Tag: Hospital

അങ്കമാലിയില്‍ ആശുപത്രിക്കുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു ; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വന്ന് കുത്തി വീഴ്ത്തി ; യുവതിയുടെ മുന്‍ സുഹൃത്തായ പ്രതി പിടിയില്‍
Crime, Other

അങ്കമാലിയില്‍ ആശുപത്രിക്കുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു ; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വന്ന് കുത്തി വീഴ്ത്തി ; യുവതിയുടെ മുന്‍ സുഹൃത്തായ പ്രതി പിടിയില്‍

എറണാകുളം : ആശുപത്രിക്കുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. അങ്കമാലി മൂക്കന്നുരില്‍ എം.എ ജി.ജെ ആശുപത്രിയില്‍ ലിജി (40) യാണ് മുന്‍ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ പരിചരിക്കുന്നതിനായാണ് ലിജി അങ്കമാലിയിലെ ആശുപത്രിയിലെത്തിയത്. യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ് ആശുപത്രിയുടെ നാലാം നിലയിലെത്തിയത്. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കൈയ്യില്‍ കരുതിയ കത്തിയെടുത്ത് മഹേഷ് ലിജിയെ നിരവധിത്തവണ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ലിജിയെ പ്രതി പിന്തുടര്‍ന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ലിജിയുടെ നിലവിളി കേട്ടാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ വിവരമറിഞ്ഞത്. ഓടിയെത്തിയ ...
Crime, Information

സര്‍ക്കാര്‍ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കയറിയ യുവാവ് രോഗിയെ ബലാത്സംഗം ചെയ്തു

മൈസൂരു: സര്‍ക്കാര്‍ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കയറിയ യുവാവ് ഏഴ് മാസമായി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ചികത്സയിലുള്ള യുവതിയെ ബലാത്സംഗം ചെയ്തു. കല്‍ബുര്‍ഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(ജിംസ്) വെള്ളിയാഴ്ചയാണ് സംഭവം. പ്രതി മെഹബൂബ് പാഷ എന്നയാളെ സംഭവം നടന്ന രാത്രി തന്നെ അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയം നോക്കിയാണ് പ്രതി അകത്ത് കടന്നത്. യുവതിക്ക് നിയന്ത്രിതമായ മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ സാധിക്കാത്ത ആരോഗ്യ അവസ്ഥയുള്ളതിനാല്‍, ഇവരുടെ അടുത്ത് നില്‍ക്കാന്‍ മറ്റ് രോഗികളും കൂട്ടിരിപ്പുകാരും മടിച്ചിരുന്നുവെന്നും അതിനാല്‍ തന്നെ യുവതിയുടെ കിടക്ക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നതെന്നും ആശുപത്രിയിലെ സര്‍ജന്‍ അംബരയ്യ രുദ്രാവാഡി പറഞ്ഞു. 750 കിടക്കകളുള്ള ആശുപത്രിയില്‍ സെക്ക്യൂരിറ്റി ജീവനക്കാരുടെ എണ്...
Health,, Malappuram

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ്; കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. കക്കോടി സ്വദേശി സജ്‌ന (60)യുടെ ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. രോഗിയുടെ ഇടത് കാലിന് പകരം വലത് കാലിന് ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ശസ്ത്രക്രിയ നടത്തിയത് ഓര്‍ത്തോവിഭാഗം മേധാവി ഡോ.ബഹിര്‍ഷാന്‍ എന്നാണ് പരാതി. വലതുകാലിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സജ്‌ന പറഞ്ഞു. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കുമെന്ന് മകള്‍ ഷിംന പ്രതികരിച്ചു. ഒരു വര്‍ഷം മുന്‍പ് വാതിലില്‍ കുടുങ്ങിയാണ് സജ്‌നയുടെ വലതുകാലിന്റെ ഞെരമ്പിന് പരുക്കേറ്റത്. ശസ്ത്രക്രിയ വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇടത് കാലിന്റെ പരിശോധന പൂര്‍ത്തിയാക്കി ഇന്നലെ അനസ്‌തേഷ്യ നല്‍കി. ബോധം തെളിഞ്ഞപ്പോഴാണ് കാലുമാറിയ കാര്യം സജ്‌ന അറിയുന്നത്. വീഴ്ച പറ്റിയെന്ന്...
Other

ക്യാന്‍സര്‍ രോഗ നിര്‍ണയത്തില്‍ വീഴ്ച: അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : ഭാര്യയുടെ രോഗം യഥാസമയം നിര്‍ണയിക്കുന്നതില്‍ വീഴ്ചവരികയും തുടര്‍ന്ന് ചികിത്സ നല്‍കാനാകാതെ ഭാര്യ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃകമ്മീഷന്റെ വിധി. വയറിലെ മുഴ നീക്കം ചെയ്യുന്നതിനാണ് ഭാര്യയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓപ്പറേഷനിലൂടെ നീക്കം ചെയ്ത ഭാഗങ്ങള്‍ വിശദമായ പരിശോധനകള്‍ക്കായി പെരിന്തല്‍മണ്ണയിലെ ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനയില്‍ ക്യാന്‍സര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ തുടര്‍ന്നും രോഗശമനം ഇല്ലാത്തതിനാല്‍ പത്ത് മാസത്തോളം ചികിത്സ തുടര്‍ന്നു. ഒടുവില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സി.യിലേക്ക് റഫര്‍ ചെയ്തു. അവിടെ നിന്നുമുള്ള പരിശോധനയില്‍ ക്യാന്‍സര്‍ രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരുന്നു. കൂടുതല്‍ ചി...
Feature, Health,

താലൂക്ക് ഹോസ്പിറ്റലിലേക്ക് എസ്എസ്എഫ് കമ്മിറ്റി വീൽ ചെയറുകൾ വിതരണം ചെയ്തു

തിരൂരങ്ങാടി : ഗോൾഡൻ ഫിഫ്റ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ.താലൂക്ക് ഹോസ്പിറ്റലിലേക്ക് എസ് എസ് എഫ് തെന്നല വെസ്റ്റ് ബസാർ യൂണിറ്റ് കമ്മിറ്റിയുടെ കീഴിൽ വീൽ ചെയറുകൾ വിതരണം നടത്തി. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ സ്വാദിഖലി ബുഖാരിയിൽ നിന്നും ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പ്രഭുദാസിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതർ ഏറ്റുവാങ്ങി. ചടങ്ങിൽ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജന.സെക്രട്ടറി സഈദ് സകരിയ ചെറുമുക്ക്, ഫിനാ.സെക്രട്ടറി അബ്ദുള്ള സഖാഫി വേങ്ങര, യൂണിറ്റ് പ്രസിഡന്റ്‌ സ്വഫ്‌വാൻ മുസ്‌ലിയാർ, ദഖ്‌വാൻ അഹ്സനി, കെ.വി മുഹമ്മദ്‌ സ്വഫ്‌വാൻ, ഇബ്രാഹിം, ഹാഷിം, അജ്നാസ് എന്നിവർ പങ്കെടുത്തു. ...
Other

കോ ഓപ്പറേറ്റീവ് കോളേജിൽ ഡി ജെ പാർട്ടിക്കിടെ വിദ്യാർഥിനികൾ കുഴഞ്ഞു വീണു

മഞ്ചേരി: കോളേജില്‍ സംഘടിപ്പിച്ച ഡി ജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞു വീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിലെ ഡി ജെ പാർട്ടിക്കിടെയാണ് സംഭവം. 10 വിദ്യാർത്ഥിനികളാണ് കുഴഞ്ഞുവീണത്. വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിഭ്രാന്തരായി. കോളേജിലെ ഫ്രഷേഴ്‌സ് ഡേയോടനുബന്ധിച്ചു ശനിയാഴ്ച നടത്തിയ പാർട്ടിയിലാണ് വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണത്. സംഘം ചേർന്നുള്ള ആട്ടവും പാട്ടും നടക്കുന്നതിനിടെയാണ് വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. പരിപാടിക്കിടെ ആദ്യം ഒരു വിദ്യാർത്ഥിനി കുഴഞ്ഞു വീഴുകയായിരുന്നു. ഈ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും കുഴഞ്ഞുവീണു. ഇതോടെ കോളേജ് അധികൃതരും പരിഭ്രാന്തിയിലായി. അധികം വൈകാതെ കൂടുതൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട് കുഴഞ്ഞ...
Accident

കാറിടിച്ചു കാൽനട യാത്രക്കാരന് പരിക്ക്

എ ആർ നഗർ: വികെ പടി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനടയാത്രക്കാരന് കാറിടിച്ചു പരിക്കേറ്റു. വി കെ പടി സ്വദേശി കൂനാരിഹസ്സൈൻ (48) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Other

വേങ്ങര സി.എച്ച്.സിയിൽ നാളെ മുതൽ കിടത്തി ചികില്‍സ ആരംഭിക്കും

വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നാളെ (സെപ്റ്റംബർ ആറ് ) മുതൽ കിടത്തി ചികിൽസ ആരംഭിക്കും. രാവിലെ 11ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ  കിടത്തി ചികിൽസയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ അധ്യക്ഷയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രേണുക മുഖ്യാഥിതിയാകും. ഡയാലിസ് യൂണിറ്റ് ആരംഭിക്കുന്നതിനായി നാല് കോടി ചെലവിട്ട് നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് ഐ.പി തുടങ്ങുന്നത്. നേരത്തെ ഈ കെട്ടിടം കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തിച്ചിരുന്നു. നൂറിലധികം കിടക്കകളും എക്‌സ്‌റേ, മെഡിക്കല്‍ ലാബ് അടക്കമുള്ള സൗകര്യങ്ങളുള്ള സി.എച്ച്.സിയിൽ നിലവിൽ ഒരു സിവില്‍ സര്‍ജന്‍, എട്ട് അസിസ്റ്റന്റ് സര്‍ജന്‍മാർ, അഞ്ച് സ്റ്റാഫ് നഴ്‌സ്, മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാര്‍, നാല് ഫാര്‍മസിസ്റ്റുകള്‍, രണ്ട് വീതം ഗ്രേഡു 2 ക്ലീനിങ്ങ് ജീവനക്കാരുമാണുള്ളത്. ...
Feature

കിണറ്റിൽവീണ കുഞ്ഞിന് രക്ഷകനായത് യുവാവ്

തിരൂരങ്ങാടി : നിറഞ്ഞു നിൽക്കുന്ന കിണറ്റിൽ വീണ പിഞ്ചു കുഞ്ഞിനെ,  യുവാവിന്റെ അവസരോചിതമായ ഇടപെടലുകൊണ്ടു രക്ഷപ്പെടുത്തി. തിരൂരങ്ങാടി താഴെചിന സ്വദേശി വൈലശ്ശേരി നൗഷീക് ആണ് കിണറ്റിൽ വീണ 10 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ 11 നായിരുന്നു സംഭവം. തിരൂരങ്ങാടി താഴെചിന സ്വദേശി പാമ്പങ്ങാടൻ നാസറിന്റെ 10 മാസം  പ്രായമായ മകൾ നെയ്‌റ മറിയം ആണ് അപകടത്തിൽ പെട്ടത്. മരം വെട്ട് തൊഴിലാളി യാണ് നൗഷിക്. കുഞ്ഞ് കിണറ്റിൽ വീണ വിവരമറിഞ്ഞ് സമീപത്ത് മരം വെട്ടുകയായിരുന്ന നൗഷിക് ഓടി എത്തുകയായിരുന്നു. ഉടനെ കയറെടുത്ത് കിണറ്റിലിറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തി. 20 കോൽ താഴ്ചയുള്ള കിണറിൽ ഒന്നരയാൾ പൊക്കത്തിൽ വെള്ളം ഉണ്ടായിരുന്നു. കുഞ്ഞിനെ പുറത്തെത്തിച്ചഉടനെ അടുത്തുള്ള എം കെ എഛ് ഹോസ്പിറ്റലിൽ എത്തിച്ചു.  പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. എസ്ഡിപിഐ പ്രവർത്തക...
Other

വെന്നിയൂരിൽ തെരുവ് നായ ശല്യം രൂക്ഷം, 5 പേർക്ക് പരിക്കേറ്റു

തിരൂരങ്ങാടി: ഇന്നും ഇന്നലെയും വെന്നിയൂരിൽ തെരുവ് നായയുടെ പരാക്രമം, വിദ്യാർത്ഥിക്കും വയോധികർക്കും കടിയേറ്റു. വെന്നിയുർ, വാളക്കുളം ഭാഗങ്ങളിൽ തെരുവ് നായയുടെ പരാക്രമം. 4 പേർക്ക് കടിയേറ്റു. വെന്നിയുർ കൊടിമരം പാറക്കൽ ഹംസ (65), ചോലയിൽ ആലി ഹാജി (70), കൊടക്കാത്ത് സനൽ കുമാർ (47) എന്നിവർക്കാണ് ഇന്നലെ രാത്രി കടിയേറ്റത്. ഇവരെ തലുകശുപത്രിയിൽ ചികിത്സ നൽകി. ഇന്ന് എം എൽ എ റോഡിൽ പരിമനക്കൽ ജാഫറിന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകനും കടിയേറ്റു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. നായയുടെ പരാക്രമത്തിൽ ഭീതിയിലാണ് പ്രദേശത്തുകാർ. നായയെ പിടികൂടാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. ...
Job

ജോലി അവസരം, കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റുഡന്റ്‌സ്  കൗണ്‍സിലര്‍ നിയമനം പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള  മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്  നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി സ്റ്റുഡന്‍സ്  കൗണ്‍സിലര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ലു (സ്റ്റുഡന്‍സ്  കൗണ്‍സിലിങ്  പരിശീലം നേടിയവരായിരിക്കണം) എം.എസ്.സി സൈക്കോളജി കേരളത്തിന് പുറത്തുള്ള  സര്‍വകലാശാലയില്‍ നിന്ന്  യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ നേടിയവര്‍ക്കും  സ്റ്റുഡന്‍സ് കൗണ്‍സിലിങ്  രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 25നും 45നും മധ്യേ.നിയമന കാലാവധി ജൂണ്‍ 22  മുതല്‍ മാര്‍ച്ച് 2023 വരെ.പ്രതി...
Other

ചികിത്സയിലെ വീഴ്ച: ഡോക്ടർ 5 ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സാ ചെലവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം: ശസ്ത്രക്രിയയിലെ പിഴവ് മൂലം രോഗിക്കുണ്ടായ പ്രയാസങ്ങള്‍ക്കും ചികിത്സാ ചെലവിനും ഗൈനക്കോളജിസ്റ്റിനോട് നഷ്ടപരിഹാരവും ചികിത്സാ ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും ചികിത്സാ ചെലവായ 35,000 രൂപയും കോടതി ചെലവായ 10,000 രൂപയും ഒരു മാസത്തിനകം നല്‍കാനാണ് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍ മെമ്പറുമായ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. അല്ലാത്ത പക്ഷം വിധിസംഖ്യ നല്‍കുന്നതുവരെ 12 ശതമാനം പലിശ നല്‍കുന്നതിനും കമ്മീഷന്‍ ഉത്തരവിട്ടു. പാന്‍ക്രിയാസിന് ശസ്ത്രക്രിയ നടത്തിയിരിക്കെ ഗര്‍ഭധാരണവും പ്രസവവും അപകടകരമാണെന്ന് നിര്‍ദ്ദേശിച്ചതിനാല്‍ ഗര്‍ഭം ഒഴിവാക്കുന്നതിനും ഭാവിയില്‍ ഗര്‍ഭം ധരിക്കാതെയിരിക്കാനുമുള്ള ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരി  ഡോക്ടറെ സമീപിച്ചത്.  വിജയകരമായി ശസ്ത്രക്രിയ നടത്തിയെന്ന് ഡ...
Health,, Kerala

പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകാൻ അയൽവാസിയുടെ വീട്ടിലെത്തിയ യുവതി പ്രസവിച്ചു.

അയൽവാസിയും കനിവ് 108 ആംബുലൻസ് ജീവനക്കാരും രക്ഷകരായി കോട്ടയം: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പോകാൻ അയൽവാസിയുടെ വീട്ടിൽ എത്തിയ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കോട്ടയം പഴയിടം രാജുവിന്റെ ഭാര്യ ബ്ലസി മാത്യു (34) ആണ് ആൺ കുട്ടിക്ക് ജന്മം നൽകിയത്. വെള്ളിയാഴ്ച്ച വെളുപ്പിന് 12.45നാണ്‌ സംഭവം. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകാനാണ് ബ്ലെസി അയൽവാസികളായ ജോജി- ഷേർളി ദമ്പതികളുടെ വീട്ടിൽ എത്തിയത്. ബ്ലെസിക്ക് ഒപ്പം ആശുപത്രിയിലേക്ക് പോകാനായി ഷേർളി തയ്യാറാകുന്നതിനിടെ ബ്ലെസിയുടെ ആരോഗ്യനില വഷളാകുകയും 1 മണിയോടെ ഷേർളിയുടെ പരിചരണത്തിൽ ബ്ലസി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്ന ഷേർളി ഉടൻ തന്നെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം എരുമേലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് ...
Breaking news, Malappuram

പീഡനത്തിനിരയായ പ്ലസ്‌ടു വിദ്യാർത്ഥിനി യുട്യൂബ് നോക്കി ആരുമറിയാതെ റൂമിനുള്ളിൽ പ്രസവിച്ചു, അയൽവാസി അറസ്റ്റിൽ

സംഭവം കോട്ടക്കലിൽ മലപ്പുറം: പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി വീട്ടിലെ മുറിയ്ക്കുള്ളിൽ പരസഹായമില്ലാതെ പ്രസവിച്ചു. കോട്ടയ്ക്കലിലാണ് അവിശ്വസനീയമെന്ന് തോന്നുന്ന സംഭവം. സംഭവത്തിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ 21-കാരനാണ് പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. എന്നാൽ ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്ന് മറച്ചുവെച്ച് 17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഒക്ടോബർ 20-നാണ് വീട്ടിലെ മുറിയ്ക്കുള്ളിൽവെച്ച് പ്രസവിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. യൂട്യൂബ് നോക്കിയാണ് പ്രസവരീതികൾ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിൾകൊടി മുറിച്ചുമാറ്റുന്നതുൾപ്പെടെ ചെയ്തതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 23-ാം തീയതിയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയും കുഞ്ഞും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യന...
error: Content is protected !!