സി.പി.ഐ ജില്ലാ സമ്മേളനം : സ്നേഹാദരവ് സംഘടിപ്പിച്ചു
തിരുരങ്ങാടി : 2025-ഓഗസ്റ്റ്-3,4,5 തിയ്യതികളിൽ പരപ്പനങ്ങാടിയിൽ വെച്ച് നടക്കുന്ന സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി തിരുരങ്ങാടി ലോക്കൽ കമ്മിറ്റി പാർട്ടിയിലെയും വർഗ ബഹുജന സംഘടനയിലെയും മുതിർന്ന സഖാക്കളെയും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാത്ഥികളെയും ആദരിച്ചു. സ്നേഹാദരവ് ചടങ്ങ് സി.പി.ഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി കെ.മൊയ്തീൻകോയ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സി.ടി.ഫാറൂഖ്,കെ.വി.മുംതസ് എന്നിവർ സംസാരിച്ചു. സി.ടി.മുസ്ഥഫ അധ്യക്ഷം വഹിച്ചു. ലോക്കൽ സെക്രട്ടറി സി.പി.നൗഫൽ സ്വാഗതവും എം.പി.അബ്ദുസമദ് നന്ദിയും പറഞ്ഞു....