ചെന്നൈ ബിസിനസ് ഗ്രൂപ്പ് ചെറുകിട വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യാപാരി സംഘം തലൈവരുമായി ചര്‍ച്ച നടത്തി
ചെന്നൈയിലെ ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചുകൊണ്ട് ചെന്നൈ ബിസിനസ് ഗ്രൂപ്പ്, വ്യാപാരി സംഘം തലൈവര്‍ വിക്രം രാജയുമായി ചര്‍ച്ച നടത്തി. ചെന്നൈയില്‍ ചെറുകിട വ്യാപാരം നടത്തുന്നവരെ സിഗരറ്റ്, ഹാന്‍സ്, ജി.എസ്.ടി, പ്ലാസ്റ്റിക് ബാഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ പല വിധത്തിലുമുള്ള ഉപദ്രവങ്ങള്‍ക്കിരയാക്കുന്നുണ്ടെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച.
ഗ്രൂപ്പ് അഡ്മിന്‍ ക്ലാസിക്ക് അലി, പാടി ഗഫൂര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം നടന്ന ഈ കൂടിക്കാഴ്ചയില്‍ ഗ്രൂപ്പ് നേതാക്കളായ ഷംസു ഭായ്, യൂനുസ് കൊടിഞ്ഞി, മുബാറക് ചെമ്മാട്, മുജീബ് പാലത്തിങ്ങല്‍, ഉസ്മാന്‍ തെന്നല എന്നിവര്‍ പങ്കെടുത്തു.
സാധാരണമായി കച്ചവടം നടത്തുന്നവരെ അധികൃതര്‍ അനാവശ്യമായി ഉപദ്രവിക്കുന്ന സാഹചര്യം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഗ്രൂപ്പ് വാദിച്ചു. വ്യാപാരി സംഘം തല...