Tag: Job fair

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് നിയമനം
Job, Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് നിയമനം

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്കായി നിയമനം നടക്കുന്നു. ആശുപത്രിയില്‍ ഇ.സി.ജി തസ്തികകളിലേക്കും ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുമാണ് താല്‍ക്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നത്. ആശുപത്രിയില്‍ ഇ.സി.ജി തസ്തികകളിലേക്ക് താല്‍ക്കാലിക നിയമത്തിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 11/04/2025 വെള്ളിയാഴ്ച 10.00 മണിക്കു മുമ്പായി ആശുപത്രി ഓഫീസില്‍ അസ്സല്‍ രേഖകള്‍ സഹിതം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇ.സി.ജി ടെക്‌നിഷ്യന്‍ - യോഗ്യത - ഇ.സി.ജി ടെക്‌നിഷ്യന്‍ കോഴ്‌സ് പാസായിരിക്കണം) ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക (അഡ്‌ഹോക്) നിയമത്തിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 07/04/2025 തിങ്കളാഴ്ച 10.30 മണിക്കു മുമ്പായി ആശുപത്രി ഓഫീസില്‍ അ...
Job

സൗദി ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍; ഈ മാസം 7 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദിഅറേബ്യ ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന സ്റ്റാഫ് നഴ്‌സ് (വനിതകള്‍) റിക്രൂട്ട്‌മെന്റില്‍ ഒഴിവുളള സ്ലോട്ടുകളിലേയ്ക്ക് 2025 ഏപ്രില്‍ ഏഴു വരെ അപേക്ഷ നല്‍കാവുന്നതാണ്. PICU (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) നാലു ഒഴിവുകളിലേയ്ക്കും, NICU (ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), കാര്‍ഡിയാക് ICU പീഡിയാട്രിക്‌സ്, ഡയാലിസിസ് സ്‌പെഷ്യാലിറ്റികളിലെ ഒന്നും ഒഴിവുകളിലേയ്ക്കാണ് അവസരം. നഴ്‌സിങില്‍ ബി.എസ്.സി അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇതിനോടൊപ്പം സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലാസ്സിഫിക്കേഷനും (മുമാരിസ് + വഴി), എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍, ഡാറ്റാഫ്‌ലോ പരിശോധന എന്നിവ ...
Job

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 27ന്

മലപ്പുറം : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27ന് രാവിലെ പത്ത് മുതൽ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള സംഘടിപ്പിക്കും. നാലോളം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ ഡ്രൈവർ, സോഫ്റ്റ്‌വെയർ ഡവലപ്പർ, കരിയർ അഡ്‌വൈസർ, പൈതൺ ഡവലപ്പർ, ഗ്രാഫിക് ഡിസൈനർ, വീഡിയോ എഡിറ്റർ, അക്കൗണ്ടന്റ്, ടെലി കോളർ എന്നീ തസ്തികകളടക്കം 200 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാവണം. പങ്കെടുക്കുന്നവർക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570....
Job

ജി-ടെക് സെന്റർ ഓഫ് എക്സലൻസ് സൗജന്യ തൊഴില്‍ മേള നവംബര്‍ 09 ന് ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം എംഎല്‍എ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെയും മുദ്ര എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭാസ ശൃംഖലയായ ജി-ടെക് സെന്റർ ഓഫ് എക്സലൻസ് നവംബര്‍ 09ന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജി-ടെക്കിന്റെ 256-ാമത് തൊഴില്‍ മേളയാണ് പെരിന്തല്‍മണ്ണ ജി-ടെക് സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 3 മണി വരെ നടക്കുന്നത്. മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ്. 50-ല്‍ അധികം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ SSLC, Plus two, Degree, PG തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും 4 അഭിമുഖങ്ങളില്‍ വരെ പങ്കെടുക്കാം. മേളയില്‍ മീഡിയ, ഐ ടി, ബാങ്കിങ...
Information, Job, Other

മെഗാജോബ് ഫെയർ

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും സംയുക്തമായി ജോബ് ഫെയർ നടത്തുന്നു. ഒക്ടോബർ ഏഴിന് രാവിലെ ഒമ്പത് മുതൽ തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ വെച്ചാണ് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. 40ൽ പരം കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് വേണ്ടി ഉദ്യോഗാർഥികൾ https://knowledgemission.kerala.gov.in/ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം....
Information, Job, Kerala, Malappuram

മെഗാ തൊഴിൽമേള 19ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ജെ.സി.ഐ അരീക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 19ന് അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കും. രാവിലെ 9.30ന് പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിക്കും. സ്വകാര്യ മേഖലയിലെ 30ൽ പരം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പ്രവേശനം സൗജന്യമാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30ന് കോളേജിൽ ബയോഡാറ്റ സഹിതം ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0483 2734737, 8078428570....
Education, Information, Job, Kerala

ഉന്നതി മെഗാ ജോബ് ഫെയർ 22ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഉന്നതി-2023 മെഗാ ജോബ് ഫെയർ ജൂലൈ 22ന് രാവിലെ 10.30 ന് തിരൂർക്കാട് നസ്ര ആർട്‌സ് ആൻഡ് സയൻസ് കോളജിൽ നടക്കും. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 40ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജോബ്‌ഫെയറിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് തിരൂർക്കാട് നസ്ര ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570....
Job, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തൊഴില്‍മേള: പങ്കെടുക്കുന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം

ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചും കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്ലും ചേര്‍ന്നു നടത്തുന്ന തൊഴില്‍ മേളക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും. 26-ന് രാവിലെ 10.30-ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് 'നിയുക്തി' തൊഴില്‍മേള ഉദ്ഘാടനം ചെയ്യും. മേളയില്‍ പങ്കെടുക്കാനായി ഉദ്യോഗാര്‍ത്ഥികള്‍ jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. മൂന്ന് കോപ്പി ബയോഡാറ്റയും കൈയ്യില്‍ കരുതണം. സാങ്കേതിക കാരണങ്ങളാല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് മേളയിലെ ഹെല്‍പ്പ് ഡെസ്‌കില്‍ സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കുമെന്ന് പ്ലേസ്‌മെന്റ് സെല്‍ മേധാവി ഡോ. എ. യൂസുഫ്, ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ കെ. ഷൈലേഷ്  എന്നിവര്‍ അറിയിച്ചു . ഐ.ടി....
Malappuram

ഭിന്നശേഷിക്കാർക്കുള്ള തൊഴിൽമേള ഒക്‌ടോബർ നാലിന് കൊണ്ടോട്ടിയിൽ

കൊണ്ടോട്ടി താലൂക്ക് കേന്ദ്രീകരിച്ച്  എംഎൽ.എ യുടെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന തൊഴിൽ മേള ഒക്‌ടോബർ നാലിന് രാവിലെ 10 ന് മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ നടക്കും. ഇ ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘടനം ചെയ്യും. കൊണ്ടോട്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കൊണ്ടോട്ടി കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന തണൽ കൂട്ടായ്മയുടെയും സഹകരണത്തോടെയാണ്  തൊഴിൽ മേള സംഘടിപ്പിക്കുന്നത്.  ശ്രവണ ,സംസാര ,കാഴ്ചപരിമിതരും ,ശാരീരിക ,വൈകല്യം ഉള്ളവരും അതെ സമയം ജോലി ചെയ്യാൻ കഴിയുന്നവരുമായ 20 നും 40 നും ഇടിയിൽ പ്രായമുള്ളവരുടെ ഡാറ്റ ശേഖരിക്കുകയും അത്തരം ആളുകൾക്ക് യോജിച്ച ജോലി കണ്ടെത്തി നൽകുക എന്നതാണ് ലക്ഷ്യം. ഭിന്ന ശേഷിക്കാർക്ക് അഭിമാനത്തോടെ ജീവിക്കാൻ സാഹചര്യം ഒരുക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്, പലപ്പോഴും ഇത്തരക്കാരെ ജോലിക്ക് വെക്കുന്നതിനു സമൂഹത്തിൽ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും എം.എൽ.എ പറഞ്ഞു...
Other

ഓണ്‍ലൈന്‍ തൊഴില്‍ മേള 21 മുതല്‍

കേരള നോളജ് ഇക്കോണമി മിഷന്‍ ജനുവരി 21 മുതല്‍ 27  ഓണ്‍ലൈന്‍ തൊഴില്‍ മേള നടത്തുന്നു.തൊഴില്‍ അന്വേഷകര്‍ക്ക് knowledgemission.kerala.gov.in  എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ സൗകര്യാര്‍ത്ഥം വീട്ടില്‍ നിന്നു തന്നെ ഓണ്‍ലൈന്‍ തൊഴില്‍ മേളയില്‍  പങ്കെടുക്കാം.മറ്റ് തൊഴില്‍ മേളകളില്‍ നിന്ന് വ്യത്യസ്തമായി, കേരള നോളജ് ഇക്കോണമി മിഷന്‍ ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകനു അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നത് വരെ ഒന്നിലധികം അവസരങ്ങള്‍ നല്‍കും. ഓണ്‍ലൈന്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ പൂര്‍ത്തികരിക്കണം. വിശദവിവരങ്ങള്‍ക്ക്. 0471 2737881....
error: Content is protected !!