Tag: Congress

ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം : കോഴിക്കോട് നാളെ ഹര്‍ത്താല്‍
Kerala

ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം : കോഴിക്കോട് നാളെ ഹര്‍ത്താല്‍

കോഴിക്കോട്: ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വോട്ടെടുപ്പിനിടെ കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വോട്ടര്‍മാരുമായി എത്തിയ മൂന്ന് വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. പൊതുതെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയിലുമാണ് ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. എന്നാല്‍, നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം കോണ്‍ഗ്രസുമായി തെറ്റി നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവര്‍ത്തിച്ചിരുന്നത്. ഇവരെ അച്ചടക്ക നടപടി സ്വീകരിച്ച് പാര്‍ട്ടി പു...
Kerala

താമര വിട്ട് കൈ പിടിക്കാന്‍ സന്ദീപ് വാര്യര്‍ ; പ്രഖ്യാപനം ഉടന്‍

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. നേരത്തെ സിപിഎമ്മില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സന്ദീപ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. കെപിസിസി ഉടന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തും. കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് അനുമതി നല്‍കിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. ഉപതെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യര്‍ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധ...
Kerala

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ പണം വെച്ച് ചീട്ടുകളി ; 16 അംഗ സംഘത്തെ പിടികൂടി പൊലീസ്

നടക്കാവ് : കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ പണം വെച്ച് ചീട്ട്കളിച്ച 16 പേര്‍ പൊലീസിന്റെ പിടിയില്‍. എരഞ്ഞിപ്പാലം മലബാര്‍ കണ്ണാശുപത്രിക്ക് സമീപത്തെ ഇരുനില കെട്ടിടത്തില്‍ പ്രവത്തിക്കുന്ന എരഞ്ഞിപ്പാലം കോണ്ഡഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ വച്ചാണ് പണം വെച്ച് ചീട്ട് കളിക്കുന്നതിനിടെ 16 പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ വികെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും 11, 910 രൂപയും 44 എണ്ണം ചീട്ടും പിടിച്ചെടുത്തു. കയ്യൂത്ത് ചാലില്‍ വീട്ടില്‍ കെസി അബൂബക്കര്‍, കണ്ണാടിക്കല്‍ സ്വദേശി ചെറുവംകുളം നിലം വീട്ടില്‍ ഫിറോസ്, വിരുപ്പില്‍ സ്വദേശി വെള്ളിയക്കാട്ട് റഷീദ്, മാക്കണ്ടഞ്ചേരി സ്വദേശി സുജീന്ദ്രം വീട്ടില്‍ മുരളീധരന്‍, പറമ്പില്‍ ബസാര്‍ സ്വദേശി ഒറ്റവിലാക്കല്‍ വീട്ടില്‍ കോയ, കൊടശ്ശേരി സ്വദേശി ആണ്ടി കപ്പിഡത്തില്‍ ...
Kerala

ഗുരുതരമായ അച്ചടക്ക ലംഘനം : സരിനെ പുറത്താക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യുവ നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ പാര്‍ട്ടിയുമായി ഇടഞ്ഞ് പത്രസമ്മേളനം വിളിച്ച് അതൃപ്തി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന് അറിയിച്ച് കെ.പി.സി.സി വാർത്താക്കുറിപ്പും പുറത്തിറക്കി. 'ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി.സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുറത്താക്കി' എന്ന് ജനറല്‍ സെക്രട്ടറി എം.ലിജു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് ...
Kerala

ഉപതെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ; പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉടനുണ്ടാകും. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമായിരിക്കും സ്ഥാനാര്‍ത്ഥികളാകുക. വയനാട്ടില്‍ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ യുആര്‍ പ്രദീപ് മത്സരത്തിനിറങ്ങാനാണ് സാധ്യത. പാലക്കാട് ബിനുമോള്‍ക്കൊപ്പം മറ്റുള്ളവരെയും സിപിഎം പരിഗണിക്കുന്നുണ്ട്. വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ആര് വരുമെന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്...
Local news

നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഗാന്ധിജയന്തി ദിനത്തില്‍ നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദളിത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായ സി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി.ഹംസക്കോയ,കെ.പി ഷാജഹാന്‍, ശ്രീജിത്ത് അധികാരത്തില്‍,കാട്ടുങ്ങല്‍ മുഹമ്മദ് കുട്ടി, ഷഫീഖ് പുത്തരിക്കല്‍,വാക്കയില്‍ മനോജ് കുമാര്‍,റഫീഖ് കൈറ്റാല,പാണ്ടി അലി, ഫൈസല്‍ പാലത്തിങ്ങള്‍, അഡ്വ.റഹിം നഹ, അനില്‍ മാസ്റ്റര്‍, കിഴക്കിനിയകത്ത് റഷീദ്, മമ്മസന്‍ കുട്ടി, ഖാദര്‍ മച്ചിഞ്ചേരി,ഉണ്ണി കൃഷ്ണന്‍ കാട്ടില്‍, പി.ഒ. ജുബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ...
Local news

മിഷന്‍ 2025 ; തിരൂരങ്ങാടി നിയോജക മണ്ഡലം ക്യാമ്പ് എക്‌സിക്യൂട്ടീവ് നടന്നു

തിരൂരങ്ങാടി : മിഷന്‍ 2025ന്റെ ഭാഗമായി തിരൂരങ്ങാടി, എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കെ പി സി സിയുടെ നിര്‍ദേശ പ്രകാരം ക്യാമ്പ് എക്‌സിക്യൂട്ടീവ് എടരിക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. കെ പി സി സി രാഷ്ട്രീയകാര്യ അംഗം എ പി അനില്‍ കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തിരുരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹന്‍ വെന്നിയൂര്‍ അധ്യക്ഷതയില്‍ , എടരിക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഖാദര്‍ പന്തക്കന്‍ സ്വാഗതം പറഞ്ഞു. കെ പി സി സി സെക്രട്ടറി കെ പി അബ്ദുല്‍ മജീദ്, മുന്‍ കെ പി സി സി സെക്രട്ടറി വി എ കരീം,നാസര്‍ തെന്നല, എന്‍ പി ഹംസ കോയ,തുടങ്ങിയവര്‍ പ്രസംഗിച്ചു. കുണ്ടോട്ടി അബ്ദുല്‍ അലി മാസ്റ്റര്‍ ക്യാമ്പില്‍ പഠന ക്ലാസ്സ് എടുത്തു. മുജീബ് എടരിക്കോട് നന്ദി പറഞ്ഞു. ...
Malappuram

മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മലപ്പുറം : 78മത് ഭാരതത്തിന്റെ സ്വാതന്ത്ര ദിനം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ആഘോഷിച്ചു. രാവിലെ 9 മണിക്ക് ഡി.സി.സി. ഓഫീസില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ദേശീയപതാക ഉയര്‍ത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.സി വേലായുധന്‍ കുട്ടി, കെ.പി.സി.സി മെമ്പര്‍ വി.എസ്.എന്‍ നമ്പൂതിരി, ബ്ലോക്ക് പ്രസിഡന്റ് ഇസ്ഹാക് ആനക്കയം, സേവാദള്‍ ജില്ലാ ചീഫ് സുരേന്ദ്രന്‍ വാഴക്കാട്, സത്യന്‍ പൂക്കോട്ടൂര്‍, എം.കെ മുഹ്‌സിന്‍, മുജീബ് ആനക്കയം, ഖാദര്‍ മേല്‍മുറി, ഉമര്‍ തയ്യില്‍, മൊയ്ദീന്‍ മൂന്നിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ...
Local news

തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണയോഗം നടത്തി

തിരൂരങ്ങാടി : മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണയോഗം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോഹനന്‍ വെന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. തിരൂരങ്ങാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സലീം ചുള്ളിപ്പാറ അധ്യക്ഷത വഹിച്ചു. റഷീദ് വടക്കന്‍ സ്വാഗതം പ്രസംഗവും മുന്‍ മണ്ഡലം പ്രസിഡണ്ട് ഷംസു മച്ചിങ്ങല്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കരീം തെങ്ങിലകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് നിയാസ്, കര്‍ഷക കോണ്‍ഗ്രസ് പ്രസിഡണ്ട് ഇസഹാക്ക് വെന്നിയൂര്‍ പ്രവാസി കോണ്‍ഗ്രസ് പ്രസിഡണ്ട് ഷൗക്കത്ത് പറമ്പില്‍, മണ്ഡലം സെക്രട്ടറിമാരായ എം സി അബ്ദുറഹ്മാന്‍, അബ്ദു വെന്നിയൂര്‍, ,സി സി നാസര്‍, അഷ്‌റഫ് എം.പി,വിജീഷ് തയ്യില്‍, സയ്യിദ് പൂങ്ങാടന്‍ ,നാസറുള്ള തിരൂരങ്ങാടി, സി വി ഹനീഫ, ഷബീര്‍ അലി, മുജീബ...
Local news

പരപ്പനങ്ങാടി -കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ ; നിവേദനം നല്‍കി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

പരപ്പനങ്ങാടി : പരപ്പനങ്ങാടി -കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിവേദനം നല്‍കി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.പി. ഖദര്‍ കേരളാ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്രീലക്ഷ്മിക്കാണ് നിവേദനം നല്‍കിയത്. പരപ്പനങ്ങാടി -കടലുണ്ടി റോഡ് പലയിടങ്ങളിലും തകര്‍ന്നു തരിപ്പണമായി അപകടങ്ങള്‍ പതിവായിരിക്കയാണ്. പലപ്പോഴും വാഹനങ്ങള്‍ ഘട്ടറുകളില്‍ കുടുങ്ങി മണിക്കൂറുകളോളം തടസ്സപ്പെടുകയുമാണ്. റോഡ് നിര്‍മാണത്തിലെ പാളിച്ചകളും, റോഡിന്റെ ഇരുവശത്തും പല സ്ഥലങ്ങളിലും ഡ്രൈനേജ് ഇല്ലാത്തതും റോഡ് തകര്‍ച്ചക്ക് കാരണമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിവേദക സംഘത്തില്‍ കൗണ്‍സിലര്‍ പി.വി.മുസ്തഫ, പിഎ ലത്തീഫ്, സി.ബാലഗോപാല്‍, കെ.എം. ഭരതന്‍, ശബ്നം മുരളി, ഒ.രാമകൃഷ്ണന്‍, നാസര്‍ ജമാല്‍, ടി. വി സുചിത്രന്‍, സി പി മുജീ...
Malappuram

മലപ്പുറത്ത് കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം ; ലീഗ് പുറത്ത്

മലപ്പുറം : അരീക്കോട് കാവനൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് സിപിഎം വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആറാം വാര്‍ഡ് അംഗമായ സിപിഎമ്മിന്റെ സുനിത കുമാരിയാണ് വിജയിച്ചത്. മുസ്ലിം ലീഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഷഹര്‍ബാന്‍ കഴിഞ്ഞ ദിവസം രാജിവച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ 9 മുസ്ലിം ലീഗും ഏഴ് സിപിഎമ്മും മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളുമാണ് ഉള്ളത്. ഉപതെരഞ്ഞെടുപ്പില്‍ ഫൗസിയ സിദീഖിനും സുനിത കുമാരിക്കും ഒമ്പത് വോട്ട് വീതമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ മൂന്ന് വോട്ടും സിപിഎമ്മിന് ലഭിച്ചു. ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായി. ഇതേ തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിലാണ് സുനിത കുമാരിയെ വൈസ് പ്രസിഡന്റായി തെരഞ്...
Local news

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു

വേങ്ങര : എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഊരകം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായ അനുമോദന യോഗം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ എ. അറഫാത്ത് ഉത്ഘാടനം ചെയ്തു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ പറപ്പൂര്‍, നേതാക്കള്‍ ആയ ഷമീര്‍ കാമ്പ്രന്‍,കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി പി കെ. റഹീസ്, പറമ്പന്‍ സൈതലവി, വി പി. ഉമ്മര്‍, എം കെ.ഫഹദ്, ജംഷി പാങ്ങാട്ട്, എം സി. ആഷിഖ്, എം ടി. ഫഹല്‍, എം ടി. അര്‍ഷാദ്, എന്‍ ടി.സിനാന്‍ എന്നിവര്‍ പ്രസംഗിച്ചു. ...
Malappuram

കൊണ്ടോട്ടി നഗരസഭയിലെ ലീഗ് – കോണ്‍ഗ്രസ് പോര് തണുക്കുന്നു ; ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തില്‍ തീരുമാനം

കൊണ്ടോട്ടി: യുഡിഎഫ് സംവിധാനമുള്ള കൊണ്ടോട്ടി നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം കോണ്‍ഗ്രസിനു വിട്ടുനല്‍കാന്‍ മലപ്പുറത്തു ചേര്‍ന്ന ലീഗ് നേതാക്കളുടെ യോഗത്തില്‍ ധാരണയായി. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും സ്ഥാനം കൈമാറുക. ചെയര്‍പേഴ്സണ്‍ സ്ഥാനം 3 വര്‍ഷം ലീഗിനും 2 വര്‍ഷം കോണ്‍ഗ്രസിനും എന്ന ധാരണ ഉണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ അത്തരമൊരു ധാരണ ഇല്ലെന്നാണ് ലീഗ് നിലപാട്. എന്നാല്‍, യുഡിഎഫ് സംവിധാനം ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന ആവശ്യമാണ് ലീഗ് നേതൃത്വം മുന്നോട്ടുവച്ചത്. അതിനായി ചെയര്‍പേഴ്‌സന്‍ സ്ഥാനം, ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനു കൈമാറാന്‍ ആണ് ലീഗ് തീരുമാനം. നേരത്തേ വൈസ് ചെയര്‍മാന്‍ സ്ഥാനവും ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ സ്ഥാനവും കോണ്‍ഗ്രസ് രാജിവച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സ്ഥാനങ്ങള്‍ കൈമാറാമെന്നും അതുവരെ വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കണമെന്നും കോണ്‍...
Kerala

യുഡിഎഫിന് എസ്ഡിപിഐ പിന്തുണ ; ആര് വോട്ട് ചെയ്താല്‍ വാങ്ങുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍ : യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി കെ പി സി സി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരന്‍. ഇലക്ഷന് എസ് ഡി പി ഐ എന്നല്ല ആര് വോട്ട് ചെയ്താലും അത് സിപിഎം വോട്ട് ചെയ്താലും വാങ്ങുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. എസ് ഡി പി ഐയുടെ പിന്തുണ കോണ്‍ഗ്രസും യു ഡി എഫും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്തുണ വേണ്ടെന്ന് ഒരു സ്ഥാനാര്‍ത്ഥിയും പറയില്ല. വോട്ട് വാങ്ങുന്നത് സ്ഥാനാര്‍ത്ഥിയുടെ മിടുക്കാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ...
Malappuram, Other

ലീഗ് വാക്ക് പാലിച്ചില്ല, കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവച്ചു ; കൊണ്ടോട്ടി നഗരസഭയില്‍ യുഡിഎഫില്‍ പ്രതിസന്ധി

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭയില്‍ യുഡിഎഫില്‍ പ്രതിസന്ധി. നഗരസഭയില്‍ മുസ്ലിം ലീഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവെച്ചു. വൈസ് ചെയര്‍മാന്‍ സനൂപ് പി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബീന അന്‍വര്‍ പുതിയറക്കല്‍ എന്നിവരാണ് രാജിവെച്ചത്. മുന്‍ധാരണ പ്രകാരം അധ്യക്ഷ പദവി ലീഗ് വിട്ടു നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. നഗരസഭ ചെയര്‍പേഴ്സണ്‍ ഭരണം പങ്ക് വെക്കാനുള്ള കരാര്‍ മുസ്ലിം ലീഗ് ലംഘിച്ചുവെന്നാണ് ആരോപണം. കൗണ്‍സിലര്‍ സ്ഥാനം ഇരുവരും രാജിവെച്ചിട്ടില്ല. ആദ്യത്തെ മൂന്നു വര്‍ഷത്തിന് ശേഷം അധ്യക്ഷ പദവി വിട്ടു നല്‍കുമെന്ന് ലീഗ് ഉറപ്പ് നല്‍കിയിരുന്നതായും ജില്ലാ ലീഗ് ഓഫീസില്‍ വെച്ച് അന്നത്തെ ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളടക്കമുള്ളവരുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തുവെന്നും കോണ്‍ഗ്രസ് പറയുന്നു. ലീഗ് വാക്ക് പാലിക്കാത്തത് കൊണ്ടാണ് രാജിയെന്നും കോണ്‍ഗ്രസ് നേത...
Kerala, Other

കോണ്‍ഗ്രസ് ഭരണസമിതി നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കില്‍ ജീവനക്കാര്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു

തൃശൂര്‍: കോണ്‍ഗ്രസ് ഭരണസമിതി നേതൃത്വം നല്‍കുന്ന പഴയന്നൂര്‍ കര്‍ഷക സര്‍വീസ് സഹകരണ ബാങ്കിന്റെ എളനാട് ബ്രാഞ്ചിലെ ജീവനക്കാര്‍ മുക്കുപണ്ടം പണയം വെച്ച് 7.50 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് തട്ടിപ്പ് നടത്തിയ സീനിയര്‍ ക്ലാര്‍ക്ക് എംആര്‍ സുമേഷ്, കെകെ പ്രകാശന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുത്തു. എംആര്‍ സുമേഷിനെ പ്യൂണായി തരം താഴ്ത്തുകയും പ്യൂണ്‍ കെകെ പ്രകാശന്റെ രണ്ട് ഇന്‍ക്രിമെന്റുകള്‍ സ്ഥിരമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ജോലിയില്‍നിന്ന് രണ്ടുപേരെയും താല്‍ക്കാലികമായി മാറ്റി നിര്‍ത്തുകയും ചെയ്തു. നിലവില്‍ തട്ടിപ്പു നടത്തിയ രണ്ടുപേരെയും ഹെഡ് ഓഫീസിലേക്ക് മാറ്റി നിയമിച്ചിരിക്കുകയാണ്. കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റി ആക്ടിന് വിരുദ്ധമായ നടപടികളാണ് ബാങ്കില്‍ നടന്നത്. മാനേജിങ് ഡയറക്ടര്‍ ശ്രീധരന്‍ പാലാട്ടിന് ലഭിച്ച രഹസ്യ വിവരമനുസരിച്ച് മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തി...
Malappuram

പൊതു സ്ഥലത്തെ പ്രചാരണ സാമഗ്രികൾ അടിയന്തരമായി നീക്കം ചെയ്യണം ; ജില്ലാ കളക്ടർ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പൊതുസ്ഥലത്ത് പ്രദ‍ര്‍ശിപ്പിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, ബോ‍ര്‍ഡുകള്‍ എന്നിവ 24 മണിക്കൂറിനകം അതത് രാഷ്ട്രീയപാ‍ര്‍ട്ടികള്‍ - സംഘടനകള്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അറിയിച്ചു. നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്തിട്ടില്ലെങ്കില്‍ മാതൃകാപെരുമാറ്റചട്ടം നടപ്പാക്കുന്നതിനുളള ആന്റീഡീഫേസ്മെന്‍റ് സ്ക്വാഡ് മുന്നറിയിപ്പ് കൂടാതെ അത്തരം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യും. ചെലവുകളുടെ കണക്ക് അതത് സ്ഥാനാ‍ര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ലാ ഇലക്ഷൻ ഓഫീസര്‍ അറിയിച്ചു. ...
National, Other

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി : പാര്‍ട്ടി ദേശീയ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായ അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ കാണ്‍പുരില്‍നിന്നുള്ള മുന്‍ എംഎല്‍എ കൂടിയായ അജയ് കപൂറിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നതിനിടെയാണ് പാര്‍ട്ടി വിട്ടത്. മൂന്ന് തവണ എംഎല്‍എയായ അജയ് കപൂര്‍ കാണ്‍പൂരിലെ വലിയ നേതാക്കളില്‍ ഒരാളാണ്. ബിഹാറിന്റെ ചുമതലയും പാര്‍ട്ടി ഇദ്ദേഹത്തിന് നല്‍കിയിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 56 കാരനായ അജയ് കപൂര്‍ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 2022ലെ നിയമസഭാ തെര...
Kerala, Other

പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല, ഇനി സഹോദരി എന്ന നിലയില്‍ പോലും ബന്ധമില്ല ; കെ മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരന്‍. പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല. പത്മജയുമായി ഇനി സഹോദരി എന്ന നിലയില്‍ പോലും ബന്ധമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാന്‍ നോക്കി തുടങ്ങിയ കാര്യങ്ങള്‍ ശരിയല്ല കോണ്‍ഗ്രസ് എന്നും നല്ല പരിഗണന ആണ് കൊടുത്തത്. ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാര്‍ട്ടി എന്നും മത്സരിപ്പിച്ചതെന്ന് കെ മുരളീധരന്‍ പറഞ്ഞു. 52000 വോട്ടിന് യുഡിഎഫ് ജയിച്ച മുകുന്ദപുരത്ത് 2004 ല്‍ ഒന്നര ലക്ഷം വോട്ടിന് പത്മജ തോറ്റു. 2011 ല്‍ തേറമ്പില്‍ രാമകൃഷ്ണന്‍ 12000 വോട്ടിന് ജയിച്ച സീറ്റില്‍ 7000 വോട്ടിന് തോറ്റു. കഴിഞ്ഞ തവണ ആയിരം വോട്ടിന് തോറ്റു ആരെങ്കിലും കാലുവാരിയാല്‍ തോല്‍ക്കുന്നതല്ല തെരഞ്ഞെടുപ്പ്. ഇടതുമുന്നണി ജയിക്കുന്ന വട്...
Kerala, Other

കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന. സാധ്യത തള്ളി കളയുന്നില്ലെന്ന് പത്മജ പ്രമുഖ ചാനലിനോട് പ്രതികരിച്ചു. മാറ്റം ഈ തിരഞ്ഞെടുപ്പിനു ശേഷമാകുമെന്നാണ് സൂചന. നിലവില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ...
Local news, Malappuram

മൂന്നാം സീറ്റില്‍ ധാരണയായില്ല, പുറത്തു വരുന്നത് അടിസ്ഥാന രഹിതം ; കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്നാം സീറ്റ് ലഭിക്കുന്നതില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ധാരണയായില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. രാജ്യസഭാ സീറ്റിനെ പറ്റി ചര്‍ച്ച നടത്തിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും സീറ്റുകള്‍ വെച്ച് മാറുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ...
Kerala

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു ; വിടപറഞ്ഞത് എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജനകീയ അടിത്തറയുണ്ടാക്കിയ നേതാവ്

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ(82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു അന്ത്യം. കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നു. അഞ്ചു തവണ നിയമസഭാംഗമായി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഭൗതികദേഹം ആലുവ ചാലയ്ക്കലിലെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷം രാത്രി 8ന് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍ കബറടക്കും. എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജനകീയ അടിത്തറയുണ്ടാക്കിയ നേതാക്കളില്‍ ഒരാളായിരുന്നു ടി.എച്ച്.മുസ്തഫയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുശോചിച്ചു. ''14 വര്‍ഷമാണ് അദ്ദേഹം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ നയിച്ചത്. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടങ്ങി ചിട്ടയായ പ്രവര്‍ത്...
Local news, Other

കുന്നുംപുറം ടൗൺ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് വി എസ് ജോയ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : കുന്നുംപുറം ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കുന്നുംപുറം ടൗണിൽ ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കരീക്കൻ സൈതു ഹാജി അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, കെ.സി അബ്ദുറഹിമാൻ, കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി,കരീം കാബ്രൻ,പി കെ സിദ്ധീഖ്, അരീക്കാട്ട് കുഞ്ഞിപ്പ,പി പി ആലിപ്പു,പി കെ മൂസ ഹാജി, കെ.പി മൊയ്ദീൻ കുട്ടി, പി സി ഹുസൈൻ ഹാജി, മുസ്തഫ പുള്ളിശ്ശേരി, സക്കീർ അലിക്കണ്ണേത്ത്, അസീസ് കാബ്രൻ, സുലൈഖ മജീദ്,പി കെ ബാവ,തങ്ങൾ ബാവ,എന്നിവർ സംസാരിച്ചു. നിയുകത യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിയാസ് പിസി എന്നിവരെയും ,മുതിർന്ന കോൺഗ്രസ് കാരണവൻമാരെ ചടങ്ങിൽ ആദരിച്ചു. മണ്ഡലം ഭാരവാഹികൾ വാർഡ് മെമ്പർമാർ പോഷക സംഘടനാ നേതാ...
Kerala, Other

പലസ്തീന്‍ വിഷയത്തില്‍ നടപടി നേരിട്ടാല്‍ ആര്യാടന്‍ ഒറ്റപ്പെടേണ്ടി വരില്ല, എല്‍ഡിഎഫ് സംരക്ഷണം നല്‍കും ; എകെ ബാലന്‍

തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ ബാലന്‍. പാര്‍ട്ടി വിലക്ക് ലംഘിച്ച് പലസ്തീന്‍ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ ഗ്രസ് വളപൊട്ടുന്നത് പോലെ പൊട്ടുമെന്നും പലസ്തീന്‍ വിഷയത്തില്‍ നടപടി നേരിട്ടാല്‍ ഷൗക്കത്ത് ഒറ്റപ്പെടേണ്ടി വരില്ലെന്നും എല്‍ഡിഎഫ് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും എ കെ ബാലന്‍ പറഞ്ഞു. ഷൗക്കത്ത് മതനിരപേക്ഷത ഉയര്‍ത്തുന്ന നേതാവാണ്..ഷൗക്കത്തിന്റെ കാര്യത്തില്‍ സിപിഎം ആണോ കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടാക്കിയത്. സുധാകരന്‍ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നിലപാട് ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രസിനൊപ്പം യുഡിഎഫിലെ ഘടക കക്ഷികള്‍ ഇല്ല. ആര്‍എസ്എസിനെയും ബിജെപിയെക്കാള്‍ കോണ്‍ഗ്രസ് അധഃപതിച്ചു എന്നതിന് തെളിവാണ് ഷൗക്കത്തിനെതിരെയുള്ള നോട്ടീസെന്ന് എ കെ ബാലന്‍ പറഞ്ഞു. നടപടിയെടുത്...
Local news, Other

അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഒക്ടോബര്‍ 31 ഇന്ദിരാ ഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ ദിനത്തില്‍ അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളപ്പുറം ടൗണില്‍ അനുസ്മരണ സദസും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് പി സി ഹുസൈന്‍ ഹാജി, കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി കരീം കാബ്രന്‍ , മഹിളാ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി സുലൈഖ മജീദ്, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ മൊയ്ദീന്‍ കുട്ടി മാട്ടറ, ഹസ്സന്‍ പി കെ , രാജന്‍ വാക്കയില്‍, സുരേഷ് മമ്പുറം, മജീദ് പുളക്കല്‍,മഹിളാ കോണ്‍ഗ്രസ് അസംബ്ലി ജനറല്‍ സെക്രട്ടറി സുഹറ പുള്ളിശ്ശേരി,എന്നിവര്‍ സംസാരിച്ചു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം ...
Local news, Other

കോണ്‍ഗ്രസ് കണ്‍വെന്‍ഷനും കാരണവന്മാര്‍ക്ക് ആദരവും സംഘടിപ്പിച്ചു

തിരൂരങ്ങാടി: കോണ്‍ഗ്രസിനെ നെഞ്ചേറ്റിയ നന്നമ്പ്ര പഞ്ചായത്തിലെ കാരണവന്മാരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ അക്ബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുതിയ മണ്ഡലം പ്രസിഡണ്ട് ലത്തീഫ് കൊടിഞ്ഞിയുടെ സ്ഥാനാരോഹണ കണ്‍വെന്‍ഷനിലാണ് പഴയ തലമുറയിലെ കാരണവന്മാരെ ആദരിച്ചത്. നന്നമ്പ്രയുടെ കവിയത്രി കെ. കമലാദേവി, പൊതുയി ടശുചീകരണം ജീവിതചര്യയാക്കിയ കെ.പി മോഹനന്‍, പ്രവാസികളായ ഒ.ടി ബഷീര്‍, അബ്ദുറബ്ബ് മണിപറമ്പത്ത്, അബ്ദുല്‍കരീം കാവുങ്ങല്‍, മുഹമ്മദ്കുട്ടി പന്തപ്പിലാക്കല്‍, സി.കെ റജീന ഫൈസല്‍, മുഹ്‌സിന ഷാക്കിര്‍, എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കണ്‍വെന്‍ഷന്‍ ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുല്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ മണ്ഡലം പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി മെമ്പര്‍ അഡ്വ: ഫാത്തിമ റോഷ്‌ന, യൂത്ത്...
Other

തെയ്യാല സ്വദേശിയെ ബന്ധു കുത്തിപ്പരിക്കേല്പിച്ചു

വെന്നിയുർ : വാക്കുതർക്കത്തിൽ അമ്മാവനെ യുവാവ് കുത്തിപ്പരിക്കേല്പിച്ചതായി പരാതി. തെയ്യാല വെങ്ങാട്ടമ്പലം സ്വദേശി പൈനാട്ട് കൊടശ്ശേരി മുഹമ്മദ് കുട്ടിയുടെ മകൻ പി.കെ. മുഹമ്മദ് ബാവ (45) യെയാണ് കുത്തി പരിക്കേല്പിച്ചത്. ഇന്നലെ രാത്രി വെന്നിയുർ ടൌൺ സ്ക്വാർ ബിൽഡിങിൽ വെച്ചാണ് സംഭവം. തടഞ്ഞു നിർത്തിയ ശേഷം കുത്തുകയായിരുന്നു എന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വയറിന് കുത്തിയത് തടുത്തപ്പോൾ കയ്യിനും വിരലിന് പരിക്കേറ്റു. പിന്നീട് കഴുത്തിനു കുത്തിയപ്പോൾ കഴുത്ത് വെട്ടിച്ചപ്പോൾ തടിയെല്ലിന് പരിക്കേറ്റു. കുടുംബ പ്രശ്നം ആണെന്നാണ് അറിയുന്നത്. പ്രതി ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ ജാഫറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ...
Kerala, Malappuram, Other

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; മലപ്പുറത്ത് യുഡിഎഫ് ആധിപത്യം

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തില്‍ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും. സംസ്ഥാനത്തെ 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എല്‍ഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുക...
Breaking news

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി

ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. സംസ്‌കാരം പുതുപ്പള്ളിയില്‍. സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസം ദുഃഖാചരണം. 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ. ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ...
Politics

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് ലീഗ് തീരുമാനം

മലപ്പുറം : ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തിലാണ് തീരുമാനം. യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം സെമിനാറില്‍ ക്ഷണിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗിലെ എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ സൂചിപ്പിച്ചിരുന്നു. ഈ വിഭാഗത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്ന വിധത്തിലാണ് യോഗത്തില്‍ ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡിനെ മുസ്ലീം വിഷയമായി കാണരുതെന്നും ഇതൊരു പൊതുവിഷയമാണെന്നുമാണ് ലീഗ് നിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വിശദീകരിച്ചു. യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ലീഗ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ല. തങ്ങളുടെ അധ്യക്ഷതയില്‍ എല്ലാവരേയും കൂട്ടിയോജിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ഏകീകൃത സിവില്‍ കോഡ് വിഷയം ഒ...
error: Content is protected !!