Thursday, October 1

Tag: Kalikav

അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് വിദേശത്തേക്ക് കടന്നു: ഏഴ് വർഷത്തിന് ശേഷം യുവാവ് പിടിയിൽ
Crime

അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് വിദേശത്തേക്ക് കടന്നു: ഏഴ് വർഷത്തിന് ശേഷം യുവാവ് പിടിയിൽ

കാളികാവ് : അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ഏഴ് വർഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. കാളികാവ് ചോക്കാട് ഉദരംപൊയിൽ കിടങ്ങയത്ത് ഷബീറിനെയാണ് (32) പാണ്ടിക്കാട് സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2019-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അയൽവാസിയായ യുവതിക്ക് നേരെ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതി വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ആക്രമണത്തിന് ഇരയായ യുവതിയുടെ മുറിവിൽ നിന്ന് രാസപരിശോധനയിൽ മാരകമായ സൾഫ്യൂരിക് ആസിഡിന്റെ അംശം കണ്ടെത്തിയിരുന്നു. വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അടുത്തിടെ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാണ്ടിക്കാട് പോലീസ് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയ...
ഇൻസ്റ്റയിൽ പറഞ്ഞത് മധുരപ്പതിനെട്ട്, നേരിൽ കണ്ടപ്പോൾ നാല് മക്കളുടെ അമ്മ; പൊട്ടിക്കരഞ്ഞ് കാമുകൻ
Other

ഇൻസ്റ്റയിൽ പറഞ്ഞത് മധുരപ്പതിനെട്ട്, നേരിൽ കണ്ടപ്പോൾ നാല് മക്കളുടെ അമ്മ; പൊട്ടിക്കരഞ്ഞ് കാമുകൻ

നിലമ്പൂർ : മൊബൈൽ സ്‌ക്രീനിൽ മാത്രം കണ്ട കാമുകിയെ നേരിട്ട് കണ്ടതോടെ ഞെട്ടിത്തരിച്ച് കാമുകൻ, പിന്നാലെ കൂടെ ജീവിക്കാനാണ് വീടുവിട്ടിറങ്ങിയത് എന്നറിഞ്ഞതോടെ കരച്ചിലും. മലപ്പുറം ജില്ലയിലാണ് കാളികാവിലാണ് സംഭവം. ഇൻസ്റ്റഗ്രാമിലാണ് കാളികാവ് സ്വദേശിയായ 22 കാരൻ യുവതിയുമായി പ്രണയത്തിലാകുന്നത്. പ്രണയിനിക്ക് 18 വയസ്സ് മാത്രമേ പ്രായമൂള്ളൂവെന്നാണ് യുവാവ് കരുതിയത്. താൻ 18കാരിയാണെന്ന് യുവതിയും ഇയാളെ വിശ്വസിപ്പിച്ചു. ബന്ധം വളർന്നതോടെ യുവാവ് തന്റെ വിലാസവും കാമുകിക്ക് നൽകി. വിലാസം കിട്ടിയതോടെ യുവാവിനെ തേടി കോഴിക്കോട് സ്വദേശിനിയായ കാമുകി വീട്ടിലെത്തി. യഥാർഥ കാമുകിക്ക് അമ്മയുടെ പ്രായവും മറ്റു നാല് മക്കളുമുണ്ടെന്ന് അറിഞ്ഞതോടെ യുവാവ് കരച്ചിലായി. ഇവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. കാമുകന് ചെറു പ്രായം ആണെന്നറിഞ്ഞിട്ടും വീട്ടമ്മയായ കാമുകി ഒഴിഞ്ഞു പോകാൻ തയ്യാറായില്ല. സ്വന...
ആത്മീയ ചികിത്സയുടെ മറവിൽ ലഹരി കച്ചവടം, ഒരാൾ പിടിയിൽ
Crime

ആത്മീയ ചികിത്സയുടെ മറവിൽ ലഹരി കച്ചവടം, ഒരാൾ പിടിയിൽ

പാണ്ടിക്കാട് : തമിഴ്നാട് ഏര്‍വാടിയിലെ ആത്മീയ ചികിത്സയുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയ കാളികാവ് സ്വദേശി പിടിയിൽ. ഒരു 1.20 കിലോഗ്രാം ഹാഷിഷുമായി കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞി പള്ളിക്കൽ കോയക്കുട്ടിതങ്ങളെ(52)യാണ് പൊലീസ് പിടികൂടിയത്. പാണ്ടിക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ നിന്നും ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ മാരകശേഷിയുള്ള മയക്കുമരുന്നുകള്‍ തമിഴ്നാട്ടിലെ ഏര്‍വാടി കേന്ദ്രീകരിച്ച് ആത്മീയ ചികിത്സയുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍റുമാര്‍ മുഖേന കേരളത്തിലെത്തിച്ചാണ് വില്‍പന നടത്തുന്നത്. ഇത്തരം സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ല പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം. സന്തോഷ് കുമാര്‍, പാണ്ടിക്കാട് സി.ഐ മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിക്കാട് പൊലീസും ജില്ല ആന്‍റിനര്‍ക്കോട...