Tag: Football

മെസ്സിപ്പട കേരളത്തിലേക്ക് ; ടീം അടുത്ത വര്‍ഷമാകും കേരളത്തിലെത്തുക
Kerala

മെസ്സിപ്പട കേരളത്തിലേക്ക് ; ടീം അടുത്ത വര്‍ഷമാകും കേരളത്തിലെത്തുക

തിരുവനന്തപുരം : അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടാനെത്തുന്നു. ടീം അടുത്ത വര്‍ഷമാകും കേരളത്തിലെത്തുക. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. മെസ്സി കളിക്കാനെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെസ്സിയുടെ കാര്യത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ബുധനാഴ്ച മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. കേരളത്തില്‍ രണ്ട് മത്സരങ്ങളാകും ടീം കളിക്കുക. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്‍ജന്റീനയുമായി കളിക്കുക. മത്സരം നടത്തുന്ന വേദിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. വേദി തീരുമാനിക്കപ്പെട്ടാല്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അധികൃതര്‍ എത്തി ഗ്രൗണ്ട് പരിശോധിക്കും. നേരത്തേ സെപ്റ്റംബറില്‍ സ്‌പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ക...
Malappuram

ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ; ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കള്‍

മലപ്പുറം : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 2011 ഏജ് കാറ്റഗറി ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കോട്ടപ്പടി സ്‌പോര്‍ട്‌സ് അക്കാദമിയെ തോല്പിച്ചാണ് ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായത്. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി മുന്‍ ക്യാപ്റ്റനും മുന്‍ കെ.എസ്.ഇ.ബി താരവുമായ മങ്കട സുരേന്ദ്രന്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. റണ്ണര്‍ അപ്പ് ട്രോഫി മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സി സുരേഷില്‍ നിന്ന് കോട്ടപ്പടി അക്കാദമി ഏറ്റുവാങ്ങി. ബെസ്റ്റ് പ്ലെയര്‍ ആയി ഗോള്‍കീപ്പറായ മുഹമ്മദ് ആഷിലിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അര്‍ജുന്‍ വി.ആര്‍ മൊമെന്റോ നല്‍കി. ...
Sports

മഹീന്ദ്ര സൂപ്പർ ലീഗ് കേരള: രണ്ടാം സെമി ഫൈനൽ ഇന്ന്

കണ്ണൂർ Vs കൊച്ചി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ന് ( നവംബർ 6 ) കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ കിക്കോഫ് വൈകീട്ട് 7.30 ന്. ലീഗ് റൗണ്ടിലെ 10 കളികളിൽ നാല് ജയം, നാല് സമനില, രണ്ട് തോൽവി, 16 പോയന്റ് എന്നിങ്ങനെയാണ് കണ്ണൂർ, കൊച്ചി ടീമുകളുടെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം. ഗോൾ ശരാശരിയാണ് കൊച്ചിക്ക് ടേബിളിൽ രണ്ടാം സ്ഥാനം നൽകിയത്. കണ്ണൂർ മൂന്നാമതും. ലീഗിൽ അഞ്ച് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോറിയൽട്ടൻ നാസിമെന്റോ ആക്രമണത്തിലും 21 രക്ഷപ്പെടുത്തലിന്റെ റെക്കോർഡ് സൂക്ഷിക്കുന്ന ഹജ്മൽ ഗോൾ പോസ്റ്റിലും കൊച്ചിയുടെ പ്രതീക്ഷയാണ്. സ്പാനിഷ് താരങ്ങളായഅഡ്രിയാൻ സെർദിനേറോ, ഡേവിഡ് ഗ്രാൻഡെ, എസിയർ ഗോമസ് എന്നിവരിലാണ് കണ്ണൂരിന്റെ കരുത്ത്. ലീഗ് റൗണ്ടിൽ ഇരു ടീമുകളും രണ്ടു തവണ മുഖാമുഖം വന...
Breaking news

ടർഫിൽ ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞു വീണു മരിച്ചു

നന്നമ്പ്ര : ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി സ്വദേശി തിലായിൽ പോക്കരിന്റെ മകൻ ഹമീദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് ചെറുമുക്ക് ടർഫിൽ വെച്ചാണ് സംഭവം. ചെറുമുക്ക് mec7 ഹെൽത്ത് ക്ലബിൽയോഗക്കു ശേഷം മുതിർന്നവരുടെ ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ സി പി ആർ നൽകി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കബറടക്കം ഇന്ന് രാത്രി 8 ന് കുണ്ടൂർ ജുമാ മസ്ജിദിൽ. ഭാര്യ: സുദിനത്ത്മക്കൾ: മുബഷിറ, റിൻഷ, സൻഹമരുമകൻ: സ്വലാഹുദ്ധീൻ ...
Local news

താനൂര്‍ സബ്ജില്ല ജൂനിയര്‍ ഫുട്‌ബോള്‍ മത്സരം ; ചെട്ടിയാന്‍ കിണര്‍ ജിഎച്ച്എസ്എസ് ജേതാക്കള്‍

താനൂര്‍ സബ്ജില്ല ജൂനിയര്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ചെട്ടിയാന്‍ കിണര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജേതാക്കളായി. കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കറി സ്‌കൂളിനെ പരാജയപ്പെടുത്തിയാണ് ചെട്ടിയാന്‍ കിണര്‍ ജിഎച്ച്എസ്എസ് ജേതാക്കളായത്. താനൂര്‍ സബ് ജില്ല തല ഗെയിംസ് മത്സരങ്ങള്‍ എ.ഇ.ഒ ശ്രീജ രാജീവ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ ബിജു പ്രസാദ് ,സബ്ജില്ല സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് സെക്രട്ടറി ജാബിര്‍ .ടി, സെലക്ഷന്‍ കമ്മറ്റി അംഗങ്ങളായ ഷംസു ദ്ദീന്‍ എം, സായൂണ്‍ എ.കെ, എം മുഹമ്മദ് മുസ്ഥഫ എന്നിവര്‍ സംബന്ധിച്ചു ...
Other, university

അന്തര്‍സര്‍വകലാശാലാ വനിതാ ഫുട്‌ബോള്‍; കാലിക്കറ്റിനെ അഭിരാമി നയിക്കും

കാലിക്കറ്റ് സര്‍വകലാശാല ആതിഥേയരാകുന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാല വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് 30-ന് സര്‍വകലാശാലാ കാമ്പസിലെ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ തുടക്കമാകും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള 36 സര്‍വകലാശാലകളാണ് ജനുവരി നാല് വരെ നടക്കുന്ന മത്സരങ്ങള്‍ക്കുള്ളത്. 30-ന് രാവിലെ ഏഴ് മണിക്ക് തുടങ്ങും. രണ്ട് മൈതാനങ്ങളിലായി ആദ്യ ദിവസം 16 മത്സരങ്ങള്‍ നടക്കും. കാലിക്കറ്റ് സര്‍വകലാശാലാ ആദ്യ ദിനം ജെ.എന്‍.ടി.യു.  ഹൈദരാബാദുമായി മത്സരിക്കും. കാലിക്കറ്റ് ടീമിനെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ ആര്‍. അഭിരാമി നയിക്കും. മാള കാര്‍മല്‍ കോളേജിലെ പി. അശ്വതിയാണ് വൈസ് ക്യാപ്റ്റന്‍. ടീം അംഗങ്ങള്‍: പല്ലവിസിന റാവത്ത്, വി. ആരതി, ജെന്നിഫര്‍ ഡോര്‍ഡോ, പി. അനീന, അദിതി പാര്‍മര്‍, കെ. സാന്ദ്ര (സെന്റ് ജോസഫ്‌സ് ഇരിങ്ങാലക്കുട), എസ്. യദുപ്രിയ, പി. മേഘ (സെന്റ് മേരീസ് തൃശ്ശൂര്‍), ഇ. തീര്‍ത്ഥ ലക്ഷ്...
Sports

പരപ്പിൽപാറ യുവജന സംഘം സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി

പരപ്പിൽപാറ : ഫുട്ബോൾ മത്സരങ്ങൾക്ക് പ്രോത്സാഹനവും പുതിയ കായിക താരങ്ങളെ വാർത്തെടുക്കുന്നതിന്റെയും ഭാഗമായി പരപ്പിൽപാറ യുവജന സംഘം വർഷംതോറും വേനൽ അവധിയിൽ നടത്തിവരുന്ന സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് വലിയോറ പാടം ഫുട്ബോൾ മൈതാനത്ത് തുടക്കമായി. 4- ടീമുകളിലായി 60 കായിക താരങ്ങൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരങ്ങളുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.എം ബഷീർ നിർവ്വഹിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ മുഖ്യാതിഥിയായി പങ്കെടുത്തു. ക്ലബ്ബ് രക്ഷാധികാരി എ.കെ.എ നസീർ , കെ.പി ഫസൽ, സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈപ്രൻ തുടങ്ങി മറ്റു ക്ലബ്ബ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ...
Sports

ഫുട്‌ബോള്‍ ജഗ്ഗ്‌ലിംഗ് ; നാടിന്റെ അഭിമാനമായി അബ്ദുല്‍ റഹ്‌മാന്‍

പരപ്പനങ്ങാടി : ഫുട്‌ബോള്‍ ജഗ്ഗ്‌ലിംഗിലൂടെ (കാല്‍ കൊണ്ട് മിനുറ്റില്‍ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ തട്ടുക) ഇന്ത്യന്‍ ബുക്ക് റെക്കോര്‍ഡില്‍ ഇടം നേടി നാടിന്റെ അഭിമാനമായി പരപ്പനങ്ങാടി എസ് എന്‍ എച്ച് എസ് എസ് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അബ്ദുല്‍ റഹ്‌മാന്‍. 15ാം ഡിവിഷന്‍ പുത്തരിക്കല്‍ ഉള്ളണം റോഡിലെ കുന്നുമ്മല്‍ നൗഷാദ് & ആയിഷ ദമ്പതികളുടെ ഇളയ മകനാണ് അബ്ദുറഹ്‌മാന്‍ നിരന്തര പരിശ്രമത്തിലൂടെയും രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും പ്രോത്സാഹനത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്. ...
Sports

എൽ ക്യാമ്പോ അഖില കേരളാ വനിതാ ഫൈവ്സ് ടൂർണ്ണമെന്റ്; പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന് രണ്ടാം സ്ഥാനം

തൃശൂർ ആൻഫീൽഡ് എഫ് സി ചാമ്പ്യന്മാരായി പരപ്പനങ്ങാടി :- ചുടലപ്പറമ്പ് മൈതാനിയിൽ വെച്ച് എൽ ക്യാമ്പോ സംഘടിപ്പിച്ച അഖില കേരളാ ഫൈ വ്സ് ടൂർണ്ണമെന്റിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് രണ്ടാം സ്ഥാനം നേടി. ആദ്യമായാണ് മലപ്പുറം ജില്ലയിൽ ഇത്തരത്തിൽ വനിതകൾക്കായി ഒരു ഓപ്പൺ ഫൈവ്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. കേരളത്തിലെ മികച്ച 8 വനിത ടീമുകളിലായി 80 വനിതാ താരങ്ങൾ പങ്കെടുത്തു. നിരവധി ജില്ലാ യൂണിവേഴ്സിറ്റി താരങ്ങൾ വിവിധ ടീമുകൾക്കായി മാറ്റുരച്ചു. ഫൈനലിൽ തൃശൂർ ആൻഫീൽഡ് എഫ് സി.യായിരുന്നു ചാമ്പ്യൻ മാരായത്. ...
Information

കാല്പന്തിന്റെ സൗന്ദര്യവും വീറും വാശിയും നേരില്‍ കാണാന്‍ വീ കാനിലെ മാലാഖ കുട്ടികള്‍ എത്തി

തിരൂരങ്ങാടി :- കാല്പന്തിന്റെ സൗന്ദര്യവും വീറും വാശിയും നേരില്‍ കാണാന്‍ വീ കാനിലെ മാലാഖ കുട്ടികള്‍ എത്തി. ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന ഡി.ഡി സൂപ്പര്‍ സോക്കറിലാണ് അതിഥികളായി വീ കാന്‍ ഗ്രൂപ്പിലെ മാലാഖ കുട്ടികള്‍ എത്തിയത്. കൂടാതെ സംസ്ഥാന ശിശുക്ഷേമ വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവും ഭിന്നശേഷി ദേശീയ പഞ്ചഗുസ്തി ഗോള്‍ഡ് മെഡല്‍ വിന്നറുമായ അമല്‍ ഇഖ്ബാല്‍ ചടങ്ങിലെ മുഖ്യാതിഥിയായി. എല്ലാവരുടെയും കൂടെ ഗാലറിയില്‍ ഇരുന്ന് നാട്ടിലെ കളി കാണാന്‍ കിട്ടിയതില്‍ അതിയായ സന്തോഷത്തില്‍ മതിമറന്ന് ആഹ്‌ളാദിക്കുകയായിരുന്നു മാലാഖ കുട്ടികള്‍. കുട്ടികളോടൊപ്പം വീ കാന്‍ പ്രവത്തകരായ അലിഷാ, അഷ്‌റഫ് എം, ഖാലിദ്, ഡി.ഡി ഗ്രൂപ്പ് പ്രവര്‍ത്തകരായ കെ.ടി വിനോദ്, അഫ്‌സല്‍ കെ.വി.പി, ഫിറോസ് കെ.പി, സിറാജ് എം, ഷിഹാബ് വി.പി, അഷ്‌റഫ് കെ എന്നിവരും പങ്കെടുത്തു. ...
Sports

മലപ്പുറം ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സര വിജയികളെ തെരെഞ്ഞെടുത്തു

മലപ്പുറം : ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തെരെഞ്ഞെടുത്തു. എം.എസ്.പി അസിസ്റ്റന്റ് കമാണ്ടന്റ് ഹബീബ് റഹ്‌മാന്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. സുധീര്‍ കുമാര്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ സുരേന്ദ്രന്‍, പ്രസ്സ് ക്ലബ്ബ് ജില്ലാ ട്രഷറര്‍ വി.വി. അബ്ദുല്‍ റഊഫ് എന്നിവരാണ് വിജയികളെ തെരെഞ്ഞെടുത്തത്. ലോകകപ്പ് കരസ്ഥമാക്കുന്ന രാജ്യമേതാവുമെന്നതിന് ശരിയുത്തരം പ്രവചിച്ച 2263 പേരില്‍നിന്നും നറുക്കെടുപ്പില്‍ മുഹമ്മദ് ആസിഫ്, ഗ്ലാമര്‍സിറ്റി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്, കരിപ്പോള്‍, ആതവനാട് 10001 രൂപയുടെ സമ്മാനത്തിന് അര്‍ഹനായി. ലോകകപ്പില്‍ രണ്ടാം സ്ഥാനം ആര് നേടുമെന്നതില്‍ ശരിയുത്തരം നല്‍കിയ 2101 പേരില്‍നിന്നും ആദില്‍ മുഹമ്മദ്, യുവ ആര്‍ട്സ്...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 2023 ജനുവരി 5-ന് തുടങ്ങും. അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 26-ന് തുടങ്ങും.    പി.ആര്‍. 1755/2022 പരീക്ഷാ ഫലം അവസാന വര്‍ഷ പാര്‍ട്ട്-2 ബി.ഡി.എസ്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.     പി.ആര്‍. 1757/2022 പുനര്‍മൂല്യനിര്‍ണയ അപേക്ഷ മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഓണേഴ്‌സ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുന...
Accident

ഫുട്‌ബോൾ മത്സരം കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു

പെരുവള്ളൂർ : ഉങ്ങുങ്ങലിൽ ലോകക്കപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. നജാത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി മാവൂർ സ്വദേശി നാദിർ (17) ആണ് മരിച്ചത്. ഇന്നലെ അർദ്ധ രാത്രി ആണ് ദാരുണമായ അപകടം ഉണ്ടായത്. സ്കൂളിന് സമീപത്തെ ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്. മീഞ്ചന്തയിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. TDRF വളണ്ടീയർമാരായ ഫസൽ റഹ്മാൻ കാടപ്പടി, ഹസീബ് പുളിയം പറമ്പ്, ഷബീബ് എന്നിവരും പ്രദേശത്തെ യുവാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. നജാത്ത് സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിയാണ്. തേഞ്ഞിപ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ...
Sports

വെറ്ററൻസ് ഫുട്ബോൾ മത്സരം തിരുരിൽ

തിരൂർ: ഖത്തർ ലോകകപ്പിന്റെ ആരവുമായി തിരുരിൽ വെറ്ററൻസ് ഫുട്ബോൾ മത്സരം നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നവംബർ 6 ന് ഞായാറാഴ്ചതാഴെപ്പാലം രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് മത്സരം.മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെവൈറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ (വി - ഫാറ്റ് ) തിരുരാണ് സംഘാടകർ. തിരുർ താലുക്ക് പരിധിയിലുള്ള 40 വയസ്സ് കഴിഞ്ഞ 200 ലധികം പഴയകാല ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയാണ് വി-ഫാറ്റ് .സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ പഴയ കാല ഫുട്ബോൾ താരങ്ങളുടെ വിപുലമായ കുട്ടായ്മയുംഅവരുടെ ഫുട്ബോൾ മത്സരവും നടക്കുന്നത്. തിരുർ വെറ്ററൻസ് ലീഗ്(ടി.വി. എൽ) എന്ന് നാമകരണം ചെയ്ത മത്സരത്തിൽ ലീഗ് കം നോകൗട്ടിൽ 4 ടീമുകൾപങ്കെടുക്കും. ടീമുകളുടെ സെലക്ഷൻ ഇതിനകം പൂർത്തിയായി.മത്സരം വൈകിട്ട് 4 മണിക്ക് ഫീഷറിസ് കായിക വകുപ്പ് മന്ത്രിവി. അബ്ദുറഹിമാൻഉദ്...
Sports

സന്തോഷ് ട്രോഫി: എ.ഐ.എഫ്.എഫ്. അവലോകന യോഗം ചേര്‍ന്നു

മത്സര ക്രമങ്ങള്‍ അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കും. സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. എ.ഐ.എഫ്.എഫ്. കോമ്പറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വര്‍, പ്രതിനിധികളായ ആന്‍ഡ്രൂര്‍, സി.കെ.പി. ഷാനവാസ് എന്നിവരുടെ നേത്യത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്.കഴിഞ്ഞ ദിവസം സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളായ മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയം എന്നിവ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനക്ക് ശേഷം എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ വിവിധ സബ്കമ്മിറ്റികളെ നേരിട്ട് ബോധ്യപ്പെടുത്തി. പയ്യനാട് സ്റ്റേഡിയത്തില്‍ കോര്‍ണര്‍ ഫ്‌ളാഗിലെ പുല്ലിന്റെ പരിപാലനം, ലൈവ് ടെലിക്കാസ്റ്റ് ചെയ്യാന്‍...
Other

കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ ലീഗ് മത്സരങ്ങൾക്ക് ഉജ്ജ്വല പരിസമാപ്തി

കൊടിഞ്ഞി ക്ലബ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കൊടിഞ്ഞിയിലെ ഇരുപതോളം രജിസ്‌ത്രേട് ക്ലബ്ബുകളെ പങ്കെടുപ്പിച്ച് ഫുട്ബോൾ , ക്രിക്കറ്റ് , വോളീബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു. അഞ്ചാമത് ലീഗ് ഫുട്ബോൾ മത്സരത്തിൽ ടൌൺ ടീം കൊടിഞ്ഞി ജേതാക്കളായി . വാശിയേറിയ മത്സരത്തിൽ ശില്പ പയ്യോളിയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മിന്നുന്ന ജയം കാഴ്ച്ചവെച്ചത് . ക്രിക്കറ്റ് ലീഗ് മത്സരത്തിലും വോളിബോൾ മത്സരത്തിലും ന്യൂ ബ്രൈറ് കൊടിഞ്ഞി ജേതാക്കളായി . കെ.എഫ്.സി കൊടിഞ്ഞി , ഫോർലാന്റ് കൊടിഞ്ഞി ടീമുകളെ പരാജയപ്പെടുത്തിയാണ് വിജയക്കൊടി നാട്ടിയത്. അതോടെ ഇരുപത്ത് പോയിന്റ് മായി ന്യൂ ബ്രൈറ് ഓവറോൾ കിരീടം ചൂടാൻ അർഹത നേടി .മത്സരങ്ങളുടെ ശേഷം സംഘടിപ്പിച്ച സമ്മാന ദാനത്തിൽ പഞ്ചായത്തിൽ നിന്നും ഫുടബോൾ മത്സരത്തിൽ വിജയിച്ച എ എം എൽ പി സ്‌കൂൾ കടുവ ളൂർ വിദ്യാർത്ഥികളെ അനുമോദിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ.യാസറിനെ എം.എ എഛ് എസ്...
Other

സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമാക്കും: മന്ത്രി വി.അബ്ദുറഹിമാൻ

ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്തു സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമായി നടത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളിൽ കാൽപ്പന്തുകളിയുടെ ആവേശമുണർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചരണ വാഹനങ്ങൾ എത്തുമെന്നും മത്സരത്തിന്റെ തലേ ദിവസം മുൻ കാല താരങ്ങൾക്കുള്ള ആദരമായി സന്തോഷ് ട്രോഫി മത്സരത്തിൽ പങ്കെടുത്ത ടീമുകൾ തമ്മിൽ സൗഹൃദ മത്സരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കലക്ടറേറ്റിൽ സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷ് ട്രോഫി മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും ഏറ്റവും മികച്ച ഷോട്ടുകൾ കണ്ടെത്തുന്ന വിഷ്വൽ മീഡിയയ്ക്കും മന്ത്രി അവാർഡുകൾ പ്രഖ്യാപിച്ചു. കായിക മേഖലയെ ശാക്തീകരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും അഞ്ച് ലക്ഷം സ്കൂൾ കുട്ടികളെ മുൻ കാല താ...
Malappuram

ഫുട്‌ബോൾ ടൂർണമെന്റിൽ കളിക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു; കളി നിർത്തിവെപ്പിച്ചു

തിരൂരങ്ങാടി: പന്താരങ്ങാടി പതിനാറുങ്ങലിൽ ഫുട്‌ബോൾ ടൂര്ണമെന്റിനിടെ കളിക്കാരെ മർദിച്ച സംഭവത്തിൽ പോലീസ് കേസ് എടുത്തു. പതിനാറുങ്ങൽ ഗോൾഡൻ ഈഗിൾസ് സംഘടിപ്പിച്ച ഫ്ളഡ്ലൈറ്റ് ഫുട്‌ബോൾ ടൂര്ണമെന്റാണ് സംഘർഷത്തിൽ കലാശിച്ചത്. ചെറുമുക്ക് ഐശ്വര്യ ക്ലബും കരിപറമ്ബ് 4 എൻ സി ക്ലബും തമ്മിലായിരുന്നു മത്സരം. ചെറുമുക്കിന് വേണ്ടി കോഴിക്കോട് ജില്ലയിൽ നിന്നുള്ള ടീമാണ് കളിച്ചത്. കളി തുടങ്ങി 10 മിനിറ്റിനുള്ളിൽ കളിക്കാർ തമ്മിൽ ഫൗൾ ചെയ്തത് സംബന്ധിച്ച് തർക്കമുണ്ടായി. ഇതോടെ കരിപറമ്ബ് ടീമിന്റെ ആളുകൾ വന്ന് ചെറുമുക്ക് ടീമിലെ കളിക്കാരെ മർദിക്കുകയായിരുന്നു. ഒതുക്കുങ്ങൽ റോയൽ ട്രാവൽസിന്റെ താരം കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജുനൈദ് (26), സബാൻ കോട്ടക്കലിൽ താരം ചെറുവണ്ണൂർ അരിക്കാട് സ്വദേശി നാസിൽ (25) എന്നിവരെ ഇരുപതോളം പേർ സംഘം ചേർന്ന് വളഞ്ഞിട്ട് തല്ലി. പരിക്കേറ്റ ഇരുവരും ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച്ച പരാതി നൽകി. സംഭവത്തിൽ 25 പ...
Other

കളിക്കാരും കളി നിയന്ത്രിച്ചതും അഷ്റഫുമാർ. വേറിട്ട അനുഭവവുമായി അഷ്റഫ് കൂട്ടായ്മ ഫുട്ബോൾ ടൂർണ്ണമെൻറ്.

തിരൂരങ്ങാടി:ഫുട്ബോൾ ടൂർണ്ണമെൻറുകൾ ഏറെ കണ്ടിട്ടുള്ള ഫുട്ബോൾ പ്രേമികൾക്ക് വേറിട്ട അനുഭവമായിരുന്നു കഴിഞ്ഞ ദിവസം എടരിക്കോട് ടർഫിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെൻറ്. ടൂർണ്ണമെൻറ് സംഘടിപ്പിച്ചതും അഷ്റഫുമാർ,പങ്കെടുത്ത ടീമുകളും അഷ്റഫ്മാരുടേത് .കളിക്കാരും അഷ്റഫുമാർ.കളി നിയന്ത്രിച്ചതും അഷ്റഫുമാർ . ഉൽഘാടകനും മറ്റ് അഥിതികളായെത്തിയവരും അഷ്റഫുമാർ തന്നെ. കാണികളായി എത്തിയതിലും അഷ്റഫുമാർ ഒട്ടേറെ.ടൂർണ്ണമെൻറ് മൊത്തം അഷ്റഫ് മയം.കാണികളായി എത്തിയവർക്കും നാട്ടുകാർക്കും അൽഭുതവും. അഷ്റഫ് കൂട്ടായ്മ മലപ്പുറം മലപ്പുറം ജില്ലാ കമ്മറ്റി കോട്ടക്കൽ എടരിക്കോട് ടർഫിൽ സംഘടിപ്പിച്ച യു.എ.ഇ അഷ്റഫ് കൂട്ടായ്മ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും സൗദി അഷ്റഫ് കൂട്ടായ്മ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കുമുള്ള ഫുട്ബോൾ ടൂർണ്ണമെൻ്റാണ് വേറിട്ട അനുഭവമായി മാറിയത്.ജില്ലയിൽ നിന്നുള്ള അഷ്റഫ് കൂട്ടായ്മയുടെ എട്ട് മണ്ഡലം കമ്മറ്റികളാണ് ടൂർണ്ണമെൻറിൽ മാറ്റു...
Kerala, Sports

മലപ്പുറത്തിന്റെ കരുത്തിൽ കേരളത്തിന് നാഷണൽ ഓപ്പൺ ഫുട്‌ബോൾ ചാംപ്യൻഷിപ്

ഇന്ത്യൻ ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിച്ച ആറാമത് നാഷണൽ ഓപ്പൺ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ജേതാക്കളായി. ജയ്‌പൂരിൽ നടന്ന മത്സരത്തിൽ ഫൈനലിൽ ഉത്തർ പ്രദേശിനെ 2-1 ന് തോൽപ്പിച്ചാണ് കിരീടം നേടിയത്. സെമി ഫൈനലിൽ ഹരിയാനയെ 1-0 ന് തോൽപ്പിച്ചാണ് ടീം ഫൈനലിൽ പ്രവേശിപ്പിച്ചത്.ഫൈനലിൽ സയ്യിദ് അലി, അജ്മൽ റാഷിദ് എന്നിവർ കേരളത്തിന് വേണ്ടി ഗോളുകൾ നേടി.സംസ്ഥാനത്തെ മികച്ച ക്ലബുകളിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തിയാണ് ടീം തിരഞ്ഞെടുത്തത്. ഭൂരിഭാഗം പേരും മലപ്പുറത്തുകരാണ്. ടീം അംഗങ്ങൾ:കെ.പി.ഹരിലാൽ (ക്യാപ്റ്റൻ),ആന്റോ സുനിൽ, (ഇരുവരും നിലമ്പുർ), മുഹമ്മദ് ജിംഷാദ് നരിമടക്കൽ കൊടിഞ്ഞി, കെ.റിൻഷാദ് (തിരൂർ), യു. പി. അജ്മൽ ഹാഷിർ,(പെരിന്തൽമണ്ണ) എം.ടി.റസ്‌ലാൻ മുഹമ്മദ്, ലഫിൻ ഷാലു, മുഹമ്മദ് ഹംദി,( മൂവരും വേങ്ങര), ഫസൽ റഹ്മാൻ,(തിരൂരങ്ങാടി), എൻ.ഹരിരാജ് (കൊണ്ടോട്ടി), യദുകൃഷ്ണൻ, കെ.സയ്യിദ് അലി (വറ്റല്ലൂർ), മുസ്സബ് അബ...
Local news

മന്ത്രിയെ ക്ഷണിച്ചില്ല, തിരൂരങ്ങാടി സ്കൂൾ സ്റ്റേഡിയം നവീകരണ ഉദ്‌ഘാടനം മാറ്റി വെപ്പിച്ചു.

മാറ്റിവെച്ചത് പ്രതികൂല കാലാവസ്‌ഥ കാരണമെന്ന് അധികൃതർ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നവീകരണ പ്രവൃത്തി ഉദ്‌ഘാടനം മാറ്റി വെച്ചു. കിഫ്ബി പദ്ധതിയിൽ 2.02 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്. കെ.പി.എ. മജീദ് എം എൽ എ ശിലാസ്ഥാപനം നടത്തുന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് മുഖ്യാതിഥി ആയാണ് മുൻസിപ്പാലിറ്റി ചടങ്ങ് തീരുമാനിച്ചിരുന്നത്. എന്നാൽ , സംസ്‌ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ നടത്തുന്ന പ്രവൃത്തി മുൻ എംഎൽഎ യുടെ ശ്രമഫലമായി ലഭിച്ചതാണെന്നുള്ള പ്രചാരണവും, പരിപാടിക്ക് തൊട്ടടുത്ത മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ കായിക മന്ത്രിയെ ക്ഷണിക്കാത്തതും സി പി എമ്മിന് ക്ഷീണമായി. പരിപാടി ലീഗ് മേള ആക്കുന്നെന്നു ആരോപിച്ചു നേതൃത്വത്തിൽ ഇടപെടീച്ചു പരിപാടി മാറ്റി വെക്കുകയായിരുന്നു.അതേ സമയം, പ്രതികൂല കാലാവസ്ഥ കാരണം പരിപാടി മാറ്റിവെച്ചതായി പ്ര...
error: Content is protected !!