രിമാരടക്കമുള വിശിഷ്ടാഥിതികളെ ഘോഷ യാത്രയായി ഉല്...
Other

ചെമ്മാട് ഹജൂർ കച്ചേരി റോഡ് നന്നാക്കാൻ 10 ലക്ഷത്തിന് ഭരണാനുമതി

തിരൂരങ്ങാടി: ഹജൂർ കച്ചേരിയിൽ സംസ്ഥാന പുരാവസ്തു വകുപ്പ് ആരംഭിക്കുന്ന ജില്ലാ പൈതൃക മ്യൂസിയത്തിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടിയായി. റോഡ് വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത വിധം അത്യധികം ശോചനീയാവസ്ഥയിലായിരുന്നു.പോലീസ് സ്റ്റേഷൻ, സബ്ട്രഷറി, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലേക്കും മറ്റുമായി ദിനംപ്രതി നൂറുകണക്കിന് ആളുകൾ ഉപയോഗിച്ചു വന്നിരുന്ന ഈ റോഡ് റിപ്പയർ ചെയ്തു സഞ്ചാരയോഗ്യമാക്കാൻ ഡിവിഷൻ കൗണ്സിലർ ആയ അഹമ്മദ് കുട്ടി കക്കടവത്ത് മരാമത്ത് വകുപ്പിന് പരാതി നനൽകിയിരുന്നു. തിരൂരങ്ങാടി നഗരസഭയോട് പുരാവസ്തു വകുപ്പ് മന്ത്രിയുടെ ഓഫിസ് തന്നെ നേരിട്ടു കത്തെഴുതിയിരുന്നു. എന്നാൽ റോഡ് നിലനിൽക്കുന്ന ഭൂമി റവന്യുവകുപ്പിൻ്റെ ഉടമസ്ഥതയിലുള്ളതിനാൽ ഈ റോഡിന് നഗരസഭയുടെ ഫണ്ട് വകയിരുത്താൻ കഴിയില്ലെന്ന് നഗരസഭ കഴിഞ്ഞ ദിവസം രേഖാമൂലം തുറമുഖ പുരാവസ്തു മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. ഡിവിഷൻ കൗണ്സിലർ അഹമ്മദ് കുട്ടി കക്കടവത്ത...
Crime

നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ച കള്ളനെ കയ്യോടെ പൊക്കി നാട്ടുകാർ

തിരൂരങ്ങാടി : നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ചയാളെ ഉടമയുടെ നേതൃത്വത്തിൽ കയ്യോടെ പൊക്കി. നന്നംബ്ര പാണ്ടിമുറ്റത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ച ആളെയാണ് പിടികൂടിയത്. കൊടിഞ്ഞി പള്ളിക്കത്താഴം സ്വദേശിയായ വി.ടി . അക്ബറിന്റെ ഗുഡ്സ് ഓട്ടോയാണ് മോഷണം പോയിരുന്നത്. കഴിഞ്ഞ ദിവസം ഇറച്ചി കടയുടെ സമീപം നിർത്തിയിട്ടതായിരുന്നു. വെള്ളിയാഴ്ച വണ്ടി എടുക്കാൻ വന്നപ്പോൾ കണ്ടില്ല. മോഷണം പോയതാണെന്ന് മനസ്സിലായി. വണ്ടി മോഷണം പോയത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വണ്ടിയുടെ ഫോട്ടോ സഹിതം നൽകി. ഇത് ശ്രദ്ധയിൽ പെട്ടവർ ഇന്നലെ വൈകുന്നേരം ചെമ്മാട് ബൈപാസ് റോഡിൽ വണ്ടി നിർത്തിയിട്ട കാര്യം ഉടമയെ അറിയിക്കുകയായിരുന്നു. ഉടമയും സുഹൃത്തുക്കളും എത്തി അന്വേഷിച്ചപ്പോൾ , വണ്ടി നിർത്തി ഒരാൾ കുപ്പിയുമായി പെട്രോൾ വാങ്ങാനെന്ന പറഞ്ഞു പോയന്ന് സമീപത്തെ കച്ചവടക്കാരൻ പറഞ്ഞു. ഉടമയും മറ്റും മോഷ്ടാവ് എത്തുന്നതിനായി പരിസരങ്ങളിൽ കാത്തു നിന്നു. രാത്ര...
Local news, Other

മമ്പുറം പാലത്തിലെയും ചെമ്മാട്ടങ്ങാടിയിലെയും തെരുവിളക്കുകള്‍ കണ്ണടച്ചിട്ടും നടപടിയില്ല ; പരസ്പരം പഴിചാരി അധികൃതര്‍ വെളിച്ചമില്ലാതെ വലഞ്ഞ് പൊതുജനങ്ങള്‍

തിരൂരങ്ങാടി : തിരൂരങ്ങാടി മമ്പുറം പാലം ചെമ്മാട് ടൗണ്‍ എന്നിവിടങ്ങളിലെ തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തത് ദുരിത പൂര്‍ണ്ണം ആകുന്നതിനിടെ വിളക്കുകള്‍ നന്നാക്കുന്നതിനെ ചൊല്ലി വാക്ക് പോരു മുറുകുന്നു. ചെമ്മാട് അങ്ങാടിയിലും മമ്പുറം പാലത്തിലും പരസ്യ ബോര്‍ഡുകളോടൊപ്പം സ്ഥാപിച്ച തെരുവ് വിളക്കുകള്‍ പരസ്യ കമ്പനി തന്നെ നന്നാക്കണമെന്ന് വാദവുമായി നഗരസഭ മുന്നോട്ടു വന്നതോടെ ആര് നന്നാക്കുമെന്ന് ആശങ്കയിലാണ് പൊതുജനങ്ങള്‍. ഈ വിഷയത്തില്‍ കെഎസ്ഇബിയെ സമീപിച്ചപ്പോള്‍ അധികൃതര്‍ പരസ്യ കമ്പനിയായ മാജിക് ക്രിയേഷന്‍ എന്ന കമ്പനിയെ പഴിചാരി ഒഴിഞ്ഞു മാറിയതായി പൊതുപ്രവര്‍ത്തകനായ അബ്ദുല്‍ റഹീം പൂക്കത്ത് ആരോപിച്ചു. പരസ്യ കമ്പനി കെഎസ്ഇബിയെയും പഴിചാരുകയാണ്. കെഎസ്ഇബിയെ പ്രതി ചാര്‍ത്തി 12 ലക്ഷത്തോളം അധികമായി ചോദിച്ചതിനാല്‍ പരസ്യ കമ്പനിക്ക് അടക്കാന്‍ കഴിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു...
Local news

‘ മഴത്തുള്ളികള്‍ ‘ ; പ്രിസം സഹവാസ ക്യാമ്പ് സമാപിച്ചു

തിരൂരങ്ങാടി: അസ്മി പ്രിസം കേഡറ്റിന്റെ ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് 'മഴത്തുള്ളികള്‍' ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപിച്ചു. തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി വികസന സ്ഥിരസമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഗെയിമുകള്‍, ചെസ്സ് പരിശീലനം, ഫീല്‍ഡ് ട്രിപ്പ്, മീറ്റ് ദ ലീഡര്‍ , സ്പിരിച്വല്‍ എംപവര്‍മെന്റ് തുടങ്ങിയ സെഷനുകള്‍ നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മുഹ് യുദ്ധീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ''നര്‍മ്മം ധര്‍മ്മം കര്‍മ്മം'',ഹു ആം ഐ ? എന്നീ വിഷയങ്ങളില്‍ ഷാഫി മാസ്റ്റര്‍ ആട്ടീരിയും,നൗഫല്‍ കൂമണ്ണയും കാഡറ്റുകളുമായി സംവദിച്ചു. സ്‌കൂള്‍ പ്രിസം മെന്റര്‍ ക്യാപ്റ്റന്‍ അശീം വാഫി ചെമ്മാട്, അധ്യാപകരായ ഹബീബ് റഹ്‌മാന്‍ മുസ്ലിയാര്‍ ചെമ്മാട്, ഫൈസല്‍ ദാരിമി കൊട്ടപ്പുറം, റാഷിദ് ഹുദവി പാലത്തിങ്ങല്‍,നുസ്ഫത്ത് , സൈഫുന്നിസ, ഖദീജ,മെന്റര്‍മാരായ നാജിഹ, നുഫൈസ, ത...
Accident

ഓട്ടോ ഓടിക്കുന്നനിടെ ദേഹാസ്വാസ്ഥ്യം കാരണം ഡ്രൈവർ മരണപ്പെട്ടു

ചെമ്മാട് ബൈപാസിൽ നടന്ന അപകടത്തിൽ കൊളപ്പുറം സ്വദേശി അനിൽ കുമാറാണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .ഓട്ടോ ചെറിയ രീതിയിൽ മരത്തിൽ ഇടിച്ച രീതിയിൽ ആണ് കാണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
Crime

കോൾ ചെയ്യാനെന്നും പറഞ്ഞ് ഫോൺ വാങ്ങി, ഇതര സംസ്ഥാനക്കാരന്റെ ഫോണുമായി യുവാവ് മുങ്ങി

തിരൂരങ്ങാടി : കോൾ ചെയ്യാനെന്നും പറഞ്ഞ് ഫോൺ വാങ്ങിയ ശേഷം ഇതര സംസ്ഥാനക്കാരന്റെ ഫോണുമായി യുവാവ് മുങ്ങിയതായി പരാതി. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ വെച്ചാണ് സംഭവം. കൊൽക്കത്ത മുർഷിദാബാദ് സ്വദേശി ജ്വൽ ശൈഖിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5.30 ന് ഇയാളുടെ റൂമിൽ എത്തിയ 20 വയസ്സ് തോന്നിക്കുന്ന പയ്യൻ ഫോൺ ചെയ്യാൻ മൊബൈൽ ചോദിക്കുകയായിരുന്നു. ഫോൺ ചെയ്യുന്നെന്ന വ്യാജേന പുറത്തിറങ്ങിയ ശേഷം യുവാവ് ഫോണുമായി ഓടി പോകുകയായിരുന്നു. യുവാവിന്റെ ദൃശ്യം സി സി ടി വിയിൽ ഉണ്ട്. തിരൂരങ്ങാടി പോലീസിൽ പരാതി നൽകി....
Other

പിക്കപ്പ്‌ലോറിയിൽ ഓവർലോഡ് കയറ്റിയതിന് പിഴ ഓട്ടോറിക്ഷക്ക്

തിരൂരങ്ങാടി : പിക്കപ്പ് ലോറിയിൽ ഓവർ ലോഡ് കൊണ്ടുപോയതിന് നോട്ടീസ് ലഭിച്ചത് ഓട്ടോറിക്ഷ ഉടമക്ക്. ചെമ്മാട് സ്വദേശി അരീക്കാട്ട് തൊടി ശ്രീകുമാറിനാണ് നിയമ ലംഘന ത്തിന് നോട്ടീസ് ലഭിച്ചത്. അരി ചാക്ക് ഓവർ ലോഡ് കയറ്റിയതിനാണ് നോട്ടീസ്. എന്നാൽ പോസ്റ്റ് ഓഫിസിൽ കരാർ ജീവനക്കാരനായ ഇതേ ദിവസം ശ്രീകുമാർ ഓട്ടോയുമായി മലപ്പുറത്തേക്ക് പോയിട്ടേ ഇല്ല, ഓഫീസിൽ ആയിരുന്നു. ശ്രീകുമാർ മലപ്പുറം പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ട്രാഫിക് പോലീസ് യൂണിറ്റിൽ ബന്ധപ്പെടാൻ പറഞ്ഞു. അവിടെയെത്തി സംഭവം അന്വേഷിച്ചപ്പോഴാണ് ട്രാഫിഖ് പൊലീസിന് നമ്പർ രേഖപ്പെടുത്തിയപ്പോൾ വന്ന പിഴവാണെന്ന് ബോധ്യപ്പെട്ടത്....
Obituary

ഭാര്യാമാതാവും മരുമകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു

തിരൂരങ്ങാടി : ഭാര്യാ മാതാവും മരുമകനും ഒരേ ദിവസം മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി കാവുങ്ങൽ ഇബ്രാഹിം കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ കുട്ടി (70), ഇവരുടെ മകൾ സക്കീനയുടെ ഭർത്താവ് അരീക്കോട് താഴെ കൊഴക്കോട്ടൂർ AK യൂസ്ഫ് സലഫി (60) എന്നിവരാണ് മണിക്കൂറുകളുടെ വിത്യാസ ത്തിൽ മരിച്ചത്. യൂസുഫ് സലഫി രാവിലെ ഉറക്കത്തിൽ മരിച്ചതായിരുന്നു. രാവിലെ 9 മണിയോടെയാണ് ഫാത്തിമ കുട്ടി മരിച്ചത്. ഫത്തിമകുട്ടിയുടെ മക്കൾ : ഹാരിസ് റഹ്മാൻ , അഷ്റഫ്, റാബിയ, സകീന, താഹിറ. മറ്റ് മരുമക്കൾ : ഖാലിദ് (അരീക്കോട്), അബ്ദുൽ കരീം തിരൂരങ്ങാടി , സനിയ അരീകോട് , നസ്റീൻ പരപ്പനങ്ങാടി , ജംഷീന പാലത്തിങ്ങൽ മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാത്രി 9 മണിക്ക് ചെമ്മാട് പഴയ ജുമുഅത്ത് പള്ളിയിൽ . ഫാതിമക്കുട്ടിയുടെ മരുമകൻ അരീക്കോട് താഴെ കൊഴക്കോട്ടൂർ AK യൂസ്ഫ് സലഫി ഇന്ന് (ഞായർ) പുലർച്ചെ ഉറക്കത്തിനിടെ മരണപ്പെട്ടിരുന്നു. മയ്യിത്ത് 5.30 ന് ഖബറടക്കു...
Other

വിഷു ബംപർ വിജയി സമ്മാനത്തുക കൈപ്പറ്റി; പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥന

തിരൂരങ്ങാടി :വിഷു ബമ്പര്‍ വിജയിയെ തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശിയാണ് ബമ്പര്‍ നേടിയത്. ഇദ്ദേഹം സമ്മാനത്തുക കൈപ്പറ്റി. പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ലോട്ടറി വകുപ്പിന് കത്തു നല്‍കിയ സാഹചര്യത്തില്‍ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ഇദ്ദേഹം നേടിയത്. ഈ തുകയുടെ 10 ശതമാനം ഏജന്‍സി കമ്മിഷനായും 30 ശതമാനം നികുതി ഇനത്തിലും പോയ ശേഷം ബാക്കിയുള്ള 7.58 കോടി രൂപയാണ് ഇദ്ദേഹം കൈപ്പറ്റിയിരിക്കുന്നത്. VE 475588 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ചെമ്മാട് പുതിയ ബസ്റ്റാന്റിലെ ലോട്ടറി കടയിൽ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ലോട്ടറിയടിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒന്നാം സമ്മാനം നേടിയയാള്‍ സമ്മാനത്തുക വാങ്ങാന്‍ എത്താത്തത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ മാസം 24നായിരുന്നു ലോട്ടറിയുടെ ഫല...
Education

തൃക്കുളം ഹൈ സ്‌കൂളില്‍ പുസ്തക പ്രദര്‍ശനം

തിരൂരങ്ങാടി : ചെമ്മാട് പ്രതിഭ ലൈബ്രറി വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തക പ്രദര്‍ശനം തൃക്കുളം ഹൈ സ്‌കൂളില്‍ വെച്ച് നടന്നു. ഇതോടൊപ്പം നിരവധി കുട്ടികള്‍ ലൈബ്രറി അംഗത്വം സ്വീകരിച്ചു. ലൈബ്രറി സെക്രട്ടറി കെ ശ്രീധരന്‍, പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, താലൂക്ക് കൗണ്‍സിലര്‍മാരായ പി.സി. സാമുവല്‍, കെ സത്യന്‍, പ്രതിഭ തിയേറ്റര്‍സ് സെക്രട്ടറി തൃക്കുളം മുരളി, ബാലവേദി കണ്‍വീനര്‍ അനില്‍കുമാര്‍ കരുമാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി....
Information

ടോപ്പേഴ്സ് മീറ്റും ഫ്രെഷേഴ്സ് ഡെയും സംഘടിപ്പിച്ചു

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായന വർഷത്തിലെ കെ. ജി വിദ്യാർത്ഥികളുടെ ഫ്രെഷേഴ്സ് ഡേയും പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിലും സമസ്ത പൊതു പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ടോപ്പേഴ്സ് മീറ്റും സംഘടിപ്പിച്ചു.ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ദാറുൽ ഹുദ ഇസ്ലാമിക യൂണിവേഴ്സിറ്റി വൈസ് ചാൻസ് ലർ ഡോക്ടർ ബഹാഉദ്ധീൻ മുഹമ്മദ്‌ നദ്‌വി പുതിയ വിദ്യാർത്ഥികളുടെ പഠനാരംഭം കുറിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.മുഹയിദ്ധീൻ അധ്യക്ഷനായി.തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി പ്രതിഭകളെ അവാർഡ് നൽകി ആദരിച്ചു. ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ശാഫി ഹാജി ചെമ്മാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു,ട്രസ്റ്റ്‌ ഭാരവാഹികളായ യൂസുഫ് ചോനാരി,ശംസുദ്ധീൻ ഹാജി, ഷാമൂൺ, ഹസൈൻ ഹാജി, മുഹമ്മദ്‌ കുട്ടി ഹാജി,തിരൂരങ്ങാടി മുനി...
Accident

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുള്ള കുട്ടി മരിച്ചു

തിരൂരങ്ങാടി: ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. വേങ്ങര ചെളിടയ് മണ്ടോടൻ ഹംസ കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈൻ ആണ് മരിച്ചത്. മാതാവ് അനീസയുടെ ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ വീട്ടിൽ വെച്ചാണ് സംഭവം. ഇവിടെ വിരുന്നു വന്നതായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനതുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം കബറടക്കി. സഹോദരങ്ങൾ, മുഹമ്മദ് അഫ്ന, ഫാത്തിമ നസ....
Breaking news

വിഷു ബംമ്പർ 12 കോടി രൂപ ചെമ്മാട് വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തിരഞ്ഞ് നാട്ടുകാർ

തിരൂരങ്ങാടി : സംസ്ഥാന സർക്കാരിന്റെ വിഷു ബമ്പർ സമ്മാനം ചെമ്മാട് വിറ്റ ടിക്കറ്റിന്. ചെമ്മാട് പുതിയ ബസ് സ്റ്റാൻഡിലെ സി കെ വി ലോട്ടറി ഏജൻസിയിൽ നിന്നും വിറ്റ VE 475588 നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാഴ്ച മുമ്പ് വിറ്റ ടിക്കറ്റാണെന്നു ഉടമ താനൂർ സ്വദേശി സി കെ ആദർശ് പറഞ്ഞു. ആരാണ് ടിക്കറ്റ് വാങ്ങിയത് എന്നത് അറിയില്ല. ബസ് സ്റ്റാൻഡിൽ ആയതിനാൽ യാത്രക്കാരും ആകാം. ഇവർക്ക് തിരൂർ, താനൂർ, കുറ്റിപ്പുറം, വൈലത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിലും കടയുണ്ട്. മൂവായിരത്തോളം ടിക്കറ്റുകൾ വിറ്റതായും ഇവർ പറഞ്ഞു. ഏജൻസി കമ്മീഷനായി ഒരു കോടിയിലേറെ രൂപ ലഭിക്കും. ഒരുകോടി രൂപ വീതം ആറുപേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ ടിക്കറ്റുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്.   ഒന്നാം സമ്മാനം[12 കോടി രൂപ‍] VE 475588 സമാശ്വാസ സമ്മാനം ( 1,00,000 രൂപ) VA 47558...
Information

ചെമ്മാട് ബ്ലോക്ക് റോഡ് നവീകരണം പൂര്‍ത്തിയായി ഇന്ന് മുതൽ വാഹനങ്ങള്‍ ഓടും

തിരൂരങ്ങാടി: ചെമ്മാട് ബ്ലോക്ക് റോഡില്‍ ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തിയായി. തിരൂരങ്ങാടി നഗരസഭ2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ദിവസമായി നടത്തിയ പ്രവൃത്തിയോടെ ഗതാഗതം സുഗമമായി. ശനി (13-5-2023) മുതല്‍ ബസ്സുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ സാധാരണ പോലെ ഇതിലൂടെ വണ്‍വേ സമ്പ്രദായത്തില്‍ ഓടും. രണ്ട് ദിവസമായി ചെമ്മാട്ട് ഗതാഗതം ക്രമീകരിച്ചിരുന്നു. ചെമ്മാട്ടെ പഴയ ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് ബസ്സുകള്‍ സര്‍വീസ് നടത്താന്‍ സൗകര്യപ്പെടുത്തിയിരുന്നു. ശനിയാഴ്ച്ച മുതല്‍ ബ്ലോക്ക് റോഡിലെ പുതിയ ബസ്സ്റ്റാന്റില്‍ ബസ്സുകള്‍ വീണ്ടും പ്രവേശിക്കും....
Information, Other

ചെമ്മാട് ബ്ലോക്ക് റോഡിൽ പ്രവൃത്തി. 11, 12 തിയ്യതി കളിൽ ഗതാഗത ക്രമീകരണം

ചെമ്മാട് ബ്ലോക്ക് റോഡിൽ നഗരസഭ പദ്ധതിയിൽ പ്രവൃത്തി നടക്കുന്നതിനാൽ 2023 മെയ് 11, 12 തിയ്യതികളിൽ ഈ റോഡിൽ ഗതാഗതം മുടങ്ങും, തിരുരങ്ങാടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ താലൂക്ക് ആസ്പത്രി ബൈപാസിലൂടെയും ബസ്സുകൾ ഖദീജ ഫാബ്രിക്സിന് സമീപവുംപരപ്പനങ്ങാടി ,മൂന്നിയൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെമ്മാട്,മമ്പുറം റോഡിലൂടെയുംബസ്സുകൾ പഴയ സ്റ്റാൻ്റ് മേഖലയിലും നിർത്തിപോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു,...
Information

ട്രേഡ് യൂണിയന്‍ സംയുക്ത സമിതി മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി

തിരൂരങ്ങാടി: ട്രേഡ് യൂണിയന്‍ സംയുക്ത സമിതി തിരുരങ്ങാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് ടൗണില്‍ മെയ് ദിന റാലിയും പൊതു സമ്മേളനവും നടത്തി. പൊതുസമ്മേളനം എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എ.കെ വസന്ത ഉദ്ഘാടനം ചെയ്തു. എസ്.ടി.യു നേതാവ് അഡ്വ. എന്‍ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. അറക്കല്‍ കൃഷ്ണന്‍ ഐ.എന്‍.ടി.യു.സി, ഏ.കെ. വേലായുധന്‍ സി.ഐ.ടി.യു, ജി.സുരേഷ് കുമാര്‍ എ.ഐ.ടി.യു.സി, വാസു കാരയില്‍ എച്ച്.എം.എസ്, എം.ബി രാധാകൃഷ്ണന്‍ കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് യൂണിയന്‍ എച്ച്.എം.എസ്, ഇല്യാസ് കുണ്ടൂര്‍ എല്‍.ജെ.ഡി, റെജിനോള്‍ഡ് എ. ഐ.ടി.യു.സി എന്നിവര്‍ പ്രസംഗിച്ചു. നഗരത്തില്‍ നടന്ന റാലിക്ക് ഇ.പി മനോജ്, രവീന്ദ്രന്‍ പുനത്തില്‍, എ.കെ അബ്ദുള്‍ ഗഫൂര്‍, പി.സുബൈര്‍, പി.ടി ഹംസ, ബാലഗോപാല്‍, അഷറഫ് തച്ചറപടിക്കല്‍, സി.പി അറമുഖന്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി....
Information

ചെമ്മാട് ഷോപ്പിങ്ങ്ഫെസ്റ്റിവൽ സമാപ്പിച്ചു

ചെമ്മാട് വ്യാപാരിവ്യവസായിഏകോപനസമിതി ജനുവരി 5 മുതൽ ഏപ്രിൽ 25 വരെ നടത്തിയ വ്യാപാരോത്സവത്തിൻറെ ബംബർ നറുക്കെടുപ്പും പൊതുസമ്മേളനവും പ്രസിഡണ്ട് നൗഷാദ് സിറ്റി പാർക്ക് ന്റെ അധ്യക്ഷത യിൽET മുഹമ്മദ് ബഷീർ എംപി ഉൽഘാടനം ചെയ്തു . സംസ്ഥാന വർക്കിംഗ്പ്രസിഡണ്ട് പി. കുത്താവുവാജി മുഖ്യാതിഥിയായി രുന്നു. ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ, ജില്ലാ സെക്രട്ടറിമാരായ ബഷീർ കാടാമ്പുഴ, മലബാർ ബാവ, ജില്ലാ വനിതാ വിങ്ങ്' പ്രസിഡണ്ട് ജമീല ഇസ്സുദ്ധിൻ, ജില്ലാ ജനറൽസെക്രട്ടറി ഖമറുന്നിസ മലയിൽ, ജില്ലാ യൂത്ത് വിങ്ങ് പ്രസിഡണ്ട് താജുദ്ദീൻ ഉറുമാഞ്ചേരി, ജില്ലാ സെക്രട്ടറി ആരിഫ് കരുവാരകുണ്ട്, മണ്ഡലം നേതാക്കളായ മുജീബ് ദിൽദാർ, മൻസൂർ കല്ലുപറമ്പൻ , സിദ്ധീഖ് പനക്കൽ, CH ഇസ്മായിൽ, കലാംമനരിക്കൽ സീനത്ത്, അൻസാർ തുമ്പത്ത്, ബാപ്പുട്ടി M എന്നിവർ പ്രസംഗിച്ചു. ചെയർമാൻ സമദ് കാരാടൻ ആമുഖപ്രസംഗം, ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും ട്രഷറർ അമർ മനരിക്കൽ നന്ദ...
Information

‘ഫീസ് വാങ്ങിയതിന് പിന്നാലെ സ്‌കൂൾ അക്കൗണ്ട് ഫ്രീസായി’; പരാതിയുമായി ചെമ്മാട് നാഷണൽ സ്‌കൂൾ

തിരൂരങ്ങാടി: ബാങ്ക് അക്കൗണ്ടിലൂടെ ഫീസ് വാങ്ങിയ സ്‌കൂളിന്റെ അക്കൗണ്ട് ഫ്രീസ് ആയി. ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിന്റെ കേരള ഗ്രാമീൺ ബാങ്കിലെ അക്കൗണ്ട് ആണ് ഫ്രീസ് ആയത്. ഫെഡറൽ ബാങ്കിൽ നിന്നാണ് പണം ഗ്രാമീൺ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തത്.കഴിഞ്ഞ മാസം 13 നാണ് സ്‌കൂൾ അക്കൗണ്ടിലേക്ക് 13200 രൂപ എത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ ഫീസാണ് സൗദിയിൽ നിന്ന് രക്ഷിതാവ് സ്‌കൂൾ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത നൽകിയത്.മാർച്ച് 24 ന് സ്‌കൂൾ അധികൃതർക്ക് ഗ്രാമീൺ ബാങ്കിൽ നിന്നും വിളിയെത്തി.ഗുജറാത്ത് സൈബർ സെല്ലിനെയും കേരളത്തിലെ സൈബർ സെല്ലിനെയും ബന്ധപ്പെട്ടെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. അക്കൗണ്ട് മരവിപ്പിച്ചത് മാറ്റി കിട്ടാൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സ്‌കൂൾ അധികൃതർ....
error: Content is protected !!