Tag: Ganja

1.8 കിലോ കഞ്ചാവുമായി തെയ്യാലയിൽ 2 പേർ പിടിയിൽ
Crime

1.8 കിലോ കഞ്ചാവുമായി തെയ്യാലയിൽ 2 പേർ പിടിയിൽ

താനൂർ: തെയ്യാലയിൽ 1.8 കി. ഗ്രാം കഞ്ചാവ് പിടികൂടി. രണ്ടുപേർ അറസ്റ്റിൽ. താനൂർ തെയ്യാല -ഓമച്ചപ്പുഴ റോഡിൽ മോട്ടോർസൈക്കിളിൽ കടത്തിക്കൊണ്ടുവന്ന 1840ഗ്രാം കഞ്ചവാണ് പിടികൂടിയത്.തെയ്യാല വെങ്ങാട്ടമ്പലം സ്വദേശിയായ കുണ്ടിൽ പരേക്കാട്ട് അബ്ദുറഹ്മാൻ മകൻ ഉസ്മാൻ കോറാട് പുൽപ്പറമ്പ് സ്വദേശി പെരൂളിൽ മുഹമ്മദ് കുട്ടി മകൻ മുഹമ്മദ് റാഷിദ് എന്നിവരെയാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസ് നു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് താനൂർ ഡിവൈഎസ്പി പ്രമോദ് പി യുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് താനൂർ ഇൻസ്‌പെക്ടർ ടോണി ജെ മറ്റം, സബ് ഇൻസ്‌പെക്ടർ മാരായ സുജിത്ത്,പ്രമോദ്, എസ് സി പി ഒ മാരായ സുജിത്ത്, ഷമീർ, രാഗേഷ് സി പി ഒ മാരായ അനീഷ്, ഷിബു,ലിബിൻ , എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണ് കഞ്ചാവ് പിടികൂടിയത്.19-3 -2025 തിയ്യതി ബുധനാഴ്ച്ച രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി...
Crime

തെയ്യാലയിൽ 2 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

തെയ്യാല - ഓമച്ചപ്പുഴ റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഷെഡിൽ നിന്നു 1840 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ തെയ്യാല സ്വദേശികളായ ഉസ്മാനും മുഹമ്മദ് റാഷിദും പിടിയിലായി. താനൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലുളള സ്കോഡിലെ എസ്.ഐ പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് രാത്രി 9 മണിയോടു കൂടിയായിരുന്നു പരിശോധന....
Other

പൊതുസ്ഥലത്ത് വച്ച് കഞ്ചാവ് വലിച്ചു ; യൂത്ത് ലീഗ് നേതാവ് പിടിയില്‍

കോഴിക്കോട് : പൊതുസ്ഥലത്ത് വെച്ച് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് പൊലീസ് പിടിയില്‍. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. പ്രാദേശിക യൂത്ത് ലീഗ് നേതാവ് നൊച്ചാട് സ്വദേശി അനസ് വാളൂരി(28) നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. കായണ്ണ ഹെല്‍ത്ത് സെന്ററിനു സമീപം ഇന്നലെ പകല്‍ 3.45 ഓടെയാണ് സംഭവം. റോഡരികില്‍ കഞ്ചാവ് ബീഡി വലിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. മൂന്നുപേരെയാണ് പൊലീസ് പിടികൂടിയത്. കായണ്ണ ഹെല്‍ത്ത് സെന്റര്‍ റോഡില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും പതിവാണെന്നും, ഈ പ്രദേശത്ത് കഞ്ചാവ് വില്‍പ്പനക്കാരും ആവശ്യക്കാരും തമ്പടിക്കാറുണ്ടെന്നും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്നു. പട്രോളിങ്ങിനിടെയാണ് അനസും സംഘവും പോലീസിന്റെ കണ്ണില്‍ പെടുന്...
Kerala

രണ്ട് കിലോ കഞ്ചാവുമായി ഐടിഐ വിദ്യാര്‍ത്ഥിയായ 19 കാരന്‍ പിടിയില്‍

ഇടുക്കി : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി ഐടിഐ വിദ്യാര്‍ത്ഥിയായ 19 കാരന്‍ പിടിയില്‍. ഇടുക്കി രാജാക്കാട് സ്വദേശിയും രാജാക്കാട് സര്‍ക്കാര്‍ ഐ ടി ഐയിലെ വിദ്യാര്‍ത്ഥിയുമായ അഭിനന്ദ് ആണ് പിടിയിലായത്. അടിമാലി ഇരുമ്പ് പാലത്തിന് സമീപം എക്‌സൈസ് നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. രാജാക്കാട് ഭാഗത്ത് ചില്ലറ വില്പനയ്ക്ക് കൊണ്ടുപോകുന്ന കഞ്ചാവാണ് പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ കേസില്‍ ഉള്‍പ്പെടെ നിലവിലുണ്ടെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്‌കൂട്ടറും പിടികൂടിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്യും....
Kerala

കോളേജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി ; അറസ്റ്റിലായവരില്‍ എസ്എഫ്‌ഐ നേതാവും : പരിശോധനയില്‍ തൂക്കി വില്‍പ്പനക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു

കൊച്ചി : കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. 2 കിലോയോളം കഞ്ചാവാണ് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്. 3 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്. കേസില്‍ അറസ്റ്റിലായവരില്‍ എസ് എഫ് ഐ നേതാവുമുണ്ട്. കരുനാഗപള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ...
Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

പത്തനംത്തിട്ട : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കഞ്ചാവുമായി വീണ്ടും എക്‌സൈസിന്റെ പിടിയില്‍. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എസ്.നസീബാണ് പിടിയിലായത്. 300 ഗ്രാം കഞ്ചാവാണ് പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഒരു വര്‍ഷം മുന്‍പും ഇയാള്‍ക്കെതിരെ എക്‌സൈസ് കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു....
Kerala

10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയടക്കം നാല് പേര്‍ പിടിയില്‍

കൊല്ലം : കൊല്ലം ഓച്ചിറയില്‍ 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയടക്കം നാല് പേര്‍ എക്‌സൈസിന്റെ പിടിയില്‍. ഒഡീഷ സ്വദേശികളായ ബിക്കാരി ചരണ്‍ ഗൗഡ (27 വയസ്), സുശാന്ത് കുമാര്‍ (22 വയസ്), രാജേഷ്‌കുമാര്‍ പോലായി (18 വയസ്), ഓച്ചിറ സ്വദേശി രാജേഷ്‌കുമാര്‍ (41 വയസ്) എന്നിവരാണ് പിടിയിലായത്. കൊല്ലം എക്‌സൈസ് സൈബര്‍ സെല്ലിന്റെ കൂടി സഹായത്തോടെ കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജു എസ്.എസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടിയും കൊല്ലം എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ 10.086 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. അന്തര്‍ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയില്‍ നിന്നും കഞ്ചാവ് ശേഖരിച്ച് കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന് ജില്ലയില...
Kerala

തീപ്പെട്ടിയുണ്ടോ ചേട്ടാ…. കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിക്കാനെത്തിയത് എക്‌സൈസ് ഓഫീസില്‍ : പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ പിടിയില്‍

അടിമാലി : കഞ്ചാവ് ബീഡി കത്തിക്കാന്‍ തീ ചോദിച്ച് എക്‌സൈസ് ഓഫീസിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് സഹിതം എക്‌സൈസിന്റെ പിടിയില്‍. തൃശ്ശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് കേസില്‍ പിടിച്ച വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്ക് ഷോപ്പാണെന്ന് കരുതി ഇടുക്കി അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് തീ ചോദിച്ച് കയറിച്ചെന്നത്. യൂണിഫോമിട്ടവരെ കണ്ടതോടെ കുട്ടികള്‍ തിരിഞ്ഞോടിയെങ്കിലും പിടികൂടുകയായിരുന്നു. ഇവരില്‍ ഒരാളില്‍ നിന്ന് 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളില്‍ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും കേസെടുത്തു. ശേഷം രണ്ട് പേരെയും അധ്യാപകര്‍ക്കൊപ്പം വിട്ടയച്ചു. കേസിന്റെ വിശദാംശങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു....
Malappuram, Other

ബസില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി തിരൂര്‍ സ്വദേശി പിടിയില്‍

വയനാട് : മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 16.155 കിലോ കഞ്ചാവുമായി തിരൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. തിരൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് ആണ് എക്‌സൈസ് പരിശോധനയില്‍ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്കുള്ള ബസില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. മുത്തങ്ങ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി. അബ്ദുള്‍ സലീം, രജിത്ത് പി.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്ത് പി.വി, സുധീഷ് വി എന്നിവര്‍ ഉണ്ടായിരുന്നു....
Crime, Kerala

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എം ഡി എം എ, കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവാവ് പിടിയില്‍

മാന്നാര്‍: ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് എം ഡി എം എ, കഞ്ചാവ് എന്നിവ വില്‍പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. 12 ഗ്രാം കഞ്ചാവും ഒരു ഗ്രാം എം ഡി എം എയുമായി മാന്നാര്‍ കുരട്ടിശേരിപട്ടം കോലക്കല്‍ അമല്‍ സുരേഷ് (23) ആണ് മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. ബാംഗ്ലൂരുവില്‍ നിന്ന് കഞ്ചാവും എം ഡി എം എയും കൊണ്ടുവന്ന് മാന്നാറിലും, പരിസരപ്രദേശങ്ങളിലും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചില്ലറ വില്‍പന നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു....
Local news

വേങ്ങരയില്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം വില്പനക്കെത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

വേങ്ങര : പറപ്പൂര്‍ സൂപ്പി ബസാറില്‍ നിന്ന് 6.9 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ജില്ലയിലെകൃഷ്ണ നഗര്‍ സ്വദേശി സമീം മൊണ്ടാലി(28)ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി എട്ട് മണിയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൂപ്പി ബസാര്‍ ജംഗ്ഷനിലെ ക്വാര്‍ട്ടേഴ്‌സില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് തൊഴിലാളികള്‍ക്കും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ചില്ലറ വില്‍പ്പനയ്ക്കായി നാട്ടില്‍ നിന്ന് കൊണ്ടുവന്ന വലിയ പായ്ക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. പരിശോധനക്ക് കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അശ്വിത് എസ് കരണ്‍മയില്‍, വേങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജു റ്റി.ഡി, സി.സി രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിതേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിയെ മലപ്...
Malappuram

മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട : എൻ ഡി പി എസ് കോടതിക്ക് സമീപം കഞ്ചാവ് വില്പനക്കെത്തിയ യുവാവ് പിടിയിൽ

മഞ്ചേരി : മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. വിൽപ്പനക്ക് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ.നിലമ്പൂർ കരുളായി കരീക്കുന്നൻ വീട്ടിൽ കുഞ്ഞിമുഹമ്മദ് മകൻ ഹംസ (40 വയസ്സ് ) ആണ് എക്സൈസിൻ്റെ പിടിയിലായത്. എക്സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജൻസും, മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി മഞ്ചേരി ടൗണിൽ കോടതിപടിക്ക് സമീപം നടത്തിയ പരിശോധനയിലാണ് എൻ ഡി പി എസ് കോടതിക്ക് സമീപം വെച്ച് 6.630 കിലോ കഞ്ചാവുമായി പ്രതി എക്സൈസ് ഇസ്പെക്ടർ ഷിജു ഇ. ടി യും പാർട്ടിയും അറസ്റ്റ് ചെയ്തത്. ഒഡിഷയിൽ നിന്ന് കടത്തിക്കൊണ്ട് വരുന്ന കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്ന ഇയാൾ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല, പാർട്ടിയിൽ ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ ,സിവിൽ എക്സൈസ് ഓഫീർമാരായ രാജൻ നെല്ലിയായി ജിഷിൽ നായർ ,അഖിൽ ദാസ് ഇ,സച...
Local news, Other

കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍

തിരൂരങ്ങാടി : കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍ പെരുവള്ളൂര്‍ കൊല്ലംചിന ഭാഗത്തുനിന്നും 1.100 കിലോഗ്രാം കഞ്ചാവുമായി പെരുവള്ളൂര്‍ ദുര്‍ഗാപുരം സ്വദേശി സുധീഷ് എടപ്പരുത്തി (36) യെ ആണ് തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും പെരുവള്ളൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് , പുതുവത്സര ആഘോഷങ്ങള്‍ക്കായുള്ള ലഹരി മരുന്ന് ഈ ഭാഗങ്ങളില്‍ സൂക്ഷിക്കുന്നതായി ഉള്ള രഹസ്യവിരത്തിന്മേലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇയാളുടെ വീടിന് സമീപമുള്ള പറമ്പുകളില്‍ ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്നും കൂടുതല്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്ത...
Malappuram, Other

വിദ്യാര്‍ഥികള്‍ക്കായി വില്‍ക്കാന്‍ സൂക്ഷിച്ച കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

മലപ്പുറം : വിദ്യാര്‍ഥികള്‍ക്കായി വില്‍ക്കാന്‍ സൂക്ഷിച്ച 2 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി മലപ്പുറം എക്‌സൈസിന്റെ പിടിയില്‍. വെസ്റ്റ് ബംഗാള്‍ സൗത്ത് 24 പാര്‍ഗാനസ് സ്വാദേശിയായ സ്വപന്‍ ദാസ് എന്നയാളെയാണ് മക്കരപ്പറമ്പ് വടക്കാങ്ങര റോഡില്‍ കെ എസ് ഇ ബിക്ക് സമീപമുള്ള ബംഗാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്സില്‍ നിന്ന് പിടികൂടിയത്. മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ. മുഹമ്മദ് അബ്ദുല്‍ സലീംമും പാര്‍ട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ അബ്ദുല്‍ വഹാബ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത്. എന്‍, സഫീറലി. പി, നൗഫല്‍ പഴേടത്ത്, സൈഫുദ്ധീന്‍. വി ടി ഡ്രൈവര്‍ മുഹമ്മദ് നിസാര്‍ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു...
Kerala, Other

4 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

തൃശൂര്‍ : 4 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ മരത്താക്കരയില്‍ നിന്നും ബൈക്കില്‍ കടത്തുകയായിരുന്ന 1.25 കിലോഗ്രാം കഞ്ചാവുമായി തൃശൂര്‍ സ്വദേശികളായ ആഷിഷ്, വൈശാഖ് എന്നിവരെയാണ് അദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തൂര്‍ കുറുപ്പുംപടി സ്വദേശിയായ വിനുവിനെ 2.75 കിലോഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു. എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗമായ ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഹരീഷ് സി.യു, തൃശൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷറഫ് എന്നിവരും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ കിഷോര്‍, പ്രിവന്റീവ് ഓഫീസര്‍ ടി.ജി മോഹനന്‍, കൃഷ്ണപ്രസാദ് എം.കെ, ശിവന്‍ എന്‍.യു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാല്‍ പി.വി, സനീഷ് കുമാര്‍ ടി.എസ്, സിജൊമോന്‍, ഡ്രൈ...
Local news, Other

കുന്നുംപുറത്ത് വീണ്ടും കഞ്ചാവ് വേട്ട; ആറര കിലോ കഞ്ചാവുമായി ഒരാൾ പിടിയില്‍, മറ്റൊരാൾ ഓടിരക്ഷപ്പെട്ടു

എ ആർ നഗർ: കുന്നുംപുറത്ത് ആറരക്കിലോ കഞ്ചാവു സൂക്ഷിച്ചതിന് യുവാവ് പിടിയില്‍. ഒരാള്‍ ഓടിരക്ഷപ്പെട്ടു. കുന്നുംപുറം അത്തോളി വീട്ടില്‍ സലീം(45)നെയാണ് മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്തെ കുടുംബരോഗ്യ കേന്ദ്രത്തിനു എതിര്‍ വശത്തെ കെട്ടിടത്തിന്റെ പിൻവശത്ത് നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കേസില്‍ കുന്നുംപുറം അത്തോളി വീട്ടില്‍ സലിമിനെ ഒന്നാം പ്രതിയായും സംഭവ സ്ഥലത്ത് നിന്നോടിപോയ പള്ളിക്കല്‍ കൂനോള്‍മാട് തള്ളശ്ശേരി അബ്ദു റഹ്‌മാനെ രണ്ടാം പ്രതിയാക്കിയും കേസ് രജിസ്റ്റര്‍ ചെയ്തു. മലപ്പുറം എക്സൈസ് എന്‍ഫോസ്മെന്റ് & ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും, എക്സൈസ് ഇന്റലിജിന്‍സ് വിഭാഗവും, ഉത്തരമേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഒ.മുഹമ്മദ് അബ്ദുല്‍ സലീം, ടി ഷിജുമോന്‍, മുഹമ്മദ് ഷ...
Local news, Other

കണ്ണമംഗലത്ത് 4.6 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍ ; പിടിയിലായത് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന പ്രധാനികളില്‍ ഒരാള്‍

വേങ്ങര : കണ്ണമംഗലത്ത് 4.6 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. തിരൂരങ്ങാടി എക്‌സൈസ് നടത്തിയ പരിശോധനയില്‍ കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി അത്തംപുറം വീട്ടില്‍ അബ്ദു റഹീമാണ് പിടിയിലായത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്‌സൈസ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പിടികൂടുന്ന രണ്ടാമത്തെ വലിയ കേസാണിത്. താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നതില്‍ പ്രധാനികളില്‍ ഒരാളാണ് പിടിയിലായ അബ്ദുല്‍ റഹീം. ഇയാള്‍ മുമ്പും പലതവണ ജില്ലയിലേക്ക് കോയമ്പത്തൂരില്‍ നിന്നും തേനിയില്‍ നിന്നും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇയാളുടെ കൂട്ടാളികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ടിയാന്മാര്‍ ഉടന്‍ പിടിയിലാകുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പ...
Kerala, Other

കഞ്ചാവ് കേസില്‍ വീട്ടമ്മയെ വീട് വളഞ്ഞ് പിടികൂടി എക്‌സൈസ്

കാസര്‍ഗോഡ് : കഞ്ചാവ് കേസില്‍ വീട്ടമ്മ എക്സൈസിന്റെ പിടിയില്‍. നാല് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ കാസര്‍ഗോഡ് അട്ക്കയിലെ താമസക്കാരിയായ സുഹ്‌റാ ബീവിയെയാണ് താമസ സ്ഥലത്ത് നിന്നും എക്‌സൈസ് പിടികൂടിയത്. ഇവര്‍ നേരത്തെയും കഞ്ചാവ് കേസില്‍ പ്രതിയാണ്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം വീട് റെയ്ഡ് ചെയ്ത് നാല് മാസം മുമ്പാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് എത്തുന്നതിന് തൊട്ട് മുമ്പ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ട സുഹ്‌റാ ബീവി ഒളിവിലായിരുന്നു. ഇവര്‍ വീട്ടില്‍ എത്തിയതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം പിടികൂടുന്ന സമയത്തും 30 ഗ്രാം കഞ്ചാവുണ്ടായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് യുവതിയെ പിടികൂടിയത്. യുവതിയും ഇവരുടെ ഭര്‍ത്താവും ചേര്‍ന്നാണ് പ്രദേശത്ത് കഞ്ചാവ് ...
Kerala, Local news, Malappuram, Other

തേഞ്ഞിപ്പലത്ത് ഒരു കിലോയിലധികം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

തിരൂരങ്ങാടി : തേഞ്ഞിപ്പലത്ത് ഒരു കിലോയിലധികം കഞ്ചാവുമായി മധ്യവയസ്‌കന്‍ തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍. തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പുറം സ്വദേശി കീപിടീരി വീട്ടില്‍ അലവിക്കുട്ടിയുടെ മകന്‍ സമദ് (52) ആണ് പിടിയിലായത്. 1.100 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ വീട്ടില്‍ നിന്നും എക്‌സൈസ് കണ്ടെടുത്തത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മധുസൂദനന്‍ പിള്ളക്ക് സ്റ്റേറ്റ് കമ്മീഷണര്‍ സ്‌കോട് നല്‍കിയ രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം ചെനക്കലങ്ങാടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. . ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധന നടത്തി വരുന്നതിനിടയിലാണ് ഇയാള്‍ വീട്ടില്‍ നിന്നും പിടിയിലാകുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ പരിശോധന തുടരുന്നതാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കമ്മീഷണര്‍ സ്‌കോട് അം...
Crime

8.5 കിലോ കഞ്ചാവുമയി തിരൂരങ്ങാടി സ്വദേശികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

മഞ്ചേരി : 8.5 കിലോ കഞ്ചാവുമായി 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി ഒളകര ഏറാട്ടിൽ ഹനീഫ (42), കൊണ്ടോട്ടി മൊറയൂർ ആനക്കല്ലുങ്ങൽ അർഷാദ്(26), പയ്യന്നാട് കുട്ടിപ്പാറ വെള്ളപ്പാറക്കുന്നിൽ ബൈജു (40), മഞ്ചേരി പുല്ലൂര് ഉള്ളാട്ടിൽ അബൂബക്കർ (40), തിരൂരങ്ങാടി വെളിമുക്ക് സൗത്ത് പാലക്കൽ മേലേ കളത്തിൽ ഷറഫുദ്ദീൻ (51) എന്നിവരെയാണ് എസ് ഐ സുജിത് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം ഡിവൈഎസ്പി പി.അബ്ദുൾ ബഷീറിൻ്റെ നിർദ്ദേശപ്രകാരം മഞ്ചേരി എസ് എച്ച് ഒ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബെഗ്ലൂരിൽ നിന്നു കൊണ്ടു വന്ന കഞ്ചാവ് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറാൻ എത്തിച്ചതായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒന്നര ലക്ഷം രൂപയോളം വില വരും....
Crime

വില്പനക്കിടെ ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ കക്കാട് വെച്ച് പിടിയിലായി

തിരൂരങ്ങാടി : കൂരിയാട് നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി താമരശേരി താലൂക്ക് പുതുപ്പാടി വില്ലേജ് കാരക്കുന്ന് സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി മുൻസിപാലിറ്റിയുടെ കക്കാടുള്ള അംഗൻവാടിയുടെ തൊട്ടടുത്ത മുറിയിൽ താമസക്കാരതുമായ സജി എന്ന തോമസ് കുര്യൻ ( 49) പിടിയിലായി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.മധുസൂദനൻ പിള്ളയും പാർടിയും കക്കാട് വെച്ച് കഞ്ചാവ് വിൽപനക്കിടെയാണ് പിടികൂടിയത്. തിരൂരങ്ങാടി PSM0 കോളേജിനടത്തുവെച്ച് ലഭിച്ച രഹസ്യവിവരത്തിൻമേൽ നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. കക്കാടുള്ള കൂടുതൽ പേർ കഞ്ചാവ് വിൽപനക്കാരായുണ്ടെന്നും കൂടുതൽ പേരെ വരും ദിവസങ്ങളിൽ പിടികൂടാനാകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജ്യോതിഷ്ചന്ദ്, പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, യൂസഫ്, ദിദിൻ, വനിത ഓഫീസർ രോഹിണികൃഷ്ണ, എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു...
Crime

മാരക മയക്കുമരുന്നും കഞ്ചാവുമായി വേങ്ങര സ്വദേശികൾ തിരൂരങ്ങാടിയിൽ പിടിയിൽ

തിരൂരങ്ങാടി : മാരക മയക്കുമരുന്നും കഞ്ചാവുമായി 2 യുവാക്കൾ തിരൂരങ്ങാടി യിൽ പിടിയിലായി. വേങ്ങര ചേറൂർ മിനി കാപ്പിൽ മൂട്ടപ്പറമ്പൻ അബ്ദുൽ റൗഫ്‌ (26), ഊരകം കുറ്റാളൂർ തോട്ടക്കോടൻ മുഹമ്മദ് മുഹ്‌സിൻ (23) എന്നിവരെയാണ് തിരൂരങ്ങാടി ഇൻസ്‌പെക്ടർ കെ.ടി. ശ്രീനിവാസനും സംഘവും പിടികൂടിയത്. ഇവരിൽ നിന്ന് മാരക മയക്കു മരുന്ന് ഇനത്തിൽ പെട്ട 5.280 ഗ്രാം എം ഡി എം എ യും 186 ഗ്രാം കഞ്ചാവും പിടികൂടി. കെ എൽ 55 7272 നമ്പർ കാറിൽ വന്ന ഇവരെ തിരൂരങ്ങാടി പനമ്പുഴ റോഡിൽ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വെച്ചാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ ക്ക് പുറമെ എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എ എസ് ഐ സജിനി, സി പി ഒ മാരായ ലക്ഷ്മണൻ, അമർനാഥ്‌, എന്നിവരും ഡാൻസാഫ് ടീമും സംഘത്തിലുണ്ടായിരുന്നു....
Crime

70 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വണ്ടൂർ : 70 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. ഗൂഡല്ലൂർ സ്വദേശി ജസ്റ്റിൻ (27) ആണ് പിടിയിലായത്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ബൊലേറെ ജീപ്പിൽ രഹസ്യ അറകളുണ്ടാക്കി അതിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖ്, പ്രിവന്റീവ് ഓഫീസർമാരായ കെ. ഷിബുശങ്കർ, കെ.പ്രദീപ്‌ കുമാർ സിവിൽ എക്സ്സൈസ് ഓഫീസർമാരായ സി.നിതിൻ, പി അരുൺ, കെ എസ് അരുൺകുമാർ, അഖിൽദാസ് കാളികാവ് എക്സ്സൈസ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ എം എൻ രഞ്ജിത്, അശോകൻ സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷബീറലി, സുനിൽകുമാർ എം, ലിജിൻ വി, സുനീർ ടി,സച്ചിൻ ദാസ്, ഷംനാസ്,വനിത സിവിൽ എക്സ്സൈസ് ഓഫീസർ ശ്രീജ പി കെ,ഡ്രൈവർ പ്രദീപ്‌ കുമാർ എന്നിവരാണ് പിടികൂടിയത്....
Crime

കഞ്ചാവെന്ന് പറഞ്ഞു ഉണക്ക പുല്ല് നൽകി,പറ്റിച്ച ആൾ വന്ന ഓട്ടോ തട്ടിയെടുത്തു; 5 പേർ അറസ്റ്റിൽ

കഞ്ചാവാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഉണങ്ങിയ പുല്ല് നൽകി പണം തട്ടിയ ആളിൽ നിന്നും അയാൾ വന്ന ഓട്ടോറിക്ഷ കവർച്ച നടത്തിയ അഞ്ചംഗ സംഘത്തെ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂർ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. എ ആർ നഗർ യാറത്തുംപടി നെടുങ്ങാട്ട് വിനോദ് കുമാർ (38), എ ആർ നഗർ വാൽപറമ്പിൽ സന്തോഷ് (46), എ ആർ നഗർ മണ്ണിൽ തൊടു ഗോപിനാഥൻ (38), കൊളത്തറ വരിക്കോളി മജീദ് (55), കോഴിക്കോട് കുതിരവട്ടം പരമ്പത്തൊടി ദിനേശൻ (47) എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. https://youtu.be/-nqYX-T1Ry8 ഇന്നലെയാണ് ചിറമംഗലം ജംഗ്ഷനിൽ നിന്ന് ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷ ചിറമംഗലത്തുള്ള റഷീദ് എന്ന വ്യക്തി ഓട്ടോ വിളിച്ച് മുന്നിയൂർ തലപ്പാറയിലേക്ക് പോകുകയും, അവിടെ വെച്ച് മുൻപ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ള വിനോദ് കുമാർ എന്നയാളുടെ ...
Calicut

വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 2 പേർ പിടിയിൽ

പരപ്പനങ്ങാടി : ആന്ധ്രപ്രദേശിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. മുന്നിയൂർ പുഴക്കലകത്ത് മുഹമ്മദ് ജൈസൽ (33), പാലത്തിങ്ങൽ ചപ്പങ്ങത്തിൽ അബ്ദുൾ സലാം. സി, വയസ്സ് (39) എന്നിവരാണ് പിടിയിലായത്. ഇരുവരും മുമ്പ് പല കേസുകളിലും ഉൾപ്പെട്ടവരാണ്. പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി മലപ്പുറം പോലീസ് സംസ്ഥാനത്തിലെ തന്നെ വലിയ കുറെ എൻഡിപിഎസ് നിയമപ്രകാരമുള്ള കേസുകൾ പിടികൂടിയിരുന്നു. അതിനെ തുടർന്നും സർക്കാരിന്റെ യോദ്ധാവ് എന്ന ലഹരിക്കെതിരെ ഉള്ള പ്രോഗ്രാം തുടങ്ങിയതോടുകൂടിയും ലഹരിവസ്തുക്കൾ പൊതുവേ കിട്ടാനില്ലാത്തതുകൊണ്ട് മുൻ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ കഞ്ചാവ് വില്പനയുടെ അനന്തമായ സാധ്യതകൾ മനസ്സിലാക്കി ആന്ധ്രപ്...
Crime, Malappuram

തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

തിരൂർ: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവും 5 കിലോ നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടികൂടി. വ്യാഴാഴ്ച രാവിലെ ഏഴോടെ യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവും നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടികൂടിയത്. എന്നാൽ, ആളെ കണ്ടെത്താനായില്ല. സംസ്ഥാന സർക്കാരിന്റെ എൻഡിപി എസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധന നടത്തിയത്.ആറുലക്ഷം രൂപ വിലവരുന്ന കഞ്ചാവും അരലക്ഷം രൂപ വില വരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങളുമാണ് പരിശോധനയിൽ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ പ്രദുൽ ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി നടത്തുമെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചു....
Other

കഞ്ചാവുമായി ബസ് കണ്ടക്ടർ പിടിയിൽ

പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസും സംയുക്തമായി പാലക്കാട് റെയിൽവേ ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായത്. എറണാകുളം കുമ്പളം സ്വദേശി ഓടൻ തുള്ളിൽ വീട്ടിൽ രൂപേഷ്(31) ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് കഞ്ചാവ് എത്തിച്ചു ഇയാൾ കണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സിൽ സ്ഥിരമായി യാത്രചെയ്യുന്ന വിദ്യാർഥികൾക്ക് വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ പതിവ് എന്നാണ് അധികൃതരുടെ പ്രാഥമികനിഗമനം. ഇയാൾക്ക് കഞ്ചാവ് നൽകിയവരെ കുറിച്ചും ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു...
Other

കഞ്ചാവ് കേസിൽ നിരപരാധിയെ ഉൾപ്പെടുത്തി സി.ഐ. പീഡിപ്പിച്ചെന്ന് ബന്ധുക്കൾ

പരപ്പനങ്ങാടി : കഞ്ചാവ് കേസിൽ ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ പടം ഉൾപ്പെടുത്തി മത്സ്യ വ്യാപാരിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി മത്സ്യ വ്യാപാരിയും കുടുംബവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ ദിവസം പരപ്പനങ്ങാടി മത്സ്യ മാർക്കറ്റിൽ വെച്ചാണ് മത്സ്യ വ്യാപാരിയായ പി.പി. ഷാഹുലിനെ പരപ്പനങ്ങാടി സി. ഐ ഹണി കെ ദാസ് പൊലീസ് സ്റ്റേഷനിലേക്ക് മാർക്കറ്റിൽ ഇരിക്കുകയായിരുന്ന മറ്റുള്ളവരോടൊപ്പം നിർബന്ധിച്ച് കൂട്ടി കൊണ്ടുപോയതെന്ന് ഇവർ പറഞ്ഞു. അര മണിക്കൂറിനകം സ്റ്റേഷനിൽ നിന്ന് പോകാൻ അനുവദിച്ചെങ്കിലും പിന്നീട് കഞ്ചാവ് ഉപയോഗിച്ചയാളായി കള്ള കേസിൽ ഉൾപ്പെടുത്തുകയും മാധ്യമങ്ങൾക്ക് ഫോട്ടോയും പേരും നൽകി അപമാനിക്കുകയുമാണുണ്ടായതെന്നും ഷാഹുലിന്റെ ബന്ധുക്കൾ പറയുന്നു. കഞ്ചാവ് കേസിൽ പെട്ടവരുടെ കൂട്ടത്തിൽ ഷാഹുലിന്റെ പടം കണ്ട് വാർത്ത വരുന്നതിന് മുമ്പെ ചില മാധ്യമ പ്...
Crime

കഞ്ചാവ് വില്പനക്കാരും ഉപയോഗിച്ചവരും ഉൾപ്പെടെ 12 പേർ പിടിയിൽ

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ പൊതുസ്ഥലങ്ങളിലും ബീച്ചുകളും കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വിൽപനയും ഉപയോഗവും നടക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 12 പേർ പിടിയിലായി. ഇതിൽ 2 പേർ കഞ്ചാവ് കച്ചവടക്കാരും 10 പേർ ഉപയോഗിച്ചവരുമാണ്. ഒരാൾ പ്രായപൂർത്തിയാകാത്ത സ്കൂൾ കുട്ടിയാണ്. വള്ളിക്കുന്ന് നോർത്ത് പ്രിയദർശിനി ഹൗസ് ജോഷി (48), വള്ളിക്കുന്ന് ആനങ്ങാടി ഹരിജൻ കോളനി വടക്കിൽ ഹൗസ് ഷെഫീഖ് (35), എന്നിവരെയാണ് NC ഗാർഡന് പുറകു വശം ബീച്ചിലും താലപ്പൊലിപ്പറമ്പിന് സമീപത്ത് വച്ചും കഞ്ചാവ് കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഷെഫീഖിന്റെ പേരിൽ നിലവിൽ  3 കേസുകൾ നിലവിലുണ്ട്. താലപ്പൊലിപ്പറമ്പിന് സമീപമായുള്ള വീട്ടിൽ വച്ചാണ് ജോഷി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പൊതി ഒന്നിന് 500 രൂപ മുതൽ മുകളിലേക്കാണ് വില. താലെപ്പൊലിപ്പറമ്പിൽ വൈകിട്ട് വരുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ള ചെറുപ്പക്കാർക്കാണ...
Crime

തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 5 കിലോ കഞ്ചാവ് പിടികൂടി

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മലപ്പുറം എക്സൈസ് ഇ​ന്റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും ചേര്‍ന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോ 100 ഗ്രാം കഞ്ചാവ് പിടികൂടി. ചെന്നൈ മംഗലാപുരം മെയിൽ എക്സ്പ്രസിൽ വന്ന പശ്ചിമബംഗാൾ ബർദര്‍മാൻ സ്വദേശി എസ്. കെ സെയ്ഫുദ്ദീൻ (23) എന്നയാളി‍ൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. ഓണത്തോടനുബന്ധിച്ച് അതിഥി തൊഴിലാളികൾ കഞ്ചാവ് കടത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് മലപ്പുറം എക്സൈസ് ഇ​ന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നത് എന്ന് പ്രതി പൊലീസിനോടു പറഞ്ഞു. തിരൂർ എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സി.ഇ.ഒമാരായ വി.പി പ്രമോദ്, അബിൻ രാജ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വി.ആര്‍ രാജേഷ് കുമാർ, ...
error: Content is protected !!